നാരായണീയം ദശകം - 72

 

അക്രൂര യാത്രാവൃത്താന്തവർണ്ണനം 



🕉🕉1🕉🕉

കംസോ j ഥ നാരദഗിരാ വ്രജവാസിനം ത്വാം ആകർണ്ണ്യ ദീർണ്ണഹൃദയസ ഹി ഗാന്ദിനേയം ആഹൂയ കാർമുകമഖച്ഛലതോ ഭവന്തം ആനേതുമേനമഹിനോദഹിനാഥശായിൻ ! || 1 ||



 ശേഷതല്പത്തിൽ പള്ളികൊള്ളുന്ന ദേവ ! അതിനുശേഷം നാരദൻ പറഞ്ഞതിൽനിന്നു നിന്തിരുവടിയെ അമ്പാടിയിൽ നിവസിക്കുന്നവനായി കേട്ട് ആ ജോജേശ്വരനായ കംസൻ മനം . കലങ്ങിയവനായി ഗാന്ദീനീപുത്രനായ അക്രൂരനെ വിളിച്ച് ധനുർയ്യാഗമെന്ന വ്യാജേന നിന്തിരുവടിയൊട്ടികൊണ്ടുവരുന്നതിന്നു ഇവനെ നിയോഗിച്ചയച്ചു . 


🕉🕉2🕉🕉


അക്രൂര ഏഷ ഭവംദംഘിപരശ്ചിരായ ത്വദ്ദർശനാക്ഷമമനാഃ ക്ഷിതിപാലഭീത്യാ തസ്യാജ്ഞയെവ പുനരീക്ഷിതുമുദ്യതസ്ത്വാം ആനന്ദഭാരമതിഭൂരിതരം ബഭാര || 2 ||



 വളരെക്കാലമായി നിന്തിരുവടിയുടെ തൃപ്പാദങ്ങളെ ഭജിച്ചുകൊണ്ടും ഭോജശ്വരനെയുള്ള ഭയംനിമിത്തം നിന്തിരുവടിയെ വന്നു കാണ്മാന് കഴിവില്ലാതെ മനസ്സുഴറിക്കൊണ്ടും കഴിഞ്ഞിരുന്ന ഈ അക്രൂരന്റെ ഇപ്പോൾ ആ കംസന്റെ കല്പനകൊണ്ടുതന്നെ നിന്തിരുവടിയെ ദർശിപ്പാന് പുറപ്പെട്ടവനായി ഏറ്റവും വർദ്ധിച്ച ആനന്ദാതിശയത്തെ ഉൾക്കൊണ്ടു . 


🕉🕉3🕉🕉

സോയം രഥേന സുകൃതീർ ഭവതോ നിവാസം ഗച്ഛൻ മനോരഥഗണാംസ്ത്വയി ധാർഷ്ടമാണാന് ആസ്വാദകൻ മുഹുരപായഭയേന ദൈവം സംപ്രാർത്ഥയന് പഥി ന കശ്ചിദപി വ്യജാനാത് | 3 ||



 പുണ്യം ചെയ്തവനായ അക്രൂരൻ നിന്തിരുവടിയുടെ വാസസ്ഥലമായ അമ്പാടിയിലേക്ക് തേരിൽ യാത്രചെയ്യുന്നവനായി നിന്തിരുവടിയെപറ്റി മനസ്സിൽ ആലോചിക്കപ്പെടുന്നവയായ മനോരഥങ്ങളെ വീണ്ടും വീണ്ടും ആസ്വദിച്ചുകൊണ്ടും ( അങ്ങയെ കുടുക്കിലാക്കണമെന്നുദ്ദേശത്തോടുകൂടിയുള്ള സന്ദേശവും വഹിച്ചുകൊണ്ടുപൊക്കുന്നവനാകകൊണ്ട് ) അപായം വല്ലതും സംഭവിച്ചേക്കുമോ എന്ന ഭയത്താൽ ഈശ്വരനെ പ്രാർത്ഥിച്ചുകൊണ്ടു വഴിയില് യാതൊന്നുംതന്നെ അറിഞ്ഞില്ല . 


🕉🕉4🕉🕉

ദൃക്ഷ്യാമി വേദശതഗീതഗതിം പൂമാംസം സൃക്ഷ്യാമി കിംസ്വിദപി നാമ പരിഷ്വജേയം കിം വക്ഷ്യതേ സ ഖലു മാം ക്വനു വീക്ഷിതഃസ്യാത് ഇത്ഥം നിനായ സ ഭവന്മയമേവ മാർഗ്ഗം || 4 || 



വേദങ്ങളാൽ ഗാനംചെയ്യപ്പെട്ട പ്രാപ്യമാർഗ്ഗത്തോടുകൂടിയ പുരുഷനെ എനിക്കു കാണുവാൻ സാധിക്കുമോ ? സ്പർശിക്കുവാന് സാധിക്കുമോ ? ഭക്തവത്സലനായ അദ്ദേഹത്തിന്റെ ആലിംഗനസുഖം അനുഭവിക്കുവാൻ ഭാഗ്യം ലഭിക്കുമോ ? അ പരമാത്മാവ് എന്താണ് അരുളിചെയ്യുക ? തൃക്കൺപാർത്തതുമോ ? എന്നിങ്ങിനെ വഴിയല്ലാം നിന്തിരുവടിയുടെ ചിന്തകൾകൊണ്ടുതന്നെ കടന്നുവന്നു .


🕉🕉5🕉🕉



ഭൂയഃ ക്രമാദഭിവിശൻ ഭവദംഘിപൂതം വൃന്ദാവനം ഹരവിരിഞ്ച സുരാഭിവന്ദ്യം ആനന്ദമഗ്ന ഇവ ലഗ്ന ഇവ പ്രമോഹേ കിം കിം ദശാന്തരമവാപ ന പങ്കജാക്ഷ ! || 5 ||



 അല്ലേ കമലാക്ഷ ! അങ്ങയുടെ പാദസ്പർശമേറ്റ് പരിശുദ്ധമായി , ശിവൻ , ബ്രഹ്മാവ് മുതലായ ദേവന്മാരെന്നിവരാൽ വന്ദിക്കപ്പെട്ടതായുമിരിക്കുന്ന വൃന്ദവനപ്രദേശത്തില്  പിന്നീട് ക്രമത്തിൽ വന്നെത്തിയവനായ അക്രൂരൻ പരമാനന്ദത്തിൽ മുഴുകിയവനെന്നപോലെയും മോഹത്തിൽ ലയിച്ചവനെന്നപോലെയും എരോതാവ സ്ഥാന്തരത്തെ പ്രാപിച്ചില്ല ? 


🕉🕉6🕉🕉


പശ്യന്നവന്ദത ഭവദ്വിഹൃതിസ്ഥലാനി പാംസുഷവേഷ്ടത ഭവച്ചരണാങ്കിതേഷ കിം ബ്രമഹ , ബഹുജനാ ഹി തദാപി ജാതാ ഏവം തു ഭക്തിതരളാ വിരള : പരാത്മൻ ! || 6 ||



 ഹ് പരമാത്മസ്വരുപിൻ നിന്തിരുവടിയുടെ ക്രീഡാസ്ഥലങ്ങളെ - നോക്കി ക്കാണുന്നവനായ ആ അക്രൂരൻ സമസ്തരിച്ചു ; നിന്തിരുവടിയുടെ തൃപ്പാദങ്ങൾ പതിഞ്ഞുകണ്ട സ്ഥലങ്ങളിലെ പൊടികളിൽ കിടന്നുരുണ്ടു . ഞങ്ങളെ പറയട്ടെ , അക്കാലത്തും വളരെ ജനങ്ങൾ ജന്മമെടുത്തിട്ടുണ്ടല്ലോ ; എന്നാൽ ഇതുപോലെ ഭക്തികൊണ്ടുപരവശരായിട്ടുള്ളവർ ചുരുക്കം തന്നെയായിരുന്നു . 


🕉🕉7🕉🕉


സായം സ ഗോപഭവനാനി ഭവച്ചരിത്ര ഗീതമൃത പ്രസൃത കർണ്ണരസായനാനി പശ്യൻ പ്രമോദസരിതേവ കീലോഹ്യമനോ ഗച്ഛൻ ഭവദ്ഭവനസന്നിധിമന്വയാസീത് || 7 || 



ആ അക്രൂരൻ സന്ധ്യാസമയത്ത് അങ്ങയുടെ അദ്തചരിതങ്ങൾ കോർത്തിണക്കിയ ാനമാകന്ന അമൃതം ചെവിക്കു ഇമ്പം നൽകുമാറ് പ്രസരിച്ചുകൊണ്ടിരുന്ന ഗോപഗ്രഹങ്ങളെ നോക്കിക്കോണ്ട പരമാനന്ദദീപ്രവാഹംകൊണ്ടുതന്നെ വഹിച്ചു കൊണ്ടുപോകപ്പെടുന്നവനോ എന്നു തോന്നുമാറ് നടന്നുകൊണ്ട് നിന്തിരുവടിയുടെ ഗ്രഹത്തിനു സമീപം എത്തിചേർന്നു . 


🕉🕉8🕉🕉


താവദ്ദദർശ പശുദോഹവിലോകലോലം ഭക്തോത്തമാഗതിമിവ പ്രതിപാലയന്തം w ഭൂമൻ ! ഭവന്തമയമഗ്രജവന്തമന്ത ബ്രഹ്മാനുഭൂതിരസസിന്ധുമിവോദ്വമന്തം || 8 || 



സർവ്വേശ്വരാ ! ആ സമയം ഈ അക്രൂരന് പശുവിനെ കറക്കുന്നത് കാണുന്നതിൽ കൗതുകത്തോടുകൂടിയവനായി ഉത്തമഭക്തന്മരുടെ ആഗമനത്ത പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നവനോ എന്നു തോന്നുമാറ് ജ്യേഷ്ഠനോടുകൂടിയിരിക്കുന്ന നിന്തിരുവടിയെ നദയാന്തർഭാഗത് ബ്രഹ്മാനന്ദരസത്ത പുറത്തേക്ക് പ്രകാശിപ്പിക്കുന്നവനെന്നു തോന്നുമാറ് ദർശിച്ചു .


🕉🕉9🕉🕉


സായന്തനാപ്ലവ വിശേഷവിവിക്തഗാത്ര ദ്വൗ പീതനീലരുചിരാംബരലോഭനീയ നാതിപ്രപഞ്ചസൃതഭൂഷണചാത്യൂവേഷ മന്ദസ്മിതാർദ്രവദനൗ സ യുവാം ദദർശ || 9 | 



ആ അക്രൂരൻ സായംസന്ധ്യാസമയത്തിലെ സ്നാനംകൊണ്ടു വിശേഷണ നിർമ്മലമായ ദേഹത്തോടുകൂടിയവരായി മഞ്ഞ , നീല എന്നീ നിറങ്ങളോടുകൂടിയ ഭംഗിയുള്ള വസംങ്ങൾകൊണ്ട് മനോഹരന്മരായി മിതമായ ആഭരണങ്ങളണിഞ്ഞ് ശാഭിക്കുന്നവരായി മന്ദസ്മിതംകൊണ്ട് കുളുർമയിണങ്ങിയ മുഖത്തോടു കൂടിയവരായിരിക്കുന്ന നിങ്ങളിരുവരേയും ദർശിച്ചു . 


🕉🕉10🕉🕉

ദൂരാദ്രഥാത് സമവരൂഹ്യ നമന്തമേന മൂത്രാപ്യ ഭക്തകുലമൗലിമഥിപഗുഹൻ ഹർഷാന്മിതാക്ഷരഗിരാ കുശാലാനുയോഗി പാണിം പ്രഗുഹ്യ സ ബലോ j ഥ ഗൃഹം നിനേഥ || 10 |



 അനന്തരം തേരിൽനിന്നു താഴത്തിറങ്ങി വളരെ ദൂരത്തുനിന്നുതന്നെ നമസ്കരിക്കുന്ന കലോത്തംസമായ ഈ അക്രൂരനെ ബലരാമനോടുകൂടിയ നിന്തിരുവടി എടുത്തെഴുനേല്പിച്ചു സന്തോഷത്തോടുകൂടി ആലിംഗനം ചെയ്തിട്ട് അതിൽപിന്നെ മിതാക്ഷരങ്ങളോടുകൂടിയ വാക്കുകളാൽ കുശലം ചോദിച്ചുകൊണ്ട് കയ്യും പിടിച്ച് വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി . 


🕉🕉11🕉🕉

നന്ദേന സാകമമിതാദമർച്ചയിത്വാ തം യാദവം , തദുദിതാം നിശമയ്യ വാർത്താം ഗോപേഷ ഭൂപതിനിദേശകഥാം നിവേദ്യ നാനാകഥാഭിരിഹ തേന നിശാമനെഷീഃ || 11 ||


 നന്ദഗോപനോടുകൂടി ആ യാദവനായ അക്രൂ ഏറ്റവും ആദരവോടുകൂടി സൽക്കരിച്ച് അദ്ദേഹത്താൽ പറഞ്ഞറിയിക്കപ്പെട്ട സന്ദേശത്തെ കേട്ട് രാജാവായ കംസന്റെ ആജ്ഞാവാക്യത്തെ ഗോപന്മാരെ മനസ്സിലാക്കി , ആ അക്രൂരനോടുകൂടി ഇവിടെ പല കഥകളെയുംകൊണ്ട് രാത്രിയെ കഴിച്ചുകൂട്ടി . 


🕉🕉12🕉🕉


ചന്ദ്രാഗൃഹേ കിമുത ചന്ദ്രഭഗാഗൃഹേ നു രാധാകൃഹേ നു ഭവനേ കിമു മൈത്രവിന്ദേ ധൂർത്തോ വിളംബത ? ഇതി പ്രമാദാഭിരുച്ച് ആശങ്കിതോ നിശി മരുത്പുരനാഥ ! പായാഃ || 12 ||



 ചന്ദ്രയുടെ ഗൃഹത്തിലാണോ , അതല്ല ചന്ദ്രഭഗയുടെ വീട്ടിലായിരിക്കുമോ , രാധയുടെ ഭവനത്തിൽ തന്നെയായിരിക്കുമോ , അതോ മിത്രവിന്ദയുടെ ഗൃഹത്തിലായിരിക്കാമോ ധൂർത്തനായ കൃഷ്ണൻ താമസിക്കുന്നത് ? എന്നിങ്ങിനെ രാത്രിയിൽ ഗോപവനിതമാരാൽ ഏറ്റവും ശങ്കിക്കപ്പെട്ടവനായ നിന്തിരുവടി ഹേ വാതാലയേശ ! എന്നെ രക്ഷിച്ചാലും . 


🕉🕉🕉

അക്രൂരയാത്രാഗമനവൃത്താന്തവർണ്ണനം എന്ന എഴുപത്തിരണ്ടാം ദശകം സമാപ്തം . അഭീതി ശാകാ 749 അത

Comments

Popular Posts