നാരായണീയം ദശകം - 65


ഗോപിസമാഗമവർണ്ണനം . 

🕉🕉1🕉🕉
ഗോപിജനായ കഥിതം നിയമാവസാനേ മാരോത്സവം ത്വമഥ സാധയിതും പ്രവൃത്തി സാന്ദ്രണ ചാന്ദ്രമഹാസാ ശിശിരീകൃതാശേ പ്രാപൂരയോ മുരളികാം യമുനാവനാന്തേ || 1 || 

ഒരുങ്ങി അനന്തരം നിന്തിരുവടി ഗൗരീവ്വതത്തിന്റെ അവസാനത്തിൽ ഗോപസ്ത്രീകളോട് പ്രതിജ്ഞചെയ്യപ്പെട്ടതായ കാമോത്സവലീലകളെ സാധിപ്പിക്കുന്നതിന്നു പരിപൂർണ്ണമായി പ്രകാശിക്കുന്ന പൂനിലാവുകൊണ്ട് കളുർമയിണങ്ങിയ പരിസരങ്ങളോടുകൂടിയ യമുനാനദീതീരത്തിലുള്ള വനപ്രദേശത്തില് വേണുനാദം മുഴക്കി . 

🕉🕉2🕉🕉
സമ്മൂർച്ഛനാഭിരുദിതസ്വര മണ്ഡലാഭിഃ സമ്മൂർച്ഛയന്തമഖിലം ഭുവനാന്തരാലം ത്വദ്യേണുനാദമുപകർണ്യ വിഭോ ! തരുണ്യ : തത്താദൃശം കമപി ചിത്തവിമോഹമാവും || 2 ||


 സർവ്വേശ്വര ! ഉൽപന്നങ്ങളായ സ്വരജാലങ്ങളോടുകൂടിയ ആരോഹാവരോഹണ ക്രമത്തിലുള്ള സപ്തസ്വരങ്ങളാൽ ഭൂലോകത്തെ മുഴുവനും മോഹിപ്പിക്കുന്നതായ അങ്ങയുടെ മുരളിനാദം കേട്ടിട്ട് അനുപമ്യവും വിവരിപ്പാനസാദ്ധ്യവുമായ മതിവിഭ്രമത്തെ പ്രാപിച്ചു . 

🕉🕉3🕉🕉
താ ഗേഹകൃത്യനിരതസ്തനയ പ്രസക്താ കാന്തോപസേവനപരാശ്ച സരോരുഹാക്ഷ്യ സർവ്വം വിസൃജ്യ മുരളീരവ മോഹിതാസ്ത്ര കാന്താരദേശമയി കാന്തതനോ ! സമേതാ || 3 ||


 അല്ലയോ മോഹനംഗ ! വീട്ടുജോലികളിൽ ഏർപ്പെട്ടിരുന്നവരും ശിശുക്കളെ ലാളിച്ചു കൊണ്ടിരുന്നവരും ഭർതൃപരിചർയ്യ ചെയ്തുകൊണ്ടിരുന്നവരുമായ ആ സുന്ദരിമാർ അങ്ങയുടെ വേണുഗാനംകൊണ്ട് വശപ്പെടുത്തപ്പെട്ടവരായി എല്ലാറ്റിനേയും ഉപേക്ഷിച്ചിട്ട് വൃന്ദവനപ്രദേശത്തിൽ ഒരുമിച്ചു എത്തിച്ചേർന്നു . 

🕉🕉4🕉🕉
കാഞ്ചിന്നിജാംഗപരിളഷണമാദധാനാ വേണുപ്രധാദമുപകർണ്യ കൃതാർദ്ധഭൂഷാഃ ത്വാമാഗതാനനു തഥവ , വിഭൂഷിതാഭ്യ : താ ഏവ സംരുരുചിരേ തവ ലോചനായ || 4 || 

ചില ഗോപികൾ തങ്ങളുടെ ശരീരങ്ങളെ ശരിയായി അലങ്കരിച്ചവരായും മുരളിനാദം കേട്ട് പകുതിമാത്രം അലാങ്കരിച്ചവരായും അതേപ്രകാരത്തിൽതന്നെ നിന്തിരുവടിയുടെ സമീപത്തെത്തിച്ചേർന്നു എങ്കിലും പരിപൂർണ്ണമായലങ്കരിച്ചവരേക്കാൾ ആ അർദ്ധ ഭൂഷിതങ്ങൾ തന്നെയാണ് അങ്ങയുടെ കണ്ണുകൾക്കു കൂടുതൽ ശോഭിച്ചിരുന്നത് .

🕉🕉5🕉🕉


ഹാരം നിതംബഭൂവി കാചന ധാരയന്തി കാശ്ചിം ച കണ്ണഭവി ദേവ ! സമാതഗതാം ത്വാം ഹാരിത്വമാത്മജഘനസ്യ മുകുന്ദ ! തുഭ്യം വ്യക്തം ബഭാഷ ഇവ മുദ്ധമുഖീ വിശേഷാത് || 5 ||


 ഭഗവാനേ ! കടിപ്രദേശത്തിൽ മുത്തുമാലയേയും കഴുത്തില് മേഖലയേ ( ഒഡ്യാണത്തേ യും ധരിച്ചുകൊണ്ട് അങ്ങയുടെ സമീപത്തെത്തിച്ചേർന്ന ഒരു മനോഹരി ഹേ മോക്ഷപ്രദ തന്റെ ജഘനപ്രദേശത്തിന്ന് വിശേഷമായിട്ടുള്ള ഹാരിത്വത്ത ( ഹാരത്തോടുകൂടിയത് എന്ന - അവസ്ഥയ | മനോഹരതയ എന്നും ) നിന്തിരുവടിയോടു സ്പഷ്ടമായി പറഞ്ഞുവോ എന്നു തോന്നുമാറിരുന്നു . 

🕉🕉6🕉🕉

കാചിത് കുചേ പുനരസജ്ജിതകുഞ്ചുളീകാ വ്യമോഹതഃ പരവധൂഭിരലക്ഷ്യമാണാ ത്വാമായയൗ നിരുപമപ്രണയാതി ഭാര രാജ്യാഭിഷേകവിധയേ കലശീധരേവ || 6 || 


വേറൊരു മോഹനാംഗിയാവട്ടെ മാറിടത്തിൽ മേൽമുണ്ട് ധരിക്കുവാൻ മറന്നവളായി മറ്റു സ്ത്രീകളാൽ വികാരവൈവശ്യംകൊണ്ട് ശ്രദ്ധിക്കപ്പെടാത്താളായിതന്നെ നിസ്തുല്യപ്രേമ ഭാരമാകുന്ന സാമ്രാജ്യത്തിൽ അങ്ങയെ അഭിഷേകം ചെയ്യുന്നതിന്നു പുണ്യ തീർത്ഥം നിറച്ച പൊൻകൂടം ധരിച്ചിരിക്കുകയാണോ തോന്നുമാറ് അങ്ങയുടെ സമീപത്തിലേക്കുവന്നുചേർന്നു . 
🕉🕉7🕉🕉

എന്നു കാശ്ചിദ് ഗൃഹാത് കില നിരേതുമപാരന്ത്യം ത്വാമേവ ദേവ ! ഹൃദയേ സുദൃഢം വിഭാവ്യ ദേഹം വിധേയ പരചിത്തുഖരൂപമേകം ത്വാമാവിശൻ പരമിമാ നനു ധന്യധന്യാ || 7 ||


 ഹേ ഭഗവൻ ! വില യുവതികൾ വീട്ടിൽനിന്നു പുറത്തിറങ്ങുന്നതിനു സാധിക്കത്തവരായി നിന്തിരുവടിയെതന്നെ മനസ്സിൽ നിശ്ചയമായി ധ്യാനിച്ച് ശരീരത്തെ വെടിഞ്ഞ് പരചിദാനന്ദസ്വരൂപനായി ഏകനായിരിക്കുന്ന നിന്തിരുവടിയിൽ ലയിച്ചുവത്രെ . ഇവർതന്നെയാണല്ലോ ഏറ്റവും ധന്യകളായിട്ടുള്ളവര് !

🕉🕉8🕉🕉


ജാരാത്മനാ ന പരമാത്മതയാ സൂരത്യ്യോ നാരോ ഗതാഃ പരമഹംസഗതിം ക്ഷണേന തം ത്വാം പ്രകാശ പരമാത്മതനും കഥശ്ചിത് ചിത്തേ വഹന്നമൃതമശ്രമമശ്ശവീയ || 8 ||


 ഗോപനാരിമാർ പരമാത്മവാണെന്നു ബോധത്തോടെയല്ല ; ജാരനാണെന്നു ബുദ്ധിയോടുകൂടിത്തന്നെ നിന്തിരുവടിയെ സ്മരിക്കുന്നവരായിട്ടാണ് ക്ഷണനേരം കൊണ്ട് സായൂജ്യത്തെ പ്രാപിച്ചത് . അപ്രകാരമുള്ള നിന്തിരുവടിയെ സാക്ഷാൽ പരബ്രഹ്മസ്വരുപനായി ഏതെങ്കിലും വിധത്തിൽ മനസ്സിൽ സ്മരിച്ചുകൊണ്ടിരിക്കുന്ന ഞാൻ നാശരഹിതമായ മോക്ഷപദത്തെ അനയാസേന അനുഭവിക്കേണ്ടതല്ല . 

🕉🕉9🕉🕉
അഭ്യാഗതാഭിരഭിതോ വ്രജസുന്ദരീഭിഃ മുദ്ധാസ്മിതാർദ്ര വദനഃ കരൂണാവലോകീ നിസ്സീമകാന്തിജലധിസ്ത്വമവേക്ഷ്യമാണോ വിശ്വകഹൃദ്യ ഹര മേ പവനേശ ! രോഗാൻ || 9 ||

 ലോകൈകസുന്ദര ! ചുറ്റും വന്നു കൂടിയിരിക്കുന്ന ഗോപി സുന്ദരികളാൽ സാഭിലാഷം വീക്ഷിക്കപ്പെടുന്നവനായി മണോമോഹനമായ മന്ദസ്മിതം കൊണ്ട് അലിവുറ്റ മൂഖത്തോടുകൂടിയവനായി കാരുണ്യത്തോടുകൂടി എല്ലാവരേയും കടാക്ഷിക്കുന്നവനായി നിസ്സീമമായ ലാവണ്യത്തിന്നിരിപ്പിടമായിരിക്കുന്ന നിന്തിരുവടി എന്റെ രോഗങ്ങളെ ശമിപ്പിക്കേണമേ ! , 

🕉🕉🕉
ഗോപീസമാഗമവർണ്ണനം എന്ന അറുപത്തഞ്ചാംദശകം സമാപ്തം . ആദിതം ശ്ലോകാഃ 667 .

Comments

Popular Posts