നാരായണീയം ദശകം - 51


അഘാസുരവധവും വനഭോജനവും 

🕉🕉1🕉🕉
കദാചന വ്രജശിശുഭിഃസമം ഭവാൻ വനാശന വിഹിതമതിൽ പ്രാഗതരാം സമാവൃതേ ബഹുതരവത്സമണ്ഡലം സതേമനൈർ നിരഗമദീശ ! ജേമനൈഃ || 1 ||

 അല്ലേ സർവ്വശക്തി ! ഒരിക്കൽ നിന്തിരുവടി ഗോപകുമാരരൊരുമിച്ച് വനഭോജനത്തിൽ താല്പര്യമുള്ളവനായിട്ട് പലതരത്തിലുള്ള പശുക്കിടാങ്ങളാൽ ചുഴപ്പെട്ടവനായി ഉപദംശങ്ങളോടുകൂടിയ ഭക്ഷണദ്രവ്യങ്ങളോടുകൂടി അതിരാവിലെ യാത്രയായി . 

🕉🕉2🕉🕉
വിനിര്യതസ്തവ ചരണാംബുജദ്വയാത് ഉദഞ്ചിതം ത്രിഭുവന പാവനം രജ മഹർഷയഃ പുലകധരെ കളേബർ ഉദുഹിരേ വൃതഭവദീക്ഷമണോത്സവാം || 2 ||

 ഓടിക്കളിച്ചുകൊണ്ടു നടന്നുപോകുന്നതും അങ്ങയുടെ രണ്ടു പാദപങ്കജങ്ങളിൽ നിന്നും ഉയർന്നുപൊങ്ങുന്നതും മൂന്നുലോകങ്ങളെയും പരിപാവനമാക്കി ചെയ്യുന്നതുമായ പാദധൂളിയെ മഹർഷിമാർ അങ്ങയുടെ ദർശനമാകുന്ന ഉത്സവത്തെ അനുഭവി ക്കുന്നവരായി കോൾമയിർക്കൊള്ളുന്ന ശരീരങ്ങളാൽ ഉൽകൃഷ്ടമാംവിധം വഹിച്ചു . 

🕉🕉3🕉🕉
പ്രചാരയത്യവിരലശാദ്വലേ തലേ പശൂൻ വിഭോ ! ഭവതി സമം കുമാരകൈ : അഘാസുരോ ന്യരുദഘായ വർത്തനീർ ഭയാനകസേപദി ശയാനകാകൃതിഃ || 3 || 

ഭഗവാനേ ! നിന്തിരുവടി ഗോപബാലന്മാരോടും കൂടി പച്ചപ്പുല്ല് സമൃദ്ധമായി വളർന്നിരുന്ന വനപ്രദേശത്ത് പശുകിടാങ്ങളെ മേച്ചുകൊണ്ടിരിക്കുമ്പോൾ ഭയങ്കരമായി പെരുമ്പാമ്പിന്റെ വേഷം ധരിച്ച അഘൻ എന്ന അസുരൻ പാപം തീരുന്നതിന്നു വേണ്ടി ( ഉപദ്രവിക്കുവാനായി ) പെട്ടെന്ന് നിങ്ങളുടെ വഴിയേ തടഞ്ഞു . 

🕉🕉4🕉🕉
മഹാചലപ്രതിമതനോർ ഗുഹാനി - പ്രസാരിത പ്രഥിത മുഖസ്യ കാനനേ മുഖോദരം വിഹരാ കൗതുകാത് ഗതാ മുകാരാകാകിമപി വിദൂരഗേ ത്വയി || 4 ||

 ഗുഹയ്ക്ക് നിന്തിരുവടി കുറച്ചകലെയായി സഞ്ചരിക്കുന്നസമയം വന്മലയ്ക്കൊത്ത ശരീരത്തോടുകൂടിയവനും തുല്യമായ് പിളക്കപ്പെട്ട വിസ്തൃതമായ മുഖത്തോടുകൂടിയവനും ആയ അവന്റെ മുഖാന്തഭാഗത്തിൽ , ഗോപബാലകന്മാർ കാട്ടിൽ കളിക്കുന്നതിലുള്ള ആസക്തിനിമിത്തം പ്രവേശിച്ചു . 

🕉🕉5🕉🕉
പ്രമാദതഃ പ്രവിശതി പന്നഗോദരം ക്വഥത്തന പശുപകുലേ സവാത്സാകേ വിദന്നിദം ത്വമപി വിവേശിഥ പ്രഭോ ! സുഹൃയജനം വിസരണമാശു രക്ഷിതും || 5 ||

 കാലിക്കിടാങ്ങളോടുകൂടിയ ഗോപബാലന്മാർ അബദ്ധത്തില് പെരുമ്പാമ്പിന്റെ വയറ്റിന്നകത്തു പ്രവേശിച്ച് ശരീരം ദഹിച്ചുതുടങ്ങിയ സമയം സർവ്വേശ്വര ! അങ്ങ് ഇതിനെ അറിയുമെങ്കിലും മറ്റൊരു രക്ഷയുമില്ലാത്ത - മിത്രങ്ങളെ രക്ഷിക്കുന്നതിന്നയ്ക്കൊണ്ട് താമസം കൂടാതെ നിന്തിരുവടിയും ഉള്ളിലേക്കു കടന്നു ,

🕉🕉6🕉🕉

ഗളോദരേ വിപുലിതവർഷണാ ത്വയാ മഹോരഗേ ലുഠതി നിരുദ്ധമാരുതേ ദ്രുതം ഭവാൻ വിദലിത കണുമണ്ഡലോ വിമോചയൻ പശുപപത്തൂന് വിനിര്യയൗ || 6 ||

 കണ്ണാന്തർഭാഗത്തില് സ്വശരീരത്തെ വളർത്തിയ നിന്തിരുവടിയാല് പെരുമ്പാമ്പ് തടുക്കപ്പെട്ട ശ്വാസഗതിയോടുകൂടിയവനായി കിടന്നു പിടയുമ്പോൾ നിന്തിരുവടി വേഗം തടിച്ചിരുന്ന അതിന്റെ കഴുത്തു പിളർന്നിട്ട് ഗോപബാലകരേയും പശുക്കുട്ടികളേയും മോചിപ്പിക്കുന്നവനായി പുറത്തുവന്നു . 

🕉🕉7🕉🕉
ക്ഷണം ദിവി ത്വദുപഗാമാർത്ഥമാസ്ഥിതം മഹാസുരപ്രഭവമഹോ ! മഹോ മഹത് നിനിർഗ്ഗതേ ത്വയി തു നിലീനമഞ്ജസാ നഭസ്ഥലേ നനൃതുരഥോ ജഗുഃസുരാഃ || 7 ||

 അങ്ങയ പ്രാപിക്കുന്നതിനുവേണ്ടി ( ഭവാൻ പുറത്തേയ്ക്കു വരുന്നതിനുവേണ്ടി ) സ്വല്പനേരത്തേക്ക് വിയന്മാർഗ്ഗത്തിൽ സ്ഥിതിചെയ്തിരുന്ന അതിമഹാത്തായിരിക്കുന്ന തേജസ്സ് അങ്ങ് പുറത്തേക്ക് വന്നപ്പോൾ പ്രത്യക്ഷമായി അങ്ങയിൽ ലയിച്ചു . അതിനുശേഷം ആകാശത്തിൽ ദേവന്മാർ നർത്തനം ചെയ്യുകയും പാടുകയും ചെയ്തു .

🕉🕉8🕉🕉
 സ് വിസ്മയെ : കമലവാദിഭിഃസുരൈഃ അനുഭൂതസ്തദനു ഗതഃ കുമാരകം ദിനേ പുനസ്തരുണദശാമുപേയുഷി സ്വകർ ഭവാനതനുത ഭോജനോത്സവം || 8 || 

അനന്തരം നിന്തിരുവടി ആശ്ചരയ്യഭരിതന്മാരായ ബ്രഹ്മാവ് തുടങ്ങിയ ദേവന്മാരാൽ അനുഗമിക്കപ്പെട്ടവനായി കൂട്ടുകാരായ ബാലകന്മാരൊരുമിച്ചു ചെന്ന് പിന്നെ പകല് യൗവന ( മദ്ധ്യാഹ്ന ) ദശയെ പ്രാപിച്ചുസമയം ഭോജനോസ്തവത്തെ ചെയ്തു .

🕉🕉9🕉🕉

വിഷാണികാമപി മുരളീം നിതംബകേ നിവേശയൻ കഹലധരഃ കരാംബുജേ പ്രഹാസയൻ കഥവചനഃകുമാരകാന് ബുഭോജിഥ ത്രിദശഗണർമുദ നുതഃ || 9 ||

 ദേവഗണ കൊമ്പും , ഓടക്കുഴലും അരക്കെട്ടിൽ തിരുകി കരപങ്കജത്തിൽ കുബളം ധരിച്ച് നർമ്മലാപങ്ങളാൽ കുട്ടികളെ ചിരിപ്പിച്ചുകൊണ്ട് സന്തോഷത്തോടുകൂടി ങ്ങളാൽ സ്തുതിക്കപ്പെട്ടവനായി നിന്തിരുവടി ഭോജനം കഴിച്ചു . 

🕉🕉10🕉🕉
സുംഖാശനം ത്വിഹ തവ ഗോപമണ്ഡലേ മഖാശനാത് പ്രിയമിവ ദേവമണ്ഡലേ ഇതി സ്തുതസ്ത്രീദശവരെർ ജഗത്പതേ മരുത്പുരീനിലയ ! ഗദാത് പ്രപാഹി മാം || 10 | 

ഹേ ജഗദീശ ! ഗുരുവായൂർ പുരേശ ! ഇവിടെ ഗോപന്മാർക്കിടയിൽ അങ്ങയുടെ സുഖമായ ഭക്ഷണമാകട്ടെ ദേവന്മാരുടെ കൂട്ടത്തിലിരുന്നുകൊണ്ട് ഹവിസ്സ് ഭക്ഷിക്കുന്നതിനേക്കാൾ അധികം പ്രിയമാണെന്നു തോന്നുന്നു എന്നിങ്ങിനെ ദേവന്മാർ സ്തുതിക്കപ്പെട്ട നിന്തിരുവടി എന്നെ രോഗത്തിൽനിന്നും കാത്തരുളിയാലും 
🕉🕉🕉
അഘാസുരവധവർണനം എന്ന അമ്പത്തൊന്നാം ദശകം സമാപ്തം

Comments

Popular Posts