നാരായണീയം ദശകം - 71
കേശീ വ്യാമാസുരവധിഡാവർണ്ണനം .
🕉🕉1🕉🕉
യതേഷു സർവ്വേഷ്വപി നാവകേശി കേശീ സ ഭോജേശിതുരിഷ്ടബന്ധം ത്വം സിന്ധുജാവാപ്യ ഇതീവ മത്വാ സംപ്രാപ്തവാൻ സിന്ധുജവാജിരൂപഃ || 1 ||
എല്ലാ പ്രവൃത്തികളിലും ഫലത്തോടുകൂടിയവനും ഭോജേശ്വരനായ കംസന്റെ ഉറ്റ ബന്ധുവുമായ ആ കേശി എന്ന അസുരൻ നിന്തിരുവടി മഹാലക്ഷ്മിയാൽ ( കതിരയാൽ പ്രാപിക്കത്തക്കവനാണ് എന്നു വിചാരിച്ചിട്ടൊ എന്നു തോന്നുമാറു സിന്ധുദേശത്തിൽ ജനിച്ച കുതിരയുടെ രുപത്തോടുകൂടിയവനായി അവിടെ വന്നുചേർന്നു .
🕉🕉2🕉🕉
ഗന്ധർവ്വതാമേഷ ഗതോപി രൂക്ഷ നാദെസമുദ്യേജിത സർവ്വലോക ഭവദ്വിലോകാവധി ഗോപവാടീം എന്നും ) പ്രമർദ്യ പാപ പുനാരാപതത് ത്വാം || 2 ||
ദുഷ്ടനായ ഇവൻ ഗന്ധർവ്വന്റെ ( കുതിരയുടെ അവസ്ഥയെ പ്രാപിച്ചിട്ടും കാര്യങ്ങളായ ശബ്ദങ്ങളാൽ എല്ലാവരേയും ഭയപ്പെടുത്തുന്നവനായി അങ്ങയെ കണ്ടെത്തുന്നതുവരെ അമ്പാടിയെ തകർത്തുകൊണ്ട് പിന്നീട് നിന്തിരുവടിയെ പ്രാപിച്ചു .
🕉🕉3🕉🕉താർക്ഷ്യാർപ്പിതാംഘ്രസ്തവ താർക്ഷ്യ ഏഷ ചിക്ഷേപ വക്ഷോളവി നാമ പാദം ഭൂഗോ പദാഘാതകഥാം നിശമ്യ സ്വേനാപി ശക്യം തദിതീവ മോഹാത് || 3 ||
ഈ കുതിര മൃഗുമഹർഷിയുടെ പാദപ്രഹരകഥയെ കേട്ടിട്ട് തന്നകൊണ്ടും അത് കഴിയുമെന്ന് മോഹം കൊണ്ടാണോ എന്നു തോന്നുമാറ് ശ്രീ ഗരുഡനിൽ അർപ്പിക്കപ്പെട്ട പാദങ്ങളോടുകൂടിയ നിന്തിരുവടിയുടെ തിരുമാർവ്വിടത്തില് പിൻകാൽകൊണ്ടു ചവിട്ടി .
🕉🕉4🕉🕉
പ്രവഞ്ചയന്നസ്യ ഖുരാഞ്ചലം ദ്രാകളും ച ചിക്ഷേപിഥ ദൂരദൂരം സമ്മർച്ചിതോപി ഹൃതിമൂർച്ഛിതേന ക്രോധോഷ്ണാ ഖാദിതുമാത്ഭുതസ്ത്വാം || 4 ||
ഇവന്റെ കുളമ്പുകൊണ്ടുള്ള പ്രഹരത്തെ ഒഴിച്ചുമാറി ഉടൻതന്നെ ഇവനെ വളരെ ദൂരത്തിലേക്കു , നിന്തിരുവടി എടുത്തറിയുകയും ചെയ്തു ; അവൻ ബോധക്ഷയം ബാധിച്ചവനായിരുന്നിട്ടും കടുത്ത കോപത്തോടെ നിന്തിരുവടിയെ കടിക്കുന്നതിന്നു നേരിട്ടു പാഞ്ഞുവന്നു .
🕉🕉5🕉🕉
ത്വം വാഹദണ്ഡ കൃതധീശ്ച വാഹാ ദണ്ഡം ന്യധാനസ്യ മുഖേ തദാനീം തദദ്ധിരുദ്ധശ്വസനോ ഗതാസും സപ്ലീഭവന്നപ്യയമൈക്യകാഗാത് || 5 |
നിന്തിരുവടി കതിരയെ നിഗ്രഹിക്കുന്നതിന്നു മനസ്സിലുറപ്പിച്ചുകൊണ്ട് കടിക്കാൻ വരുന്ന സമയം അതിന്റെ വായ്ക്കകത്ത് ബാദണ്ഡത്തെ പ്രവേശിപ്പിച്ചു . ആ കൈയിന്റെ വർദ്ധനംകൊണ്ട് തടുക്കപ്പെട്ട് ശ്വാസത്തോടുകൂടിയവനായി പ്രാണൻ പോയ ഇവൻ അശ്വമായിത്തീർന്നവനെങ്കിലും ( ഏഴായിത്തീർന്നവനെങ്കിലും എന്നും അങ്ങയോടു ഐക്യം പ്രാപിച്ചു ( ഒന്നായിച്ചേർന്നു എന്നും ) .
🕉🕉6🕉🕉
ആലംഭമാണ് പശോഭ സുരാണാം പ്രസാദകേ നു ഇവാശ്വമേധ കൃതേ ത്വയാ ഹർഷവശാത് സുരേന്ദ്രാ ത്വാം ഇഷ്ടവും കേശവനാമധേയം || 6 ||
യാഗപശുവിന്റെ വധംകൊണ്ടുമാത്രം ദേവന്മരെ പ്രസാദിപ്പിക്കുന്നതും പുതിയതുമായ അശ്വമേധം നിന്തിരുവടിയെ കേശവൻ എന്ന് തിരുനാമത്തോടുകൂടിയവനായി സന്തോഷപാരവശ്യത്തോടെ സ്തുതിച്ചു .
🕉🕉7🕉🕉
കംസായ തേ ശൗരിസുതത്വമുക്ത്വാ തം തദ്വധോത്കം പ്രതിരുദ്ധ്യ വാചാ പ്രാപ്തന കേശിക്ഷപണാവസാനേ ശ്രീ നാരദേന ത്വാഭിഷ്ടതോ f ഭൂഃ || 7||
നിന്തിരുവടി വസുദേവന്റെ സുതനാണെന്ന വർത്തമാനത്ത കംസനോട് പറഞ്ഞറിയിച്ചു അദ്ദേഹത്തെ വധിക്കുന്നതിന്നു ഉദ്യമിച്ച ആ കംസനെ നല്ലവാക്കു പത് തടഞ്ഞ് കേശിയുടെ വധത്തിനുശേഷം അവിടെ വന്നുചേർന്ന നാരദമഹർഷിയാല് നിന്തിരുവടി സ്തുതിക്കപ്പെട്ടവനായി ഭവിച്ചു .
🕉🕉8🕉🕉
കദാപി ഗോപെസഹ കാനനാന്തേ നിലായനക്രീഡനലോലുപം ത്വാം മയാത്മജം പ്രാപ ദുരന്തമായോ വ്യോമാഭിധോ വ്യോമചരോപരോധീ || 8 ||
ഒരിക്കൽ യമുനാതീരവനപ്രദേശങ്ങളിൽ ഗോപബാലന്മരൊന്നിച്ച് ഒളിഞ്ഞുകളിക്കുന്നതിൽ ഉൽസുകനായിരുന്ന നിന്തിരുവടിയെ വലിയ മായാവിയും ദേവശിയുവും മയാസുരന്റെ പുത്രനുമായ റോമാസുരൻ സമീപിച്ചു .
🕉🕉9🕉🕉
സ ചോരപാലയിതവല്ലവേഷ ചോരായിതോ ഗോപശിശുൻ പശുംശ്ച ഗുഹാസു കൃത്വാ വിദധേ ശിലാളി ത്വയാ ച ബുദ്ധ്വാ പരിമർദ്ദിതോ f ഭുത് . || 9 |
കള്ളന്മാരും രക്ഷകന്മാരുമായിക്കളിക്കുന്ന ഗോപന്മാർക്കിടയിൽ കള്ളനായിത്തീർന്ന അവൻ ാപബാലന്മാരായും പശുക്കളേയും ഗുഹകളിൽ കൊണ്ടുപോയാക്കി കല്ലുകൾക്കൊണ്ട് ഇട്ടടച്ചു . നിന്തിരുവടിയാൽ മനസ്സിലാക്കപ്പെട്ട് അടിച്ചു ചതക്കപ്പെടുകയും ചെയ്തു .
🕉🕉10🕉🕉
ഏവം വിധശ്ചാദ്ഭുതകേളിഭേദഃ ആനന്ദമൂർച്ചാമതുലാം വ്രജസ്യ പദേ പദേ നൂതനയന്നസീമാം പരാത്മരൂപിന് ! പവനേശ ! പായാഃ || 10 |
പരമാത്മസ്വരൂപിയായിരിക്കുന്ന ഗുരുവായൂരപ്പ ! ഇപ്രകാരമുള്ള ആശ്ചരയ്യകരങ്ങളായ ലീലാവിലാസങ്ങളെക്കൊണ്ട് ഗോകലനിവാസികൾക്ക് നിസ്തുല്യവും അളവറ്റതുമായ ആനന്ദാശയത്തെ അടിക്കടി പുതുതാക്കി നൽകിക്കൊണ്ടിരിക്കുന്നവനായ നിന്തിരുവടി രക്ഷിക്കേണമേ .
🕉🕉🕉
കേശിവ്യോമവധക്രീഡാദിവർണ്ണനം എന്ന എഴുപത്തൊന്നാം ദശകം സമാപ്തം . ആദിതം മാകാ 728



Comments
Post a Comment