നാരായണീയം ദശകം - 68

 

ആനന്ദപാരവശ്യവും പ്രണയകോപവർണ്ണനവും


🕉🕉1🕉🕉

 തവ വിലോകനാദ് ഗോപികാജനാഃ പ്രമദസംകുലാർ പങ്കജേക്ഷണ ! അമൃതധാരയാഃ സംപ്തതാ ഇവ സ്ത്രിമിതതാം ദധുഃ ത്വത് പുരോഗതാഃ || 1 || 



ഹേ കമലാക്ഷ ! ആ ഗോപസ്ത്രീകൾ അങ്ങയെ ദർശിച്ചതുകൊണ്ട് ആനന്ദപരവശരായി അമൃതധാരയാലഭിഷേകം ചെയ്യപ്പെട്ടവരെന്നതുപോലെ നിന്തിരുവടിയുടെ മുമ്പിൽ സ്തബ്ദരായ് നിന്നുപോയി . 


🕉🕉2🕉🕉


തദനു കാചന ത്വത്കരാംബുജം സപദി ഗുഹ്തി നിർവ്വിശങ്കിതം ഘനപയോധര സന്നിധായ സാ പുളകസംവൃതാ തമ്പുഷി ചിരം || 2 ||



 അനന്തരം ഒരു ഗോപസുന്ദരി നിന്തിരുവടിയുടെ കരകമലത്തെ പെട്ടെന്നു കടന്നു പിടിച്ച് അല്പംപോലും സംശയിക്കാതെ ഇടതൂർന്നു തിങ്ങിനിന്നിരുന്ന കുചകുംഭങ്ങളിൽ ചേർത്തമർത്തിവെച്ച് കൊണ്ട് അവൾ രോമാഞ്ചമണിഞ്ഞുകൊണ്ട് വളരെ നേരം നിന്ന നിലയിൽതന്നെ നിന്നുപോയി . 


🕉🕉3🕉🕉

തവ വിഭോ ! പരാ കോമളം ഭുജം നിജഗളാന്തരേ പര്യവേഷ്ടയത് ഗളസമുദ്ഗതം പ്രാണമാരുതം പ്രതിനിരുന്ധതിവാതി ഹർഷലാ || 3 ||


 ഹേ ഭഗവൻ ! വേറൊരുത്തി വർദ്ധിച്ച സന്തോഷത്തോടുകൂടിയവളായി നിന്തിരുവടിയുടെ മനോഹരമായ കൈയിനെ കണദേശത്തിൽനിന്നും ഉയർന്നുപോരുന്ന പ്രാണ വായുവിനെ തടുത്തുനിർത്തുന്നതിന്നോ എന്നു തോന്നുമാറ് തന്റെ കഴുത്തിൽ ചേർത്ത് ചുറ്റിപ്പിടിച്ചു . 


🕉🕉4🕉🕉

അപഗതത്രപാ കാപി കാമിനീ തവ മുഖാംബുജാത് പൂഗചർച്ചിതം പ്രതിഗൃഹയ്യ തദ് വക്തപങ്കജേ നിദധതി ഗതാ പൂർണ്ണകാമതാം . || 4 ||



 വരൊരു അരുണീമണി അല്പംപോലും സങ്കോചം കൂടാതെ നിന്തിരുവടിയുടെ മുഖകമലത്തിൽനിന്നും താംബൂലചർവണത്തെ നിർബന്ധിച്ചുവാങ്ങി അതിനെ തന്റെ വായ്ക്കകത്ത് നിക്ഷേപിച്ചുകൊണ്ട് നിർവൃതികൊണ്ടു .


🕉🕉5🕉🕉



വികരുണാ വനേ സംവിഹായ മാം അപഗതോസി കാ ത്വാമിഹ സ്പശേത് ? ഇതി സരോഷയാ താവദേകയാ സജലലോചനം വീക്ഷിതോ ഭവാൻ || 5 || 



നിർദയനായി എന്നെ കാട്ടില് വിട്ടിട്ട് കടന്നുപോയില്ലെ ? ഇനിയരാണ് അങ്ങയെ തൊടുന്നത് ? എന്നിങ്ങിനെ പറഞ്ഞുകൊണ്ട് അത്രയധികം കോപത്തോടുകൂടിയവളായ ഒരുത്തിയാൽ കണ്ണീര് നിറഞ്ഞ കണ്ണുകളോടെ നിന്തിരുവടി വീക്ഷിക്കപ്പെട്ടു . 


🕉🕉6🕉🕉


ഇതി മുദാ ff കുലൈഃ വല്ലവീജനഃ സമമുപാഗതോ യാമുനേ ത മൃദുകുചാംബരം കല്പിതാസനേ ഘുസൃണഭാസുരേ പര്യശോഭഥാ || 6 ||



 ഇപ്രകാരം ആനന്ദപരവശരായ ഗോപസ്ത്രീകളോടുകൂടി യമുനാനദീതീരത്തിൽ സമ്മേളിച്ച നിന്തിരുവടി കങ്കുമംകൊണ്ടു മോഹിക്കുന്ന മൃദുവായ കചപടങ്ങളാൽ തയ്യാറാക്കപ്പെട്ട ഇരിപ്പിടത്തിൽ ഏറ്റവും പ്രശോഭിച്ചു . 


🕉🕉7🕉🕉

കതിവിധാ കൃപാ കേപി സർവ്വതോ വൃതദയോദയാഃ , കേചിദാശ്രിതേ , കതിചിദീദൃശ മാദ്രശേഷപീതി അഭിഹിതോ ഭവാൻ വല്ലവീജനൈഃ || 7 ||



 കാരുണ്യം എന്നതു എത്ര വിധത്തിലാണ് ? ചില ആളുകൾ എല്ലാവരിലും മറ്റുചിലർ ആശ്രയിക്കുന്നവരിലും ദയയുള്ളവരായിരിക്കുന്നു ; എന്നാൽ വെറേ ചിലർ ഞങ്ങളെപോലെ സർവാത്മനാ ആശ്രയിക്കുന്നവരിൽ കൂടി നിന്തിരുവടിയെപോലെ നിർദയന്മാരായിരിക്കുന്നു ; എന്നിങ്ങിനെ നിന്തിരുവടി ഗോപസുന്ദരിമാരാൽ പരിഭവമായുണർത്തിക്കപ്പെട്ടു .



🕉🕉8🕉🕉


അയി കുമാരികാ ! നൈവ ശങ്ക്യതാം കഠിനതാ മയി പ്രേമകാതരേ മയി തു ചേതസോ വോനുവൃത്തയേ കൃതമിദം മയാ ഇത്യുചിവാൻ ഭവാന് || 8 || 


അല്ലേ യുവതികളേ ! പ്രണയപരവശനായ എന്നില് ഹൃദയകാഠിന്യം ഒരിക്കലും സംശയിക്കപ്പെടേണ്ട . എന്നിൽ നിങ്ങളുടെ മനസ്സു വിട്ടകന്നുപോകാതെ സുസ്ഥിരമായിരിക്കുന്നതിനുവേണ്ടിത്തന്നെയാണ് ഇപ്രകാരം എന്നാൽ ചെയ്യപ്പെട്ടത് എന്നിങ്ങിനെ നിന്തിരുവടി സമാധാനിപ്പിച്ചു . 


🕉🕉9🕉🕉

അയി ! നിശമ്യതാം ജീവവല്ലഭാം , പ്രിയതമോ ജനോ നേദ്ദശോ മമ തദിഹ രമ്യതാം രമ്യയാമിനീഷു അനുപരോധമിത്യാലപോ വിഭോ ! || 9 |



 പ്രാണപ്രിയമാരേ ! കേട്ടുകൊൾവിൻ ! എനിക്ക് ഇതുപോലെയുള്ള പ്രേമസർവ്വസ്വങ്ങൾ ഇല്ലവേയില്ല . അതിനാൽ ഈ മനോഹരമായ യമുനാതീരങ്ങളിൽ ചന്ദ്രികാ സുന്ദരമായ രാത്രികളിൽ നിർബാധം രമിച്ചുകൊൾവിൻ ! എന്നിങ്ങിനെ , ഭഗവാനേ ! നിന്തിരുവടി അരുളിചെയ്തു . 


🕉🕉10🕉🕉


ഇതി ഗിരാ f ധികം മോദമേദൂരെ വ്രജവധുജനെ സാകമാരമൻ കലിതകൗതുകോ രാസവേലനേ ഗുരുപുരീപതേ ! പാഹി മാം ഗദാത് || 10 || 



ഇപ്രകാരമുള്ള വാക്കുകൊണ്ട് ഏറ്റവുംമധികം സന്തുഷ്ടരായ ഗോപതരുണിമാരോടുകൂടി രമിക്കുന്നവനായി രാസക്രീഡയിൽ ഉത്സാഹം കൈക്കൊണ്ട് നിന്തിരുവടി മരുത്പുരാധീശ്വര ! എന്നെ രോഗത്തിൽനിന്നു രക്ഷിക്കേണമേ ! 


🕉🕉🕉

ആനന്ദപാരവശ്യവും പ്രണയകോപവർണ്ണനവും എന്ന അറുപതെട്ടാം ദശകം സമാപ്തം .

Comments

Popular Posts