നാരായണീയം ദശകം -52
വത്സാപഹരണവർണ്ണനം
🕉🕉1🕉🕉
അന്യാവതാര
നികരേഷ്യനിരീക്ഷിതം തേ ഭൂമാതിരേകഭിവീക്ഷ്യ തദാഘമോക്ഷേ ബ്രഹ്മാ പരീക്ഷിതുമനാഭസേ പരോക്ഷഭാവം നിത്യേ y ഥ വത്സകഗണാൻ പ്രവിതത്യ മായാം . || 1 ||
അപ്പോൾ അഘാസുരന്നു മോക്ഷം നല്കിയ വിഷയത്തിൽ ഇതര അവതാരങ്ങളിൽ കാണപ്പെടാത്തതായ അങ്ങയുടെ മാഹാത്മ്യാതിശയത്തെ പ്രത്യക്ഷത്തിൽ കണ്ടിട്ട് ആ ബ്രഹ്മദേവൻ അങ്ങയെ പരീക്ഷിക്കണമെന്ന് ഇച്ഛിച്ചുകൊണ്ട് അനന്തരം തന്റെ മായയെ പ്രയോഗിച്ച് പശുക്കുട്ടികളെയെല്ലാം കാഴ്ചയിൽ മറച്ചു .
🕉🕉2🕉🕉
വത്സാനവീക്ഷ്യ വിവശേ പശുപോത്കരേ , താൻ ആനേതുകാമ ഇവ ധാതൃമതാനുവർത്തീ ത്വം സാമിളക്തകബളോ ഗത്വാംസ്തദാനീം ഭുക്താം സ്ഥിരോധിത സരോജ്ഭവഃ കുമാരാൻ || 2 ||
പശുക്കിടാങ്ങളെ കാണാതെ ഗോപന്മാർ തിരഞ്ഞുനടന്നു പരവശരായിത്തീർന്നപ്പോൾ പകുതിമാത്രം ഭക്ഷിച്ച അന്നകബളത്തോടുകൂടിയ നിന്തിരുവടി ബ്രഹ്മാവിന്റെ ഇച്ഛയനുസരിച്ച് അവയെ തിരഞ്ഞുകൊണ്ടുവരുവാനെന്നവണ്ണം അവിടെനിന്നു പോയി . ആ സന്ദർഭത്തില് ബ്രഹ്മാവ് ഭോജനം ചെയ്തുകൊണ്ടിരിക്കുന്ന പശുബാലന്മാരേയും മറച്ചുകളഞ്ഞു .
🕉🕉3🕉🕉
വത്സയിതസ്തദനു ഗോപഗണായിതസ്ത്വം ശിക്യാദി ഭാണ്ഡമുരളീ - ഗവലാദിരുപ് പ്രാഗ്വദ്വിബ്ബത്യ വിപിനേഷു ചിരായ സായം ത്വം മായയാഥ ബഹുധാ വ്രജമായയാഥ .. || 3 ||
തദനന്തരം നിന്തിരുവടി സ്വമായയാൽ പശുക്കുട്ടികളായിട്ടും ഗോപകുമാരന്മാരുടെ സ്വരൂപത്തിലും ഉറി , കലങ്ങൾ , കുഴലുകൾ , കൊമ്പുകൽ തുടങ്ങിയവയായിട്ടും വിവിധ രൂപങ്ങളിൽ മുമ്പിലത്തപോലെതന്നെ വനാന്തരത്തിൽ വളരെനേരം പലപ്രകാരത്തിൽ ക്രീഡിച്ചിട്ട് അനന്തരം സന്ധ്യ സമീപിച്ചപ്പോൾ അമ്പാടിയിലേക്ക് മടങ്ങിച്ചെന്നു .
🕉🕉4🕉🕉
ത്വാമേവ ശികഗവലാദിമയം ദധാനോ ഭൂയസ്തമേവ പശുവത്സക : ബാലരൂപ ഗോരൂപിണീഭിരപി ഗോപവധുമയീഭിഃ ആസാദിതോസി ജനനീഭിരതിപ്രഹർഷാത് || 4 ||
അതിന്നുശേഷവും പശുക്കുട്ടികളായും ഗോപബാലന്മാരായും ഭവിച്ച നിന്തിരുവടിതന്നെ ഉറി , കൊമ്പ് മുതലായ രൂപങ്ങളായ്തത്തിർന്ന നിന്തിരുവടിയെത്തന്നെ ധരിക്കുന്നവനായി , പശുക്കളായും ഗോപസ്ത്രീകളായുമുള്ള മാതാക്കളാൽ അതിസന്തോഷത്തോടെ പ്രാപിക്കപ്പെട്ടവനായി ഭവിച്ചു .
🕉🕉5🕉🕉
ജീവം ഹി കഞ്ചിരഭിമാനവശാത് സ്വകീയം മത്വാ തനുജ ഇതി രാഗഭരം വഹന്ത്യ ആത്മാനമേവ തു ഭവന്തമവാപ്യ സൂനും പ്രീതിം യാർന്ന കിയതീം വനിതാശ്ച ഗാവഃ ! || 5 ||
ഏതൊ ഒരു ജീവനെ അഭിമാനംനിമിത്തം പുത്രനാണെന്ന് തന്റെതായി വിചാരിച്ച് വാത്സല്യാധിക്യത്തെ വഹിക്കുന്നവരായിരിക്കെ , ഗോപവധുക്കളും പശുക്കളും ആത്മാവായിത്തന്നെ സ്ഥിതിചെയ്യുന്ന നിന്തിരുവടിയെതന്നെ തനയനായി ലഭിച്ചപ്പോള് ഏതൊരുവിധത്തിലുള്ള സന്തോഷത്തെ പ്രാപിച്ചിരിക്കയില്ല .
🕉🕉6🕉🕉
ഏവം പ്രതിക്ഷണ വിജംഭിത ഹർഷഭാര നിശ്ശേഷഗോപഗണ ലാളിതളരിതമൂർത്തിം ത്വാമഗ്രജോപി ബുബുധേ കില വത്സരാന്തേ ബ്രഹ്മാത്മനോരപി മഹാൻ യുവയോര് വിശേഷം || 6 ||
ഇപ്രകാരം അനുനിമിഷം വർദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രേമത്തോടുകൂടിയ എല്ലാ ഗോപന്മാരാലും പരിലാളിക്കപ്പെട്ട അനേക മൂർത്തികളോടുകൂടിയ നിന്തിരുവടിയെ ജ്യേഷ്ഠനായ ബലഭദ്രൻകൂടി വർഷത്തിനുശേഷമേ തിരിച്ചറിഞ്ഞുള്ളുവത്രെ . ബ്രഹ്മസ്വരുപികളാണെങ്കിലും നിങ്ങളിരുവരും തമ്മില് മഹത്തായ വ്യത്യാസമുണ്ട് .
🕉🕉7🕉🕉
.ഒരു വർഷാവധ നവപുരാതന വത്സപാലാന് ദൃഷ്ട്വാ വിവേകകസൃണേ ഭൂഹിണേ വിമൂഢ പ്രാദിദൃശഃ പ്രതിനവാൻ മകുടാംഗദാദി ഭൂഷാംശ്ചതുർഭുജയുജുസേജലാംശുദാഭാന് || 7 ||
കൊല്ലാവസാനത്തിൽ പുതിയവയും പഴയവയുമായി പശുക്കുട്ടികളേയും ഗോപകുമാരന്മാരേയും കണ്ടിട്ട് തിരിച്ചറിയുന്നതിന്നു ശക്തനായി ബ്രഹ്മദേവന് വിഷമിച്ചു നില്ക്കവേ , പുതിയ ഓരോന്നിനേയും കിരീടം , തോൾവള മുതലായി ആഭരണങ്ങളോടുകൂടിയവരാലും നാലു കൈകളുള്ളവരായും നീരുണ്ട മുകിലിന്റെ ശോഭയോടുകൂടിയവതുമായിട്ടു പ്രത്യേകം കാണിച്ചുകൊടുത്തു ..
🕉🕉8🕉🕉
പ്രത്യേകമേവ കമലാപരിലാളിതാംഗാന് ഭോഗീന്ദ്ര ഭോഗശയനാൻ നയനാഭിരാമാന് ലീലാനിമീലിതദശസനകാദിയോഗി വ്യസേവിതാൻ കമലഭൂര് ഭവതോ ദദർശ || 8 ||
ഓരോരുത്തരേയും പ്രത്യേകമായിത്തന്നെ ശ്രീദേവയാൽ പരിചരിക്കപ്പെട്ട അംഗങ്ങളോടുകൂടിയവരായിട്ടും ആദിശേഷനാകുന്ന ശയ്യയിൽ പള്ളി കൊള്ളുന്നവരായിട്ടും കണ്ണിന്നു കൗതുകമണയ്ക്കുന്നവരായിട്ടും യോഗനിദ്രയെ ആശ്രയിച്ചവരായി സനകാദിയോഗീശ്വരന്മാരാൽ പരിസേവിക്കപ്പെടുന്നവരായിട്ടും ഭവാന്മാരെ ബ്രഹ്മാവ് ദർശിച്ചു .
🕉🕉9🕉🕉
നാരയണാകൃതിസംഖ്യതമാം നിരീക്ഷ്യ സർവ്വത്ര സേവകമപി സ്വതവേക്ഷ്യ ധാതാ മായാ നിമഗ്ന ഹൃദയോ വിമുമോഹ യാവ ദേകോ ബഭൂവിധ തദാ കബളാർദ്ധപാണിഃ || 9 ||
ബ്രഹ്മദേവൻ സംഖ്യയില്ലാതോളമുള്ള നാരായണസ്വരൂപങ്ങളെ കണ്ടിട്ട് , അവിടങ്ങളിലെല്ലാം തന്നെത്തന്നെയും സേവകഭാവത്തിൽ സ്ഥിതിചെയ്യുന്നവനായിട്ടും കണ്ട് , മായയിൽ മുഴുകിയ മനസ്സോടുകൂടിയവനായി മോഹത്തെ പ്രാപിച്ചപ്പോൾ നിന്തിരുവടി ഏകസ്വരുപനായി കയ്യില് പകുതി ഉരുളയോടുകൂടിയവനായി ഭവിച്ചു .
🕉🕉10🕉🕉
നശ്യന്മദേ തദനു വിശ്വപതിം മുഹുസ്ത്വാം നത്വാ ച നൂതവതി ധാതരി ധാമ യാതേ പോതൈഃസമം പ്രമുദിതൈഃപ്രവിശൻ നികേതം വാതലയാധിപ ! വിഭോ ! പരിപാഹി രോഗാത് . || 10 | !
അല്ലയോ സർവ്വവ്യാപിയായുള്ളാവേ ആഹങ്കാരം നശിച്ചു ബ്രഹ്മദേവന് ലോകേശ്വരനായ നിന്തിരുവടിയെ വീണ്ടും വീണ്ടും നമസ്കരിച്ചു സ്തുതിക്കുന്ന വനായിത്തന്നെ സത്യലോകത്തിലേക്കു പോയതിനുശേഷം ആഹ്ലാദത്തോടുകൂടിയ ഗോപബാലന്മാരൊന്നിച്ച് അമ്പാടിയിൽ പ്രവേശിക്കുന്നവനായ അല്ലേ ഗുരുവായൂരമരുന്ന പുണ്യമൂർത്തേ ! രോഗങ്ങളിൽനിന്നും കാത്തരുളിയാലും
🕉🕉🕉
വാപഹാരവർണനം എന്ന അമ്പത്തിരണ്ടാംദശകം സമാപ്തം



Comments
Post a Comment