നാരായണീയം ദശകം - 66
ധർമ്മോപദേശവർണ്ണനവും ക്രീഡാവർണ്ണനം .
🕉🕉1🕉🕉
ഉപയാതാനം സുദൃശാം കുസുമായുധ ബാണപാത വിവശാനാം അഭിവാഞരിതം വിധാതും കൃതമതിരപി , താ ജഗാഥ വാമമിവ ... || 1 ||
മന്മഥബാണങ്ങളേറ്റ് പരവശരായി അവിടെ വന്നുചേർന്നിരുന്ന ആ ഗോപവധുക്കൾക്ക് അഭിലാഷത്തെ സാധിപ്പിച്ചുകൊടുക്കുന്നതിന്നു മനസ്സിലുറപ്പിച്ചവനെങ്കിലും അവരോടായി അനുകൂലമല്ലെന്ന നിലയിൽ നിന്തിരുവടി അരുളിചെയ്തു .
🕉🕉2🕉🕉
ഗഗനഗതം മുനിനിവഹം ശ്രാവയിതും ജഗിഥ കുലവധു ധർമ്മം ധർമ്മ്യം ഖലു തേ വചനം കർമ്മ തു നേ നിർമ്മലസ്യ വിശ്വാസ്യം . || 2 ||
ആകാശദേശത്ത് വന്നു നിന്നിരുന്ന മഹർഷിമാരെ കേൾപ്പിക്കുന്നതിന്നുവേണ്ടി നിന്തിരുവടി പതിവ്രതാധർമ്മത്തെ ഉപദേശിച്ചു . നിസ്സംഗനായിരിക്കുന്ന നിന്തിരുവടിയുടെ ഉപദേശം ധർമ്മാനുസൃതംതന്നെയാണല്ലോ ? പ്രവൃത്തിയാവട്ടെ അനുകരിക്കാവുന്ന പ്രമാണമായി സ്വീകരിക്കാവുന്നതല്ലെന്നും വരാം .
🕉🕉3🕉🕉
ആകർണ്യ തേ പ്രതീപാം വാണീം ഏണിദൃശഃ പരം ദീനാ മാ മാ കരുണാസിഡോ ! പരിത്യജേതി അതിചിരം വിലേപുസ്താഃ || 3 ||
ആ പേടമാൻമിഴിമാർ നിന്തിരുവടിയുടെ പ്രതികൂലമായ വാക്ക് കേട്ടിട്ടു ഏറ്റവും ദുഃഖിക്കുന്നവരായി ഹേ കരുണാനിധേ ! അരുതേ , കൈവെടിയരുതേ !, എന്നിങ്ങിനെ വളരെനേരം സ്വീകരിക്കാവുന്നതല്ലെന്നും വരാം .
🕉🕉4🕉🕉
താസാം ആദിതൈർ ലപിതൈഃ കരുണാകുലമാനസോ മുരാരേ ! ത്വം താഭിഃസമം പ്രവൃത്തോ യമുനാപുളിനേഷു കാമമഭിരന്തും || 4 ||
കരുണാപരവശമായ ഹേ മുരാന്തകനായ കൃഷ്ണ ! നിന്തിരുവടി ആ പെൺകൊടികളുടെ രോദനം കൊണ്ടും വിലാപങ്ങളാലും മനസ്സോടുകൂടിയവനായി യമുനാനദിയുടെ വെൺമണൽതിട്ടുകളിൽ അവരോടൊന്നിച്ച് ഇച്ഛയനുസരിച്ച് ക്രിഡിക്കുന്നതിന്നു ആരംഭിച്ചു .
🕉🕉5🕉🕉
ചന്ദ്രകരസ്യന്ദലസത് സുന്ദരയമുനാ - തടാന്ത വീഥിഷ ഗോപിജനോത്തരീയെ ആപാദിത സംസ്തരോ ന്യഷിദസ്ത്വം || 5 ||
കളിൽ ചന്ദ്രികാപസരംകൊണ്ട് ശോഭിക്കുന്നതും സുന്ദരവുമായ യമുനാതടമാർഗ്ഗങ്ങളില് ഗോപികളുടെ മേൽ വസ്ത്രങ്ങളാല് സജ്ജമാക്കപ്പെട്ട ശയനീയത്തില് നിന്തിരുവടി ഉപവേശിച്ചു .
🕉🕉6🕉🕉
സുമധുരനർമ്മാലപനൈഃ കരസംഗ്രഹണശ്ച ചുംബനോല്ലാസെ ഗാഢാലിംഗനസംഗൈഃ ത്വം അംഗനാലോകമാകുലീചകൃഷേ || 6 ||
അതിമധുരങ്ങളായ നർമ്മലാപങ്ങൾക്കൊണ്ടും ഹസ്തസംവാഹനങ്ങൾകൊണ്ടും ചുംബനവിശേഷങ്ങൾക്കൊണ്ടും ഗാഢാലിംഗനങ്ങളാലും നിന്തിരുവടി ആ തരുണിമണികളെ ആനന്ദപരവശരാക്കി .
🕉🕉7🕉🕉
വാസോഹരണദിനേ യദ്വസോഹരണം പ്രതിശ്രുതം താസാം തദപി വിഭോ ! രസവിവശ സ്വാന്താനം കാന്ത ! സുഭൂവാമദദം || 7 ||
പ്രഭോ ! വസ്ത്രാപഹരണദിവസം യാതൊരു വസ്ത്രാക്ഷേപമാണോ പ്രതിജ്ഞ ചെയ്യപ്പെട്ടത് കാമരസംകൊണ്ട് വിവശമായ മനസ്സോടുകൂടിയ ആ മോഹനാംഗികൾക്ക് അതിനേയും നിന്തിരുവടി നിർവ്വഹിച്ചുകൊടുത്തു .
🕉🕉8🕉🕉
കന്ദളിതഘർമ്മലേശം കുന്ദമൃദുസ്മര വക്ത പാഥോജം നന്ദസുത ! ത്വാം ത്രിജഗസുന്ദരം ഉപഗൂഹ്യ നന്ദിതാ ബാലാഃ || 8 ||
ഹേ നന്ദസൂനോ ! തൂമുത്തുകളന്നപോലെ തിളങ്ങുന്ന വിയപ്പുതുള്ളികളോടും മുല്ലപ്പൂപോലെ മന്ദസ്മിതം പൊഴിയുന്ന മുഖപങ്കജത്തോടും കൂടിയവനും മനോഹരമായാ ത്രിലോകസുന്ദരനുമായ നിന്തിരുവടിയെ ഗാഢമായി കെട്ടിപുണർന്നു ആ മുദ്ധാംഗികൾ അത്യധികം ആനന്ദിച്ചു .
🕉🕉9🕉🕉
വിരഹേഷ്വംഗാരമയഃ ശൃംഗാരമയശ്ച സംഗമേ ഹി ത്വം നിതരാം അംഗാരമയഃ തത്ര പുനസ്സംഗമേ { പി ചിത്രമിദം || 9 ||
നിന്തിരുവടി വേർപാടിൽ അംഗാരമയനും സംയോഗത്തിൽ ശൃംഗാരമൂർത്തിയും ആണെങ്കിലും ആ രാസക്രീഡാസന്ദർഭത്തിലാകട്ടെ സംയോഗവേളയിൽകൂടി ഏറ്റവും അങ്ഗാരകരൂപനായിത്തന്നെ ഇരുന്നിരുന്നു . ( അംഗ അവരെ അത്യധികം രമിപ്പിച്ചു ! എന്ന് അഭിപ്രായപ്പെടത്തക്കവണ്ണം പരിലസിച്ചു എന്നുള്ളത് ആശ്ചരയ്യകരംതന്നെ .
🕉🕉10🕉🕉
രാധാതുംഗപയോധര സാധുപരീരംഭലോലുപാത്മാനം ആരാധയേ ഭവന്തം പവനപുരാധീശ ! ശമയ സകലഗദാൻ || 10 ||
രാധയുടെ പീനോന്നതങ്ങളായി കുളുർകലകളെ കെട്ടിപുണരുന്നതിലുത്സുകമായ ഹൃദയത്തോടുകൂടിയവനായിരിക്കുന്ന പ്രേമമൂർത്തിയയ നിന്തിരുവടിയെ ഞാൻ ആരാധിക്കുന്നു ; ഹേ പവനാലയേശ ! എന്റെ എല്ലാ രോഗങ്ങളേയും ശമിപ്പിക്കേണമേ .
🕉🕉🕉
ധർമ്മാപദേശവർണ്ണനവും ക്രീഡാവർണ്ണനവും എന്ന അറുപത്താറാം ദശകം സമാപ്തം . ആദിത ശ്ലോകാ 677



Comments
Post a Comment