നാരായണീയം ദശകം - 57


പ്രലംബവധവർണ്ണനം . 

🕉🕉1🕉🕉
രാമസഖി ക്വാപി ദിനേ കാമദ ! ഭഗവൻ ! ഗതോ ഭവാൻ വിപിനം സൂനുഭിരപി ഗോപാനാം ധേനുഭിരഭിസംവൃതോ ലസദ്വേഷം || 1 |

 അല്ലേ അഭീഷ്ടദായകനായ ഭഗവാനേ , ഒരു ദിവസം നിന്തിരുവടി പശുപബാല കന്മാരാലും - പശുക്കളാലും ചുഴപ്പെട്ടവനായിട്ട് സർവ്വാലങ്കാരപരിശോഭിതനായി ബലരാമനോടുംകൂടി വനത്തിലേക്ക് ചെന്നുവല്ലോ , 


🕉🕉2🕉🕉
സന്ദർശയന് ബലായ സ്വരം വൃന്ദാവനശ്രിയം വിമലാം കാണ്ഡീരെ സേഹ ബാലെ ഭാണ്ഡീരകമാഗമോ വടം ക്രീഡന് || 2 ||


 സ്വച്ഛമായ വൃന്ദവനശോഭയെ നിർവ്വിഘമാംവണ്ണം ബലഭദ്രന്നായി കാട്ടിക്കൊടുത്ത് കെയിൽ കോലുകളേന്തിയ ബാലകരൊന്നിച്ച് നിന്തിരുവടി ഭാണ്ഡീകമെന്ന വടവൃക്ഷത്തെ പ്രാപിച്ചു . 

🕉🕉3🕉🕉
താവത് താവകനിധന സ്പഹയാലുർ ഗോപമൂർത്തിമദയാലും ദൈത്യ : പ്രലംബനാമാ പ്രലംബബാഹം ഭവന്തമാപദേ || 3 ||

 ആ സമയത്ത് അങ്ങയെ വധിക്കണമെന്നുദ്ദേശിച്ചുകൊണ്ട് നിർദ്ദയനായ പ്രലംഭനെന്ന അസുരൻ ഗോപാലവേഷധാരിയായി ആജാനുബാഹുവായ നിന്തിരുവടിയെ സമീപിച്ചു . 

🕉🕉4🕉🕉
ജാനന്നപ്യവിജാനന്നിവ തേന സമം നിബദ്ധസൗഹാർദ്ദ വടനിക പടുപശുപ വ്യാബദ്ധം ദ്വന്ദ്വയുദ്ധമാരബ്ദാം || 4 || 

ഭവാൻ ഇതെല്ലാം അറിയുന്നവനായിരുന്നിട്ടും അറിയാത്തവനെന്നപോലെ അവനോടുകൂടെ സ്നേഹത്താൽ ബന്ധിക്കപ്പെട്ടവനായി വടവൃക്ഷത്തിന്റെ സമീപത്തിൽ സമർത്ഥരായ ഗോപബാലന്മാരോടൊന്നിച്ച് മുഷ്ടിയുദ്ധത്തെ ആരംഭിച്ചു . 

🕉🕉5🕉🕉
ഗോപാ വിഭജ തന്വന് സംഘം ബലഭദ്രകം ഭവത്മപി ത്വദ്ബലഭീരും ദൈത്യം ത്വദ്ബലഗതമന്വമന്യഥ ഭഗവൻ || 5 ||

 ഹ സൃഷ്ടിസ്ഥിതി സംഹാരകാരക ! നിന്തിരുവടി ഗോപന്മാരെ ബലഭദ്രനെ സംബന്ധിച്ചതായും രണ്ടു സംഘങ്ങളായി പിരിച്ചിട്ട് അങ്ങയുടെ ബലത്താ ഭയന്നവനായ ആ ദാനവനെ നിന്തിരുവടിയുടെ സംഘത്തിൽ ചേരുന്നതിന്നു സമ്മതിച്ചു

🕉🕉6🕉🕉


കല്പിത വിജേതൃവഹന സമരേ പരയൂഥഗം സ്വദയിതതരം ശ്രീരാമനമധത്ഥാഃ പരാജിതോ ഭക്തദാസതാം പ്രഥയൻ || 6 ||


 ജയിച്ചവനെ തോറ്റവൻ ചുമലിലേറ്റാമെന്ന നിശ്ചയത്തോടെയുള്ള ( ആ ലീലാപരമായി യുദ്ധത്തിൽ പരാജിതനായി ഭക്തദാസനെന്നതിനെ നിന്തിരുവടി പ്രസിദ്ധമാക്കി ചെയ്തുകൊണ്ട് ഏതുകക്ഷിയിലുള്ള തനിക്ക് ഏറ്റവും പ്രിയപ്പെട്ടവനായ ശ്രീദാമാവെന്ന ബാലനെ വഹിച്ചു . 

🕉🕉7🕉🕉
ഏവം ബഹുഷ വിളമൻ ! ബാലേഷു വഹജു വാഹ്യമാനേഷ്ട രാമവിജിതഃ പ്രലംബോ ജഹാര തം ദൂരതോ ഭവദ്ഭീത്യാ .. || 7 ||


 അല്ലയോ മഹാത്മാവേ ! ഇപ്രകാരം - വളരെ - കുട്ടികൾ ചുമക്കുന്നവരായും ചുമക്കപ്പെടുന്നവരായും തീർന്നിരുന്ന അവസരത്തിൽ ബലരാമനാൽ തോല്പിക്കപ്പെട്ട പ്രലംബൻ ഭവാനെയുള്ള ഭയം നിമിത്തം അവനെ വളരെ ദൂരത്തേക്ക് ചുമന്നുകൊണ്ടു പോയി 

🕉🕉8🕉🕉
ത്വത് ദൂരം ഗമയന്തം തം ദൃഷ്ട്യാ ഹലിനി വിഹിതഗരിമഭരേ ദൈത്യ : സ്വരൂപമാഗാത് യദ്രപാത് സ് ഹി ബലോപി ചകിതോ f ഭൂത് || 8 |


 അങ്ങയുടെ സമീപത്തിൽനിന്നും അകന്നുപോകുന്ന അവനെ കണ്ടിട്ട് ബലരാമൻ തന്റെ ഘനത്തെ വർദ്ധിപ്പിച്ചപ്പോൾ ആ ദാനവൻ സ്വന്തരുപത്തെ പ്രാപിച്ചു . ആ രൂപത്തെ കണ്ടിട്ട് ആ ബലഭദ്രനുംകൂടി ഭയമുള്ളവനായി ഭവിച്ചു .

🕉🕉9🕉🕉
 ഉച്ചതയാ ദൈത്യതനോ ത്വന്മുഖമാലോക്യ ഭരതോ രാമ വിഗതഭയോ ദൃഢമുഷ്യാ ദൃശദുഷ്ടം സപദി പിഷുവാനേനം || 9 ||


 അ ബലരാമൻ ദൈത്യദേഹത്തിന്റെ ഉയരംകൊണ്ട് അങ്ങയുടെ മുഖത്തെ അകലെനിന്നും ദർശിച്ചിട്ട് ഭയമകന്നവനായി കഠിനമായ മുഷ്ടിപ്രഹരംകൊണ്ട് അതിദുഷ്ടനായ ഇവനെ പെട്ടെന്നു ചതച്ചുകളഞ്ഞു .

🕉🕉10🕉🕉

ഹത്വാ ദാനവവീരം പ്രാപ്തം ബലമാലിലിംഗിഥ പ്രേരണാ താവന്മിലതോത്യുവയോഃ ശിരസി കൃതാ പുഷ്പവൃഷ്ടി രമരഗണഃ || 10 ||


 അസുരവീരനെ നിഗ്രഹിച്ചിട്ട് വന്നുചേർന്ന ബലഭദ്രനെ നിന്തിരുവടി വാത്സല്യത്തോടെ ആലിംഗനം ചെയ്തു . ആ സമയത്ത് ഒരുമിച്ച് ചേർന്നിരുന്ന നിങ്ങളിരുവരുടേയും ശിരസ്സിൽ ദേവന്മാരാല് പുഷ്പവർഷം ചെയ്യപ്പെട്ടു . 

🕉🕉11🕉🕉
ആലംബോ ഭുവനാനാം പ്രാലംബം നിധനമേവമാരചയന് കാലം വിഹായ സദ്യോ ലോലംബരും ! ഹരേ ! ഹരേഃ ക്ലേശാൻ | 11 || 


ഹേ വരിവണ്ടിന്റെ ദേഹശോഭയോടുകൂടിയ ഭഗവൻ ! ഭൂവനങ്ങൾക്കാശ്രയവും ഇപ്രകാരം പ്രലംബവധത്തെ സാധിച്ചവനുമായ നിന്തിരുവടി കാലതാമസംകൂടാതെ ഉടനെതന്നെ എന്റെ ക്ലേശങ്ങളെ ഉന്മൂലനം ചെയ്യേണമേ . 
🕉🕉🕉
പ്രലംബവധവർണ്ണനം എന്ന അമ്പത്തേഴാം ദശകം സമാപ്തം . ആദിതം ശ്ലോകാ 589

Comments

Popular Posts