നാരായണീയം ദശകം - 53


ധനുകാസുരവധം 

🕉🕉1🕉🕉
അതീത്യ ബാല്യം ജഗതാം പതേ ത്വം ഉപേത്യ പൗഗന്ധവയോ മനോജ്ഞം ഉപേക്ഷ്യ വത്സാവനമുത്സവേന പ്രാവർത്തഥാ ഗോഗണ പാലനായാം . || 1 |

 അല്ലോ ജഗന്നിയന്താവേ ! നിന്തിരുവടി ബാല്യത്തെ അതിക്രമിച്ചു ( 6 മുതൽ 10 വരെയുള്ള മനോമോഹനമായ പൗഗണ്ഡകം എന്ന വയസ്സിനെ പ്രാപിച്ചിട്ട് കാലിക്കിടാങ്ങളെ മെയ്ക്കുന്നതു മതിയായി ഉത്സാഹത്തോടുകൂടി വലിയ പശുക്കളെ പരിപാലിക്കുന്നതിന്നായി ആരംഭിച്ചു . ഉപക്രമസ്യാനുഗുണവ സേയം മരുത്പുരാധീശ ! 

🕉🕉2🕉🕉
തവ പ്രവൃത്തി ഗോത്രാപരിത്രാണകൃത്വേതീർണ്ണം തദേവ ദേവാരഭഥാസ്തദാ യത് || 2 || 

അല്ലയോ ഗുരുവായൂരപ്പാ ഭൂമിയെ ( പശുക്കളെ രക്ഷിക്കുന്നതിന്നായി അവതരിച്ചിരിക്കുന്ന നിന്തിരുവടി ആ വയസ്സിൽ അതിനെത്തന്നെ ആരംഭിച്ചു എന്നതുകൊണ്ട് ഹേ പ്രകാശസ്വരുപിൻ ! അങ്ങയുടെ അപ്രകാരമുള്ള ഈ പ്രവൃത്തി ആരംഭത്തിന്നനുസരിച്ചതുതന്നെ . 

🕉🕉3🕉🕉
കദാപി രാമണ സമം വനാന്ത വനശ്രിയം വീക്ഷ്യ ചരൻ സുഖന ശ്രീരാമനാമം സ്വസഖസ്യ വാചാ മോദാദഗാനുകകാനനം ത്വം || 3 ||


 ഒരിക്കൽ ബലരാമനോടൊന്നിച്ച് വനപ്രദേശത്തിൽ വനശോഭയെ കണ്ടുകൊണ്ട് സുഖമായി സഞ്ചരിച്ചിരുന്ന നിന്തിരുവടി ശ്രീദാമാവ് എന്നു പേരോടുകൂടിയ തന്റെ സ്നേഹിതന്റെ അഭിപ്രായമനുസരിച്ച് ഉത്സാഹത്തോടുകൂടി ധേനുകവനത്തിലേക്കു ചെന്നു . 

🕉🕉4🕉🕉
ഉത്താളതാളീനിവഹേ ത്വദുക്ത്യാ ബലേന യൂത്ഥ ബലേന ദോർഭ്യാം മൃദു : ഖരശ്ചാഭ്യപതത് പുരസ്താത് ഫലോത്രോ ധേനുക ദാനവോപി . || 4 ||

 അനന്തരം നിന്തിരുവടി പറഞ്ഞതനുസരിച്ച് ബലരാമനാൽ ഉയർന്നു നിൽക്കുന്ന കരിമ്പനക്കൂട്ടങ്ങൾ കൈകളെക്കൊണ്ട് ശക്തിയോടുകൂടി പിടിച്ചു കുലുക്കപ്പെട്ടപ്പോൾ പഴുത്തതും പച്ചയുമായ കായ്കൾ മുൻഭാഗത്തുതന്നെ വീണ് ചിതറി . ദുഷ്ടനും ക്രൂരനുമായ ധേനുകൻ എന്ന ദാനവനും ചാടിവീണു . 

🕉🕉5🕉🕉
സമുദ്യതാ ധേനുകപാലനേഹം കഥം വധം ധേനുകമദ്യ കുർല്ലേ ? ഇതീവ മത്വാ ധ്രുവമഗ്രജേന സുരൗഘയോദ്ധാരമജീഘനസ്തം || 5 ||

 ഡൈനുകത്തെ ( പശുവൃന്ദങ്ങളെ രക്ഷിക്കുന്നതില് ഏർപ്പെട്ടിരിക്കുന്ന ഞാൻ ഇപ്പോൾ നുകമായ ( ധേനുകാസുരന്റെ വധ എങ്ങിനെയാണ് ചെയ്യേണ്ടത് . ഇപ്രകാരം വിചാരിച്ചിട്ടാണോ എന്ന് തോന്നുമാറ് നിന്തിരുവടി ജ്യേഷ്ഠനെക്കൊണ്ട് ദേവന്മാരോടുകൂടി യുദ്ധം ചെയ്യാറുള്ള അവനെ കൊല്ലിച്ചു . തീർച്ചയായും

🕉🕉6🕉🕉

തദീയ ഭത്യാനപി ജംബുകത്വ നോപാഗതാനഗ്രജസംയുതസ്ത്വം Jo . ജംബൂഫലാനീവ തദാ നിരാസ്ഥാഃ സ്താലേഷു വേലൻ ഭഗവന് ! നിരാസ്ഥഃ || 6 || 

ഭഗവാനേ ! ആ സമയം കുറുനരികളായി വന്നുചേർന്നുവരായ അവന്റെ ആത്യന്മാരേയും ജ്യേഷ്ഠനോടുകൂടി നിന്തിരുവടി അനായസമായി കളിയായിത്തന്നെ , ഞാവൽ പഴങ്ങളെ എന്നപോലെ പനകളിലേക്ക് എടുത്തെറിഞ്ഞു . 

🕉🕉7🕉🕉
വിനിഘതി ത്വയ്യഥ ജംബുകൗഘം സ നാമകത്വാദ്വരുണസ്തദാനീം ഭയകുലോ ജംബുക നാമധേയം ശ്രുതി പ്രസിദ്ധം വ്യധിതേതി മന്യേ || 7 || 

അനന്തരം നിന്തിരുവടി ജംബുകസമൂഹത്തെ കൊന്നുതുടങ്ങിയ സമയം അപ്പോൾ വരുണൻ പേരൊന്നാണെന്ന് . കാരണത്താല് ഭയംകൊണ്ട് പരിഭ്രമിച്ചവനായി ജംബുകൻ എന്ന് തനിക്കുള്ള പേരിനെ ശ്രുതിയില് ( വേദത്തിൽ ) മാത്രം പ്രസിദ്ധമുള്ളതാക്കി ചെയ്തു എന്ന് ഞാൻ വിചാരിക്കുന്നു . 

🕉🕉8🕉🕉
തവാവതാരസ്യ ഫലം മുരാരേ ! സഞ്ജാതമദൃതി സുരർ നുതസ്ത്വം സത്യം ഫലം ജാതമിഹേതി ഹാസീ ബാലൈസേമം താലഫലാന്യഭാഃ || 8 || 

അല്ലേ മുരാന്തകാ ഇപ്പോൾ അങ്ങയുടെ അവതാരത്തിന്റെ ഫലമുണ്ടായി എന്നിപ്രകാരം ദേവന്മാരാൽ സ്തുതിക്കപ്പെട്ട നിന്തിരുവടി വാസ്തവമാണ് ഇവിടെ ഫല ( പഴ . ) മുണ്ടായി എന്നുപറഞ്ഞു ചിരിച്ചുകൊണ്ട് ബാലന്മരോടൊരുമിച്ച് പനമ്പഴങ്ങളെതിന്നുതുടങ്ങി .

🕉🕉9🕉🕉

മധുദ്രവസ്രന്തി ബൃഹന്തി താനി ഫലാനി മേദോഹരഭൂതി ഭുക്ത്വാ തൃപ്തശ്ച ദൃപ്തർഭവനം ഫലൗഘം വഹദ്ഭിരാഗാഃ ഖലു ബാലകൈസ്ത്വം || 9 ||
 തേനൊഴുകുന്നവയും ഉള്ളിൽ നല്ല കഴുമ്പുള്ളതും വലിയവയുമായ ആ താലഫലങ്ങളെ തിന്നിട്ട് തൃപ്തിവന്നവരും അഹങ്കരിച്ചവരുമായി പഴങ്ങളേയും ചുമന്നുകൊണ്ട് നടക്കുന്ന ബാലകരൊന്നിച്ചുതന്നെ അങ്ങ് സ്വഗൃഹത്തിലേക്കു തിരിച്ചുവന്നു . 

🕉️🕉️10🕉️🕉️
ഹതോ ഹതോ ധേനുക ഇതൃപേത്യ ഫലാന്യദഭ്ഭിര് മധുരാണി ലോകൊ ജയേതി ജീവതി നുതോ വിഭോ ! ത്വം മരുത്പുരാധീശ്വര ! പാഹി രോഗാത് || 10 || 

ധേനുകൻ കൊല്ലപ്പെട്ടു . കൊല്ലപ്പെട്ടു ' എന്നിങ്ങനെ പറഞ്ഞതുകേട്ട് വന്നുചേർന്ന് സ്വാദുള്ള ഫലങ്ങളെ തിന്നുന്ന ജനങ്ങളാൽ പ്രഭുവായ ഗുരുവായൂരപ്പ ! “ ജയിക്കട്ടെ ' ' എന്നും “ ആയുഷ്കാനായി ഭവിക്കട്ടെ ' എന്നു സ്തുതിക്കപ്പെട്ട നിന്തിരുവടി രോഗത്തിൽനിന്നും എന്നെ രക്ഷിച്ചരുളിയാലും . 
🕉️🕉️🕉️ ധേനുകവധവർണ്ണനം എന്ന അമ്പത്തിമൂന്നാം ദശകം സമാപ്തം .

Comments

Popular Posts