നാരായണീയം ദശകം - 74
🕉🕉1🕉🕉
ഭക്ഷണം സംപ്രാപ്താ മധുരാം ദിനാർദ്ധവിഗമേ തത്രാന്തരസ്മിന് വസന് ആരാമേ വിഹിതാശനഃസഖീജനൈഃ യാതഃ പുരീമീക്ഷിതും പ്രാപോ രാജപഥം , ചിരശ്രുതിവൃത വ്യലോക കൗതുഹല സ്ത്രീപുംസോദ്യദഗണ്യപുണ്യനിഗളം ആകൃഷ്യമാണോ നു കിം ? || 1 ||
ഉച്ചതിരിഞ്ഞതോടുകൂടി മധുരപുരിയിൽ എത്തിച്ചേർന്ന നിന്തിരുവടി അവിടെ ബാഹ്യാദ്യാനത്തിൽ താമസിക്കുന്നവനായി കഴിച്ചശേഷം സ്നേഹിതന്മാരോടുകൂടി നഗരം നടന്നു കാണുന്നതിനായി പുറപ്പെട്ട് വളരെക്കാലത്തെ ശ്രവണം ഭഗവാനെക്കാണുന്നതിന്നുള്ള ഉൽക്കണ്ഠയോടുകൂടിയ സ്ത്രീപുരുഷന്മാരുടെ - അളവറ്റ പുണ്യങ്ങളാകുന്ന ശൃംഖലകളാൽ ആകർഷിക്കപ്പെടുന്നവനോ എന്നു തോന്നുമാറ് രാജമാർഗ്ഗത്തെ പ്രാപിച്ചു .
🕉🕉2🕉🕉
ത്വത്പാദദ്യുതിവത് സരാഗസുഭഗാഃ ത്വഷൂർത്തിവദ്യോഷിതം സംപ്രാപ്താ വിലസത്പയോധരരുചോ ലോലാ ഭവദൃഷ്ടിവത് ഹാരിണ്യസ്വദൂരസ്ഥലീവദയി തേ മന്ദസ്മിതപ്രൗഢിവത് നൈർമ്മലോല്ലസിതാ കചൗഘരുചിവത് രാജത് കലാപാശ്രിതാഃ || 2 ||
കൊണ്ട് ഹേ കൃഷ്ണ ! നിന്തിരുവടിയുടെ പാദശോഭയെന്നതുപോലെ രാഗവും സൗഭാഗ്യവും ചേർന്നവരും അങ്ങയുടെ ദിവ്യശരീരമെന്നതുപോലെ പയോധരലാവണ്യംകൊണ്ട് പരിശോഭിക്കുന്നവരും അങ്ങയുടെ നേത്രങ്ങളെപോലെ ലോലകളും നിന്തിരുവടിയുടെ മാറിടമെന്നതുപോലെ ഹാരിണികളും അങ്ങയുടെ മന്ദസ്മിതപ്രൗഢിയെന്നതുപോലെ സ്വച്ഛതകൊണ്ട് പ്രകാശിക്കുന്നവരും നിന്തിരുവടിയുടെ കേശശോഭപോലെ കലാപങ്ങൾ ( മയിൽപീലികൾ , ആഭരണങ്ങൾ എന്നും ) അണിഞ്ഞു ശോഭിക്കുന്നവരും ആയ ആ നഗരത്തിലെ വനിതാജനങ്ങാൾ ഭഗവദ്ദർശനത്തിന്നു അവിടെവിടെ വന്നുകൂടിയിരുന്നു . താസാമാകലയന്നപാംഗവലനൈഃ മോദം , പ്രഹർഷാദ് വ്യാലോലേഷു ജനേഷ്യ , തത്ര രജകം കശ്ചിത് പടീം യാചകൻ കസ്തേ ദാസ്യതി രാജകീയവസനം ?
🕉🕉3🕉🕉
യാഹീതി തേനോദിതം സദ്യസ്തസ്യ കരേണ ശീർഷമവൃഥാ സോപ്യാപ പുണ്യാം ഗതിം || 3 ||
നീന്തിരുവടി കടക്കൺകോൺകൊണ്ടുള്ള കടാക്ഷങ്ങളെക്കൊണ്ട് അവർക്കെല്ലാം പരമാനന്ദത ഉണ്ടാക്കിക്കൊണ്ട് പുരവാസികൾ സന്തോഷം കൊണ്ടും ആശ്ചരയ്യംകൊണ്ടും പരവശരായിരിക്കുമ്പോൾ അവിടെ ഒരു അലക്കുക്കരനോട് വസ്ത്രം ആവശ്യപ്പെടുന്നവനായി " രാജവസ്ത്രത്തെ തനിക്ക് - ആരാണ്ടൊ തരുന്നത് ? കടന്നുപോകൂ " എന്നിങ്ങിനെ അവനാൽ മറുത്തു പറയപ്പെട്ടവനായി ഉത്തരക്ഷണത്തിൽ അവന്റെ തലയെ കൈകൊണ്ടു ഞെരിച്ചെടുത്തു ; അവനും മോക്ഷം പ്രാപിച്ചു . ഭൂയോ വായകമേകമായതമതിം , തോഷേണ വേഷാചിതം ann ദാശ്വാസം സ്വപദം നിനേഥ സുകൃതം കോ വേദ ജീവാത്മനാം ?
🕉🕉4🕉🕉
മാലാഭിഃ സ്തബകൈ സ്തവൈരപി പുനർ മാലകൃതാ മാനിതോ ഭക്തിം തേന വൃതാം ദിദേശിഥ പരാം ലക്ഷ്മീം ച ലക്ഷ്മീപതേ ! || 4 ||
ശ്രീപതി നിന്തിരുവടി അതിൽപിന്നെ സന്തോഷത്തോടുകൂടി അലങ്കാരത്തിന്നുതകുന്ന വിചിത്ര വസ്ത്രങ്ങളെ സമ്മാനിച്ച ഉദാരമതിയായ ഒരു നെയ്തുകാരനെ തന്റെ പദത്തിലേക്കു ചേർത്തു സായൂജ്യം നൽകി , പ്രാണികളുടെ പുണ്യപരീപാകത്തെ ആരാണ് അറിയുന്നത് ? പിന്നീട് മാലകളുണ്ടാക്കുന്ന ഒരുവനാൽ പൂമാലകളെ കൊണ്ടും - പൂച്ചെണ്ടുകളെകൊണ്ടും സ്തോത്രങ്ങളെക്കൊണ്ടും ബഹുമാനിക്കപ്പെട്ടവനായി അവനാൽ ആഗ്രഹിക്കപ്പെട്ട ഉൽകൃഷ്ടമായ ഭക്തിയും ഐശ്വർയ്യത്തെയും അവന്നു നൽകി .
🕉🕉5🕉🕉
കുബ്ദാം അബ്ദുവിലോചനാം പഥി പുനർ ദൃഷ്ട്വാംഗരാഗേ തയാ ദത്ത സാധു കിലാംഗ ! രാഗമദദാഃ തസ്യാ മഹാന്തം ഹൃദി ചിത്തസ്ഥാമൃജുതമഥ പ്രഥയിതും ഗാത്രേ്പി തസ്യാഃ സ്കൂടം ഗൃഹ്ണൻ മണ്ണു കരേണ താമുദനയ ? താവജ്ജഗത്സന്ദരീം . || 5 ||
അനന്തരം വഴിയിൽവെച്ച് താമരയിതൾപോലെ അഴകേറിയ കണ്ണുകളോടുകൂടിയ കുബ്ബയെ കണ്ടിട്ട് അവളാൾ അംഗരാഗം ( കുരിക്കൂട്ട് ) നൽകപ്പെട്ടപ്പോൾ അവളുടെ മനസ്സിൽ മഹത്തായ അംഗരാഗത്തെ ( അങ്ങയുടെ തിരുമെയ് പുണരണമെന്ന മഹത്തായ അഭിലാഷത്തെ ) സമുചിതമായി തിരികെ നൽകിയല്ലോ ! അനന്തരം അവളുടെ മനസ്സിലുള്ള ആർജവത്തെ ( കാപട്യമില്ലായ്മയെ ശരീരത്തിലും പ്രത്യക്ഷമാക്കുന്നതിന്നോ എന്നു തോന്നുമാറ് ഉടനെതന്നെ കൈകൊണ്ടു അവളുടെ ശരീരത്തെ ലീലയായിപിടിച്ച് അവളുടെ വളവുതീർത്ത് അവളെ അവനസുന്ദരിയായി ഉയർത്തി .
🕉🕉6🕉🕉
താവന്നിശ്ചിതവൈഭവാസ്തവ വിഭോ ! നാത്യന്തപാപാ ജനാഃ യത് കിഞ്ചിത് ദദതേ സൂ ശക്ത്യനുഗുണം താംബൂലമാല്യാദികം ഗൃഹാനഃ കുസുമാദി കിഞ്ചന തദാ മാർഗ്ഗ നിബദ്ധാഞ്ജലി : നാതിഷ്ഠം ബത ഹാ യതോ f ദ്യ വിപുലാം ആർത്തീം വ്രജാമി പ്രഭോ II6Il
ഹേ ഭഗവാനേ ! അപ്പോൾ നിന്തിരുവടിയുടെ മഹിമാതിശയത്തെ മനസ്സിലാക്കിയവരായി അധികം ദുഷ്ടന്മാരല്ലാത്ത ജനങ്ങളെല്ലാം അവരവരുടെ കഴിവനുസരിച്ച് താംബൂലം , മാല മുതലായി എന്തെങ്കിലും കൈയിലെടുത്ത് കൂപ്പുകൈയോടെ ആ മധുരപുരീവീഥിയിൽ എനിക്ക് എന്തുകൊണ്ടാണ് നിൽക്കുവാൻ സംഗതിവരാതിരുന്നത് ? അയ്യോ കഷ്ടം ! അതുകൊണ്ടുതന്നെയാണ് ഇപ്പോൾ ഈ കഠിനമായ പീഡയെ പ്രാപിച്ചിരിക്കുന്നത് .
🕉🕉7🕉🕉
ഏഷ്യാമീതി വിമുക്തയാകപി ഭഗവൻ ആലേപദാത്ര്യാ തയാ ദൂരാത് കാതരയാ നിരീക്ഷീതഗതിഃ ത്വം പ്രാവിശാ ഗോപുരം ആഘോഷാനുമിതത്വദാഗമ മഹാഹർഷോല്ലലദ്ദേവകീ വക്ഷോജ പ്രഗളത്പയോരസമിഷാത് ത്വത് കീർത്തിരന്തർഗതാ || 7 ||
ഹേ ഭഗവൻ ! ' ഞാൻ തിരികെ വരാം ' എന്നു പറഞ്ഞ അയക്കപ്പെട്ടവളായിട്ടും വിരഹീതയായ അംഗാരാഗം നിൽക്കുന്നവളായ കണ്ണെത്താവുന്നേടത്തോളം ദൂരത്തോളം നോക്കിനിൽക്കപ്പെട്ട ഗമനത്തോടുകൂടിയ നിന്തിരുവടി പുരദ്വാരത്തിൽ പ്രവേശിച്ചു . നിന്തിരുവടിയുടെ കീർത്തി ആഘോഷംകൊണ്ടു അനുമാനിക്കപ്പെട്ട അങ്ങയുടെ ആഗമനംകൊണ്ടുണ്ടായ അതിയായ സന്തോഷത്താൽ ക്ഷോഭിച്ചിളകിയ ദേവകിയുടെ പയോധരങ്ങളിൽനിന്നു ചുരന്നൊഴുകിയ മുലപ്പാലെന്ന വ്യജേന അകത്തു കടന്നുകഴിഞ്ഞിരുന്നു .
🕉🕉8🕉🕉
ആവിഷ്ടാ നഗരീം മഹോത്സവവതീം കോദണ്ഡശാലാം വ്രജൻ മാധുര്യേണ നു തേജസാ ൻ പുരുഷഃ ദൂരേണ ദത്താന്തര സ്രഗ്ഭിർ ഭൂഷിതമർച്ചിതം വരധനൂര് മാ മേതി വാദാത് പുരട പ്രാഗൃഹ്ണാഃ സമരോട്ടയം കില സമാ ക്രാക്ഷീരഭാങ്ക്ഷീരപി || 8 |
മഹോത്സവത്തോടുകൂടിയ നഗരത്തിന്നുള്ളിൽ പ്രവേശിച്ചവനായി ചാപശാലയിൽ കടന്നുചെന്നു നിന്തിരുവടി അങ്ങയുടെ സൗന്ദർയ്യംകൊണ്ടോ അല്ല . അപ്രഷ്യമായി തേജസ്സുകൊണ്ടാ രാജപുരുഷന്മാരാൽ വളരെദൂരത്തുനിന്നുതന്നെ വഴിയൊഴിച്ചുതരപ്പെട്ടവനായിട്ട് അരുതേ , അരുതേ എന്ന് തടുക്കുന്നതിന്നു മുമ്പേതന്നെ പൂമാലകളാൽ അലങ്കരിക്കപ്പെട്ടാതായും പൂജിക്കപ്പെട്ടതായുമിരിക്കുന്ന ശ്രേഷ്ഠമായ വില്ലിനെ കടന്നെടുത്തു ഞാണേറ്റി , അമ്പുതൊടുത്തു വലിച്ചു , ഒടിക്കുകയും ചെയ്തു .
🕉🕉9🕉🕉
ആശ്ചരയ്യകരംതന്നെ . ശ്വം കംസക്ഷപണോത്സവസ്യ പൂരതഃ പ്രാരംഭതുര്യോപമ ചാപധ്വംസ മഹാദ്വനിസ്തവ വിഭോ ! ദേവാനരോമാഞ്ചയത് കം സസ്യാപി ച വേപഥുസ്തദുദിതം കോദണ്ഡഖണ്ഡദ്വയീ ചണ്ഡാഭ്യാഹത രക്ഷിപൂരുഷരവൈഃ ഉത്കൂലിതൊ f ഭൂത്ത്വയാ || 9 |
ഹേ ഭഗവാനേ ! പിറ്റേന്നു കാലത്തു സംഭവിക്കുവാനിരിക്കുന്ന കംസനിഗ്രഹമാകുന്ന മഹോത്സവത്തിനുമുമ്പ് പ്രാരംഭമായ ഭേരീശബ്ദത്തിന്നു തുല്യമായ നിന്തിരുവടിയുടെ ചാപഖണ്ഡനത്തിന്റെ മഹത്തായ ശബ്ദം ദേവന്മാരെ കൊൾമയിർകൊള്ളിച്ചു . എന്നല്ല , ആ ശബ്ദം കൊണ്ടുണ്ടായ കംസന്റെ വിറക്കൊള്ളൽ മുറിഞ്ഞ വില്ലിൻകഷ്ണങ്ങൾകൊണ്ടു . കഠിനമായി പ്രഹരിക്കപ്പെട്ട ചാപരക്ഷകന്മാരുടെ നിലവിളികൊണ്ട് നിന്തിരുവടിയാൽ വർദ്ധിപ്പിക്കപ്പെട്ടതായും ഭവിച്ചു .
🕉🕉10🕉🕉
ശിഷ്ണുർദുഷ്ടജനൈശ്ച ദൃഷ്ടമഹിമാ പ്രീത്യാ ച ഭീത്യ തത സമ്പശ്യൻ പുരസമ്പദം പ്രവിചരൻ സായം ഗതോ വാടികാം ശ്രീദാറ്റാ സഹ രാധികാവിരഹജം ഖേദം വദൻ പ്രസ്വപൻ ആനന്ദന്നവതാരകാര്യഘടനാത് വാതേശ ! സംരക്ഷ മാം || 10 |
അനന്തരം സജ്ജനങ്ങളാൽ സന്തോഷത്തോടുകൂടിയും ദുഷ്ടന്മാരാൽ ഭയത്തോടുകൂടിയും പ്രത്യക്ഷത്തിൽ കാണപ്പെട്ട മാഹത്മ്യത്തോടുകൂടിയവനായി നഗരശോഭയെ കണ്ടും കൊണ്ട് ഉല്ലാസത്തോടെ സഞ്ചരിക്കുന്നവനായി സന്ധ്യാസമയത്തോടുകൂടി ഉദ്യാനത്തെ പ്രാപിച്ച് സ്നേഹിതനായ ശ്രീരാമവിനോടുകൂടി രാധയെ വിട്ടുപിരിഞ്ഞതു സാധിപ്പാനുള്ള സന്ദർഭം അടുത്തുവന്നുകൂടിയതിനാൽ ആനന്ദിച്ചുകൊണ്ടിരിക്കുന്ന നിന്തിരുവടി ഹേ ഗുരുവായൂരപ്പ ! എന്നെ രക്ഷിക്കേണമേ !
🕉🕉🕉
ഭഗവത് പുരപ്രവശരജകനിഗ്രഹാദിവർണ്ണനം എന്ന എഴുപത്തിനാലാംദശകം സമാപ്തം . ആദിതം മഗ്നാകാം 160



Comments
Post a Comment