നാരായണീയം ദശകം - 69

 


രാസക്രീഡാവർണ്ണനം . 

🕉🕉1🕉🕉

കശാപാശ്യതപിഞ്ചരികാവിതതി സഞ്ചലന്മകരകുണ്ഡലം വിശിഷ്ടമായ ഹാരജാലവനമാലികാലളിത അംഗരാഗഘന സൗരഭം പീതചേലവൃതകാഞ്ചികാഞ്ചിത ഉദഞ്ചദംശുമണിനൂപുരം രാസകേളി പരിഭൂഷിതം തവ ഹി രൂപമീശ ! കലയാമഹേ || 1 ||


 തലമുടിയിൽ തിരുകിക്കെട്ടിയ മയിൽപീലികളോടുകൂടിയതും ഇളകിക്കൊണ്ടിരിക്കുന്ന മകരകുണ്ഡലങ്ങളോടുകൂടിയതും മുത്തുമാലകൾ വനമാലയെന്നിവകൊണ്ടു സുന്ദരവും കറിക്കൂട്ടുകളാൽ വർദ്ധിച്ച സൗരഭ്യത്തോടുകൂടിയതും മഞ്ഞപ്പട്ടുടയാടക്കമേലണിയപ്പെട്ട് പൊന്നരഞ്ഞാൺകൊണ്ടു പരിലസിക്കുന്നതും ഒളിച്ചിതറുന്ന രത്നങ്ങൾ കൊണ്ടുപരിശോഭിക്കുന്ന കാൽ ചിലമ്പുകളോടുകൂടിയതും രാസലീലക്കുവെണ്ടി പ്രത്യേകമായി അലങ്കരിക്കപ്പെട്ടതുമായ അങ്ങയുടെ മംഗളസ്വരുപത്തെ , ഭഗവാനെ ! ശരണം പ്രാപിച്ചു കൊള്ളുന്നു , 

🕉🕉2🕉🕉

താവദേവ കൃതമണ്ഡനേ കലിത കഞ്ചുളീക കുചമണ്ഡലേ ഗണ്ഡാലോലമണികുണ്ഡലേ യുവതി മണ്ഡ fi ഥ പരിമണ്ഡലേ അന്തരാ സകലസുന്ദരീയുഗളം ഇന്ദിരാരമണ ! സഞ്ചരൻ മഞ്ജുളാം തദനു രാസകേളിമയി കഞ്ജനാഭ ! സമുപാദധാഃ || 2 ||


 അതേ സമയത്തുതന്നെ കചമണ്ഡലത്തിൽ ബന്ധിക്കപ്പെട്ട മേൽക്കച്ചയോടുകൂടിയതായി കവിൾത്തടങ്ങളിൽ ഇളകിക്കൊണ്ടിരിക്കുന്ന മണികുണ്ഡലങ്ങളോടുകൂടിയതായി അലങ്കരിക്കപ്പെട്ടതായിരിക്കുന്ന ഗോപയുവതീസമൂഹം മണ്ഡലാകാരത്തിൽ സ്ഥിതിചെയ്യവേ ശ്രീകാന്തനായ ഹേ പത്മനാഭ ! നിന്തിരുവടി ആ ഗോപസുന്ദരിമാർ ഈരണ്ടുപേർക്കുമിടയിൽ സഞ്ചരിച്ചുകൊണ്ട് അനന്തരം മനാഹരമായ രാസക്രീഡയെ വഴിപോലെ പോഷിപ്പിച്ചു . 

🕉🕉3🕉🕉

ദൂരത്തിൽ വാസുദേവ ! തവ ഭാസമാനമിഹ രാസകേളിരസ - സൗരഭം ദൂരതോപി ഖലും നാരാദാഗദിതം ആകലയ്യ കുതുകാകുലാ വേഷഭൂഷണ വിലാസ പേശല വിലാസിനീശക സമാവൃതാ നാകതോ യുഗപരാഗതാ വിയതി വേഗതോ j ഥ സുരമണ്ഡലീ .. || 3 || 


ഗോവിന്ദ ! ഇവിടെ ശോഭിച്ചുകൊണ്ടിരുന്ന നിന്തിരുവടിയുടെ രാസലീലയിലുള്ള ശൃംഗാരരസത്തിന്റെ മനോഹാരിതയെ വെച്ചിട്ടാണെങ്കിലും നരദമഹർഷിയാൽ വാഴ്ത്തിപ്പറയപ്പെടുന്നതിനെ കേട്ടിട്ട് - ദേവസമൂഹം കൗതുകത്തോടുകൂടിയവരായി വേഷഭൂഷണാദികളാലും ഭാവവിലാസങ്ങൾക്കൊണ്ടും മനോഹരങ്ങളായ അസംഖ്യം വനിതാമണികളാൽ ചുഴപ്പെട്ടവരായി സ്വർഗ്ഗത്തിൽനിന്നു ഒരുമിച്ചു ചേർന്നു ഒട്ടും താമസിക്കാതെ ആകാശത്തില് വന്നു നിരന്നുനിന്നു . 

🕉🕉4🕉🕉

വേണുനാദ - കൃത താനദാന കള ഗാനരാഗ ഗതി യോജനാ ലോഭനീയ മൃദു പാദപാതകൃത താള മേളന മനോഹരം പാണിസംക്വണിതകങ്കണം ച മുഹു രംസലംബിതകരാംബുജാം ശ്രോണിബിംബചലദംബരം ഭജത രാസകേളിരസഡംബരം || 4 ||

 മനോഹരമായ മുരളീനാദംകൊണ്ടു ചെയ്യപ്പെട്ട് സ്വരപ്രയോഗം കൊണ്ടും കളഗാനംകൊണ്ടും ഭിന്നങ്ങളായ രാഗങ്ങളുടെ ചേർച്ചക്കിണങ്ങിയ മുദ്രപദവിന്യാസംകൊണ്ട് ചെയ്യപ്പെടുന്ന താളങ്ങളുടെ ചേതോഹരമായ സമ്മേളനംകൊണ്ട് രമണീയമായും കൈകളിൽ കിലുങ്ങുന്ന വളകളോടും അടിക്കടി അന്വ്യോന്യം ചുമലിൽ ചേർത്തുവെക്കപ്പെട്ട കൈകളോടും കൂടിയതായും ഇരിക്കുന്ന രാസക്രീഡാമഹോത്സവത്തെ എല്ലാവരും ഭജിച്ചുകൊൾവിൻ !

🕉🕉5🕉🕉


ശ്രദ്ധയാ വിരചിതാനുഗാനകൃത താരതാര മധുരസ്വര നർത്തനേകഥ ലളിതാംഗഹാര ലളിതാംഗഹാര മണിഭൂഷണേ സമ്മദേന കൃതപുഷ്പവർഷമലം ഉന്മിഷദ് ദിവിഷദാം കുലം ദശകം 69 ശ്രീ നാരായണീയം . ചിന്മയേ ത്വയി നിലീയമാനമിവ സജുമോഹ സവധുകുലം . || 5 ||


 ാനന്തരം ശ്രദ്ധയോടുകൂടിയാ അനുഗാനങ്ങൾകൊണ്ട് ക്രമാത്യുച്ചമായ മധുരസ്വരത്തോടുകൂടിയതും മനോഹരങ്ങളായ അംഗചലനങ്ങൾകൊണ്ട് ഇളകിക്കൊണ്ടിരിക്കുന്ന കമനീയങ്ങളായ ഹാരങ്ങളോടും രത്നാഭരണങ്ങളോടും കൂടിയതും ആയ നൃത്തത്തിൽ സന്തോഷാതിരേകത്താൽ പുഷ്ടവൃഷ്ടി ചെയ്തുകൊണ്ട് ഏറ്റവും ഉത്സാഹത്തോടുകൂടി - നിന്നിരുന്ന ദേവഗണങ്ങള് പത്നിജനങ്ങളോടും കൂടി ചൈതന്യസ്വരൂപനായ നിന്തിരുവടിയിൽ ലയിച്ചുപോയാ എന്നു തോന്നുമാ നിശ്ചിഷ്ടതയെ പ്രാപിച്ചു . 

🕉🕉6🕉🕉


സ്വിന്നസന്നതുനുവല്ലരീ തദനു കാപി നാമ പശുപാംഗനാ കാന്തമംസമവലംബതേ സൂ തവ താന്തിഭാര മുകുളേക്ഷണാ കാചിദാചലിതകുന്തലാ നവ പടീരസാര ഘനസൗരഭം വഞ്ചനേന തവ സഞ്ചുചുംബ ജമഞ്ചിതോരു പുളകാങ്കുരാ || 6 ||


 അനന്തരം ഒരു ഗോപാംഗന വിയർത്തു തളർന്ന ശരീരത്തോടുകൂടിയവളും ഏറ്റവും വർദ്ധിച്ചു ക്ഷീണം കൊണ്ട് അടഞ്ഞ കണ്ണുകളോടുകൂടിയവളുമായിട്ട് അങ്ങയുടെ മനോഹരമായ ചുമലിൽ ചാഞ്ഞുകൊണ്ടുനിന്നു . വേറൊരുത്തി ഇളകിക്കൊണ്ടിരിക്കുന്ന കുറുനരിയോടുകൂടിയവളായിട്ട് പുതിയ ചന്ദനത്തിന്റെ നവസുഗന്ദമിണങ്ങിയ നിന്തിരുവടിയുടെ കൈയിനെ മണക്കുകയാണെന്ന വ്യാജത്താൽ മനോഹരമായ പുളകച്ചാർത്തണിഞ്ഞുകൊണ്ട് നന്നായി മുകർന്നു , 

🕉🕉7🕉🕉

കാപി ഗണ്ഡളവി സന്നിധായ നിജ ഗണ്ഡമാകുലിതകുണ്ഡലം പുണ്യപൂരനിധിരനവാപ തവ പൂഗചർവ്വിത രസാമൃതം ഇന്ദിരാവിഹൃതിമന്ദിരം ഭവന സുന്ദരം ഹി നടനാന്തരേ ത്വാമവാപ്യ ദധുരംഗനാഃ കിമു ന സമ്മദോന്മദ ദശാന്തരം ? || 7 ||

 പുണ്യപുരങ്ങൾക്കിരിപ്പിടമായ വേറൊരുത്തി നിന്തിരുവടിയുടെ കവിൾത്തടത്തിൽ ഇളകിക്കൊണ്ടിരിക്കുന്ന കുണ്ഡലത്തോടുകൂടിയ തന്റെ ചേർത്തണച്ചുവെച്ച് താംബൂലത്തിന്റെ അമൃതതുല്യമായ ചർവിതരസത്ത ആസ്വദിച്ചു രാസലീലനത്തമദ്ധ്യത്തിൽ സാക്ഷാത് ശ്രീദേവിയുടെ ക്രീഡാഭവനമായി ലോകൈകസുന്ദരനായിരിക്കുന്ന നിന്തിരുവടിയെ ലഭിച്ചിട്ട് ആ ലളിതാംഗികൾ സന്തോഷവും സംഭ്രാന്തവും ആയ ഏതേത് അവസ്ഥാന്തരത്തെയാണ് പ്രാപിക്കുന്നത് ?

🕉🕉8🕉🕉


ഗാനമിശ ! വിരതം , ക്രമേണ കില വാദ്യമേളനമുപാരതം ബ്രഹ്മസമ്മദ രസാകലാസ്സദസി കേവലം നൗതുരംഗനാം നാവിദന്നപി ച നീവികാം കിമപി കുന്തളീമപി ച കഞ്ചുളീം ജ്യോതിഷമപി കദംബകം ദിവി വിളംബിതം കിമപരം ബുവേ ? || 8 || 


ഹേ ഭഗവൻ ! വേണുഗാനമവസാനിച്ചു . ക്രമത്തിൽ വാദ്യമേളങ്ങളും അവസാനിച്ചു . ഗോപാംഗനകൾ മാത്രം ബ്രഹ്മാനന്ദരസമാസ്വദിച്ച് മതിമറന്നവരായിട്ട് സദസ്സിൽ നൃത്തംചെയ്തുകൊണ്ടേയിരുന്നു . എന്നുമാത്രമല്ല , അഴിഞ്ഞുപോയ മടിക്കുത്തിനേയോ ചിതറിക്കിടക്കുന്ന തലമുടിയേയോ കെട്ടഴിഞ്ഞുപോയ സ്പനകഞ്ചുകത്തെത്തന്നെയോ യായൊന്നിനേയും അറിഞ്ഞതേയില്ല ; ഗൃഹനക്ഷത്രങ്ങളുടെ സമൂഹംകൂടി ആകാശമാർഗ്ഗത്തിൽ ചലനമില്ലാതെ സ്തംഭിച്ചുനിന്നുപോയി . ഇതിന്നിമീതെ എന്താണ് പറയേണ്ടത് ? 

🕉🕉9🕉🕉

മോദസീറ്റി ഇവനം വിലാപ്യ വിഹൃതിം സമാപ്യ ച തതോ വിഭോ ! കേളിസംമൂദിത നിർമ്മലാംഗ നവ ഘർമ്മലേശ സുഭഗാത്മനാം മന്മഥാസഹന ചേതസാം പശുപ യോഷിതാം സുകൃതചോദിത സാവദാകലിതമൂർത്തിരാദധി മാരവീരപരമോത്സവാന് | 9 |
 പരമാത്മസ്വരൂപിൻ ! ലോകത്തെ ആനന്ദത്തിന്റെ അപാരതയിൽ ലയിപ്പിച്ച് ക്രീഡയേയും അവസാനിപ്പിച്ചു . അനന്തരം രാസലീലയിൽ തളർന്നു നിർമ്മലമായ - അംഗങ്ങളിൽ പൊടിഞ്ഞ പുതിയ വിയർപ്പുതുള്ളികളാൽ സുന്ദരതരമായ ശരീരത്തോടുകൂടിയവരായും മന്മഥപീഡ സഹിപ്പാനശക്തമായ മനസ്സോടുകൂടിയവരായും ഇരിക്കുന്ന ഗോപിംഗനമാരുടെ പുണ്യപൂരത്താൽ പ്രേരിക്കപ്പെട്ടവനായി അത്രത്തോളം സ്വീകരിക്കപ്പെട്ട ശരീരങ്ങളോടുകൂടിയവനായി നിന്തിരുവടി പരാക്രമിയായ കാമദേവന്റെ മഹോത്സവങ്ങളെ കൊണ്ടാടി . 

🕉🕉10🕉🕉

കേളിഭേദ പരിലോളിതാഭിരതി ലാളിതാഭിരബലാളിഭിഃ സ്വരമീശ ! നനു സൂരജാപയസി ചാരുനാമ വിഹൃതിം വ്യധാ കാനനേപി ച വിസാരി ശീതള കിശോരമാരുത മനോഹര സുനസൗരഭമായ വിലസിഥ വിലാസിനീ ശതവിമോഹനം || 10 || 


ഹേ സർവേശ്വര ! പലവിധത്തിലുള്ള രതിക്രീഡാവിശേഷങ്ങളാൽ ക്ഷീണിച്ചവരും ഏറ്റവും ലാളിക്കപ്പെട്ട് ഉന്മേഷം വർദ്ധിപ്പിക്കപ്പെട്ടവരുമായ അബലാസമൂഹങ്ങളോടുകൂടിയ നിന്തിരുവടി യമുനാജലത്തിൽ യഥേഷ്ടം മനോഹരമായി ക്രീഡിച്ചു . എന്നല്ല . മന്ദം മന്ദം വീശുന്ന കളിരിളംകാറ്റുകൊണ്ട് ചേതോഹരവും പുതിയ പുഷ്പങ്ങളുടെ പരിമളധോരണിയോടുകൂടിയതുമായി വനപ്രദേശങ്ങളിൽ മോഹനാംഗികൾക്കെല്ലാം വീണ്ടും വീണ്ടും മോഹം വളർത്തുമാറ് വിഹരിച്ചുകൊണ്ടിരുന്നു . 

🕉🕉11🕉🕉

കാമനീരിതി ഹി യാമിനീൻ ഖലു കാമനീയകനിധേ ! ഭവാൻ പൂർണ്ണസമ്മദരസാർണ്ണവം കമപി യോഗിഗമ്യനുഭാവയന് ബ്രഹ്മശങ്കരമുഖാനപീഹ പശുപാംഗനാസു ബഹുമാനയൻ ഭക്തലോകഗമനീയരുപ ! കമനീയ ! കൃഷ്ണ ! പരിപാഹി മാം II 11 II


 സുന്ദരമൂർത്തി , നിന്തിരുവടി ഇപ്രകാരമെല്ലാം ഇടയയുവതികളെ അനേകം രാത്രികളിൽ യോഗിമാർക്കു മാത്രം പ്രാപിക്കത്തക്കതായി അനിർവചനീയമായി പരിപൂർണ്ണമായിരിക്കുന്ന ബ്രഹ്മാനന്ദരസസുഖത്തെ അനുഭവിപ്പിക്കുന്നവനായി ബ്രഹ്മാവ് , ശിവൻ മുതലായവരെകൂടി ഇവിടെയുള്ള ഇടയസ്ത്രീകളിൽ ബഹുമാനമുള്ള വരാക്കിത്തീർത്തു . ഭക്തന്മാർക്കുമാത്രം പ്രത്യക്ഷപ്പെടുത്താവുന്ന സ്വരുപത്തോടുകൂടിയ മോഹനാംഗനായ ഹേ കൃഷ്ണ ! എന്നെ രക്ഷിക്കേണമേ !

Comments

Popular Posts