നാരായണീയം ദശകം - 64
ഗോവിനു പട്ടാഭിഷേകവർണ്ണനം .
🕉🕉1🕉🕉
ആലോക്യ ശൈലോദ്ധരണാദിരൂപം പ്രഭാവമുണൈസ്തവ ഗോപലോകാ വിശ്വേശ്വരം ത്വാമഭിമത്യ വിശേ നന്ദം ഭവജ്ജാതകമന്വിച്ഛൻ || 1 ||
എല്ലാ ഗോപന്മാരും ഗോവർദ്ധനോദ്ധാരണം മുതലായ രീതിയിലുള്ള നിന്തിരുവടിയുടെ പരമോന്നതമായ മഹിമാതിശയത്തെ കണ്ടിട്ട് നിന്തിരുവടിയെ ലോകേശ്വരനെന്നു അനുമാനിക്കുന്നവരായി നന്ദഗോപനോട് ഭവാന്റെ ജാതകത്തെപറ്റി ചോദിച്ചു .
🕉🕉2🕉🕉
ഗർഗ്ഗാദിതോ നിർഗ്ഗദിതോ നിജായ വർഗ്ഗായ താതേന തവ പ്രഭാവം പൂർവ്വാധികസ്ത്വയ്യരാഗ ഏഷാം ഏഷാമൈധിഷ്ട താവദ് ബഹുമാന ഭാരഃ || 2 ||
പിതാവിനാൽ തന്റെ വർഗ്ഗക്കാരോടായി ഗർഗ്ഗമുനിയാല് ഗണിച്ചു പറയപ്പെട്ടാതായ നിന്തിരുവടിയുടെ മാഹത്മ്യത്തെ പറഞ്ഞറിയിക്കപ്പെട്ടതുമുതൽ ഇവർക്കു നിന്തിരുവടിയിലുള്ള വാത്സല്യവും ആദരാതിശയവും മുൻപുണ്ടായിരുന്നതിലുമധികം വർദ്ധിച്ചു .
🕉🕉3🕉🕉
തതോ f വമാനോദിത - തത്ത്വബോധം സുരാധിരാജ സഹ ദിവ്യഗവ്യാ ഉപേത്യ ഇഷ്ടാവ സ നഷ്ടഗർവ്വ് സൃഷ്ടാ പദാബ്ദം മണിമൗലിനാ തേ || 3 ||
അനന്തരം അവമാനംകൊണ്ടുദിച്ച പരമാർത്ഥജ്ഞാനത്തോടുകൂടിയ ആ ദേവന്ദ്രൻ ഗർവ്വം നശിച്ച് കാമാധേനുവിനോടുകൂടി നിന്തിരുവടി അടുത്തുവന്നു രത്നകിരീടംകൊണ്ട് അങ്ങയുടെ പാദാരവിന്ദങ്ങളെ തൊട്ടു നമസ്കരിച്ചു സ്തുതിച്ചു .
🕉🕉4🕉🕉
സ്നേഹസ്മത്വാം സുരഭിപേയോഭിഃ ഗോവിന്ദനാമാങ്കിതഭ്യഷിഞ്ചത ഐരാവതോപാഹൃത ദിവ്യഗംഗാ പാഥോഭിരിന്ദ്രാപി ച ജാതഹർഷം || 4 ||
കാമധേനു സ്നേഹം കൊണ്ട് ചുരന്ന പാൽകൊണ്ട് ' ഗോവിന്ദൻ ' ( ഗോക്കള രക്ഷിച്ചവൻ ) എന്ന തിരുനാമത്താൽ അങ്കിതനാകമാറ് നിന്തിരുവടിയെ അഭിഷേകം ചെയ്തു . ദേവേന്ദ്രനും ഏറ്റവും സന്തോഷത്തോടുകൂടിയവനായി ഐരാവതത്താൽ കൊണ്ടുവരപ്പെട്ട ദേവഗംഗാജലംകൊണ്ടും അഭിഷേകം ചെയ്തു .
🕉🕉5🕉🕉
ജഗത്തുയേശ ത്വയി ഗോകുലശേ തഥാഭിഷിക സതി ഗോപവാടം നാകേ്പി വൈകുണ്ഠപദേ്പ്യലഭ്യാം ശ്രിയം പ്രപേദേ ഭവതഃ പ്രഭാവത് || 5 ||
മൂന്നുലോകങ്ങൾക്കും നിന്തിരുവടി ഗോകുലനാഥനായി അപ്രകാരം അഭിഷേകം ചെയ്യപ്പെട്ടപ്പോൾ നിന്തിരുവടിയുടെ മാഹാത്മ്യംകൊണ്ട് ഗോകുലം സ്വർഗ്ഗലോകത്തിലും വൈകുണ്ഠത്തിൽപോലും പ്രാപിക്കപ്പെടാവുന്നതല്ലാത്ത ഐശ്വര്യയ്യത്തെ പ്രാപിച്ചു .
🕉🕉6🕉🕉
കദാചിദന്തര്യമുനം പ്രഭാതേ സ്മായൻ പിതാ വാരുണപുരൂഷണ നീത , സ്ത്രമാനേതുമഗാഃ പുരീം ത്വം താം വാരുണീം കാരണമർത്ത്യരൂപഃ || 6 ||
ഒരു ദിവസം അതിരാവിലെ യമുനാനദിയിൽ സ്നാനം ചെയ്തുകൊണ്ടിരുന്ന പിതാവ് വരുണന്റെ ദൂതനാൽ പിടിച്ചുകൊണ്ടുപോകപ്പെട്ടു . കാരണമനുഷരൂപനായ നിന്തിരുവടി അദ്ദേഹത്തെ തിരികെ കൊണ്ടുവരുന്നതിനായി ആ വരൂണലോകത്തിലേക്കു ചെന്നു .
🕉🕉7🕉🕉
സംസംഭ്രമം തേന ജലാധിപന പ്രപൂജിതസ്ത്വം പ്രതിഗൃഹ്യ താതം ഉപാഗതസ്തത്ക്ഷണമാത്മഗേഹം പിതാ f വദത് തച്ചരിതം നിജേഭ്യഃ || 7 ||
ആ വരുണനാൽ പരിഭ്രമത്തോടുകൂടി വിധിപോലെ പൂജിക്കപ്പെട്ടവനായ നിന്തിരുവടി ഒട്ടുംതന്നെ താമസിയാതെ അച്ഛനേയും കൂട്ടികൊണ്ട് അമ്പാടിയിലേക്കു മടങ്ങിവന്നു ; അച്ഛൻ ആ വർത്തമാനമെല്ലാം തന്റെ ബന്ധുക്കളോടായി പറഞ്ഞറിയിച്ചു .
🕉🕉8🕉🕉
ഹരിം വിനിശ്ചിത ഭവന്തമേതാൻ ഭവത്പദാലോകനബദ്ധതൃഷ്ണാൻ നിരീക്ഷ്യ വിഷ്ണാ ! പരമം പദം തത് ദുരാപമന്യസ്ത്വമദീദൃശസ്താൻ | || 8 ||
കൃഷ്ണ ! ഇവരെ , നിന്തിരുവടിയെ സാക്ഷാൽ മഹാവിഷ്ണുവാണെന്നു തിർച്ചയാക്കി അങ്ങയുടെ വാസസ്ഥാനമായ വൈകുണ്ഠത്തെ കാണേണമെന്നാഗ്രഹിക്കുന്നവരായി കണ്ടിട്ട് നിന്തിരുവടി മറ്റാരാലും പ്രാപിക്കപ്പെടുവാൻ കഴിയാത്തതായ ആ വിശിഷ്ടസ്ഥാനത്തെ അവർക്കു കാണിച്ചുകൊടുത്തു .
🕉🕉9🕉🕉
സൂരത്പരാനന്ദസപ്രവാഹ പ്രപൂർണ്ണ കൈവല്യമഹാപയോധര ചിരം നിമഗ്നഃ ഖലു ഗോപസംഘാട ത്വയെവ ഭൂമൻ ! പുനരുതാസ്തേ || 9 ||
സർവ്വേശ്വര ! ആ ഗോപസമൂഹം പരമാനന്ദരസപ്രവാഹംകൊണ്ടു പരിപൂർണ്ണമായ കൈവല്യമാകുന്ന മഹാസമുദ്രത്തിൽ വളരെനേരം മുഴുകിയിട്ട് പിന്നീടു നിന്തിരുവടിയാൽ തന്നെയാണാല്ലോ കരയ്ക്കു കയറ്റപ്പെട്ടത് . കരബദരവദേവം ദേവ ! കുത്രാവതാരേ പരപദമനവാപ്യം ദർശിതം ഭക്തിഭാജാം ?
🕉🕉10🕉🕉
തദിഹ പശുപരുപീ ത്വാം ഹി സാക്ഷാത് പരാത്മാ പവനപുരനിവാസിൻ ! പാഹി മാമമയേഭ്യഃ || 10 ||
പ്രകാശസ്വരുപ ! ആർക്കും എളുപ്പത്തിൽ പ്രാപിക്കപ്പെടാവുന്നതല്ലാത്ത സ്വസ്ഥാനമായ വൈകുണ്ഠത്ത ഏതൊരുവതാരത്തിലാണോ ഇങ്ങിനെ ഉള്ളംകയ്യിലെ നെല്ലിക്കയെന്നതുപോലെ ഭക്തന്മാർക്കു കാണിച്ചുകൊടുത്തത് ; സാക്ഷാൽ പരബ്രഹ്മമൂർത്തിയായി ഇവിടെ വിളങ്ങുന്ന ഗോപാലരൂപിയായിരിക്കുന്ന നിന്തിരുവടി തന്നെ ഹേ ഗുരുവായുപുരേശ ! എന്നെ രോഗങ്ങളിൽനിന്നു രക്ഷിക്കേണമേ . ഗോവിന്ദപട്ടാഭിഷേകവർണ്ണനം അന്ന അറുപത്തിനാലാംദശകം സമാപ്തം ആദിതം ശാകാ 658 .



Comments
Post a Comment