നാരായണീയം ദശകം - 59
വേണുഗാനവർണ്ണനം
🕉🕉1🕉🕉
ത്വദ്വപുർ നവകലായ കോമളം പ്രമദോഹനമശേഷമോഹനം ബ്രഹ്മതത്ത്വ പരചിന്മുദാത്മകം വിക്ഷ്യ സമ്മമുഹുരന്വഹം സ്ത്രീയഃ || 1 ||
പുതുതായി വിടർന്ന കായമ്പൂമലരെന്നപോലെ രമ്യവും പ്രേമവർദ്ദകവും എല്ലാവരേയും മോഹിപ്പിക്കുന്നതും സത്തായും ചിത്തായും പരാനന്ദാത്മകമായിരിക്കുന്ന അങ്ങയുടെ കോമളവിഗ്രഹമാകുന്ന ബ്രഹ്മത്തെ കണ്ടിട്ട് ഗോപികള് നാൾതോറും മോഹിച്ചുതുടങ്ങി .
🕉🕉2🕉🕉
മന്മഥോന്മഥിത മാനസാഃ ക്രമാത് തദ്വിലോകനരതാസ്തുതസ്തത ഗോപികാസവ ന സേഹിരേ ഹരേ ! കാനനോപഗതിമപ്യഹർമുഖ .. || 2 ||
ഹരേ ! ഗോപികൾ ക്രമേണ കാമദേവനാൽ പീഡിക്കപ്പെട്ട മനസ്സോടുകൂടിയവരായ് അവിടവിടെ നിന്നു ദർശിക്കുന്നതിൽ അത്യാസക്തിയുള്ളവരായി പ്രഭാതസമയത്ത അങ്ങയുടെ വനത്തിലേക്കുള്ള ഗമനത്തേകൂടി സഹിപ്പാൻ ശക്തിയുള്ളവരായില്ല .
🕉🕉3🕉🕉
നിർഗ്ഗതേ ഭവതി ദത്തദൃഷ്ടയഃ ദ്വദ്ഗതേന മനസാ മൃഗക്ഷണാ വേണുനാദമുപകർണ്ണ്യ ദൂരതം ത്വദ്വിലാസ കഥയാഭിരമിരേ || 3 ||
നിന്തിരുവടി പോകുമ്പോള് കണ്ണിമയ്ക്കാതെ നോക്കിക്കൊണ്ടു അങ്ങയില് ലയിച്ച മനസ്സോടുകൂടിയ പേടമാൻമിഴിമാരായ ഗോപികൾ ദൂരത്തുനിന്നു വേണുനാദത്തെ കേട്ട് അങ്ങയുടെ ലീലവൃത്താന്തകഥനത്താൽ രമിച്ചുകൊണ്ടിരുന്നു .
🕉🕉4🕉🕉
അങ്ങയെ കാനനാന്തമിതവാൻ ഭവാനപി സ്നിദ്ധപാദപതലേ മനോരമേ വ്യത്യയാകലിതപാദമാസ്ഥിതഃ പ്രത്യപൂരയത വേണുനാളികാം || 4 ||
കാട്ടിനുള്ളിൽ പ്രവേശിച്ചിരുന്ന നിന്തിരുവടിയും മനോഹരമായ നല്ലനിഴലിലുള്ളതായ ഒരു വൃക്ഷത്തിൻ കീഴിൽ കാൽ തമ്മിൽ പിണച്ചുനിന്നുകൊണ്ട് ഓടക്കുഴൽ ഊതിക്കൊണ്ടിരുന്നു .
🕉🕉5🕉🕉
മാരബാണധുത ഖേചരീകുലം നിർവ്വികാര പശുപക്ഷി മണ്ഡലം ദ്രാവണം ച ദൃഷദാമപി പ്രഭോ ! താവകം വ്യജനി വേണുകൂജിതം . || 5 ||
( ബർഹാപീഡം നടവരവപു : കർണ്ണയോഃ കർണികാരം ബിദ്രദ്വാസം കനകകപിശം വൈജയന്തിം ച മാലാം രന്ധ്രാൻ വേണാരധരസുധയാ പൂരയന് ഗോപവൃന്ദ വൃന്ദാരണ്യം സ്വപദരമണം പ്രാപിശദ് ഗീതകീർത്തി ) ഹേ പ്രഭോ ! അങ്ങയുടെ വേണുഗാനം മന്മധബാണങ്ങളാൽ അപ്സരസ്ത്രീകളുടെ സൈ്വർയ്യത്തേകൂടി ചലിപ്പിക്കുന്നതായി , പശുപക്ഷി സമൂഹങ്ങളെ നിശ്ചലമാക്കുന്നതായി , ശിലകളെപ്പോലുമലിയിക്കുന്നതായി പ്രസരിച്ചു .
🕉🕉6🕉🕉
വേണുരന്ധ്ര തരലാംഗുലിദളം താലസഞ്ചലിത പാദപല്ലവം തത് സ്ഥിതം തവ പരോക്ഷമപ്യഹോ ! സംവിചിന്ത്യ മുഹൂർവ്രജാംഗനാഃ || 6 ||
ഓടക്കുഴലിന്റെ സുഷിരസീമകളിൽകൂടി നീങ്ങിക്കൊണ്ടിരിക്കുന്ന കൈവിരലുകളോടും താളത്തിനനുസരിച്ചിളകന്ന കാൽത്തളിരുകളോടും കൂടിയ അങ്ങയുടെ നില അ അപ്രത്യക്ഷമെങ്കിലും മനസ്സുകൊണ്ടു ധ്യാനിച്ചുകൊണ്ട് ഗോപസ്ത്രീകൾ മനംമയങ്ങി നിന്നുപോയി !
🕉🕉7🕉🕉
നിർവ്വിശംക ഭവദംഗ ദർശിനീം ഖേചരീഃ ഖഗമൃഗാൻ പശൂനപി ത്വത്പദപ്രണയി കാനനം ച താഃ ധന്യധന്യമിതി നന്വമാനയൻ || 7 ||
അങ്ങയുടെ കോമളരൂപത്തെ യാതൊരു സങ്കോചവും കൂടാതെ നോക്കിക്കൊണ്ടിരിക്കുന്ന ആകാശചാരികളായ അപ്സരസ്സുകളേയും പക്ഷി മൃഗങ്ങളേയും പശുക്കളേയും അങ്ങയുടെ പാദസ്പർശമനുഭവിക്കുന്ന ( വൃന്ദാ ) വനത്തേയും ഗോപികൾ അത്യധികം . ഭാഗ്യമുള്ളവയെന്നു മാനിക്കുകതന്നെ ചെയ്തു .
🕉🕉8🕉🕉
ആപിബേയമധരാമൃതം കദാ അ വേണു ഭൂക്തരസ ശേഷമേകദാ ? ദൂരതോ ബത് , കൃതം ദുരാശയേതി ആകുല മുഹുരിമാഃ സമാമുഹൻ || 8 |
ഓടക്കുഴലനുഭവിച്ച് അവശേഷിച്ച രസത്തോടുകൂടിയ അധരാമൃതത്തെ എപ്പോഴാണ് ഒരിക്കലെങ്കിലും പാനം ചെയ്യാനിടവരുന്നത് ? കഷ്ടം ! ആ കാലം അടുത്തൊന്നുമില്ലതന്നെ ; ദുരാഗ്രഹംകൊണ്ടു ആവുന്നതെന്ത് ? എന്നിങ്ങനെ ഇവർ ഉൽക്കണ്ഠിതരായി ഏറ്റവും പരവശരായി .
🕉🕉9🕉🕉
പ്രത്യഹം ച പുനരിത്ഥ മംഗനാഃ ചിത്തയോനി ജനിതാദനുഗ്രഹാത് ബദ്ധരാഗവിവശാസ്ത്വയി പ്രഭോ ! നിത്യമാപുരിഹ കൃത്യമൂഢതാം . || 9 ||
സർവ്വേശ്വര ! ദിവസംതോറും വീണ്ടും വിണ്ടും ഇപ്രകാരം ഗോപവനിതകൾ കാമദേവന്റെ അനുഗ്രഹംനിമിത്തം നിന്തിരുവടിയിലുണ്ടായ ദൃഢമായ അനുരാഗത്താല് വശംകെട്ട് എല്ലായ്പോഴും ഗൃഹകൃത്യങ്ങളിൽ മനസ്സുചെല്ലാത്തവരായി ഭവിച്ചു .
🕉🕉10🕉🕉
രാഗസ്താവജ്ജായതേ ഹി സ്വഭാവാത് മോക്ഷോപായോ യത്നതഃസ്ര്യോന്ന വാ സ്യാത് താസാം ത്യേകം തത് ദ്വയം ലബ്ദമാസീത് ഭാഗ്യം ഭാഗ്യം ! പാഹി മാം മാരുതേശ ! || 10 ||
അനുരാഗം പ്രാണികൾക്കെല്ലാം സ്വാഭാവികമായിത്തന്നെ ഉണ്ടാവുന്നതാണല്ലൊ . മോക്ഷത്തിന്നുള്ള ഉപായം പ്രയന്തംകൊണ്ട് ഉണ്ടാവുകയൊ ഉണ്ടാവതിരിക്കുകയോ ചെയ്യാം . അവർക്കാകട്ടെ അവ രണ്ടും ഒന്നായിത്തന്നെ ലഭിച്ചു . ഭാഗ്യം ! വലിയ ഭാഗ്യം ! അല്ലേ വാതാലയേശ ! എന്നെ കാത്തരുളിയാലും !
🕉🕉🕉
വേണുഗാനവർണ്ണനം എന്ന അമ്പത്തൊമ്പതാം ദശകം സമാപം



Comments
Post a Comment