നാരായണീയം ദശകം - 70

 

സുദർശനശാപമോക്ഷദിവർണ്ണനം


🕉🕉1🕉🕉


 ഇതി ത്വയി രസാകുലം രമിതവല്ലഭേ വല്ലവാ കദാപി പുരമംബികാകമിതുരംബികാകാനനേ സമേത്യ ഭവതാ സമം നിശി നിഷേവ്യ ദിവ്യോത്സവം സുഖം സുഷുപുരഗ്രസീദ് വ്രജപമുഗ്രനാഗസ്തദാ || 1 ||



 ഇപ്രകാരം നിന്തിരുവടി രസാനുഭവംകൊണ്ടു പരവശമാംവണ്ണം ആ സുന്ദരിമാരെ രമിപ്പിച്ചുകൊണ്ടിരിക്ക ഒരിക്കൽ ഗോപന്മാർ അംബികാവനത്തിലെ പാർവ്വതീപതിയായ ശ്രീപരമേശ്വരന്റെ ക്ഷേത്രത്തിലേക്കു നിന്തിരുവടിയൊന്നിച്ചുചെന്ന് അവിടെ ഉത്സവത്തിൽ പങ്കുകൊണ്ട് രാത്രിയിൽ സുഖമായി കിടന്നുറങ്ങി .


🕉🕉2🕉🕉

 ആ സമയം ഒരു ഘോരമായ പെരുമ്പാമ്പ് വയനാഥനായ നന്ദഗോപനെ പിടികൂടി സമുന്മുഖമഥാലൂകൈഃ അഭിഹതോപി തസ്മിൻ ബലാത് അമുഞ്ചതി ഭവത്പദേ ന്യപതി പാഹി പാഹീതി തെ തദാ ഖലു പദാ ഭവാൻ സമുപഗമ്യ പസ്പർശ തം ബഭ സ ച നിജാം തനും സമുപസാദ്യ വൈദ്യാധിരീം . || 2 ||



 ഉടൻതന്ന വിറകുകൊള്ളികൾകൊണ്ട് ശക്തിയോടെ അടിക്കപ്പെട്ടിട്ടും കടിച്ചുകൊണ്ടിരുന്ന അന്ന് പിടി വിടാതിരുന്നപ്പോൾ ആ ഗോപന്മാര് " രക്ഷിക്കണേ ! രക്ഷിക്കണേ ! എന്നിങ്ങിനെ അങ്ങയുടെ കാൽക്കൽ വീണു നിലവിളിക്കവേ നിന്തിരുവടി ഉടനെതന്നെ അടുത്തുചെന്ന് കാൽകൊണ്ട് ചവിട്ടി . ആ പെരുമ്പാമ്പാകട്ടെ വിദ്യാധരസംബന്ധമായ തന്റെ സ്വന്തം രൂപത്തെ പ്രാപിച്ച് പരിശോദിച്ചു . 


🕉🕉3🕉🕉

സുദർശനധര ! 

പ്രഭോ നനു സുദർശനഖോസ്മ്യഹം മുനീൻ ക്വചിദപഹാസം ത ഇഹ മാം വ്യധുർവാഹസം ഭവത്പദ സമർപ്പണാദമലതാം ഗതോസ്മീത്യസൗ സ്തവൻ നിജപദം യയൗ , വൃജപദം ച ഗോപാ മുദാ . || 3 ||


 സുദർശനപാണിയായ ഹേ ദേവി ഞാൻ സുദർശനൻ എന്നു പോരോടുകൂടിയ വിദ്യാധരൻന്നെയാണ് . ഒരിടത്തുവെച്ച് മഹർഷിമാരെ പരിഹസിക്കുയുണ്ടായി , അവർ എന്ന ഇവിടെ പെരുമ്പാമ്പാക്കി വിട്ടുകളഞ്ഞു ; നിന്തിരുവടിയുടെ പാദസ്പർശംകൊണ്ട് ഞാൻ പരിശുദ്ധനായിത്തീർന്നിരിക്കുന്നു . " ഇപ്രകാരം സ്തുതിച്ചുകൊണ്ട് ഇവൻ സ്വസ്ഥാനമായ ഗന്ധർവ്വലോകത്തിലേക്കുപോയി ; ഗോപന്മാർ സന്തോഷത്തോടുകൂടി ഗോപവാടത്തിലേക്കും യാത്രയായി . 


🕉🕉4🕉🕉

കദാപി ഖലു സീരിണാ വിഹരതി ത്വയി സ്ത്രീജന ജഹാര ധനദാനുഗസ്സ കില ശംഖചൂഡോട്ടബലാ അതിദ്രുതമനുഭൂതസ്തമഥ മുക്തനാരീജനം ആരോജിഥ , ശിരോമണിം ഹലഭതേ ച തസ്യാദദാം || 4 ||



 ഒരിക്കൽ അഗ്രജനായ ബലരാമനോടും ഗോപികളോടുംകൂടി നിന്തിരുവടി ക്രീഡിച്ചുകൊണ്ടിരിക്കുമ്പോൾ കുബേരന്റെ അനുചരനായ ആ ശംഖചൂഢൻ എന്നവൻ സ്ത്രീകളെ അപഹരിച്ചുകൊണ്ടുപോയി ; ഉടനെ നിന്തിരുവടി അതിവേഗത്തിൽ അവനെ പിന്തുടർന്നുചെന്നു സ്ത്രീകളേയും വിട്ട് ഓടുന്നവനായ അവനെ നിഗ്രഹിച്ച് അവന്റെ സിരോരതത്തെ ബലഭദ്രന്നു സമ്മാനിക്കുകയും ചെയ്തു .


🕉🕉5🕉🕉



ദിനേഷു ച സുഹൃജ്ജനഃ സഹ വനേഷു ലീലാപരം മനോഭവമനോഹരം രസിതവേണുനാദാമൃതം ഭവന്തമമരീദൃശാം അമൃതപാരണാദായിനം വിചിന്ത്യ കിമു നാലപൻ വിരഹതാപിതാ ഗോപികാഃ ? || 5 ||



 പകൽ സമയങ്ങളിൽ ചങ്ങാതികളോടുകൂടി വനങ്ങളിൽ ലീലാതൽപരനായി സാക്ഷാൽ മന്മഥന്റെ മനസ്സിനെകൂടി വശീകരിക്കുന്നവനായി വേണുനാദത്തിന്റെ മാധുര്യത്തില് രസിക്കുന്നവനായി അപ്സരസ്ത്രീകളുടെ നേത്രങ്ങൾക്കു അമൃതപാരണ നൽകി കുളുർമ നൽക്കുന്നവനായിരിക്കുന്ന നിന്തിരുവടിയെ ചിന്തിച്ചുകൊണ്ടു വിരഹതാപത്തോടു കൂടിയ ആ ഗോപസ്ത്രീകൾ എന്ത് ആലാപത്തയാണ് ചെയ്യാതിരുന്നത് ? 


🕉🕉6🕉🕉


ഭോജരാജഭത്യകസ്ത്വഥ കശ്ചിത് കഷ്ട ദുഷ്ടപഥ ദൃഷ്ടിരരിഷ്ട നിഷ്ഠരാകൃതിരപഷ്ഠനിനാദം തിഷ്ഠതേ സൂ ഭവതേ വൃഷരൂപീ || 6 ||



 അനന്തരമൊരുനാൾ പരോപദ്രവത്തിലും ദുർമാർഗത്തിലും താല്പർയ്യത്തോടു കൂടിയവനായ കംസന്റെ ഭൂത്യനായ അരിഷ്ടനെന്ന ഒരസുരൻ ഭയങ്കരസ്വരൂപത്തോടും കാരമായ ശബ്ദത്തോടുംകൂടിയ ഒരു കാളയുടെ രൂപത്തിൽ നിന്തിരുവടിയെ എതിരിട്ടു . 


🕉🕉7🕉🕉


ശാക്വരോ j ഥ ജഗതീയ്യതിഹാരീ മൂർത്തിമേഷ ബൃഹന്തീം പ്രദധാനഃ പംക്തിമാശു പരിവൂർണ്യ പശൂനാം ഛന്ദസാം നിധിമവാപ ഭവന്തം 7 


 അനന്തരം വൃഷഭരുപിയായി ലോകത്തിൽ എല്ലാവരുടെ ധർയ്യത്തേയും അപഹരിക്കുന്നവനായി ഏറ്റവും വലിയ ശരീരത്തോടുകൂടിയവനായ ആ അസുരന് പശുക്കൂട്ടങ്ങളെ വിരട്ടിയോടിച്ച് കൊണ്ട് വേദഗജനായ നിന്തിരുവടിയെ സമീപിച്ചു . 


🕉🕉8🕉🕉


തുംഗശൃംഗമുഖമാശ്വഭിയന്തം സംഗൃഹയ്യ രഭസാദദിയം തം ഭദ്രരൂപമപി ദൈത്യമഭദ്രം മർദ്ദയന്നമദയസുരലോകം . || 8 ||



 ഉയർന്നുനില്ക്കുന്ന കൊമ്പുകളുടെ അഗ്രങ്ങളോടുകൂടിയവനായി അതിവേഗത്തില് നേരിട്ടു പാഞ്ഞുവരുന്ന നിർഭയനും വൃഷഭരുപിയാണെങ്കിലും ദുഷ്ടനുമായിരിക്കുന്ന അസുരനെ വേഗത്തിൽ കടന്നുപിടിച്ച് മുഷ്ടികൊണ്ട് ഞെരിച്ച് ദേവന്മാരെ സന്തോഷിപ്പിച്ചു . 


🕉🕉9🕉🕉




ചിത്രമദ്യ ഭഗവൻ ! വൃഷഘാതാത് സുസ്ഥിരാജനി വൃഷസ്ഥിതിരുർവ്യാം  ഭൂയാന് മോദ ഇത്യഭിനുതോട്ടസി വർദ്ധതേ വൃഷചേതസി സുരസ്ത്വം . || 9 |



 സന്തോഷം ഹേ " വൃഷഭനിഗ്രഹംകൊണ്ട് ഇപ്പോൾ ഭൂലോകത്തില് ധർമ്മത്തിന്റെ പ്രതിഷ്ഠ ഇളക്കമില്ലാത്തതായിത്തീർന്നു ; ദേവേന്ദ്രന്റെ മനസ്സിൽ മേൽക്കുമേൽ വർദ്ധിച്ചുവരികയും ചെയ്യുന്നു . ഇത് ആശ്ചർയ്യംതന്നെ ഭഗവാനേ ! " എന്നിങ്ങിനെയെല്ലാം ദേവന്മാരാൽ നിന്തിരുവടി സ്തുതിക്കപ്പെട്ടവനായി ഭവിക്കുന്നു . 


🕉🕉10🕉🕉

ഔക്ഷകാണി ! പരിധാവത ദൂരം വീക്ഷ്യതാം അയമിഹോക്ഷവിഭേദീ ഇത്ഥമാത്തഹസിതൈഃസഹ ഗോപൈഃ ഗേഹഗസ്ത്വമവ വാതപുരേശ ! || 10 ||


 കാളകളേ ! നിങ്ങൾ ദൂരെയെവിടെയെങ്കിലും ഓടിപ്പോയ്ക്കോൾവിൻ ! ഇവിടെ ഈ കാളയെക്കൊന്നവനെ കണ്ടുകൊൾവിന് ! എന്നിങ്ങിനെ ചിരിച്ചു പരിഹസിക്കുന്നവരായ ഇടയബാലന്മാരോടുകൂടി വീട്ടിലെത്തിച്ചേർന്നു നിന്തിരുവടി ഹേ ഗുരുവായൂരപ്പ ! എന്നെ രക്ഷിക്കേണമേ . 


🕉🕉🕉

സുദർശനശാപമോക്ഷാദിവർണ്ണനം എന്ന എഴുപതാംദശകം സമാപ്തം ആദിതം ശ്ലോകാഃ 718 .


Comments

Popular Posts