നാരായണീയം ദശകം - 67
ഭഗവദന്തർദ്ധാനവും അന്വേഷണം ആവിർഭാവവർണ്ണനവും
🕉🕉1🕉🕉
സൂരത് പരാനന്ദ രസാത്മകേന ത്വയാ സമാസാദിത ഭോഗലീലാ അസീമമാനന്ദഭരം പ്രപന്നാ മഹാന്തമാപുർ മദമംബുജാക്ഷ്യ : || 1 ||
സ്പഷ്ടമായ പരമാനന്ദരസംതന്നെ മൂർത്തികരിച്ചവരിച്ചിരുന്ന നിന്തിരുവടിയോടൊന്നിച്ച് ക്രീഡാസുഖം അനുഭവിച്ചവരായി അളവറ്റ ആനന്ദാനുഭൂതി ലഭിച്ചവരായ സരസീരുഹാക്ഷികൾ വർദ്ധിച്ച മദത്തെ പ്രാപിച്ചു .
🕉🕉2🕉🕉
നിലീയത fൗ മയി മയ്യമായം രമാപതിർ വിശ്വമനോഭിരാമ ഇതി സു സർവാഃ കലിതാഭിമാനം നിരീക്ഷ്യ ഗോവിന്ദ ! തിരോഹിതോ f ഭൂഃ || 2 ||
ളവനമനോമോഹനനും ശ്രീകാന്തനുമായ ഈ സൗന്ദർയ്യധാമം യഥാർത്ഥത്തിൽ എന്നിലാണ് , എന്നിലാണ് , ആസക്തനായിരിക്കുന്നത് എന്നിങ്ങനെ അവരെല്ലാവരേയും അഹംഭാവത്തോടുകൂടിയവരായി കണ്ടിട്ട് ഹേ ഗോവിന്ദ ! നിന്തിരുവടി അവരുടെ മുന്നിൽനിന്നു മറഞ്ഞു .
🕉🕉3🕉🕉
രാധാഭിധാം താവദജാതഗർവ്വാം അതിപ്രിയാം ഗോപവധും മുരരേ ! ഭവാനുപാദായ ഗതോ വിദൂരം തയാ സഹ സൈ്വരവിഹാരകാരീ || 3 ||
ഹേ മുകുന്ദ ! അതുവരേയ്ക്കും ഗർവമുദിച്ചിട്ടില്ലാത്തവളും അതിനാൽ അങ്ങയെ ഏറ്റവും പ്രിയപ്പെട്ടാവളുമായ രാധ എന്ന പേരോടുകൂടിയ ഗോപയുവതിയേയും കൂട്ടിക്കൊണ്ട് ദൂരെച്ചെന്നു നിന്തിരുവടി അവളോടൊന്നിച്ച് സൈ്വരമായി ക്രീഡിച്ചു കൊണ്ടിരുന്നു .
🕉🕉4🕉🕉
തിരോഹിതേ¡ഥ ത്വയി ജാതതാപാ സമം സമേതാ കമലായതാക്ഷ്യം വനേ വനേ ത്വാം പരിമാർഗ്ഗയന്ത്യ ; വിഷാദമാപൂർ ഭഗവന്നപാരം || 4 ||
ഹേ ഭഗവാനേ ! അനന്തരം നിന്തിരുവടിയെ കാണാതായപ്പോൾ ഒരുപോലെ ഉത്സാഹം നശിച്ചു സന്തപ്തരായ ആ ഗോപാംഗനമാർ എല്ലാവരും ഒരുമിച്ചുകൂടി വനംതോറും അങ്ങയെ തിരയുന്നവരായി അതിരില്ലാത്ത വിഷാദത്തെ പ്രാപിച്ചു .
🕉🕉5🕉🕉
ഹാ ചൂത ! ഹാ ചമ്പക ! കർണ്ണീകാര ! ഹാ മല്ലികേ ! മാലതി ! ബാലവല്യം ! കിം വീക്ഷിതോ നോ ഹൃദയെകചോര ഇത്യാദി താസ്വത് പ്രവണാ വിലേപുഴ || 5 ||
ഹേ തേന്മാവേ ! ഹാ ചെമ്പകമേ ! ഹേ കർണ്ണികാരമേ ! ഹേ മുല്ലേ ! പിച്ചകമേ ! ഇളംവള്ളികളേ ! ഞങ്ങളുടെ ഹൃദയങ്ങളേയും അപഹരിച്ചുകൊണ്ടുപോയ ബാലഗോപാലനെ നിങ്ങളാൽ കാണപ്പെട്ടുവോ ? എന്നിങ്ങനെ വെമ്പലോടുകൂടി ചിത്തത്തോടുകൂടിയ അവർ വിലപിച്ചു .
🕉🕉6🕉🕉
നിരീക്ഷിതോ f യം സഖി ! പങ്കജാക്ഷം പുരോ മമേത്യാകുലമാലപന്തീ ത്വാം ഭാവനാ ചക്ഷുഷി വീക്ഷ്യ കാചിത് താപം സഖിനാം ദ്വിഗുണീ ചകാര || 6 ||
ഒരുത്തി നിന്തിരുവടിയെ സങ്കല്പദൃഷ്ടികൊണ്ട് കണ്ടിട്ട് ഹേ ഇതാ പങ്കജാക്ഷൻ എന്നാൽ കാണപ്പെട്ടു ! ഇതാ എന്റെ മുന്നിലുണ്ട് ! , എന്നിങ്ങിനെ വെമ്പലോടുകൂടി പറയുന്നവളായി കൂട്ടുകാരികളുടെ ദുഃഖത്തെ ദ്വിഗുണീഭവിപ്പിച്ചു .
🕉🕉7🕉🕉
ത്വദാത്മികാസ്താ യമുനാതടാന്തേ തവാനുചക്രൂം കില ചേഷ്ടിതാനി വിചിത്യ ഭൂയോ / പി തഥവ മാനാത് ത്വയാ വിമുക്തം ദദശുശ്ച രാധാം || 7 ||
നിന്തിരുവടിയോടു തന്മയത്വം പ്രാപിച്ചവരായ അവർ ആ യമുനാതീര പ്രദേശങ്ങളിൽ അങ്ങയുടെ ചേഷ്ടിതങ്ങളെ അനുകരിച്ചുവത്രെ : വീണ്ടും തിരഞ്ഞുകൊണ്ടിരിക്കെ അതേപ്രകാരംതന്നെ ദംഭംനിമിത്തം നിന്തിരുവടിയാൽ ഉപേക്ഷിക്കപ്പെട്ട രാധയേയും കണ്ടെത്തി ,
🕉🕉8🕉🕉
തതഃ സമം താ വിപിനേ സമന്താത് തമോവതാരാവധി മാർഗ്ഗയന്ത്യ : പുനർവിമിശ്രാ യമുനാതടാന്തേ ദൃശം വിലേപുശ്ച ജഗുർഗുണാംപ്ലേ || 8 ||
അനന്തരം അവരെല്ലാവരും ഒരുമിച്ചുതന്നെ ആ വനത്തിൽ നാലുപാടും കൂരിരുൾ വ്യാപിക്കുന്നതുവരെ വീണ്ടും അന്വേഷിക്കുന്നവരായി യമുനാതീരത്തില് തിരിച്ചുവന്നുകൂടി അങ്ങയുടെ ഗുണഗണങ്ങളെ കീർത്തിച്ചുകൊണ്ട് ഏറ്റവും താപത്തോടെ വിലപിക്കുകയും ചെയ്തു .
🕉🕉9🕉🕉
തഥാ വ്യഥാസങ്കുല മാനസാനാം പ്രജാംഗനാനാം കരുണകസിന്നോ ! ജഗത്യീമോഹന മോഹനാത്മാ ത്വം പാദുരാസീരയി ! മന്ദഹാസി || 9 ||
ഹ കരുണാവാരിധേ ! അപ്രകാരം വിരഹപീഡയാല് പർയ്യാകുലമായ ചിത്തത്തോടുകൂടിയ ആ ഗോപാംഗനമാർക്കു ലോകത്രയമോഹനനായ സാക്ഷാൽ മന്മഥനെപോലും മോഹിപ്പിക്കുന്ന മോഹനവിഗ്രഹത്തോടുകൂടിയ നിന്തിരുവടി മന്ദഹസിച്ചുകൊണ്ട് പ്രത്യക്ഷനായി .
🕉🕉10🕉🕉
സന്ധിധ സന്ദർശനമാത്മകാന്തം ത്വാം വീക്ഷ്യ തന്യാ സഹസാ തദാനീം കിം കിം ന ചക്രം പ്രമദാതിഭാരാത് ? സ ത്വം ഗദാത് പാലയ മാരുതേശ ! || 10 ||
കാണാൻ കഴിയുമോ എന്ന് സംശയിക്കപ്പെട്ട ജീവിതേശ്വരനായ നിന്തിരുവടിയെ അപ്പോൾ കണ്ടിട്ട് ആ തരുണിമണികള് സന്തോഷവാസ്സുകൊണ്ട് പെട്ടെന്നു എന്തെന്തു ചെയ്തില്ല ; ഹേ ഗുരുവായൂരപ്പ . അപ്രകാരമിരിക്കുന്ന നിന്തിരുവടി രോഗത്തിൽനിന്നും രക്ഷിക്കേണമേ .
🕉🕉🕉
ഭവഗദന്തർദ്ധാനവും ആവിർഭാവവർണ്ണനവും എന്ന അറുപത്തേഴാംദശകം സമാപ്തം . ആദിതഃ ശ്ലോകാഃ 687



Comments
Post a Comment