നാരായണീയം ദശകം - 63


ഗോവർദ്ധനോദ്ധാരണവർണ്ണനം 

🕉🕉1🕉🕉
ദദൃശിരേ കില തത്ക്ഷണമക്ഷത സ്തനിത ജുംഭിത കമ്പിത ദിക്തടാ സുഷമയാ ഭവദംഗതുലാം ഗതാഃ വ്രജപദോപരി വാരിധാരസ്ത്വയാ || 1 || 

പെട്ടെന്നു ഗോകുലത്തിന്റെ മേൽഭാഗത്തിൽ ഇടവിടാതെയുള്ള ഇടിമുഴക്കം കൊണ്ട് എട്ടുദിക്കുകളേയും ഇളകിമറിക്കുന്നവയും - വർണ്ണശോഭകൊണ്ട് അങ്ങയുടെ ശരീരകാന്തിയോടു കിടപിടിക്കുന്നവയുമായ കാർമേഘങ്ങള് നിന്തിരുവടിയാൽ കാണപ്പെട്ടുവല്ലോ . 

🕉🕉2🕉🕉

വിപുലകരമകിശു തോയധാരനിപാതെ ദിശി ദിശി പശുപാനാം മണ്ഡലേ ദണ്ഡ്യമാനേ കുപിത ഹരി കൃതാന്നഃ പാഹി പാഹീതി തേഷാം വചനമജിത ! ശൃണ്വൻ മാ ബിഭീതേത്യഭാണീഃ || 2 || 


വലിയ ആലിപ്പഴങ്ങളോടുകൂടിയ ജലധാരകളുടെ ഊക്കോടെയുള്ള പതനംകൊണ്ട് എല്ലാ ദിക്കിലും ഗോപസമൂഹം പീഡിപ്പിക്കപ്പെടവ , ശുദ്ധനായ ഇന്ദ്രനാൽ ചെയ്യപ്പെട്ട ഈ ഘോരവർഷത്തിൽനിന്ന് ഞങ്ങളെ രക്ഷിക്കണേ , രക്ഷിക്കണേ , എന്നിങ്ങിനെയുള്ള അവരുടെ മുറവിളി കേട്ട് , ഭഗവൻ ! " ഭയപ്പെടാതിരിപ്പിൻ " എന്നിങ്ങിനെ നിന്തിരുവടി അരുളിച്ചെയ്തു . 

🕉🕉3🕉🕉

കുല ഇഹ ഖലു ഗോളോ ദൈവതം , ഗോത്രശമന്ത്രാ വിഹതിമിഹ സ ആന്ധ്യാത് കോ ന വ സംശയോസിന് ? ഇതി സഹസിതവാദീ ദേവ ! ഗോവർദ്ധാനാദ്രിം ത്വരിതമുദമുമുലോ മൂലതോ ബാലദോർഭ്യാം || 3 ||


 ഈ ഗോകുലത്തിന്നവട്ടെ ഗോത്ര ( ഗോവർദ്ധനപർവ്വത മാണല്ലോ വരദൈവം . ഗോതുശത്രുവായ ഇന്ദ്രന്റെ ഈ ദ്രോഹത്തെ ആ പർവ്വതം തടുത്തുകൊള്ളും , നിങ്ങൾക്കു ഈ കാർയ്യത്തില് സംശയമെന്തിന്നു ? ഹോ ഭഗവാനേ ! നിന്തിരുവടി ഇപ്രകാരം മന്ദഹാസം ചെയ്തുകൊണ്ടരുളിചെയ്തിട്ട് ഉടൻ തന്നെ പിഞ്ചുകൈകൾകൊണ്ട് ഗോവർദ്ധന പർവ്വതത്തെ അടിയോടെ പുഴക്കിയെടുത്തു . 

🕉🕉4🕉🕉

തദൻ ഗിരിവരസ്യ പ്രോവൃതസ്യാസ്യ താവത് സികതിലമൃദുദേശേ ദൂരതോ വാരിതാപേ പരികർ പരിമിശ്രാൻ ധേനുഗോപാനധസ്താത് ഉപനിദധദധത്ഥാ ഹസ്തപദ്മന ശൈലം || 4 ||


 അതിന്നുശേഷം എടുത്തുയർത്തപ്പെട്ട ഈ പർവ്വതത്തിന്റെ മണൽകൊണ്ടു മൃദുവായ പ്രദേശത്തോടുകൂടിയതായി ദുരത്തുതന്നെ ജലത്തെ തടുത്തുനിർത്തുന്നതായ കീഴഭാഗത്തിൽ എല്ലാവിധ ജീവിതോപകരണങ്ങളോടുംകൂടി പതുക്കളേയും ഗോപന്മാരേയും ഒതുക്കിനിർത്തിക്കൊണ്ട് നിന്തിരുവടി കരപങ്കജത്താല് പർവ്വതത്തെ ഒരു കുടയെന്നതു പോലെ എടുത്തുപിടിച്ചുകൊണ്ടിരുന്നു . ഭവതി വിധതശൈലേ ബാലികാഭിർ വയ്യ : 

🕉🕉5🕉🕉

അപി വിഹിതവിലാസം കേളിലാപാദിലോലേ സവിധ മിളിത ധേനും ഏകഹസ്തേന കണ്ടു യതി സതി , പശുപാലാ തോഷമെഷന്ത സർവ്വേ || 5 |


 നിന്തിരുവടി പർവ്വതത്തെയെടുത്തുകൊണ്ട് നിൽക്കവെതന്നെ ഗോപകന്യകമാരോടും സമവയസ്കന്മാരായ ഗോപകുമാരന്മാരോടും കട്ടാപ്പാദി ലീലാവിലാസങ്ങളെ പ്രകടിപ്പിച്ചാണ് നേരംപോക പാത്ത് സിജണതിച്ച് ' ൗതുകത്തോടെ

🕉🕉6🕉🕉


ഭവതി വിധതശൈലേ ബാലികാഭിർ വയസ്യ അപി വിഹിതവിലാസം കേളിലാപാദിലോലേ സവിധ മിളിത ധേനും ഏകഹസ്തേന കണ്ഡ യതി സതി , പശുപാലാഃ തോഷമെഷന്ത സർവ്വേ || 6 ||

 നിന്തിരുവടി പർവ്വതത്തെയെടുത്തുകൊണ്ട് നിൽക്കവെതന്നെ ഗോപകന്യകമാരോടും സമവയസ്കന്മാരായ ഗോപകുമാരന്മാരോടും കടാക്ഷാദി ലീലാവിലാസങ്ങളെ പ്രകടിപ്പിച്ചുകൊണ്ട് നേരംപോക്കുകൾ പറഞ്ഞുരസിക്കുന്നതില് കൗതുകത്തോടു കൂടിയവനായി അടുത്തുവന്നു കൂടിനിൽക്കുന്ന പശുക്കള ഒരു കൈകൊണ്ട്  ചൊറിഞ്ഞുകൊടുത്ത് തടവിക്കൊണ്ടും നില്ക്കവെ ഗോപന്മാരെല്ലാവരും അത്യധികം സന്തോഷിച്ചു . 

🕉🕉7🕉🕉

അതിമഹാൻ ഗിരിരേഷ വാമകേ കരസരോരുഹി തം ധരതേ ചിരം കിമിദമദ്ഭൂമദ്രിബലം ന്വിതി ത്വദവലോകിഭിരാകഥി ഗോപക : | l7||


 ഈ പർവ്വതം വളരെ വലിയതാണ് ; എന്നിട്ടും ഇവൻ അതിനെ ഇടത്ത കരപങ്കജത്തിൽ വളരെ നേരമായി ധരിച്ചുകൊണ്ടിരിക്കുന്നുവല്ലൊ ! ഇതെന്തൊരാശ്ചർയ്യമാണ് ! ഈ പർവ്വതത്തിന്റെ ശക്തികൊണ്ടുതന്നെയായിരിക്കുമോ ( ഉയർന്നു നില്ക്കുന്നതു ? ) എന്നിങ്ങിനെ നിന്തിരുവടിയെ നോക്കി ശ്രദ്ധിച്ചുകൊണ്ടിരുന്ന ഗോപന്മാരാൽ അഭിപ്രായപ്പെടപ്പെട്ടു .
🕉🕉8🕉🕉

 അഹഹ ധാർഷ്ട്യമമുഷ്യ വടോർഗ്ഗിരിം വ്യഥിതബാഹുരസാവവരോപയേത് ഇതി ഹരിസ്ത്വയി ബദ്ധവിഗർഹണോ ദിവസ സപ്തകമുഗ്രമവർഷയത് || 8|| 

ഈ കന്നുകാലിചെറുക്കന്റെ ധിക്കാരം കേമംതന്നെ ! ഇവൻ കൈ കഴയുമ്പോൾ പർവ്വതത്ത വെക്കും എന്നിങ്ങിനെ വിചാരിച്ച് ദേവേന്ദ്രൻ നിന്ദിച്ചുകൊണ്ട് ഏഴു ദിവസങ്ങൾ മുഴുവനും അതികഠിനമായി മഴ പെയ്യിച്ചു . 

🕉🕉8🕉🕉

അചലതി ത്വരി ദേവ ! പദാത്പദം ഗളിത സർവ്വജലേ ച ഘനോത്കരേ അപഹൃതേ മരുതാ , മരുതാം പതിഃ ത്വദഭിശങ്കിത - ധീഃസമുപാദ്രവത് || 8 ||


 ഭഗവാനേ ! നിന്തിരുവടി വെച്ചകാൽ ഇളക്കാതെയും കാർമേഘസമൂഹം വെള്ളമെല്ലാം പെയ്തൊഴിഞ്ഞ് കാറ്റിനാൽ അകറ്റപ്പെടുകയും ചെയ്യവേ ദേവേന്ദ്രൻ ശങ്കയോടുകൂടിയവനായി തന്റെ ഉദ്ദേശത്തിൽ നിന്നു നിന്തിരുവടിയിലുണ്ടായ ഒഴിഞ്ഞുമാറി . 
🕉🕉9🕉🕉

ശമമുപേയുഷി വർഷഭരേ തദാ പശുപധേനുകുലേ ച വിനിർഗ്ഗതേ ഭൂവി വിഭോ സമുപാഹിത ഭധരഃ പ്രമുദിതൈഃ പശുപെ : പരിരഭിഷേ || 9 |


 ആ സമയം വർഷാധിക്യം അടങ്ങുകയും ഗോപന്മാരും പശുക്കളും പുറത്തേക്കുവരികയും ചെയ്തപ്പോൾ , ഹേ പ്രഭോ ! ഭൂതലത്തിൽ യഥാസ്ഥാനം ഗോവർദ്ധനത്തെ ഇറക്കിവെച്ച നിന്തിരുവടി സന്തുഷ്ടരായ ഗോപന്മാരാൽ ആലിംഗനം ചെയ്യപ്പെട്ടു . 

🕉🕉10🕉🕉
ധരണിമേവ പുരാ വൃതവനാസി ക്ഷിതിധരോദ്ധരണേ തവ കഃശ്രമം ? ഇതി നുതസ്ത്രിദശൈ : കമലാപതേ ! ഗുരുപുരാലയ ! പാലയ മാം ഗദാത് || 10 || 


ലക്ഷ്മീകാന്ത ! ഗുരുവായൂരപ്പ ! മുമ്പ നിന്തിരുവടി ഭൂമിയെതന്നെ ധരിച്ചിട്ടുണ്ട് . നിന്തിരുവടിക്കു ഒരു മലയെടുത്തു പൊന്തിക്കുവാൻ എന്താണ് പ്രയാസം ? എന്നിങ്ങിനെ ദേവന്മാരാൽ സ്തുതിക്കപ്പെട്ട നിന്തിരുവടി എന്നെ രോഗത്തിൽനിന്നു രക്ഷിക്കേണമെ . 

🕉🕉🕉
ഗോവർദ്ധാരണവർണ്ണനം എന്ന അറുപത്തിമൂന്നാംദശകം സമാപ്തം . ആദിതം ശ്ലോകാഃ 648

Comments

Popular Posts