നാരായണീയം ദശകം - 55


കാളിയ മർദ്ദനവർണ്ണനം - 

🕉🕉1🕉🕉
അഥ വാരിണി ഘോരതരം ഫണിനം പ്രതിവാരയിതും കൃതധീർഭഗവന് ! ഭൂതമരിഥ തിരഗനീതരും വിഷമാരുത ശോഷിത പർണ്ണചയം || 1 ||


 ദേവ ! അനന്തരം നിന്തിരുവടി യമുനാജലനിവാസിയായ ഭയങ്കരനായ കാളിയനെ അവിടെനിന്നും അകറ്റുന്നതിന്നു മനസ്സിൽ നിശ്ചയിച്ചിട്ട് വിഷക്കാറ്റുതട്ടി ഇലകളെല്ലാം ഉണങ്ങിയിരുന്ന നദീതിരത്തിലുള്ള കടമ്പുവൃക്ഷത്തെ വേഗത്തില് പ്രാപിച്ചു . 

🕉🕉2🕉🕉
അധിരുഹ്യ പാദംബുരൂഹണ ച തം നവപല്ലവതുല്യ മനോജ്ഞരുചാ ഹുദവാരിണി ദുരതരം നൃപതാം പരിഘൂർണ്ണിതഘോര തരംഗഗണേ || 2 |


 ഇളം തളിരിന്നു തുല്യമായ മനോഹര കാന്തിയോടുകൂടിയ പാദാരവിന്ദം കൊണ്ട് ആ വൃക്ഷത്തിൽ കയറിയിട്ട് ഇളകിമറിയുന്ന ഭയങ്കരങ്ങളായ തിരമാലകളോടുകൂടിയ കയത്തിലെ വെള്ളത്തിൽ നിന്തിരുവടി കുതിച്ചു ചാടുകയുംചെയ്തു . 

🕉🕉3🕉🕉
ഭുവനത്രയ ഭാരഭൂതോ ഭവതോ ഗുരുഭാര വികമ്പി വിജംഭിജലാ പരിമജ്ജയതി സ ധനുശ്ശതകം തടിനീ ഝടിതി സൂടഘോഷവതീ || 3 || 

 ത്രിലോകങ്ങളുടേയും ഭാരം വഹിക്കുന്ന ഭവാന്റെ വമ്പിച്ച ഭാരംകൊണ്ട് കുളിതമായി പൊങ്ങിയ ജലത്തോടുകൂടിയതും സ്പഷ്ടമായി കേൾക്കപ്പെടുന്ന ശബ്ദത്തോടുകൂടിയതുമായ കാളിന്ദീനദി പൊടുന്നവെ നൂറു വിൽപാടുദൂരം ഇരു കരകളിലേയ്ക്കും കവിഞ്ഞൊഴുകി . 

🕉🕉4🕉🕉
അഥ ദിക്ഷ വിദിക്കു പരിക്ഷഭിത ഭൂമിതോദരവാരി നിനാദഭരെ ഉദകാരുദഗാദൂരഗാധിപതി - വൃദുപാന്തമശാന്തരൂഷാമനാഃ || 4 ||


 അനന്തരം സർപ്പരാജാവായ കാളിയൻ , ദിക്കുകളിലും വിദിക്കുക ഇളകിമറിഞ്ഞു കറങ്ങുന്ന അന്തഭാഗത്തോടുകൂടിയ വെള്ളത്തിന്റെ ശബ്ദാധിക്യംകൊണ്ടുണായ അടങ്ങാത്തതായ കോപത്താൽ വിവേകശൂന്യനായിട്ട് നിന്തിരുവടിയുടെ സമീപത്തേക്ക് വെള്ളത്തിൽനിന്നും ഉയർന്നുവന്നു . 

🕉🕉5🕉🕉
ഫണശൃംഗസഹസ്രവിനിസൃമര ജ്വലദഗ്നികണോഗ്ര - വിഷാംബുധരം പൂരതം ഫണിനം സമലകയഥാ ബഹുശൃംഗിന അഞ്ജനശൈലമിവ || 5 || 

ആയിരം ഫണങ്ങളുടെ അഗ്രങ്ങളിൽനിന്നും ഉൽഗമിക്കുന്ന ഉജജലവത്തായ അഗ്നിസ്തുലിംഗങ്ങളോടുകൂടി അതിഘോരമായ വിഷദ്രവ്യത്തെ ധരിക്കുന്ന പന്നഗോത്തമനെ , അനേകം കൊടുമുടികളുള്ള അഞ്ജനപർവ്വതത്തെ എന്നപോലെ നിന്തിരുവടി പുരോഭാഗത്തിൽ കണ്ടു .

🕉🕉6🕉🕉


ജ്വലദക്ഷിപരിക്ഷരദുഗ്രവിഷ ശ്വസനോഷഭരഃ സ മഹാഭുജഗഃ പരിദശ്യ ഭവന്തമനന്തബലം പരിവേഷ്ടയദ \ ടചേഷ്ടമഹോ ! || 6 || 

ജ്വലിക്കുന്ന കണ്ണുകളിൽനിന്നു പുറപ്പെടുന്ന ഉഗ്രമായ വിഷവായുവിന്റെ കഠിനമായ ചൂടോടുകൂടിയ ആ പെരുംപാമ്പ് ഏറ്റവും പ്രഭാവത്തോടുകൂടിയവനും അസ്പഷ്ടങ്ങളായ ചേഷ്ടകളോടുകൂടിയവനുമായ നിന്തിരുവടിയെ കടിച്ചശേഷം വരിഞ്ഞു ചുറ്റിക്കളഞ്ഞു . 

🕉🕉7🕉🕉
അവിലോക്യ ഭവന്തമഥാകുലിതേ തടഗാമിനി ബാലകധേനുഗണേ , വ്രജഗേഹതലേപ്യ നിമിത്തശതം സമുദീക്ഷ്യ ഗതാ യമുനാം പശുപാ || 7 || 

അതിൽപിന്നെ കരയിൽനിന്നിരുന്ന കുട്ടികളും പശുക്കുട്ടവും അങ്ങയെ കാണാതെ പരിഭ്രമിച്ചുകൊണ്ടിരിക്കുമ്പോൾ അമ്പാടിയിലും അനവധി ദുർന്നിമിത്തങ്ങളെ കണ്ടിട്ട് ഗോപന്മാർ യമുനാതടത്തിലേക്കെത്തിച്ചേർന്നു . 

🕉🕉8🕉🕉
അഖിലേഷു വിഭോ ! ഭവദീയദശാ മനലോക്യ ജിഹാസുഷു ജീവഭരം ഫണിബന്ധനമാശു വിമുച്യ ജവാ ദൂദഗമ്യത ഹാസജുഷാ ഭവതാ || 8 || 


ഭഗവാനെ ! അവരെല്ലാവരും അങ്ങയുടെ സ്ഥിതിയെ കണ്ടിട്ട് ജീവനെ കളയുവാനൊരുമ്പെട്ടപ്പോൾ ആക്ഷണംതന്ന സർപ്പബന്ധനത്തിൽനിന്നും തന്നത്താൻ വേർപെടുത്തി ഭവാനാൽ ഉടൻതന്നെ ഉയർന്ന് പൊങ്ങിവരപ്പെട്ടു .

🕉🕉9🕉🕉


അധിരുഹ്യ തതഃ ഫണിരാജഫണാന് നനൃതേ ഭവതാ മൃദുപാദരുചാ കളശിഞ്ജിതനൂപുത മഞ്ജുമിളത് കരകംങ്കണസങ്കുല സംക്വണിതം . || 9 |


 അനന്തരം കാളിയന്റെ പടങ്ങളിൽ ചാടിക്കയറി , മാർദ്ദവമുള്ള പാദശോഭയോടുകൂടിയ നിന്തിരുവടിയാൽ കാൽത്തളകളുടെ മധുരമായ ശബ്ദത്തോടിണങ്ങിയ മനോഹരമായ കൈവളകളുടെ കിലുക്കത്തോടുകൂടി നൃത്തം ചെയ്യപ്പെട്ടു . 

🕉🕉10🕉🕉
ജഹൃഷ്ടഃ പശുപാസ്മതുഷുർമുനയോ വവൃഷ്ടഃ കുസുമാനി സുരേന്ദ്രഗണാഃ ത്വയി നൃത്യതി മാരുതഗേഹപതേ ! പരിപാഹി സ മാം ത്വമദാന്തഗദാത് || 10 ||

 അല്ലയോ ഗുരുവായൂരപ്പ ! നിന്തിരുവടി നൃത്തംചെയ്യുന്ന സമയത്ത് ഗോപന്മാർ സന്തോഷിച്ചു ; മഹർഷിമാരാനന്ദിച്ചു , ദേവന്മാർ പുഷ്പങ്ങളെ വർഷിച്ചു .
 അപ്രകാരമുള്ള നിന്തിരുവടി എന്നെ ഈ തീരാവ്യാധിയിൽനിന്നും രക്ഷിക്കേണമേ .

🕉🕉🕉 കാളിയമർദ്ദനവർണ്ണനം എന്ന അമ്പത്തഞ്ചാംദശകം സമാപ്തം . ആദിതം ശ്ലോകാ 568

Comments

Popular Posts