നാരായണീയം ദശകം - 58
ദവാണിമ്മാക്ഷവർണ്ണനം .
🕉🕉1🕉🕉
ത്വയി വിഹരനലോലേ ബാലജാല : പ്രലംബ പ്രമഥനസവിളംബേ ധേനവഃ സ്വരചാരാഃ തൃണകുതുകനിവിഷ്ടാ ദൂരദൂരം ചരന്ത്യ : കിമപി വിപിനമെഷീകാഖ്യമീഷാബഭൂവ || 1 ||
നിന്തിരുവടി ഗോപകുമാരന്മാരോടുകൂടി കളിക്കുന്നതിലാൽസുക്യത്തോടുകൂടിയവനായി പ്രലംബാസുരവധം നിമിത്തം അല്പം താമസിക്കുകയാൽ പശുക്കള് ഇഷ്ടം പോലെ സഞ്ചരിച്ചുകൊണ്ടു . പുല്ലിലുള്ള കൗതുകത്തോടുകൂടി വളരെദൂരം മേഞ്ഞുചെന്നു ഐഷികമെന്നു പേരുള്ള ഒരു കാട്ടിൽ എത്തിചേർന്നു .
🕉🕉2🕉🕉
അനധിഗതനിദാഘക്രൗര്യ വൃന്ദാവനാന്താത് ബഹിരിദമുപയാതാഃ കാനനം ധനവസ്താഃ തവ വിരഹവിഷണ്ണാഃ ഊഷ്ടല ഗ്രീഷതാപി പ്രസരവിസരദംഭസ്യാകുലാസ്തംഭമാരും || 2 ||
ഉഷ്ണകാലത്തിന്റെ ചൂടെന്തെന്ന് അറിഞ്ഞിട്ടില്ലാത്ത വൃന്ദാവനപ്രദേശത്തിൽനിന്നും പുറമെയുള്ള ഈ കാട്ടിലെത്തിച്ചേർന്ന ആ പശുക്കൾ , അങ്ങയെ വിട്ടകന്നതിനാൽ വിഷാദിച്ചവയായി വേനൽ ചൂടിന്റെ കാഠിന്യം നിമിത്തമുണ്ടായ ദാഹത്താൽ പരവശങ്ങളായി സ്തംഭിച്ചുപോയി .
🕉🕉3🕉🕉
തദനു സഹ സഹായെ ദൂരമന്വിഷ്യ ശൗരേ ! ഗളിതസരണി മുബാരണ്യ സഞ്ജാത ഖേദം പശുകുലഭിവീക്ഷ്യ ക്ഷിപ്രമാനേതുമാരാത് ത്വയി ഗതവതി ഹീ ഹീ സർവ്വതോ f ഗ്നിർജ്ജംഭേ , || 3 ||
ഹേ ശൗരേ ! ആ സമയം സഹായികളൊന്നിച്ച് വളരെദൂരം അന്വേഷിച്ച് നടന്നു വഴിപിഴച്ച് . ഇഷീകവനത്തിൽ കിടന്നുഴലുന്ന പശുവൃന്ദത്തെ കണ്ടുപിടിച്ചു . ഉടനെ തിരികെകൊണ്ടുവരുന്നതിന്ന് നിന്തിരുവടി അടുത്തു ചെന്ന സമയം കഷ്ടം ! കഷ്ടം ! കാട്ടുതീ ചുറ്റും പടർന്നുപിടിച്ചുവല്ലോ .
🕉🕉4🕉🕉
സകലഹരിതി ദീപ്ലേ ഘോരഭാംകാര ഭീമേ ശിഖിനി വിഹിതമാർഗ്ഗാഃ അർദ്ധദശധാ ഇവാർത്താ അഹഹ ഭവനബന്ധാ ! പാഹി പാഹീതി സർവ്വേ ശരണമുപഗതാസ്ത്വാം താപഹർത്താരമേകം || 4 ||
ഭയങ്കരമായ ഭാങ്കാരശബ്ദത്തോടെ വർദ്ധിച്ചുയർന്ന ആ അഗ്നി ചുറ്റുഭാഗത്തും പടർന്നുജലിക്കുമ്പോൾ വഴിതടുക്കപ്പെട്ടാവരായി , പകുതിയോളം ദഹിച്ച് മട്ടിൽ , ദുഃഖിക്കുന്നവരായ അവരെല്ലാം " അയ്യോ കഷ്ടം , ലോകബന്ധുവായ ഭഗോവൻ രക്ഷിക്കണ , രക്ഷിക്കണേ " എന്ന് സന്താപനാശനായ അങ്ങയെ തന്നെ ശരണം പ്രാപിച്ചു .
🕉🕉5🕉🕉
അലമലമതിഭീത്യാ സർവ്വതോ മീലയദ്ധ്വം ദൃശമിതി തവ വാചാ മിലിതാക്ഷേഷു തേഷ ക്വ നു ദവദഹനോ കുത്ര മുഞ്ജാടവീ സാ ! സപദി വവ്വതിരേ തേ ഹന്ത - ഭാണ്ഡീരദേശേ || 5 ||
“ അധികം ഭയന്നത് മതി മതി നിങ്ങളെല്ലാവരും കണ്ണടയ്ക്കുവിന് എന്ന അങ്ങയുടെ വാക്കുകളാൽ അവര് കണ്ണുകളടച്ചസമയം ഈ കാട്ടിതുയെവിടെ ? ആ അവരുടൻതന്ന ഭാണ്ഡീരവനത്തിൽ വന്നുചേർന്നു ഇഷീകവനമെവിടെ ? ആശ്ചർയ്യംതന്നെ , !
🕉🕉6🕉🕉
ജയ ജയ തവ മായ കേയമീശേതി തേഷാം നുതിഭിരുദിത ഹാസോ ബദ്ധനാനാ വിലാസം പുനരപി വിപിനാന്തേ പ്രാചരം , പാടലാദി പ്രസവ ചികരമായ ഗ്രാഹ്യ ഘർമ്മാനുഭാവേ .. || 6 ||
ഹ് അങ്ങ മായ ഭഗവൻ ! വിജയിച്ചാലും അവിടുത്തെ ഈ എന്താണ് ? എന്നിങ്ങിനെയുള്ള അവരുടെ സ്തുതികളാൽ പുഞ്ചിരിക്കൊള്ളുന്നവനായി ഇവിധഭാവവിലാസങ്ങളോടുകൂടിയ നിന്തിരുവടി പുപ്പാതിരി മുതലായ വൃക്ഷങ്ങൾ പുഷ്പിച്ചുനിൽക്കുന്നതിനാല് മാത്രം അറിയപ്പെടാവുന്ന ഗ്രീഷ്മത്തിന്റെ പ്രഭാവ ത്തോടുകൂടിയ വനാന്തരത്തിൽ വീണ്ടും പശുക്കളെ മേച്ചുനടന്നു .
🕉🕉7🕉🕉
ത്വയി വിമുകമിവോചൈഃ താപഭാരം വഹന്തം തവ ഭജനവദന്തഃ പങ്കമുച്ഛാഷയന്തം തവ ഭൂജവദുദഞ്ചദ് ഭൂരിതേജപ്രവാഹം തപസമയമനെഷീൻ യാമുനേഷു സ്ഥലേഷു || 7 ||
അങ്ങയിൽ രസമില്ലാത്തവനെന്നപോലെ വർദ്ധിച്ച താപഭാരത്തെ വഹിച്ചുകൊണ്ടും അങ്ങയിലുള്ള ഭക്തിയെന്നതുപോലെ അകത്തുള്ള മാലിന്യത്തെ ഉണക്കിക്കളഞ്ഞും അങ്ങയുടെ തൃക്കൈകളെന്നവിധം ഏറ്റവും വർദ്ധിച്ച തേജസ്സോടുകൂടിയുമിരിക്കുന്ന ഗ്രീഷ്മകാലത്തെ അങ്ങ് യമുനാസ്ഥലവിഭാഗങ്ങളിൽ കഴിച്ചുകൂട്ടി .
🕉🕉8🕉🕉
തദനു ജലദ ജാലൈഃ ത്വദ്യപുസ്തുഭാഭിർ വികസദമലവിദ്യുത്പീതവാസോ വിലാസം സകലഭവനഭാജാം ഹർഷദാം വർഷവേലാം ക്ഷിതിധരകുഹരേഷു സൈ്വരവാസീ വ്യനെഷീഃ || 8 ||
അതിൽപിന്നെ നിന്തിരുവടി ശരീരശോഭയ്ക തുല്യമായ കാന്തിയോടും പ്രകാശമാനങ്ങളായി നിർമ്മലങ്ങളായിരിക്കുന്ന മിന്നൽപിണരുകളാകുന്ന പീതാംബരവിലാസത്തോടും വിലസുന്ന മേഘസമൂഹങ്ങളാൽ ലോകവാസികൾക്കെല്ലാം സന്തോഷമേകുന്ന വർഷകാലത്തെ പർവ്വതഗുഹകളില് സുഖമായി കഴിച്ചുകൂട്ടി .
🕉🕉9🕉🕉
കുഹരതല നിവിഷ്ടം ത്വാം ഗരിഷ്ഠം ഗിരീന്ദ്രം ശിഖികുല നവകേകാ കാകുഭിഃ സ്തോത്രകാരി സ്കൂടകുടജ കദംബബ്ലോമ പുഷ്പാഞ്ജലിം ച പ്രവിദധദനുഭജേ ദേവ ! ഗോവർദ്ധനോകസൗ I 9 ||
ഹേ ഭഗവൻ ! ഈ ശ്രേഷ്ഠഗിരിയായ ഗോവർദ്ധനം ഗുഹയ്ക്കകത്തു പാർക്കുന്ന മഹാനുഭാവനായ നിന്തിരുവടിയെ മയിലുകളുതേ കോമളമായ കേകാരവങ്ങളാൽ കീർത്തിച്ചുകൊണ്ടും വികസുച്ചുതുടങ്ങിയ കടജം , കദംബം എന്നി വൃക്ഷങ്ങളുടെ കുസുമങ്ങളാൽ പുഷ്പാഞ്ജലി ചെയ്തുകൊണ്ടും നാൾതോറും സേവിച്ചുവന്നു .
🕉🕉10🕉🕉
അഥ ശരദമുപതാം താം ഭവദ്ഭക്തചേതോ വിമലസലിലപൂരാം മാനയൻ കാനനേഷ തൃണമമലവനാന്തേ ചാരു സഞ്ചാരയൻ ഗാ പവനപുരപതേ ! ത്വക്ക് ദേഹി മേ ദേഹസൗഖ്യം . || 10 ||
വാതാലയേശ അനന്തരം വനപ്രദേശങ്ങളിൽ വന്നുചേർന്നതും അങ്ങയുടെ ഭക്തന്മാരുടെ മനോവൃത്തിപോലെ നിർമ്മലമായ ജലപ്രവാഹത്തോടുകൂടിയതുമായ ആ ശരൽക്കാലത്തെ ആദരിക്കുന്നവനായി പരിശുദ്ധമായ വൃന്ദാവനത്തിൽ പശുക്കളെ നവതൃണപ്രദേശങ്ങളിൽ കൂടി നയിക്കുന്നവനായ നിന്തിരുവടി എനിക്ക് ദേഹസൗഖ്യം നൽകിയാലും .
🕉🕉🕉
ദവാണിമോക്ഷവർണ്ണനം എന്ന അമ്പത്തെട്ടാം ദശകം സമാപ്തം .



Comments
Post a Comment