നാരായണീയം ദശകം - 50


വത്സബകാസുര വർണ്ണനം 

🕉🕉1🕉🕉
അനന്തരം സഖാവായ തരലമധുകൃദ്യ : വൃന്ദാവനേ  ഥ മനോഹരേ പശുപശിശിസ്സഭാകം വത്സാനുപാലനലോലുപ ഹലധരസഖോ ദേവ ! ശ്രീമൻ ! വിചേരഥ ധാരയൻ ഗവലമുരളീക്ഷേത്രം നേത്രാബിരാമതൗദ്യുതിഃ ..I 1 II

 ഐശർയ്യമൂർത്തിയായ ദേവി ! ബലഭദ്രനൊന്നിച്ച് നേത്രാനന്ദകരമായ ശരീരശോഭയോടുകൂടിയ നിന്തിരുവടി ഇളകിപ്പറന്നുനടക്കുന്ന വരിവണ്ടിൻനിരയോടുകൂടിയതും ചിത്തം കവരുന്നതുമായ വൃന്ദാവനത്തിൽ കാലിക്കിടാങ്ങളെ പരിപാലിക്കുന്നതില് താല്പർയ്യത്തോടുകൂടിയവനായി കൊമ്പ് , ഓടക്കുഴൽ , ചൂരക്കോൽ ഇവയെ കയ്യിലേന്തി ഗോപബാലന്മരൊന്നിച്ച് സഞ്ചരിച്ചു . 

🕉🕉2🕉🕉
വിഹിതജഗതീരക്ഷം ലക്ഷീകരാംബുജലാളിതം ദദതി ചരണദ്വന്ദ്വം വൃന്ദാവനേ ത്വയി പാവനേ കിമിവ ന ബഭ സമ്പത്സമ്പൂരിതം തരുവല്ലരീ സലിലാധരണീഗോത്ര ക്ഷേത്രാദികം കമലാപതേ ! || 2 ||

 അല്ലേ ശ്രീകാന്ത ! നിന്തിരുവടി പരിപാവനമായ വൃന്ദവനഭൂമിയിൽ ലോകരക്ഷ ചെയ്യുന്നതിലുത്തുകവും ലക്ഷ്മീദേവിയുടെ ഹസ്തപങ്കജങ്ങളാൽ പരിലാളിക്കപ്പെട്ടതുമായ കാലിണകളാൽ സഞ്ചരിച്ചുകൊണ്ടിരിന്നുപ്പോൾ വൃക്ഷങ്ങൾ , ലതകൾ , ജലം , ഭൂമി , വിളനിലം തുടങ്ങിയ ഏതെല്ലാം സമ്പത് സമൃദ്ധിയാണ് ശോഭിച്ചില്ല ? 

🕉🕉3🕉🕉
വിലസദുലപേ കാന്തരാന്തേ സമീരണശിതള വിപുലയമുനാതീരേ ഗോവർദ്ധനാചലമൂർദ്ധസു ലളിമുരളീനാദഃ സഞ്ചാരയൻ ഖലു വാത്സകം ക്വചനദിവസേ ദൈത്യം വത്സാകൃതിം ത്വമുദ്രക്ഷഥാഃ || 3 ||

 ശോഭിച്ചുകൊണ്ടിരുന്ന തൃണവിശേഷങ്ങളോടുകൂടിയ വനമദ്ധ്യത്തിലും കുളിരിളങ്കാറ്റിനാല് തണുപ്പിക്കപ്പെട്ട വിശാലമായ കാളിന്ദീതീരപ്രദേശങ്ങളിലും ഗോവർദ്ധന പർവ്വതത്തിന്റെ ശിഖരങ്ങളിലും ഭംഗിയിൽ ഓടക്കുഴൽ വിളിച്ചുകൊണ്ട് നിന്തിരുവടി പശുകിടാങ്ങളെ മേച്ചുകൊണ്ട് നടക്കുമ്പോൾ ഒരുദിവസം പശുക്കുട്ടിയുടെ വേഷം ധരിച്ച ഒരു അസുരനെ കാണാനിടയായി . 

🕉🕉4🕉🕉
രഭസവിസലത് പുച്ഛം വിച്ഛായതോസു വിലോകയൻ കിമപി വലിതസ്കന്ധം രന്ധ്രപ്രതീക്ഷമുദീക്ഷിതം , തമഥ ചരണ ബിഭ്രദ്വിഭ്രാമയൻ മുഹുരുച്ചകെട കുഹചന മഹാവൃക്ഷേ ചിക്ഷേപിഥ ക്ഷതജീവിതം . || 4 ||

 സന്തോഷത്തെ സൂചിപ്പിക്കുന്ന വിധത്തിൽ അതിവേഗത്തിൽ വാലിളക്കിക്കൊണ്ടു സഞ്ചരിക്കുന്ന ഇവന്റെ കഴുത്ത് അല്പം തിരിച്ചുകൊണ്ടുള്ള പഴുതുനോക്കുന്ന നോട്ടത്തെ കണ്ടിട്ട് അനന്തരം നിന്തിരുവടി കാലിലെത്തിപ്പിടിച്ച് അവനെ പലവുരു അതിവേഗത്തിൽ ചുഴറ്റി ജീവൻ പോയപ്പോൾ ഒരു വന്മരത്തിലേക്ക് എറിഞ്ഞുകളഞ്ഞു .

🕉🕉5🕉🕉


നിപതതി മഹാദൈത്യേ ജാത്യ ദുരാത്മനി തത്ക്ഷണം നിപതനജവകുണ്ണ ക്ഷോണിരുഹ ക്ഷതകാനനേ ദിവി പരിമിലദൃന്ദാ വൃന്ദാരകാഃ കുസുമോത്കരെ ശിരസി ഭവതോ ഹർഷാത് ഹർഷന്തി നാമ തദാ ഹരേ ! || 5 ||

 ഹേ ദുഷ്ടാന്മാർക്കന്തകനായുള്ളവനെ ! പ്രകൃത്യതന്നെ ദുഷ്ടസ്വഭാവത്തോടുകൂടിയ ആ ദൈതേയൻ പതനവേഗത്താൽ തകർന്നുവീണ വൃക്ഷങ്ങൾ കാടുമുഴുവൻ നശിപ്പിച്ചുകൊണ്ട് അക്ഷണംതന്നെ നിലം പതിച്ചപ്പോൾ ജ്യോതിമ്മാർഗത്തിൽ ഒന്നിച്ചു . കൂടിനിന്നിരുന്ന ദേവന്മാർ അപ്പോഴുണ്ടായ സന്തോഷാധിക്യത്താൽ അങ്ങയുടെ ശിരസ്സിൽ പുഷ്പസമൂഹങ്ങളാൽ യഥേഷ്ടം വർഷിച്ചുവല്ലോ . “ 

🕉🕉6🕉🕉
സുരഭിലമാ മൂർദ്ധന്യൂർദ്ധ്വം കുതഃ കുസുമാവലീ നിപതതി തവേത്യുക്തഃ ബാലൈഃസഹേലമുദൈര്യ : ടിതി ദനുജക്ഷപേണോർദ്ധ്വം ഗതസ്തരുമണ്ഡലാത് കുസുമനികര : സോ f യം നുനം സമേതി ശനെരതി .. || 6 ||


 സൗരഭ്യം ചിതറുന്ന പുഷ്പങ്ങൾ അങ്ങയുടെ ശിരസ്സിന്നുമീതെ എവിടെ നിന്നാണ് . വിഴുന്നത് എന്നിപ്രകാരം കുട്ടികളാല് ചോദിക്കപ്പെട്ട നിന്തിരുവടി അസുര ശരീരംകൊണ്ടുള്ള ഏറിനാൽ മരങ്ങളിൽനിന്നും പെട്ടന്നു മേലോട്ടു തെറിച്ചുപോയ ആ പൂക്കളാണ് പതുക്കെ താഴെ വീഴുന്നതു ; സംശയമില്ല . എന്ന് തമാശയായി മറുപടി പറഞ്ഞു . 

🕉🕉7🕉🕉
ക്വചന ദിവസേ ഭൂയോ ഭൂയസ്തരേ പരുഷാതപേ തപനതനയാപാഥഃ പാതും ഗതാ ഭവദാദയഃ ചലിതഗരുതം പ്രേക്ഷാമാസൂർബകം ഖലും , വിസ്മൃതം ക്ഷിതിധരഗരുദേ കൈലാസ - ശൈലമിവാപരം || 7 || 

വീണ്ടും ഒരു ദിവസം ഏറ്റവും വർദ്ധിച്ച കഠിനമായ വെയിലിൽ സൂർയ്യപുത്രിയയ കാളിന്ദിയിലെ ജലം കൂടിപ്പാനായി ചെന്ന് നിന്തിരുവടി തുടങ്ങിയവർ ദേവേന്ദ്രൻ പർവ്വതങ്ങളുടെ പക്ഷങ്ങൾ മുറിച്ചസമയത്ത് മറന്നുപോയതോ എന്നു തോന്നുമാറു മറ്റൊരു കൈലാസപർവ്വതം പോലെയിരിക്കുന്നതും ചിരകുകളിളക്കി കൊണ്ടിരിക്കുന്നതുമായ ഒരു കൊക്കിനെ ( ബകനെന്ന അസുരനെ ) കണ്ടു .

🕉🕉8🕉🕉

പിബതി സലിലം ഗോപവ്രതേ ഭവന്തമഭിദ്രുതം സ കില നിഗിലന്നഗ്നിപ്രഖ്യം പുനർഭൂതമുദ്വമന് ദലയിതുമഗാത് ത്രോട്യാഃ കോട്യാ തദാ ff ശു ഭവാ വിഭോ ! ഖലജനഭിദാ പുഞ്ച : ചഞ്ചു പ്രകൃഹ്യ ദദാര തം . || 8 || 

ഗോപ് ( ബാലകന്മാർ വെള്ളം കുടിച്ചുകൊണ്ടിരിക്കുമ്പോൾ ആ ബകനാവട്ടെ അങ്ങയുടെ നേർക്ക് പാഞ്ഞുവന്നു നിന്തിരുവടിയെ വീഴുങ്ങുകയും അഗ്നിയുടെ ഗുണത്തോടുകൂടിയവനായതുകൊണ്ട് അടുത്തക്ഷണത്തിൽതന്നെ ഛർദ്ദിക്കുകയും ചെയ്തിട്ട് കൊക്കിന്റെ തലപ്പുകൊണ്ട് കൊത്തിക്കീറുവാനായടുത്തു . ഹേ സർവ്വശക്തനായ ഭഗവൻ ! അപ്പോൾ ഉടനെ ദുഷ്ടനിഗ്രഹവിഷയത്തിൽ പ്രസിദ്ധനായ നിന്തിരുവടി കൊക്കിനെ പിടിച്ച് അതിനെ പിളർന്നു . 

🕉🕉9🕉🕉
സപദി സഹജാം സന്ദ്രഷ്ട്രം വാ മൃതാം ഖലു പൂതനാം അനുജമഘമപ്യഗ്രേ ഗത്വാ പ്രതീക്ഷിതു മേവ വാ ശമന നിലയം യാതേ തസ്മിൻ ബകേ , സുമനോഗണേ കിരതി സുമനൊവൃന്ദം , വൃന്ദാവനാത് ഗൃഹകൈയഥാ || 9 |

 മരിച്ചുപോയ സഹോദരിയായ പൂതനയെ വേഗത്തിൽ ചെന്നു . കാണുന്നതിന്നോ അനുജനായ അഘനെ മുൻകൂട്ടി ചെന്ന് കാത്തുനിൽക്കുന്നതിന്നോ ആ ബകൻ യമപുരിയിലേക്ക് പോയശേഷം സുമനസ്സുകളായ ദേവന്മാർ പുഷ്പവൃഷ്ടിചൊരിയുമ്പോൾ വൃന്ദാവനത്തിൽനിന്നു നിങ്ങളെല്ലാവരും സ്വഗൃഹത്തിലേക്ക് തിരിച്ചു . 

🕉🕉10🕉🕉
ലളിതമുരളീനാദം ദുരാന്നിശമ്യ വധുജനൈഃ സ്ത്വരിതമുപഗമ്യാരാത് ആരുഢമോദമുദീക്ഷിതഃ ജനിതജനനി നന്ദാനന്ദഃ സമീരണമന്ദിര പ്രഥിതവസതേ ! ശൗരേ ! ദുരീകുരുഷ്യ മമാമയാൻ || 10 |

🕉🕉🕉 വബകാസുരവർണ്ണനം എന്ന അമ്പതാംദശകം സമാപ്തം ആദിതം ശ്ലോകാഃ 518

Comments

Popular Posts