നാരായണീയം ദശകം - 61

   



 യജപത്നദ്ധരണവർണ്ണനം 

🕉🕉1🕉🕉
തതശ്ച വൃന്ദാവനതോതിദൂരതോ വനം ഗതസ്ത്വം ഖലു ഗോപഗോകുലം ഹൃദന്തരേ ഭകതര - ദ്വിജാംഗനാ കദംബ കാനുഗ്രഹണാഗ്രഹം വഹൻ || 1 ||

 അനന്തരം ഏറ്റവും ഭക്തകളായ വിപ്രസ്തീകളെ അനുഗ്രഹിപ്പനുള്ള ആഗ്രഹത്തെ മനസ്സിൽ വഹിച്ചുകൊണ്ട് നിന്തിരുവടി ഗോപന്മാരോടും പശുക്കൂട്ടങ്ങളോടും കൂടി വൃന്ദാവനത്തിൽനിന്നും വളരെ ദൂരത്തുള്ള ഒരു കാട്ടിലേക്ക് എഴുന്നെള്ളുകയുണ്ടായല്ലോ ! 

🕉🕉2🕉🕉
തതോ നിരീക്ഷ്യാശരണേ വനാന്തരേ കിശോരലോകം ക്ഷധിതം തൃഷാകുലം അദൂരതോ യജ്ഞപരാൻ ദ്വിജാന് പ്രതി വ്യസർജ്ജയോ ദീദിവ്യാചനായ താന് || 2 || 


അനന്തരം നിന്തിരുവടി മനുഷ്യവാസമില്ലാത്തതായ  വനപ്രദേശത്തിൽ ഗോപബാലന്മാരെ വിശപ്പുള്ളവരായി ദാഹംകൊണ്ട് വലഞ്ഞിരിക്കുന്നവരായി കണ്ടിട്ട് അധികം ദൂരത്തല്ലാത്ത യാഗാനുഷ്ഠാനനിരതരായികഴിയുന്ന ബ്രാഹ്മണന്മരുടെ അടുത്തേക്ക് അന്നം യാചിക്കുന്നതിനായി അവരെ പറഞ്ഞയച്ചു . 

🕉🕉3🕉🕉
ഗതേഷ്വഥാ തേഷ്യഭിധായ ' f ഭിധാം കുമാരകേഷ്യോദനയാചിഷു പ്രഭോ ! ശ്രുതിസ്ഥിരാ അപ്യഭിനിന്യരശ്രുതിം ന കിഞ്ചിദുചുശ്ച മഹീസുരോത്തമാഃ || 3 || 

സർവ്വേശ്വര ! അനന്തരം അവിടെ ചെന്നുചേർന്ന ആ ബാലന്മാർ അങ്ങയുടെ പേരും പറഞ്ഞുകൊണ്ട് അന്നം യാചിക്കവെ , അ ബ്രാഹ്മണശ്രേഷ്ഠന്മാർ ശ്രുതിസ്ഥിരതൃണ്ടായിരുന്നിട്ടും കേട്ടില്ലെന്ന ഭാവം നടിച്ചു . യതൊന്നു പറയുകയുമുണ്ടായില്ല . 

🕉🕉4🕉🕉
അനാദരാത് ഖിന്നധിയോ ഹി ബാലകാ സമായയുർ , യുക്തമിദം ഹി യജ്വസു ചിരാദഭക്താഃ ഖലു തേ മഹീസുരാഃ കഥം ഹി ഭക്തം ത്വയി തെഃ സമർപ്പ്യതേ || 4 ||


 ആ കുട്ടികൾ ആദരവുലഭിക്കായ്കയാൽ ഇച്ഛാഭംഗത്തോടുകൂടിത്തന്നെ തിരിച്ചുവന്നു ; യാഗകർമ്മമനുഷ്ഠിക്കുന്നവരില് ഇതു യോജിച്ചതുതന്നെയാണ് ; ആ മഹാബ്രാഹ്മണന്മാര് വളരെക്കാലമായിട്ടും അങ്ങയിൽ ഭക്തി സംഭവിക്കാത്തവരാണല്ലോ അവരാൽ അങ്ങയിൽ അന്നം സമർപ്പിക്കപ്പെടുന്നതെങ്ങിനെ ?

🕉🕉5🕉🕉

നിവേദയധ്വം ഗൃഹിണീജനായ മാം ദിശയുരന്നം കരുണാകുലാ ഇമാ ഇതി സിതാർദ്രം ഭവതേരിതാ ഗതാഃ തേ ദാരകാ ദാരജനം യയാചിതേ || 5 ||


 വിപ്രപത്നിമാരോടു ഞാൻ പറഞ്ഞയച്ചതായി അറിയിക്കുവിൻ ; ദയാശീലരായ ഇവർ ഭക്ഷണം നൽക്കുന്നതാണ് ; എന്നിങ്ങിനെ മന്ദസ്മിതം തൂകികൊണ്ട് അങ്ങയാൽ അരുളിചെയ്യപ്പെട്ടാതനുസരിച്ച് ആ കുട്ടികൾ വീണ്ടും ചെന്ന് ബ്രാഹ്മണപത്നിമാരോടു അന്നം യാചിച്ചു . 

🕉🕉6🕉🕉
ഗൃഹീതനാമി ത്വയി സംഭ്രമാകുലാം ചതുർവ്വിധം ഭോജ്യരസം പ്രകൃഹ്യ താഴ ചിരം വൃത ത്വത്പ്രവിലോകനാഗ്രഹാ സ്വകൈർ നിരുദ്ധാ അപി പൂർണ്ണമായയുഃ || 6 ||


 നിന്തിരുവടിയുടെ പേരുച്ചരിച്ചതുകേട്ട ക്ഷണംതന്നെ വളരെക്കാലമായി നിന്തിരുവടിയെ കാണുന്നതിനു കൊതിച്ചുകൊണ്ടിരുന്നവരായ അവർ ഉഴറ്റോടെ നാലു വിധത്തിലുള്ള ഭക്ഷണദ്രവ്യങ്ങളുമെടുത്തുകൊണ്ട് സ്വജനങ്ങളാല് തടുക്കപ്പെട്ടവരായിരുന്നിട്ടും അതിവേഗത്തിൽ അങ്ങയുടെ സമീപമെത്തിച്ചേർന്നു . 

🕉🕉7🕉🕉
വിലോലപിച്ചതും ചികുരേ , കപോലയോ സമുല്ലസ്ത്കുണ്ഡല , മാർദ്രമീക്ഷിതേ നിധായ ബാഹം സുഹൃദം സസീമനി സ്ഥിതം ഭവന്തം സമളൊകയന്ത താഃ || 7 ||
 തിരുമുടിയിലിളകിക്കൊണ്ടിരിക്കുന്ന മയിൽപീലിയോടും കവിൾത്തടങ്ങളില് തിളങ്ങുന്ന കുണ്ഡലങ്ങളോടും കൂടിയവനായി ! കരുണാർദ്രമായ കടാക്ഷത്തോടുകൂടിയവനായി ഒരു കളിത്തോഴന്റെ ചുമലിൽ കൈവെച്ചുംകൊണ്ട് നിൽക്കുന്നവന്നയി നിന്തിരുവടിയെ അവർ കൺകളിരെ ദർശിച്ചു . 

🕉🕉8🕉🕉
തദാ ച കാചിത് ത്വദുപാഗമോദ്യതാ ഗൃഹീത ഹസ്താ ദയിതേന യജ്യനാ തദൈവ സഞ്ചിന്ത്യ ഭവന്തമഞ്ജസാ വിവേശ കൈവല്യമഹോ ! കൃതന്യസൗ || 8 ||

 അത സമയത്തുതന്നെ അങ്ങയുടെ അടുത്തേയ്ക്കു വരുവാൻ പുറപ്പെട്ടിരുന്ന ഒരുത്തിയാഗകർമ്മതല്പരനായ ഭർത്താവിനാല് കയ്യിൽ പിടിച്ച് തടുക്കപ്പെട്ടവളായി ഉടനെതന്നെ അങ്ങനെത്തന്നെ നിനച്ചുകൊണ്ട് പൊടുന്നവെ മോക്ഷത്തെ പ്രാപിച്ചു . ഇവൾ തന്നെയാണ് മഹാഭാഗ്യവതി !

🕉🕉9🕉🕉

ആദായ ഭോജ്യാന്യനുഗൃഹ്യ താഃ പുനഃ ത്വദംഗസംഗസ്പഹയോജ്തീർ ഗ്രഹം വിലോക്യ യജ്ഞായ വിസർജ്ജയന്നിമാ ചകർത്ഥ ഭർആനപി താസ്വഗർഹണാന് | 9 | 

അവര ഭാഗഭാക്കു നിന്തിരുവടി ഭക്ഷണപദാർത്ഥങ്ങളെ സ്വീകരിച്ച് ആ വിപ്രസ്ത്രീകളെ അനുഗ്രഹിച്ചിട്ട് അതിനുശേഷവും അങ്ങയുടെ അംഗസംഗത്തിലുള്ള അഭിലാഷം നിമിത്തം ഗൃഹങ്ങളിലേക്കു തിരിച്ചുപോവാൻ മനസ്സില്ലാതെ നില്ക്കുന്ന കണ്ടിട്ട് യാഗത്തിന്നുവേണ്ടി ( സഹധർമ്മിണികൾ യാഗത്തിന്നു കളാവേണ് മെന്നതുകൊണ്ട് ) തിരികെ പറഞ്ഞയച്ച് അവരുടെ പതിമാരെ അവരിൽ വിദ്വേഷമില്ലാത്തവരാക്കുകയും ചെയ്തു . 

🕉🕉10🕉🕉
നിരുപ്യ ദോഷം നിജമംഗനാജനേ വിലോക്യ ഭക്തിം ച പുനർവിചാരിഭിഃ പ്രബുദ്ധതത്ത്വസ്തമഭിഷ്ടതോ ദ്വിജ്ഞാ മരുത്പുരാധീശ ! നിരുന്ധി മേ ഗദാൻ || 10 || 

ഗുരുവായൂരപ്പ ! തങ്ങളുടെ കുറ്റത്തെ മനസ്സിലാക്കിയും സ്ത്രീകളിൽ ഭക്തിയെ കണ്ടറിഞ്ഞും പരമാർത്ഥം മനസ്സിലാക്കപ്പെട്ടവരായി പുനർവിചാരശീലന്മാരായ ( കാർയ്യം കഴിഞ്ഞതിനുശേഷം ആലോചിച്ചു മനസ്താപപ്പെടുന്നവരായി ആ ബ്രാഹ്മണരാൽ സ്തുതിക്കപ്പെട്ട നിന്തിരുവടി എന്റെ രോഗങ്ങളെ തടുക്കേണമേ ! 

🕉🕉🕉
യജ്വപത്യദ്ധരാവർണണം എന്ന അറുപത്തൊന്നാം ദശകം സമാപം .

Comments

Popular Posts