നാരായണീയം ദശകം - 76

 

ഉദ്ധവരുത്യവർണ്ണനം 


🕉🕉1🕉🕉

ഗത്വ സാന്ദീപനിമഥ ചതുഃഷഷ്ടിമാത്രരഹാഭി സർവ്വജ്ഞസ്ത്വം സഹ മുസലിനാ സർവ്വവിദ്യാ ഗൃഹീത്വാ പുത്രം നഷ്ടം യമനിലയനാ ദാഹതം ദക്ഷിണാർത്ഥം ദത്വാ തസൂ , നിജപുരമഗാ നാദയൻ പാഞ്ചജന്യം . || 1 ||



 അനന്തരം എല്ലാമറിയുന്നവനായ നിന്തിരുവടി ബലഭദ്രനോടുംകൂടി സാന്ദീപനി എന്ന ബ്രാഹ്മണശ്രേഷ്ഠന്റെ അടുക്കൽ ചെന്ന് അറുപത്തിനാലു ദിവസങ്ങൾ കൊണ്ട് എല്ലാ വിദ്യകളേയും ഗ്രഹിച്ച് ഗുരുദക്ഷിണയ്ക്കായി മരിച്ചുപോയ പുത്രനെ യമലോകത്തുനിന്നു കൂട്ടികൊണ്ടുവന്ന് അദ്ദേഹത്തിന്നു കാഴ്ചവെച്ച് പാഞ്ചജന്യമെന്ന ശംബത്ത മുഴക്കിക്കൊണ്ട് തന്റെ പുരമായ മഥുരയെ പ്രാപിച്ചു . 


🕉🕉2🕉🕉


സൂത്വാ പശുപസുദൃശഃ പ്രേമഭാരപ്രണുന്നാ കാരുണ്യന ത്വമപി വിവശഃ പ്രഹിച്ചോരുദ്ധവം തം കിഞ്ചാമുഷ്ട പരമസുഹൃദേ ഭക്തവര്യായ താസാം ഭക്തന്റേകം സകലഭവനേ ദുർല്ലഭം ദർശയിഷ്യന് || 2 ||



 ഗോപസുന്ദരിമാർ നിന്തിരുവടിയെ ഇടവിടാതെ ചിന്തിച്ചുകൊണ്ട് പ്രേമധിക്യത്താൽ ഏറ്റവും പീഡിക്കപ്പെട്ടവരായിത്തീർന്നിരുന്നു . നിന്തിരുവടിയാവാട്ടെ അവരോടുള്ള കാരുണ്യത്താൽ പരവശനായിരുന്നു . അത്രയുമല്ല . പരമഭക്തനും ഉറ്റ മിത്രവുമായ ഉദ്ധവന്നായ്ക്കൊണ്ട് ലോകത്തിലെവിടേയും കാണ്മാൻ കഴിയാത്തതായിരിക്കുന്ന ആ ഗോപികളുടെ അതിശയഭക്തിയെ കാണിച്ചുകൊടുക്കുമാറ് ആ ഉദ്ധവനെ അവരുടെ അടുത്തേക്കു സന്ദേശവും കൊടുത്ത് പറഞ്ഞയച്ചു . 


🕉🕉3🕉🕉

ത്വന്മാഹാത്മ്യപ്രഥിമപിശുനും ഗോകുലം പ്രാപ്യ സായം ത്വദാർത്താഭിര് ബഹു സ രമയാ മാസ നന്ദം യശോദാം പ്രാതർദൃഷ്ട്വാ മണിമയരഥം ശങ്കിതോ പങ്കജാക്ഷ്യം ശ്രുത്വാ പ്രാപ്തം ഭവദനുചരം ത്യക്തകാര്യാസ്സുമീയും || 3 || 



ആ ഉദ്ധവൻ സന്ധ്യാകാലത്തിൽ അങ്ങയുടെ മാവ് 32 മാ സൂചിപ്പിക്കുന്നതായിരിക്കുന്ന ഗോകുലത്തിലെത്തിചേർന്നു . അങ്ങയുടെ വൃത്താന്തങ്ങളെ പറഞ്ഞുകൊണ്ട് നന്ദഗോപനേയും യശോദയേയും വളരെ സന്തോഷിപ്പിച്ചു ; പിറ്റേന്നു കാലത്ത് രത്നമയമായ തേരിനെ കണ്ടിട്ട് സംശയിക്കുന്നവരായ ഗോപികൾ നിന്തിരുവടിയുടെ മൂതൻ വന്നിരിക്കുകയാണെന്ന് കേട്ട് ഗൃഹകൃത്യങ്ങളെല്ലാം ഉപേക്ഷിച്ച് അവിടെ വന്നുകൂടി . 


🕉🕉4🕉🕉

ദൃഷ്ട്യാ ചൈനം ലസദൃഷഭൂഷാഭിരാമം സൂത്വാ സൂത്വാ തവ് വിലസിതാ സൃച്ചകൈസ്താനി താനി രുദ്ധാലാപാ കഥമപി പുനർ ഗദ്ഗദാം വാചമുചു സൗജന്യാദീൻ നിജപരഭിദാ മപ്യലം വിസ്മരന്ത്യ : || 4 ||



 ന്നു ഗോപാംഗനമാർ നിന്തിരുവടിയുടെതുപോലെയുള്ള വേഷഭൂഷങ്ങളാൽ മനോഹരനായിരിക്കുന്ന ആ ഉദ്ധവനെ കണ്ടിട്ട് നിന്തിരുവടിയുടേതുപോലെയുള്ള അതിശ്രഷ്ഠങ്ങളായ അതാതു ശൃംഗാരവിലാസങ്ങളെ വീണ്ടും വീണ്ടും ഓർമ്മിച്ചുകൊണ്ടും ബാഷംകൊണ്ട് കണ്ണുമടഞ്ഞ് വാക്കുകള് പുറത്തുവരാതെ പിന്നിട് ( സ്ത്രീ ) സമുദായമർയ്യാദകളേയും സമ്മനമെന്നൊ അന്യനെന്നോ ഉള്ള വ്യത്യാസത്തെയും ഒട്ടും ഓർമ്മിക്കാത്തവരായി വളരെ പണിപ്പെട്ട് തോണ്ടയിടറിക്കൊണ്ട് ഇപ്രകാരം പറഞ്ഞു .


🕉🕉5🕉🕉



ശ്രീമൻ ! കിം ത്വം പിതൃജനകൃതേ പ്രേഷിതോ നിർദ്ദയേന ? ക്വാസ കാന്താ നഗരസുദൃശാം ഹാ ഹരേ ! നാഥ ! പായാൻ ആശ്ലേഷാണാമമൃതവപുഷോ ഹന്ത ! തേ ചുംബനാനാം ഉന്മാദാനാം കുഹകവചസാം വിസ്മരേത് കാന്ത ! കാ വാ ? || 5 || 



" അല്ലേ ശ്രീമൻ " ഭവാൻ ദയാലേശംപോലുമില്ലാത്ത കൃഷ്ണനാൽ മാതാക്കാന്മാരുടെ അടുത്തേക്കു പറഞ്ഞയക്കപ്പെട്ട ആളായിരിക്കുമല്ലോ ! നഗരത്തിലെ സുന്ദരിമാരുടെ വല്ലഭനായിത്തീർന്നിരിക്കുന്ന അദ്ദേഹം ഇപ്പോള് എവിടെയാണ് ? ദുഃഖങ്ങളെയെല്ലാം ഇല്ലാതാക്കുന്ന പ്രാണേശ്വര ! ഞങ്ങളെ വെടിയരുതേ ! കഷ്ടം ! ഹേ മനോമോഹന ! അവിടുത്തെ അമൃതമയമായ ശരീരത്തിന്റെ ആലിംഗനങ്ങളെയും ചുംബനങ്ങളേയും മനസ്സിനു വിഭ്രമമുളവാക്കുന്നവയായ വഞ്ചനവാക്കുകളേയും ഏതൊരുത്തിയാണ് മറക്കുന്നത് ? 


🕉🕉6🕉🕉


രാസക്രീഡാ ലളിത ലളിതം വിശ്മാഥ് കേശപാശം മനോദ്ഭിന്നശ്രമജലകണം ലോഭനീയം മൃദംഗം കാരുണ്യാബേ ! സകൃദപി സമാ ലിംഗിതും ദർശയേതി പ്രേമോന്മാദാദ് ഭവനമദന ത്വത്പ്രിയാസ്ത്വാം വിലേപുഃ || 6 || 



" ഹേ ദയാവാരിധേ ! " രാസക്രീഡയില് മർദിക്കപ്പെട്ട് സുന്ദരമായും കെട്ടഴിഞ്ഞ് ചിതരിക്കിടക്കുന്ന തലമുടിയോടുകൂടിയതായും മെല്ലെ മെല്ലെ പൊടിഞ്ഞുതുടങ്ങിയ വിയർപ്പുതുള്ളികളോടുകൂടിയതായും കാമിക്കത്തക്കതായും ഇരിക്കുന്ന അങ്ങയുടെ തിരുമേനിയെ മതിയാവോളം ഒന്നുകൂടി പുണരുന്നതിന്നു ഒരിക്കൽകൂടി ഞങ്ങൾക്ക് കാണിച്ചു തരുവാൻ - കനിവുണ്ടാവേണമേ ' എന്നിങ്ങിനെ ജഗന്മോഹാന നിന്തിരുവടിയുടെ പ്രേമഭാജനങ്ങളായ ആ ഗോപാംഗനമാർ പ്രേമാധിക്യംകൊണ്ട് വിവേകമില്ലാതായിത്തീർന്നതു നിമിത്തം നിന്തിരുവടിയെക്കുറിച്ച് അതിയായി വിലപ്പിച്ചു . 


🕉🕉7🕉🕉


ഏവംപ്രായർ വിവശവചനൈഃ ആകുലാ ഗോപികാസ്താ ത്വതസന്ദേശൈഃ പ്രകൃതിമനയത് സോഥ വിജ്ഞാനഗർഭാ ഭൂയസ്താഭിർ മുദിതമതിഭിഃ ത്വന്മയീഭിർവധുഭിഃ തത്തദ്വാർത്താസരസമനയത് കാനി ചിദാസരാണി || 7 ||



 അനന്തരം ഉദ്ധവൻ ഈ വിധത്തിലുള്ള വികാരപരവശങ്ങളായ പ്രലപനങ്ങൾകൊണ്ട് ദുഃഖിക്കുന്നവരായ ആ ഗോപികളെ തത്വജ്ഞാനം നിറഞ്ഞ ശ്രീ നാരായണീയം . അങ്ങയുടെ സന്ദേശവാക്യങ്ങളാൽ സ്വസ്ഥരാക്കിത്തീർത്തു . അതിനുശേഷം സന്തുഷ്ടചിത്തകളായി അങ്ങയോടു താദാത്മ്യം പ്രാപിച്ചവരായിത്തീർന്ന  ഗോപിമാരോടും കൂടി കുറെദിവസം അതാതു വൃത്താന്തങ്ങൾ പറഞ്ഞും കേട്ടും കൊണ്ട് ആനന്ദത്തോടെ കഴിച്ചുകൂട്ടി


🕉🕉8🕉🕉



ത്വത്പ്രോദ്ഗാനെസഹിതമനിശം സർവ്വതോ ഗേഹകൃത്യം ത്വദാർത്തവ പ്രസരതി മിഥ 8 സെവ ചോത്സ്വാപലാപ ചേഷ്ടാഃ പ്രായമ്പദൻകൃതയഃ ത്വമയം സർവ്വമേവം ദൃഷ്ട്യാ തത്ര വ്യകുഹദധികം വിസ്മയാവൂദ്ധവോ f യം || 8 ||



 എല്ലായ്പോഴും എല്ലായിടത്തും എല്ലാവരുടെ ഗൃഹകൃത്യങ്ങളും അങ്ങയെ സംബന്ധിച്ച ദിവ്യഗാനങ്ങളോടുകൂടിയതായിത്തന്നെ ഇരുന്നു ; അങ്ങയെപറ്റി അന്യോന്യം ചെയ്യുന്ന സംഭാഷണങ്ങൾതന്നെയാണ് എവിടെയും വ്യാപിച്ചുകൊണ്ടിരുന്നത് . സ്വപ്നത്തിൽ പായുന്നവയും നിന്തിരുവടിയുടെ വാർത്ത തന്നെയാണ് . അനുഷ്ഠാനങ്ങൾ മിക്കവാറും അങ്ങയെ അനുകരിച്ചുകൊണ്ടുള്ളവതന്നെ ; ഇങ്ങിനെ ആ ഗോകുലത്തില് കാണുന്നതും കേൾക്കുന്നതുമെല്ലാം ഭഗവതമയിരിക്കുന്നതായി കണ്ടിട്ട് ഉദ്ധവന് ആർയ്യംകൊണ്ട് അതിയായി അമ്പരന്നുപോയി . 


🕉🕉9🕉🕉


രാധായാ മേ പിയതമമിദം മത്പ്രിയവം ബ്രഹീതി ത്വം കിം മൗനം കലയസി സഖേ ! മാനിനീ മത്പ്രിയേവ ? അ ഇത്യാദേവ പ്രവദതി സഖി ! ത്വത് പ്രിയോ നിർമ്മജനേ മാം ഇത്ഥം വാദൈ അരമയദയം ത്വത് പ്രിയാമുത്പലാക്ഷീം || 9 | 



" എന്റെ രാധയ്ക്കു ഇതാണ് ഏറ്റവും പ്രിയമായിട്ടുള്ളത് " എന്റെ പ്രിയതമയായ രാധ ഇങ്ങിനെയാണ് പറയുന്നത് " സഖിയായ ഹേ ഉദ്ധവ് ! പ്രണയകലുഷിയായ എന്റെ പ്രിയയെപ്പോലെ ഭവാൻ എന്താണ് മൗനം ധരിച്ചിരിക്കുന്നത് ? " സഖിയായ രാധ ഇങ്ങിനെയെല്ലാംതന്നെയാണ് ഭവതിയുടെ പ്രേമസർവസ്വമായ കൃഷ്ണൻ ഏകാന്തമായിരിക്കുന്ന അവസരങ്ങളിൽ എന്നോടു പറയാറുള്ളത് ? എന്നിങ്ങിനെയുള്ള വാർത്തകൾകൊണ്ടു ഈ ഉദ്ധവൻ അങ്ങയുടെ പ്രേയസിയായ ആ സുന്ദരിയായ രാധയെ സന്തോഷിപ്പിച്ചു . 


🕉🕉10🕉🕉


ഏഷ്യാമി ദ്രാഗനുപഗമനം കേവലം കാര്യഭാരാത് വിശ്ശേഷേ്പി സ്മരണദൃഢതോ സംഭവാമ്പ f ' ഖേദഃ ബ്രഹ്മാനന്ദേ മിലതി ന പിരാത് സംഗമോ വാ വിയോഗ തുലോ വാസ്യാത് ഇതി തവ ഗിരാ സോകരോന്നിർവ്യഥാസ്താഃ || 10 ||



 ഞാൻ വേഗം തിരിച്ചുവരാം ; ഇപ്പോൾ വരാതിരിക്കുന്നത് വളരെ കാർയ്യങ്ങൾ ചെയ്യാനുള്ളതുകൊണ്ട് മാത്രമാകുന്നു .. വേർപിരിഞ്ഞിരിക്കുമ്പോഴും എന്നെത്തന്നെ സ്മരിച്ചുകൊണ്ടിരിക്കുകുനിമിത്തം സൂരണത്തിനുണ്ടാവുന്ന ദൃഡതകൊണ്ട് വ്യസനം ഉണ്ടാവേണ്ട ! താമസിക്കാതെ ബ്രഹ്മാനന്ദത്തിൽകൂടിച്ചേർക്കുമ്പോള് ചേർച്ചയായാലും വേർപാടായാലും നിങ്ങൾക്കു ഒരുപോലെതന്നെയായിത്തീരുന്നതാണ് . എന്നിങ്ങിനെയുള്ള അങ്ങയുടെ സന്ദേശവാക്യത്താൽ ആ ഉദ്ധവൻ - ആ ഗോവധുക്കളെ വ്യസനമില്ലാത്തവരാക്കിത്തീർത്തു , 


🕉🕉11🕉🕉


ഏവം ഭക്തിസകലളവനേ നേക്ഷിതാ , ന ശ്രുതാ വാ കിം ശാസ്ത്രൗഘ ? കിമിഹ തപസാ ? ഗോപികാലോ നമോസ്തു ഇത്യാനന്ദകുലമുപഗതം ഗോകുലാദുദ്ധവം തം ദൃഷ്ട്യാ ഹൃഷോ ഗുരുപുരപതേ ! പാഹി മാം ആമയാഘാത് || 11 |



 ഇപ്രകാരമുള്ള ഉൽകൃഷ്ടമായ ഭക്തി എല്ലാ ലോകങ്ങളിലും കാണപ്പെട്ടതുമല്ല കേൾക്കപ്പെട്ടിട്ടുമില്ല . ഇപ്രകാരമുള്ള ഭക്തിയുടെ വിഷയത്തിൽ ശാസ്ത്രസമൂഹംകൊണ്ട് എന്തുഫലം ? തപസ്സുകൊണ്ട് ആവുന്നതെന്ത് ? ഗോപിമാർക്കു നമസ്കാരം ചെയ്യുന്നു ; എന്നിങ്ങിനെ ആനന്ദപരവശ്യത്തോടെ ചിന്തിച്ചുകൊണ്ട് അമ്പാടിയിൽനിന്നു മടങ്ങി വന്നവനായ ആ ഉദ്ധവനെ കണ്ടിട്ട് സന്തുഷ്ടനായ നിന്തിരുവടി ഹേ വാതലയേശ ! രോഗസമൂഹത്തിൽനിന്നു എന്നെ രക്ഷിച്ചരുളേണമെ . 


🕉🕉🕉

ഉള്ളവര്യവർണ്ണനം എന്ന എഴുപത്താറാം ദശകം സമാപ്തം .


Comments

Popular Posts