നാരായണീയം ദശകം - 54


പശുപശുപാലാജീവനവർണ്ണനം .. 

🕉🕉1🕉🕉
ത്വത്സവോത്കം സൗഭരിർന്നമ പൂർവ്വം കാളിന്ദ്യന്തർ ദ്വാദശാബ്ദം തപസ്യൻ മീനവ്രാതേ സ്നേഹവാൻ ഭോഗലോലേ താർക്ഷ്യം സാക്ഷാത് ഐക്ഷതാഗ്രേ കദാചിത് || 1 || 


പണ്ട് ഒരിക്കൽ നിന്തിരുവടിയെ ഭജിക്കുന്നതിൽ സമുത്സുകനായ സൗഭരി എന്ന് വിഖ്യാതനായ മഹർഷി കാളിന്ദിയുടെ അന്തർഭാഗത്തിൽ പന്ത്രണ്ടുകൊല്ലങ്ങളോളം തപസ്സുചെയ്തുകൊണ്ടിരിക്കുമ്പോള് പരസ്പരം സ്നേഹിച്ചു സുഖിച്ചിരുന്ന മത്സ്യങ്ങളിൽ പ്രേമത്തോടുകൂടിയവനായിരിക്കെ ഒരിക്കൽ ഗരുഡനെ മുമ്പിൽ പ്രത്യക്ഷമായി കണ്ടു . 

🕉🕉2🕉🕉
ത്വദ്വാഹം തം സക്ഷധം തൃക്ഷസൂനും മീനം കഞ്ചിത് ജക്ഷതം ലക്ഷ്യൻ സ തപ്തശ്ചിത്തേ ശപ്തവാനത്ര ചേത്ത്വം . ജന്തുൻ ഭോക്താ , ജീവിതം ചാപി മോക്താ || 2 ||


 വിശപ്പുള്ളവനായി ഒരു മത്സ്യത്തെ ഭക്ഷിച്ചുകൊണ്ടിരുന്ന അങ്ങയുടെ വാഹനമായ ആ താർക്ഷ്യനെ നോക്കിക്കൊണ്ടിരുന്ന ആ മഹർഷി മനസ്സിൽ അനുതാപത്തോടു കൂടിയവനായി “ ഇനി നീ ഇവിടെനിന്നു പ്രാണികളെ ഭക്ഷിക്കുന്നുവെങ്കിൽ ജീവനാശവും സംഭവിക്കും ' , എന്നു ശപിച്ചു . 

🕉🕉3🕉🕉
തസ്മിൻ കാലേ കാളിയം ക്ഷേളദർപ്പാത് സർപ്പാരാതേഃ കല്പിതം ഭാഗമശ്ശന് തേന ക്രോധാത് ത്വത് പദാംഭോജഭാജാ പക്ഷക്ഷിപ്ത തദുരാപം പയോ f ഗാത് || 3 || 


അ കാലത്തിൽ കാളിയൻ എന്ന സർപ്പം വിഷവീർയ്യമദം ഹേതുവായിട്ട് സർപ്പകലാന്തകനായ ഗരുഡന് നിശ്ചയിക്കപ്പെട്ട ഭാഗത്തെ ഭക്ഷിക്കുന്നവനായി അങ്ങയുടെ ചരണാരവിന്ദങ്ങളെ സമാശ്രയിച്ചിരിക്കുന്ന ഗരുഡനാൽ കോപത്താൽ ചിറക കൊണ്ടടിച്ചെറിയപ്പെട്ടവനായിട്ട് അവന്നു പ്രവേശിപ്പാൻ പാടില്ലാത്ത കാളിന്ദീജലത്തെ പ്രാപിച്ചു . 

🕉🕉4🕉🕉
ഘോരേ തസ്മിൻ സൂരജാനീരവാസേ തീരേ വൃക്ഷാ വിക്ഷതാ ക്ഷേളവേഗാത് , പക്ഷിവ്രാതഃ പേതുരശ്രു പതന്തം കാരുണ്യാർദ്രം ത്വന്മനസ്തേന ജാതം . || 4 ||

 ഭയങ്കരനായ ആ കാളിയൻ യമുനാജലത്തില് പാർത്തുവരുന്ന കാലത്ത് വിഷത്തിന്റെ വീർയ്യം നിമിത്തം തീരത്തിലുണ്ടായിരുന്ന മരങ്ങളെല്ലാം നശിച്ചുപോയി ; ആകാശമാർഗ്ഗത്തിൽകൂടി പറന്നു സഞ്ചരിച്ചുകൊണ്ടിരുന്ന പക്ഷികളെല്ലാം താഴെ വീണു മരിച്ചു . അതിനാൽ നിന്തിരുവടിയുടെ മനസ്സ് അനുകമ്പകൊണ്ടാർദ്രമായി ഭവിച്ചു .

🕉🕉5🕉🕉

കാലേ തസ്മിന്നേകദാ സീരപാണിം മുക്ത്വാ യാതേ യാഥുനം കാനനാന്തം ത്വയ്യുദ്ദാമ ഗീഷു ഭീഷേകാഷ് തപ്താഃ ഗോഗോപാലാ : വ്യാപിബൻ ക്ഷേളതോയം || 5 ||

 അങ്ങിനെയിരിക്കുന്ന കാലത്തൊരുദിവസം അങ്ങ് ഹലായുധനായി ബലഭദ്രനെ കൂടാതെ യമുനാവനപ്രദേശങ്ങളിലേക്കു പോയിരുന്ന സമയം പശുക്കളും പശുപന്മാരും വർദ്ധിച്ച വേനലിന്റെ ഉഗ്രമായ ചൂടുകൊണ്ടു തളർന്നവരായി വിഷം കലർന്ന വെള്ളത്തെ വേണ്ടുവോളം കുടിച്ചു . 

🕉🕉6🕉🕉
നശ്യജ്ജീവാൻ വിചതാന് കാതലേ താൻ വിശ്വാൻ പശ്യന് അച്യുത ! ത്വം ദയാർദ്ര പ്രാപേപാന്തം ജീവയാമസിഥ ദ്രാക പീയുഷാംഭാവർഷിഭിഃ ശ്രീകടാക്ഷം || 6 ||


 ഹ ശാശ്വതാത്മൻ ! നിന്തിരുവടി അവരെയെല്ലാം ജീവൻ പോയി ഭൂമിയിൽ വീണവരായിക്കണ്ടിട്ട് അനുകമ്പയാലുള്ളലിഞ്ഞു സമീപത്തണഞ്ഞ് അമൃതധാര പൊഴിയുന്ന കടാക്ഷവർഷത്താല് ക്ഷണത്തില് ജീവിപ്പിച്ചു . 

🕉🕉7🕉🕉
കിം കിം ജാതോ ഹർഷവർഷതിരേകം സർവ്വാംഗേഷിതസ്ഥിതാ ഗോപസംഘാഃ ദൃഷ്ടാഗ്രേ ത്വാം ത്വത്കൃതം തദ്വിദന്തഃ ത്വാമാലിംഗൻ ദൃഷ്ടനാനാ പ്രഭാവാഃ || 7 ||

 ഗോപന്മാര് ഇതെന്ത് ! , ഇതെന്ത് ! എല്ലാ അവയവങ്ങളിലും ആനന്ദവർഷം അധികമായിരിക്കുന്നത് എന്നിപ്രകാരം പറഞ്ഞുകൊണ്ട് എഴുന്നേറ്റു . നിന്തിരുവടിയെ മുന്നിൽ കണ്ടിട്ട് അങ്ങയുടെ പലവിധത്തിലുള്ള മഹിമകളേയും കണ്ടറിഞ്ഞിട്ടുള്ളതിനാൽ അതും നിന്തിരുവടിയാൽ ചെയ്യപ്പെട്ടതാണെന്നു തീർച്ചയാക്കി അങ്ങയെ ആലിംഗനം ചെയ്തു .

🕉🕉8🕉🕉

ഗാവശൈവം ലബ്ദജീവാഃ ക്ഷണേന സ്പീതാനന്ദാഃ ത്വാം ച ദൃഷ്ട്വാ പുരസ്താത് ദ്രാഗാവസ്രഃ സർവ്വതോ ഹർഷബാഷ്പം വ്യാമുശ്ചന്ത്യാ മന്ദമുദ്യന്നിനാദാഃ || 8 || 

 ഇപ്രകാരം തന്നെ പതുക്കളും ക്ഷണത്തിൽ ജീവിച്ചവയായി , വർദ്ധിച്ച ആനന്ദത്തോടെ പുരോഭാഗത്തിൽ അങ്ങയേയും കണ്ടിട്ട് സന്തോഷബാഷ്പം പൊഴിക്കുന്നവരായി പതുക്കെ ശബ്ദം പുറപ്പെടുവിച്ചുംകൊണ്ട് , വേഗത്തിൽ നാലുഭാഗത്തും ചുറ്റിക്കുടി . 

🕉🕉9🕉🕉രോമാഞ്ചോ f യം സർവതോ നഃ ശരീരേ , ഭൂയസ്യന്തഃ കാചിദാനന്ദമൂർച്ഛാ ആശ്ചരോഗ്യം ക്ഷ്വേലവേഗോ മുകുന്ദേതി ഉക്രോ ഗോപെ നന്ദിതോ വന്ദിതോകളും || 9 | 


“ ഹേ കൃഷ്ണ ! ഞങ്ങളുടെ ശരീരം മുഴുവനും പുളകിതമായിരിക്കുന്നു . ഹൃദയത്തിൽ നിർവ്വചിക്കുവാനസാദ്ധ്യമായ മതിമയക്കുന്ന ആനന്ദം വദ്ധിച്ചുകൊണ്ടുമിരിക്കുന്നു . ഈ വിഷയത്തിന്റെ ശക്തി ആശ്ചരയ്യകരമായിരിക്കുന്നു ' എന്നിപ്രകാരം ഗോപന്മാരാൽ പറയപ്പെട്ട നിന്തിരുവടി അഭിനന്ദിക്കപ്പെട്ടവനായിട്ടും വന്ദിക്കപ്പെട്ടവനായും ഭവിച്ചു . 

🕉🕉10🕉🕉
ഏവം ഭക്താൻ മുക്തജീവാനപി ത്വം മുദ്ധാപാംഗെഹ് അസ്തരോഗാംസ്തനോഷി താദൃഗ്ദ്ഭുത - സ്പീതകാരൂണ്യ ഭൂമാ രോഗാത് പായ വായുഗേഹാധിനാഥ  || 10 ||


 ഇപ്രകാരം ഭക്തന്മാരെ , മരിച്ചവരായിരുന്നിട്ടും നിന്തിരുവടി സുന്ദരങ്ങളായ കടാക്ഷവീക്ഷേപങ്ങളാൽ ലബ്ദജീവന്മാരാക്കിച്ചെയ്യുന്നു . ഹ പവനാലയവാസീൻ ! അപ്രകാരമുള്ള വർദ്ധിച്ച കാരുണ്യവിശേഷത്തോടുകൂടിയ നിന്തിരുവടി രോഗത്തില് നിന്നു രക്ഷിച്ചാലും . 

🕉🕉🕉
പശുപശുപാലാർജ്ജീവനവർണ്ണനം എന്ന അമ്പത്തിനാലാംദശകം സമാപ്തം . ആദിതം ശ്ലോകം 558 .

Comments

Popular Posts