നാരായണീയം ദശകം - 56
കാളിയമർദ്ദനവർണ്ണനം
🕉🕉1🕉🕉
രുചിത കമ്പിത കുണ്ഡലമണ്ഡല സുചിരമീശ ! നനർത്തി പന്നഗേ അമര താഡിത ദുന്ദുഭി സുന്ദരം വിയതി ഗായതി ദൈവതയൗവതേ || 1 ||
അല്ലേ സർവ്വേശ്വരാ ! ദേവവനിതകൾ ദേവന്മാരടിയ്ക്കുന്ന ദുനൂബിവാദ്യത്തോടിടചേർന്നു സുന്ദരമാകുംവണ്ണം ആകാശദേശത്തിൽ ഗാനം ചെയ്യവെ നിന്തിരുവടി ഭംഗിയിൽ ചലിപ്പിക്കപ്പെട്ട കർണ്ണാഭരണത്തോടുകൂടിയവനായിട്ട് കാളിയനില് വളരെനേരം നൃത്തം ചെയ്തു .
🕉🕉2🕉🕉
നമതി യദ്യദമുഷ്യ ശിരോ ഹരേ ! പരിവിഹാഅ തദുന്നതമുന്നതം പരിമഥൻ പദപങ്കരുഹാ ചിരം വ്യഹരഥാഃ കരതാള മനോഹരം . || 2 ||
അല്ലയോ ഗർവ്വാപഹ ! ഈ കാളിയന്റെ ഏതേത് ഫണം വിവശമായി താണടങ്ങുവോ അതിനെ ഉപേക്ഷിച്ച് ഉയർന്നുയർന്നവയെ പാദപങ്കജത്താൽ ചവിട്ടി മർദ്ദിക്കുന്നവനായിട്ട് കൈത്താളം പിടിച്ച് മനോഹരമാകുംവണ്ണം നിന്തിരുവട്ടി വളരെ നേരം ക്രീഡിച്ചു .
🕉🕉3🕉🕉
ത്വദവഭഗ്ന വിളഗ്ന ഫണാഗണ് ഗളിത ശോണിത ശോണിത പാഥസി ഫണിപതാവവസീദതി സന്നതാ തദബലാസ്തവ മാധവ ! പാദയോഃ || 3 ||
അങ്ങ് ചവിട്ടി മർദ്ദിച്ചതുനിമിത്തം ക്ഷീണിച്ചുടങ്ങിയവയായ പത്തികളോടു കൂടിയവനായി ഉദ്യമിച്ച രക്തത്താൽ യമുനാജലത്തെ രക്തവർണ്ണമാക്കി ചെയ്തിട്ട് കാളിയൻ ഏറ്റവും പരവശനായപ്പോൾ ഹേ ശ്രീകാന്ത ! ആ കാളിയന്റെ പത്നിമാർ അങ്ങയുടെ തൃക്കാലിണകളിൽ വണങ്ങി .
🕉🕉4🕉🕉
അയി പുരവ ചിരായ പരിശ്രുത ത്വദനുഭാവ വിലീനഹദോ ഹി താഃ മുനിഭിരപ്യനവാപ്യഥസ്നേവൈഃ നുനുവുരീശ ! ഭവന്തമയന്ത്രിതം . || 4 ||
അല്ലയോ ഭഗവാനേ ! പണ്ടുതന്നെ വളരെക്കാലമായി അങ്ങയുടെ മാഹാത്മ്യം കേട്ടിട്ടുള്ളതുകൊണ്ട് അങ്ങയിൽ ലയിച്ചിരുന്ന മനസ്സോടുകൂടിയവരായ അവർ മുനിമാരാൽകൂടി പ്രാപിക്കപ്പെടുവാൻ കഴിവില്ലാത്ത മാർഗ്ഗങ്ങളായ സ്തോത്രങ്ങൾ കൊണ്ട് നിത്യസ്വതന്ത്രനായ നിന്തിരുവടിയെ സ്തുതിച്ചു .
🕉🕉5🕉🕉
ഫണിവധുഗണ ഭക്തിവിലോകന പ്രവികസത് കരുണാകല ചേതസാ ഫണിപതിർ ഭവതാച്യുത ! ജീവിത സ്മയി സമർപ്പിത മൂർത്തിമവാനമത് || 5 ||
അല്ലയോ ഷഡ്ഭാവരഹിത ! നാഗസ്ത്രീകളുടെ ഭക്തി കാണ്കയാൽ വർദ്ധിച്ചു കരുണകൊണ്ട് മനസ്സിളകിയ നിന്തിരുവടിയാല് അഭയം നൽകപ്പെട്ട കാളിയൻ നിന്തിരുവടിയിൽ സമർപ്പിക്കപ്പെട്ട ശരീരത്തോടുകൂടിയവനായിട്ട് വീണു നമസ്കരിച്ചു .
🕉🕉6🕉🕉
രമണകം വ്രജ വാരിധി മദ്ധ്യഗം , ഫണിരിപുർന്ന കരോതി വിരോധിതാം ഇതി ഭവദ്വചനാന്യതി മാനയൻ ഫണിപതിർ നിരഗാദുരഗൈഃസമം || 6 ||
“ സമുദ്രമദ്ധ്യത്തിലുള്ള രമണകന്നെ ദ്വീപിലേക്ക് പോയ്ക്കോൾക . സർപ്പശത്രുവായ ഗരുഢൻ ഉപദ്രവിക്കുകയില്ല ' എന്നിങ്ങിനെയുള്ള നിന്തിരുവടിയുടെ വാക്കുകളെ ബഹുമാനിക്കുന്നവനായി കാളിയൻ മറ്റു സർപ്പങ്ങളോടുകൂടി അവിടെനിന്നു ഒഴിഞ്ഞുപോയി .
🕉🕉7🕉🕉
ഫണിവധുജന ദത്തമണിവ്രജ ജ്വലിതഹാര ദുകൂല വിഭൂഷിത തടഗതെ ? പ്രമദാശ്രു വിമിശ്രിതൊ സമഗഥഃ സ്വജനെർ ദിവസാവധ || 7 ||
നാഗപത്നിമാരാൽ നല്കപ്പെട്ട രത്നങ്ങൾകൊണ്ടു ശോഭിക്കുന്ന മുത്തുമാലകൾ , പട്ടുവസ്ത്രങ്ങൾ എന്നിവയാൽ അലങ്കരിക്കപ്പെട്ട നിന്തിരുവടി സന്ധ്യാസമയത്തിൽ ആനന്ദാശ്രുക്കള് പൊഴിച്ചുകൊണ്ട് നദീതീരത്തിൽ നിൽക്കുന്ന സ്വജനങ്ങളോടു കൂടിച്ചേർന്നു .
🕉🕉8🕉🕉
നിശി പുനസ്തമസാ വ്രജമന്ദിരം വ്രജിതുമക്ഷമ ഏവ ജനോത്കരേ സ്വപതി തത്ര ഭവച്ചരണാശ്രയേ ദവകൃശാനുരരുന്ധ സമന്തതഃ || 8 ||
അനന്തരം രാത്രിയിൽതന്നെ ഇരുട്ടുകൊണ്ട് അമ്പാടിയിലേക്കു പോകുവാൻ കഴിവില്ലാതെ അങ്ങനെതന്നെ ശരണമായിക്കരുതി ജനക്കൂട്ടം ആ യമുനാതീരത്തിൽ ഉറങ്ങിക്കിടക്കുമ്പോൾ കാട്ടുതീ ചുറ്റും പടർന്നുപിടിച്ചു .
🕉🕉9🕉🕉
പ്രബുധിതാനഥ പാലയ പാലയേതി ഉദയമാർത്തരവാന് പശുപാലകാന് അവിതുമാശു പപാഥ മഹാനലം കിമിഹ ചിത്രമയം ഖലു തേ മുഖം || 9 ||
അനന്തരം ഉറക്കമുണർന്നപരായി ' രക്ഷിക്കണ രക്ഷിക്കണ ' , എന്ന് ഉച്ചത്തിൽ നിലവിളിക്കുന്നവരായ ഗോപാലന്മാരെ രക്ഷിക്കുന്നതിന്നുവേണ്ടി ഭവാൻ ആ കൊടുതീയിനെ അക്ഷണംതന്ന പാനംചെയ്തു . ഇതിൽ ആശ്ചർയ്യപ്പെടുവാനാന്താണുള്ളത് ? ഈ അഗ്നി നിന്തിരുവടിയുടെ മുഖം തന്നെയല്ലോ
🕉🕉10🕉🕉
ശിഖിനി വർണ്ണത ഏവ ഹി പീതതാ ! പരിലസ , ത്യധുനാ ക്രിയയാപ്യസൗ ഇതി നുതഃ പശുപൈർ മുദിതൈര് വിഭോ ! ഹര ഹരേ ! ദുരിതൈഃ സഹ മേ ഗദാൻ || 10 |
വഹ്നിയിൽ വർണ്ണംകൊണ്ടുതന്നെ പീതത ( മഞ്ഞനിറം ) ശോഭിക്കുന്നുണ്ട് . ഇപ്പോൾ ഈ പീതത ( പാനംചെയ്ത എന്ന് അവസ്ഥ ) ക്രിയകൊണ്ടും ശോഭിക്കുന്നു . എന്നിപ്രകാരം പ്രഹൃഷ്ടരായി പശുപാലന്മാരാൽ സ്തുതിക്കപ്പെട്ട നിന്തിരുവടി വിളവായ ശ്രീകൃഷ്ണാ ! പാപങ്ങളോന്നിച്ച് എന്റെ രോഗത്തേയും ഇല്ലാതാക്കേണമെ . ഹേ കാളിയമർദ്ദനവർണ്ണനം എന്ന അമ്പത്താറാംദശകം സമാപ്തം ആദിതഃ ശ്ലോകാ 578



Comments
Post a Comment