നാരായണീയം ദശകം - 60
ഗോപിവസ്ത്രാപഹാരവർണ്ണനം .
🕉🕉1🕉🕉
മദനാതുര ചേതസോ f ന്യഹം ഭവദംഘിദ്വയദാസ്യ കാമ്യയ യമുനാതടസീറ്റി സൈകതീം തരലക്ഷ്യോ ഗിരിജാം സമാർച്ചിചന് || 1 ||
ദിവസംതോറും കാമാർത്തിയാൽ വിവശമായ ചിത്തത്തോടുകൂടിയ ആ ചഞ്ചലാക്ഷികൾ അങ്ങയുടെ കാലണികളെ ശുശ്രൂഷിക്കുന്നതിന്നാഗ്രഹിക്കുകയാൽ യമുനാനദീതീരത്തിൽ മണൽക്കൊണ്ടു നിർമ്മിക്കപ്പെട്ട ശ്രീപാർവ്വതിവിഗ്രഹത്തെ വഴിപോലെ പൂജിച്ചുവന്നു .
🕉🕉2🕉🕉
തവ നാമ കഥാരതാസമം സുദൃശഃ പ്രാതരുപാഗതാഃ നദിം ഉപഹാരശതെരപൂജയൻ ദയിതോ നന്ദസുതോ ഭവേദിതി || 2 ||
ആ സുന്ദരിമാർ അങ്ങയുടെ നാമകഥകളിൽ അഭിരുചിയോടുകൂടിയവരായി പുലർകാലത്ത് ഒരുമിച്ച് യമുനാനദിയെ പ്രാപിച്ച് " നന്ദാത്മജൻ പ്രിയതമനായി വരേണമേ " എന്ന് സങ്കല്പിച്ച് അനവധി പൂജാദ്രവ്യങ്ങളാൽ പൂജിച്ചു .
🕉🕉3🕉🕉
ഇതി മാസമുപാഹിതവ്രതാഃ തരളാക്ഷീരഭിവീക്ഷ്യ താ ഭവാൻ കരുണാമൃദുലോ നദീതടം സമയാസീത്തദരുഗ്രഹേച്ഛയാ || 3 ||
ഇങ്ങിനെ ഒരു മാസകാലം വ്രതമനുഷ്ഠിച്ച ആ വനിതാമണികളെ കണ്ടിട്ട് നിന്തിരുവടി കരുണാർദ്രനായി അനുഗ്രഹിക്കേണമെന്ന ആഗ്രഹത്തോടുകൂടി യമുനാനദീതീരത്തിൽ ചെന്നുചേർന്നു .
🕉🕉4🕉🕉
അവരെ നിയമാവസിത നിജാംബരം തടസിമന്യവമുച്യ താസ്തദാ യമുനാജല ഖേലനാകുലാഃ പുരതസ്ത്വാമവലോക്യ ലജ്ജിതാഃ || 4 ||
വ്രതാവസാനത്തിൽ തങ്ങളുടെ വസ്ത്രങ്ങളെ നദീതീരത്തിൽ അഴിച്ചുവെച്ച് അവർ യമുനയിലെ ജലത്തിൽ ക്രീഡിക്കുന്നതിൽ ഉദ്യുക്തരായി ; ആ സമയം മുൻഭാഗത്തായി നിന്തിരുവടിയെ കണ്ടിട്ട് ലജ്ജയോടുകൂടിയവരായിത്തീർന്നു .
🕉🕉5🕉🕉
രൂപയാ നമിതാനനാസ്വഥാ വനിതാ , സ്വംബരജാലമന്തികേ നിഹിതം പരിഗൃഹ്യ ഭൂരുഹോ വിടപം ത്വം തരസാ f ധിരൂഢവാൻ || 5 ||
ആ തരുണികൾ സങ്കോചത്തോടെ തല താഴ്ത്തിക്കൊണ്ടുനിന്ന സമയം നിന്തിരുവടി സമീപത്തിലായി വെയ്ക്കപ്പെട്ടിരുന്ന വസ്ത്രങ്ങളെ വാരിയെടുത്ത് മരക്കൊമ്പിൽ വേഗം ചെന്നു കയറി .
🕉🕉6🕉🕉
ഇഹ താവദൂപത്യ നീയതാം വസനം വസുദൃശോ യഥാ യഥം ഇതി നർമ്മമൃദുസ്മിതേ ത്വയി യൂവതി വ്യാമുമുഹേ വധൂജനൈഃ || 6 ||
സുന്ദരിമാരെ ! ഇവിടെത്തന്നെ വന്നു നിങ്ങളുടെ വസ്ത്രം അവരവരുടേതു വാങ്ങിക്കൊണ്ടു പൊയ്ക്കൊൾവിന് എന്നിങ്ങിനെ നിന്തിരുവടി കളിയായി മന്ദഹസിച്ചു കൊണ്ടു പറഞ്ഞപ്പോൾ ഗോപികൾ വളരെ വിഷമിച്ചു .
🕉🕉7🕉🕉
അയി ! ജീവ ചിരം കിശോര ! നസ്തവ ദാസീരവശീകരോഷി കിം ? പ്രദിശാംബരമംബുജേക്ഷണേതൃ ഉദിതസ്ത്വം സ്മിതമേവ ദത്തവാൻ | 7 ||
“ ഹേ ബാല ! ദീർഘായുസ്സായിരിക്കുക ! നിന്റെ ഇഷ്ടമനുസരിച്ചു നടക്കുന്നവരായ ഞങ്ങളെ എന്തിനാണ് കുഴക്കുന്നത് ? ചെന്താമരാക്ഷ ! വസ്ത്രം തന്നേക്കു , ' എന്നിങ്ങിനെ അപേക്ഷിക്കപ്പെട്ട നിന്തിരുവടി ഒന്നു മന്ദഹസിക്കുകമാത്രം ചെയ്തു .
🕉🕉8🕉🕉
അധിരുഹ്യ തടം കൃതാഞ്ജലീം പരിശുദ്ധാഃ സ്വഗതീർ നിരിക്ഷ്യ താഃ വസനാന്യഖിലാന്യനുഗ്രഹം പുനരേവം ഗിരമപ്യദാ മുദ || 8 ||
കരയ്ക്കുകയറി കൈകുപ്പിക്കൊണ്ട് നിഷ്കളങ്കരായി തന്നെതന്നെ ശരണം പ്രാപിച്ചവരായി നില്ക്കുന്ന അവരെ കണ്ടിട്ടു നിന്തിരുവടി സംതൃപ്തിയോടെ എല്ലാ വസ്ത്രങ്ങളേയും എന്നല്ല . അനുഗ്രഹരൂപത്തിലുള്ള ഇങ്ങിനെയുള്ള വാക്കിനേയും കൊടുത്തരുളി .
🕉🕉9🕉🕉
വിദിതം നനു വോ മനീഷിതം വദിതാരസ്ത്വിഹ യോഗ്യമുത്തരം യമുനാപുളിനേ സചന്ദ്രികാഃ ക്ഷണദാ ഇത്യബലാഷ്ണകുചിവാൻ || 9 ||
മനോഹരമായ ആ ഗോപിക്കളെ ! നിങ്ങളുടെ അഭിലാഷം എന്നാൽ മനസ്സിലാക്കപ്പെട്ടു . യമുനാനദിയുടെ മണൽത്തിട്ടിൽവെച്ച് കുളുർനിലാവിണങ്ങിയ രാത്രികൾ ഇതിന്നു . ശരിയായ ഉത്തരം പറഞ്ഞുതരുന്നതായിരിക്കും എന്നിങ്ങിനെ നിന്തിരുവടി തരുണികളോട് അരുളിച്ചെയ്തു .
🕉🕉10🕉🕉
ഉപകർണ്ണ്യ ഭവന്മുഖച്യുതം മധുനിഷ്യന്ദി വചോ മൃഗിദൃശഃ പ്രണയാദയി ! വീക്ഷ്യ വീക്ഷ്യ തേ വദനാംബ്ദം ശനകൈർഗൃഹം ഗതാഃ 10
ഹേ മോഹനാംഗ ! , ഹരിണേക്ഷകളായ ഗോപികൾ അങ്ങയുടെ വദനത്തിൽനിന്നും പൊഴിഞ്ഞ തേനോഴുകുന്ന് വാക്യത്തെ കേട്ടിട്ട് പ്രേമാതിശയംമൂലം അങ്ങയുടെ മുഖാംബുജത്തെ നോക്കി മന്ദം മന്ദം ഭവനങ്ങളിലേക്കു ഗമിച്ചു .
🕉🕉11🕉🕉
ഇതി നന്വനുഗൃഹ്യ വല്ലവി : വിപിനാന്തേഷു പുരേവ സഞ്ചരൻ കരുണാ - ശിശിരോ ഹരേ ! ഹര ത്വരയാ മേ സകലാമയാവലിം || 11 ||
അല്ലേ ഇങ്ങിനെ ഗോപികളെ അനുഗ്രഹിച്ചിട്ട് പണ്ടത്തെപ്പോലെ . വനപ്രദേശങ്ങളിൽ സഞ്ചരിക്കുന്നവനായി കാരുണ്യശീതളനായ നിന്തിരുവടി എന്റെ സകലവിധമായ ദുഃഖങ്ങളേയും വേഗത്തിൽ ഇല്ലാതാക്കേണമേ !
🕉🕉🕉
ഗോപിവനാപഹാരവർണ്ണനം എന്ന അറുപതാം ദശകം സമാപനം .



Comments
Post a Comment