നാരായണീയം ദശകം - 75
കംസവധവർണ്ണനം
🕉🕉1🕉🕉
പ്രാതസ്സന്ത്രഭോജക്ഷിതിപതിവചസാ പ്രസ്തുതേ മല്ലശൂർയ്യേ സംഘ രാജ്ഞാം ച മഞ്ചാൻ അഭിയയുഷി ഗതേ നന്ദഗോപ്പി ഹർമ്മ്യം കംസേ സൗധാധിരൂഢ , ത്വമപി സഹബലഃ സാനുഗത്തൊരു ഷോ രംഗദ്വാരം ഗതോ f ഭൂ : കുപിത കുവലയാ പീഡ നാഗാവലിഢം || 1 ||
സംഘം പിറ്റേന്നു രാവിലെ ഭീതനായ ഭോജേശ്വരന്റെ മല്ലക്രീഡയുടെ ആരംഭത്ത സൂചിപ്പിക്കുന്നതായ പെരുമ്പറ മുഴങ്ങിത്തുടങ്ങുകയും രാജാക്കന്മാരുടെ മഞ്ചങ്ങളുടെ നേർക്ക് ചെല്ലുകയും നന്ദഗോപനും മാളികയിലെത്തുകയും ഭോജശ്വരനായ കംസൻ മണിമാളികയുടെ ഉയർന്നനിലയിൽ ഉപവേശിക്കുകയും ചെയ്തപ്പോൾ ബലരാമനോടുകൂടിയ നിന്തിരുവടിയും കൂടെവന്നവരായ ഗോപന്മാരോടുകൂടി മനോഹരമായ വേഷത്തോടുകൂടിയവനായി മദമിളകി ഇടഞ്ഞുനിൽക്കുന്ന കുവലയാപീഢമെന്ന മദയാനയാൽ നിരോധിക്കപ്പെട്ട മല്ലയുദ്ധരംഗത്തിലേക്കുള്ള വാതിൽക്കല് വന്നെത്തി .
🕉🕉2🕉🕉
പാപിഷ്ഠാപേഹി മാർഗ്ഗാത് ദ്രുതമിതി വചസാ നിഷരക്രുദ്ധബുദ്ധോ അംബഷ്ഠസ്യ പ്രണോദാത് അധികജവജുഷാ ഹസ്തിനാ ഗൃഹ്യമാണ് കേലിമുക്തോ j ഥ ഗോപീകുചകലശ ചിര സ്പർദ്ധിനം കുംഭമസ്യ വ്യാഹത്യാലീയഥാസ്ത്വം ചരണഭൂവി , പുനർ നിർഗ്ഗതോ വലുഹാസീ 2ll
ദുഷ്ട ! വഴിയിൽനിന്നു വേഗം മാറിനിൽക്ക് " എന്ന വാക്കുകൊണ്ട് കഠിനഹൃദയനും ദുഷ്ടബുദ്ധിയുമായ ആനപ്പാപ്പാന്റെ പ്രേരണയാല് ഏറ്റവും വേഗത്തിൽ അടുത്തെത്തിയതായ കുവലയാപീഠമെന്ന ആനയാൽ പിടിക്കപ്പെട്ടവനായ നിന്തിരുവടി കളിയായിത്തന്നെ പിടിവിടുവിച്ചശേഷം ഗോപിമാരുടെ കചകംഭങ്ങളോട് വളരെക്കാലമായി മത്സരിച്ചുകൊണ്ടിരിക്കുന്ന ആ മദയാനയുടെ മസ്തകത്തെ ഊക്കോടെ അടിച്ച് അതിന്റെ കാലുകൾക്കിടയില് മറഞ്ഞുനിന്നു ; പിന്നീട് മനോഹരമായ മന്ദഹാസത്തോടുകൂടി നിന്തിരുവടി പുറത്തേക്കു ചാടി .
🕉🕉3🕉🕉
ഹസ്തപ്രപോപ്യഗമോ ഝടിതി മുനിജനസേവ സൃ്യവ ധാവന് ഗജേന്ദ്രം ക്രീഡാപാത്യ ഭൂമൗ പുനരിഭിപതതഃ തസ്യ ദന്തം സജീവം മൂലാദുന്ദുല്യ തന്മൂലഗ മഹിതമഹാ മൗക്തികാന്യാത്തമിത്രേ പ്രാദാസ്ത്വം , ഹാരമേഭിഃ ലളിത വിരചിതം രാധികായെ ദിശതി . 3 ||
ഗ്രഹിക്ക നിന്തിരുവടി യോഗീശ്വരന്മാർക്കെന്നപോലെ കൈകൊണ്ടു ത്തക്കവനായിയെങ്കിലും അപ്രാപ്യനായി ഉടനെതന്നെ ആ മദഗജത്തിന്റെ നേർക്കു ഓടി ക്രീഡിക്കുന്നവനായി പിന്നീട് ഭൂമിയിൽ വീണ് തന്റെ നേർക്കു കുതിച്ചുവരുന്ന അതിന്റെ കൊമ്പിനെ ജീവനോടുകൂടി പിടുങ്ങിയെടുത്ത് ആ കൊമ്പുകളുടെ മൂലഭാഗത്തുള്ള വിലയേറിയ മുത്തുകളെ " ഇവയെക്കൊണ്ടു മനോ മായി നിർമ്മിക്കപ്പെട്ട മുത്തുമാലയെ രാധാക്കായ്ക്കൊണ്ട് കൊടുക്കണം ' എന്ന് പറഞ്ഞ് തന്റെ തോഴന്റെവശം നിന്തിരുവടി കൊടുത്തേല്പിച്ചു .
🕉🕉4🕉🕉
ഗുഹ്ഞാനം ദന്തമംസേ യുതമഥ ഹലിനാ രംഗമംഗാവിശന്തം ത്വാം മംഗല്യാംഗഭംഗീരഭസഹത മനോ ലോചനാ വീക്ഷ്യ ലോകാ ഹംഹോ ! ധന്വോ ഹി നന്ദോ നഹി നഹി പശുപാ ലാംഗനോ നോ യശോദാ നോ നോ ധന്വേക്ഷണാഃ സ്മസ്ത്രിജഗതി വയമേ വേതി സർവ്വ ശംസും || 4 ||
ഹേ കൃഷ്ണ ! അനന്തരം ചുമലിൽ ആനക്കൊമ്പിനെ വഹിച്ചു കൊണ്ട് ബലരാമനോടുകൂടി സഭയിൽ പ്രവേശിക്കുന്നവനായ നിന്തിരുവടിയെ അവിടെ കൂടിയിരിക്കുന്ന എല്ലാവരും കണ്ടിട്ട് മംഗളകരമായ ശരീരശോഭകൊണ്ട് ബലാൽ അപഹരിക്കപ്പെട്ട ഹൃദയങ്ങളോടും ദൃഷ്ടികളോടും കൂടിയവരായിട്ട് അഹോ ! മൂന്നുലോകത്തിലും വെച്ച് നന്ദഗോപതന്നെയല്ലേ ഭാഗ്യവാൻ ! അല്ലല്ല ! ഇടയയുവതികളാണ് ; അതുമല്ല , യശോദയാണ് ഭാഗ്യശാലി ; അതൊന്നുമല്ല . തന്നയാണ് കൃതാർത്ഥങ്ങളായ നയനങ്ങളോടു കൂടിയവരായിത്തീരുന്നത് , എന്നിങ്ങിനെ പുകഴ്ത്തി പറഞ്ഞു .
🕉🕉5🕉🕉
പൂർണ്ണം ബ്രഹ്മവ സാക്ഷാത് നിരവധി നാം പരമാനന്ദ സാന്ദ്രപ്രകാശം ഗോപേഷു ത്വം വ്യലാസീഃ ന ഖലു ബഹുജനെ : താവദാവേദിതോ f ഭൂ ദൃഷ്ടാഥ ത്വാം തദേദം പ്രഥമമുപഗതേ പുണ്യകല ജനൗഘാ : പൂർണ്ണാനന്ദാ വിപാപാ സരസമഭിജഗു ത്വത്കൃതാനി സൂതാനി .. || 5 ||
എങ്ങും നിറഞ്ഞിരിക്കുന്നതായി അവധിയില്ലാത്ത പരമാനന്ദരസംകൊണ്ടു പരിപൂർണ്ണമായി പ്രകാശിക്കുന്നതായി ബ്രഹ്മമായിത്തന്നെയിരിക്കുന്ന നിന്തിരുവടി പ്രത്യക്ഷത്തിൽ ഗോപന്മാർക്കിടയില് പ്രകാശിച്ചുകൊണ്ടിരുന്നു . സാധാരണ ജനങ്ങളാൽ അപ്രകാരമിരിക്കുന്നവനാണെന്ന് അറിയപ്പെട്ടതുതന്നെയില്ല ; അനന്തരം ജനസമൂഹം സുകൃതപരിപാകം വന്നുചേർന്നപ്പോള് ആദ്യമായി നിന്തിരുവടിയെ കണ്ടിട്ട് പാപങ്ങൾ നശിച്ച് പരിപൂർണ്ണമായ ആനന്ദത്തോടുകൂടിയവരായി ആ സ്മരിക്കപ്പെട്ടവനായ നിന്തിരുവടിയുടെ അമാനുഷകർമ്മങ്ങളെ സരസമായി കീർത്തിച്ചുപാടി .
🕉🕉6🕉🕉
ചാണൂരോ മല്ലവീര , സ്തദനു നൃപഗിരാ മുഷ്ടികോ മുഷ്ടിശാലീ ത്വാം രാമം ചാഭിപേദേ ചടടിതിമിഥോ മുഷ്ടിപാതാതിരൂക്ഷം ഉത്പാതാപാതനാകർഷണ വിവിധാരണാ ന്യാസതാം തത്ര ചിത്രം ! മൃത്യോഃ പ്രാഗേവ മല്ലപ്രളരഗമദയം ഭൂരിശോ ബന്ധമോക്ഷാന് || 6 ||
അനന്തരം ആജ്ഞയനുസരിച്ച് മല്ലവീരനായ ചാണുരനെന്നവനും മഹാമൃഷ്ടിയോടുകൂടിയ മൂഷികനെന്നവനും നിന്തിരുവടിയേയും ബലരാമനേയും വന്നെതിർത്തു ; ചടചടശബ്ദത്തോടുകൂടി അന്യോന്യം മുഷ്ടികൊണ്ടിടിച്ചു അതിഘോരമായി മെല്പോട്ടെടുത്തറിയുക , താഴെ തള്ളിയിടുക , അങ്ങുമിങ്ങും പിടിച്ചു വലിക്കുക , തള്ളുക മുതലായ പല യുദ്ധമുറകളും നടന്നു . ആ മൽപിടുത്തത്തില് ഈ മല്ലവീരനായ ചാരൻ മരിക്കുന്നതിന്നു മുമ്പായിത്തന്നെ വളരെ പ്രവശ്യം . ബന്ധമോക്ഷങ്ങളെ പ്രാപിച്ചു .
🕉🕉7🕉🕉
ഹാ ദിക്കിഷ്ടം കുമാരൻ സുലലിതവപുഷ മല്ലവീരൗ കാരൗ ന ദൃക്ഷ്യാമോ , വ്രജാമം ത്വരിതമിതി ജനേ ഭാഷമാണേ തദാനിം ചാണുരം തം കരോദ് ഭാമണ വിഗലദസും പോഥയാമാസിഥാർവ്യാം പിഷ്ടാ f ഭൂമ്പുഷ്ടികാട്ടി ഭൂതമഥ ഹലിനാ നഷ്ടശിഷ്ടർദധാവേ || 7 ||
" ഈ കുട്ടികളിരുവരും മൃദുവായ ശരീരത്തോടു കൂടിയവരായിരിക്കുന്നു ; മല്ലവീരന്മാർ രണ്ടുപേരും കുമാരന്മാരുമാണ് ' കഷ്ടം ! കഷ്ടം ! നമുക്കിതു കാണേണ്ട ! ഇവിടെ നിന്നു വേഗം പോവുക ! എന്നിങ്ങിനെ അപ്പോൾ ജനങ്ങൾ പറഞ്ഞുകൊണ്ടിരിക്ക നിന്തിരുവടി ആ ചാണൂരിനെ കൈകൾകൊണ്ടു പിടിച്ചു . വട്ടത്തിൽ ചുഴറ്റി നഷ്ടപ്രാണനാക്കി തറയിലിട്ട് ചതച്ചു ; അനന്തരം വേഗത്തിൽ ബലരാമനാല് മുഷ്ടികനും ഇടിച്ചു പൊടിയാക്കപ്പെട്ടു . നശിച്ചു . ശേഷിച്ചവർ ഓടിപ്പോകുകയും ചെയ്തു ,
🕉🕉8🕉🕉
കംസനേംവാര്യ തൂർയ്യം , ഖലൂതിരവിദൻ കാര്യ , മാര്യാൻ പിതൃംസ്താന് ആഹന്തും , വ്യാപ്തമൂർത്തേ തവ ച സമസീഷദ് ദൂരമുത്സാരണായ രുഷോ ദുഷ്ടാക്തിഭിസ്ത്വം ഗരൂഡ ഇവ ഗിരിം മഞ്ചമഞ്ചന്നുദഞ്ചത് ഖഡ്ഗവ്യാവലുദുസ്സംഗ്രഹമപി ച ഹഠാത് പ്രാഗ്രഹീരൗഗ്രസേനിം || 8 |
ദുർബുദ്ധിയായ കംസന് ഭേരിഘാഷത്തെ നിർത്തിയിട്ട് എന്തു ചെയ്യണമെന്നറിയാതെ വന്ദ്യന്മാരായ ആ വസുദേവൻ ഉഗ്രസേനൻ മുതലായ ഗുരുജനങ്ങളെ വധിക്കുന്നതിന്നും സർവവ്യാപിയായ നിന്തിരുവടിയെ ദൂരെ കൊണ്ടുപോയാക്കുന്നതിന്നും കല്പനകൊടുത്തു ; അവന്റെ ദുർവാക്കുകളാല് ക്രുദ്ധനായി ഗരുഡന് പർവ്വതത്തിലേക്കു എന്നതുപോലെ കംസൻ ഇരുന്നിരുന്ന മഞ്ചത്തിലേക്കു കുതിച്ചുകയറിയ നിന്തിരുവടി ഉയർത്തിപ്പിടിച്ചു ചുഴറ്റുന്ന . ഖഡ്ഗത്തിന്റെ ചലനംകൊണ്ട് ഗ്രഹിക്കുവാന് കഴിയാത്ത വനായിരുന്നുവെങ്കിലും ആ കുംസനെ ബലാൽക്കാരേണ കടന്നു പിടികൂടുകയും ചെയ്തു .
🕉🕉9🕉🕉
സദ്യോ നിഷ്പിഷ്ടസന്ധിം ഭൂവി നരപതിമാ പാത്യ തസ്യോപരിഷ്ടാത് ത്വയ്യാപാതൃ , തദൈവ ത്വദുപരി പതിതാ നാകിനാം പുഷ്പവൃഷ്ടി കിം കിം ബൂമസ്തദാനിം സതതമപി ഭിയാ ത്വദ്ഗതാത്മാ സ തേജേ സായുജ്യം , ത്വദ്വധോത്ഥാ പരമ ! പരമിയം വാസനാ കാലനേമി || 9 |
ഉടനെതന്നെ ാജശ്വരന നിശ്ശേഷം തകർക്കപ്പെട്ട സന്ധി ബന്ധങ്ങളോടുകൂടിയവനായി നിലത്തു തള്ളിയിട്ട് അവന്റെ മേൽ നിന്തിരുവടി ചാടിവീഴവേ അക്ഷണം തന്നെ നിന്തിരുവടിയുടെമേൽ ദേവന്മാരുടെ പുഷ്പവർഷം പതിച്ചു ; ഹേ പരമപുരുഷ ! ഞങ്ങൾ എന്തെന്തു പറയട്ടെ ! അപ്പോൾ എപ്പോഴും ഭയംകൊണ്ട് അങ്ങയിൽ സംസക്തമായ മനസ്സോടുകൂടിയ ആ കംസൻകൂടി മോക്ഷം പ്രാപിച്ചു . അങ്ങിനെയുള്ള മോക്ഷപ്രാപ്തി കാലനേമി എന്ന അസുരന്നു നിന്തിരുവടിയുടെ കൈകൊണ്ട് സാധിച്ചവധംകൊണ്ടുണ്ടായ പൂർവ്വവാസനതന്നെയാകുന്നു .
🕉🕉10🕉🕉
തദ്ഭ്രാത്യനഷ്ട പിഷ്ട്വാ , ദ്രുതമഥ പിതരൗ സന്നമ , ആഗ്രസേനം കൃത്വാ രാജാന , മുച്ചെഃ യദുകുലമഖിലം മോദയന് കാമദാനൊ , ഭക്താനാമുത്തമം ചോദ്ധവമാരഗുരോഃ ആപ്തനീതിം സഖായം ലബ്ധ്വാ തുഷോ നഗര്യാം പവനപുരപതേ ! ആന്ധി മേ സർവ്വരോഗാന് || 10 ||
ആനന്തരം താമസംകൂടാതെ അവന്റെ സഹോദരന്മാർ എട്ടുപേരേയും വധിച്ചു മാതാപിതാക്കന്മാരെ നമസ്കരിച്ച് ഉഗ്രസേനനെ രാജാവാക്കി വാഴിച്ചു യാദവന്മാരെ എല്ലാവരേയും അഭിഷ്ടങ്ങൾ നൽകി ഏറ്റവും സന്തോഷിപ്പിച്ച് ഭക്തന്മാരിൽ ശ്രേഷ്ഠനും സുരഗുരുവായ ബൃഹസ്പതിയിൽനിന്നു ലഭിക്കപ്പെട്ട രാജനീതിയോടുകൂടിയവനുമായ ഉദ്ധവനെ മിത്രമായി ലഭിച്ച് മധുരാപുരിയിൽ സന്തോഷത്തോടെ പാർത്തുവന്ന നിന്തിരുവടി ! ഹേ വാതാലയനാഥ ! എന്റെ രോഗങ്ങളെയെല്ലാം ഇല്ലാതാക്കേണമേ .
🕉🕉🕉
കംസവധവർണ്ണനം എന്ന എഴുപത്തഞ്ചാം ദശകം സമാപ്തം . ആദിതഃ ശ്ലോകാഃ 776



Comments
Post a Comment