നാരായണീയം ദശകം - 62
ഇന്ദ്രമഖഭംഗവർണ്ണനം
🕉🕉1🕉🕉
കദാചിത് ഗോപാലാൻ വിഹിതമഖ സംഭാര വിഭവാൻ നിരീക്ഷ്യ ത്വം ശൗരേ ! മഘവമദമുദ്ധ്വം സിതുമാനാ വിജാനന്നപ്യേതാൻ വിനയമൃദു നന്ദാദിപശുപാന് അപ്പച്ഛഃ കോ വാ f യം ജനക ! ഭവതാമുദ്യുമ ഇതി .. || 1 ||
ഹേ കൃഷ്ണ ! നിന്തിരുവടി ഒരിക്കൽ ഗോപന്മാരെ യാഗത്തിനുവേണ്ടുന്ന സാമഗ്രികളെ ശേഖരിച്ചുവെച്ചവരായി കണ്ടിട്ട് ഇന്ദ്രന്റെ ഗർവ്വിനെ നശിപ്പിക്കുന്നവാനുദ്ദേശിച്ചുകൊണ്ട് എല്ലാമറിഞ്ഞികൊണ്ടുതന്നെ " അച്ഛാ ! നിങ്ങളുടെ ഈ ഒരുക്കമൊക്കെ എന്തിനാണ് ? എന്നിങ്ങിനെ വിനയത്തോടൊകൂടി ഈ നന്ദൻ മുതലായ ഗോപന്മാരോടായി ചോദിച്ചു .
🕉🕉2🕉🕉
ബഭാഷേ നന്ദസ്ലാം സുത ! നനു വിധേയോ മഘവതോ മഖാ വർഷേ വർഷേ , സുഖയതി സ വർഷേണ പൃഥിവീം നൃണാം വർഷായത്തം നിഖിലമുപജീവ്യം മഹിതലേ , വിശേഷാദസ്മാകം തൃണസലീലജീവ്യാ ഹി പശവഃ || 2 ||
നന്ദഗോപൻ നിന്തിരുവടിയോടറിയച്ചു ; ' ഉണ്ണീ ! വർഷംതോറും ദേവേന്ദ്രനെ ഉദ്ദേശിച്ചുള്ള യാഗം അനുഷ്ഠിക്കപ്പെടേണ്ടതാണല്ലോ . അ സ്വർഗ്ഗാധിപതി മഴകൊണ്ട് ഭൂമിയെ സമൃദ്ധമാക്കുന്നു ; ഭൂമിയിൽ മനുഷ്യന്മാർക്ക് എല്ലാ ആഹാരസാധനങ്ങളും മഴയെ ആശ്രയിച്ചിരിക്കുന്നു ; നമുക്ക പ്രത്യേകിച്ചും ; പശുക്കൾ പുല്ലും വെള്ളവും കൊണ്ടുപജീവിക്കുന്നവയാണല്ലോ !
🕉🕉3🕉🕉
ഇതി ശ്രുത്വാ വാചം പിതുരയി - ഭവനാഹ സരസം ധിഗേതന്നോ സത്യം മഘവജനിതാ വൃഷ്ടിരിതി യത് അദൃഷ്ടം ജീവാനാം സൃജതി ഖലു വൃഷ്ടിം സമുചിതാം മഹാരണ്യ വൃക്ഷാഃ കിമിവ ബലിമിന്ദ്രായ ദദത ? || 3 ||
ഹേ കൃഷ്ണ ! ഇപ്രകാരം പിതാവിന്റെ വാക്കിനെ കേട്ട് നിന്തിരുവടി സരസമായി അരുളിചെയ്തു ; " കഷ്ടം ! മഴ മഹേന്ദ്രനാൽ ഉണ്ടാക്കപ്പെടുന്നതാണ് എന്നുള്ളത് വാസ്തവമല്ല ; പ്രാണികളുടെ ധർമ്മാധർമ്മങ്ങളാണ് കർമ്മഫലങ്ങൾക്കനുസരിച്ച മഴയെ സൃഷ്ടിക്കുന്നത് . വൻകാട്ടിൽ വൃക്ഷങ്ങൾ ഇന്ദ്രന്നായ്ക്കൊണ്ട് എന്തു ബലിയാണ് കൊടുക്കുന്നത് . ?
🕉🕉4🕉🕉
ഇദം താവത് സത്യം , യദിഹ പശവോ നഃ കുലധനം തദാജിവ്യായസൗ ബലിരചലഭർത്ര സമുചിതം സുരേഭോകഹൃത്കൃഷ്ടാം നനു ധരണി ദേവാഃ ക്ഷിതിതലേ തതസ്മ്പ്യാരാധ്യാഃ ഇതി ജഗദിഥ ത്വം നിജജനാൻ || 4 ||
ഇവിടെ പശുക്കളാണ് നമ്മുടെ കുലധനം എന്നുള്ളത് വാസ്തവം തന്നെ ! ഇപ്പോൾ നാമുദ്ദേശിക്കുന്ന യാഗം ആ പശുക്കളുടെ ആഹാരസാധനങ്ങൾക്കായി ഈ ഗോവർദ്ധനപർവ്വതമാകുന്ന രക്ഷിതാവിന്നു ചെയ്യുന്നത് ഏറ്റവും യോജിച്ചതായിരിക്കും . ഭൂലോകത്തിൽ , ഭൂദേവന്മാർ സ്വല്ലോകവാസികളായ ദേവന്മാരെക്കാളും വിശിഷ്ടന്മാരാണല്ലോ അതിനാൽ അവരും ആരാധിക്കപ്പെടേണ്ടവരാണ് ; " എന്നിങ്ങിനെ നിന്തിരുവടി സ്വജനങ്ങളോടു അരുളിചെയ്തു .
🕉🕉5🕉🕉
ഭവദ്വാചം ശ്രുത്വാ ബഹുമതിയുതാസ്ത്പി പശുപാ ദ്വിജേന്ദ്രാനർച്ചന്തോ ബലിമദദുരുച്ചെ ക്ഷിതിഭൂതേ , വ്യയും പ്രാദക്ഷിണ്യം , സുഭശമനമന്നാദരയുതാഴ ത്വമാദം ശൈവാത്മാ ബലിമഖിലമാഭീരപുരതഃ || 5 ||
ആ ഗോപന്മാരും അങ്ങയുടെ അഭിപ്രായം കേട്ട് അതിനോടനുകൂലിക്കുന്നവരായി മഹാബ്രാഹ്മണരെ പൂജിച്ചുകൊണ്ട് ഗോവർദ്ദപർവ്വതത്തിനായി അതിശ്രേഷ്ഠമായ ബലിനൽകി അത്യധികം ആദരവോടുകൂടി പ്രദക്ഷിണം ചെയ്തു നമസ്കരിച്ചു : നിന്തിരുവടി എല്ലാ പർവ്വതരൂപിയായിട്ട് ഗോപന്മാർക്കു മുമ്പിൽവെച്ച് ബലി നൽകിയ പദാർത്ഥങ്ങളേയും ഭക്ഷിക്കുകയും ചെയ്തുവല്ലോ !
🕉🕉6🕉🕉
അവാചശൈവം താൻ കിമിഹ തിതഥം മേ നിഗദിതം ഗിരീഡ്രോ നന്വേഷ സ്വബലിമുപള സ്വവപുഷാ അയം ഗോത്രോ ഗോത്രദ്വിഷി ച കുപിതേ രക്ഷിതുമലം നമ്മ സമസ്താ നിത്യുക്താഃ ജഹൃഷ്ടരഖിലാ ഗോകുലജുഷ് || 6 ||
അവരോട് ഇപ്രകാരം അരുളിചെയ്കയും ചെയ്തു . ഇപ്പോൾ ഞാന് പാത്തത് അസത്യമാണോ ? ഈ പർവ്വതശ്രേഷ്ഠൻ സ്വന്തം രൂപത്തിൽ വന്നു തനിക്കു നൽക്കപ്പെട്ട ബലിയെ അനുഭവിക്കുന്നുണ്ടല്ലോ ! ഗോത്രശത്രുവായ ഇന്ദ്രൻ കപിതനായാലും ഈ പർവ്വതം എല്ലാവരേയും രക്ഷിക്കുന്നതിന്നു കഴിവുള്ളവനാണ് ; എന്നിങ്ങിനെ പറയപ്പെട്ട എല്ലാ ഗോകുലവാസികളും ഏറ്റവും സന്തോഷിച്ചു .
🕉🕉7🕉🕉
പരിപ്രീതാ യാതഃ ഖലു ഭവദുപേതാ വ്രജജുഷോ വ്രജം യാവത് , താവത് നിജമഖവിഭംഗം നിശമയന് ഭവന്തം ജാനന്നപ്യധികരജസാ ff ക്രാന്തഹൃദയഃ ന സേഹേ ദേവേന്ദ്രം ത്വദുപരപിതാമ്മോന്നതിരപി || 7 ||
ഗോകുലവാസികൾ പരമസംതൃപ്തിയോടെ എപ്പോൾ നിന്തിരുവടിയൊന്നിച്ചു അമ്പാടിയിലേക്കു ചെന്നുവോ അപ്പോൾ തന്നെ ദേവേന്ദ്രൻ തനിക്കുള്ള യാഗം മുടങ്ങിയതിനെ കേട്ടിട്ട് . നിന്തിരുവടിയെ അറിയുന്നവനായിരുന്നിട്ടും നിന്തിരുവടിയാല് നല്കപ്പെട്ട സ്ഥാനവലിപ്പത്തോടുകൂടിയവനാണെങ്കിലും വർദ്ധിച്ച രജോഗുണത്തിന്ന് അധീനമായ ഹൃദയത്തോടുകൂടിയവനായിരുന്നതുകൊണ്ട് സഹിപ്പാന് കഴിഞ്ഞില്ല .
🕉🕉8🕉🕉
മനുഷ്യത്വം യാതോ മധുഭിദപി ദേവേശ്വവിനയം വിധത്തേ ചേന്നഷ്ടസ്ത്രിദശസദസാം കോപി മഹിമാ തതശ്ച ധ്വംസിഷ്യ പശുപഹതകസ്യ ശ്രിയമതി പ്രവൃത്തസ്ത്വാം ജേതും സ കില മഘവാ ദുർമ്മദനിധിഃ || 8 ||
മനുഷ്യരൂപം കൈകൊള്ളുമ്പോഴെക്ക് സാക്ഷാൽ മധുസൂദനൻ തന്നെ ദേവന്മാർക്ക് വണക്കമില്ലയ്മയെ വരുത്തിവെക്കുകയാണെങ്കിൽ ദേവസദസ്സിന്നുള്ള ശ്രേഷ്ഠമായ മാഹാത്മ്യം ഒട്ടുംതന്നെ ഇല്ലാതാവും , അതിനാൽ ആ കാലിമേയ്ക്കുന്ന ചെറുക്കന്റെ ഐശ്വർയ്യത്തെ നശിപ്പിച്ചുകളയാം എന്നുറച്ചു ദുരഹങ്കാരിയായ ദേവേന്ദ്രന് അങ്ങയെ കീഴടക്കുവാൻ പുറപ്പെട്ടുവത്രെ .
🕉🕉9🕉🕉
ത്വദാവാസം ഹന്തും പ്രളയജലദാനംബരഭവി പ്രഹിണ്വൻ , ബിഭ്രാണഃ കുലിശ , മയമഭൂഭഗമനഃ പ്രതസ്ഥനൈ്യ : അന്തർദഹനമരുദാഢ്യര് വിഹസിതോ ഭവന്മായാ നൈവ ത്രിഭുവനപതേ ! മോഹയതി കം . || 9 |
ഈ ദേവെന്ദ്രൻ അങ്ങയുടെ വാസസ്ഥാനമായ അമ്പാടിയെ നശിപ്പിക്കുന്നതിന്നായി പ്രളയകാലമേഘങ്ങളെ ആകാശത്തിലേക്കു നിയോഗിച്ചയച്ച് വജ്രായുധധാരിയായി ഐരാവതത്തിന് പുറത്തുകയറി മറ്റുള്ള അഗ്നി , വായു മുതലായ ദേവന്മാരാൽ ഉള്ളുകൊണ്ട് പരിഹസിക്കപ്പെട്ടവനായിട്ട് പുറപ്പെട്ടു ; മൂന്നുലോകങ്ങൾക്കുമീശ്വരനായ കൃഷ്ണ ! അങ്ങയുടെ മായാദേവി ആരെത്തന്നെയാണ് മോഹിപ്പിക്കാത്തത് ?
🕉🕉10🕉🕉
സുരേന്ദ്ര : ക്രൂദ്ധബേത് ദ്വിജകരുണയാ ശൈലകൃപയാപി അനാതങ്കോസ്മാകം നിയത ഇതി വിശ്വാസ പശുപാന് അഹോ ! കിന്നായാതോ ഗിരിശിദിതി സഞ്ചിന്ത്യ നിവാസൻ മരുത് ഗേഹാധീശ ! പ്രണുദ മുരവൈരിൻ ! മമ ഗദാൻ || 10 ||
ഗുരുവായുരമരുന്ന മുരരിപോ ! ദേവേന്ദ്രൻ കുപിതനായാല് ബ്രാഹ്മണകാരുണ്യംകൊണ്ടു ഗോവർദ്ദനഗിരിയുടെ കൃപകൊണ്ടും നമുക്കു യാതൊരു ദോഷവുമുണ്ടാവുന്നതല്ല " എന്നിപ്രകാരം ഗോപന്മാരെ പറഞ്ഞു വിശ്വസിപ്പിച്ച് " കഷ്ടം ! ദേവേന്ദ്രൻ എന്താണിനിയും വരാത്തത് ? എന്നിങ്ങിനെ വിചാരിച്ചുകൊണ്ട് സമയം കഴിച്ച നിന്തിരുവടി രോഗങ്ങളെ ഇല്ലാതാക്കേണമേ .
🕉🕉🕉
ഇന്ദ്രമഖവർണ്ണനം എന്ന അറുപത്തിരണ്ടാം ദശകം സമാപ്തം . ആദിത : ഗോകാ : 638



Comments
Post a Comment