നാരായണീയം ദശകം - 77
ഉപശ്ലോകോൽപത്തിയും ജരാസന്ധയുദ്ധവും
🕉🕉1🕉🕉
സെര്യാസ്തദനു ചിരം സൂരാതുരായാ യാതോ f ഭൂഃ സലളിതമുദ്ധവേന സാർദ്ധം ആവാസം ത്വദുപഗമോത്സവം സദൈവ ധ്യായന്ത്യാ പ്രതിദിനവാസസജികായാഃ || 1 ||
- അനന്തരം നിന്തിരുവടി വളരെക്കാലമായി കാമപരവശനായി എല്ലായ്പോഴും അങ്ങയുടെ പ്രത്യാഗമനമാകുന്ന മഹോത്സാത്തത്തന്നെ ആലോചിച്ചു കൊണ്ടിരിക്കുന്നവളായി ദിവസംതോറും “ വാസകസായികയായി അണിഞ്ഞൊരുങ്ങിയിരുന്ന വളായ സൈരന്ധ്രിയുടെ മനോഹരമായി അലങ്കരിക്കപ്പെട്ടിരുന്ന പാർപ്പിടത്തിലേക്കു ഭാഗവതോത്തമനായ ഉദ്ധവനോടുകൂടി എഴുന്നെള്ളിയരുളി . ( വൃത്തം . പ്രഹർഷിണി ) .
🕉🕉2🕉🕉
ഉപഗതേ ത്വയി പൂർണ്ണമനോരഥാം പ്രമദസംഭ്രമക ] പയോധരാം വിവിധമാനനമാദധതീം മുദാ രഹസി താം രമയാഞ്ചകൃഷെ സുഖം || 2 ||
നിന്തിരുവടി വന്നുചേർന്നപ്പോൾ - അഭിലാഷം നിറവേറിയവളായി സന്തോഷസംഭ്രമങ്ങളാൽ തുടിക്കുന്ന സ്തനങ്ങളോടുകൂടിയവളായി പലവിധത്തിലുള്ള സൽക്കാരത്തെ ചെയ്യുന്നവളായ അവളെ ഏകാന്തത്തിൽ സന്തോഷത്തോടെ പരമസുഖം വരുമാറ് രമിപ്പിച്ചു .
🕉🕉3🕉🕉
വൃത്തം . ദ്രുതവിളംബിതം . പുഷ്ടാ വരം പുനരസൗവവൃണാദ്വരാകീ ഭൂയസ്തയാ സുരതമേവ നിശാന്തരേഷ സായുജ്യമസ്തി വർദേത് ബുധ ഏവ കാമം സാമീപ്യമസ്തനിശമിത്യപി നാബ്രവീത് കിം ? || 3 ||
അതിൽപിന്നെ നിന്തിരുവടിയാൽ അഭീഷ്ടമെന്തെന്നു ചോദിച്ചക്കെപ്പെട്ടവളായ ഈ ക്ഷുദ്രയായ സൈരന്ധ്രി വീണ്ടും രാത്രികാലങ്ങളിൽ നിന്തിരുവടിയോടുകൂടിയുള്ള സുരതസുഖത്തെത്തന്നെ പ്രാർത്ഥിച്ചു , ചിന്മയരൂപിയായ നിന്തിരുവടിയോടു ഐക്യം പ്രാപിക്കണമെന്നു പരമാത്മജ്ഞാനം സിദ്ധിച്ചവൻ മാത്രമേ അർത്ഥിക്കുകയുള്ളു ; അതിരിക്കട്ടെ , നിന്തിരുവടിയുടെ സാമീപ്യം എപ്പോഴും ഉണ്ടാവണം എന്നെങ്കിലും തുകൊണ്ടാണാവോ അവൾ അവശ്യപ്പെടാതിരുന്നത് ? വൃത്തം . വസന്തതിലകം .
🕉🕉4🕉🕉
തതോ ഭവാൻ ദേവ ! നിശാസു കാസുചിത് മൃഗിദ്ദശം താം നില്പതം വിനോദയൻ അദാദുപശോക ഇതി ശ്രിതം സുതം സനാരാദാത് സാത്വതതന്ത്രവിദ് ബഭ || 4 || -
കുമാരൻ പ്രകാശസ്വരുപി അനന്തരം നിന്തിരുവടി ചിലദിവസം രാത്രികളിൽ പേടമാൻമിഴിയായ അവളെ വിവിധവിനോദങ്ങളാല് ഏറ്റവും രമിപ്പിച്ചുകൊണ്ട് ഉപഭോകൻ എന്ന് പ്രസിദ്ധനായ തനയനെയും നൽകി . ആ നാരദമഹർഷിയിൽ നിന്ന് ഭഗവത്പ്രീതിയ്ക്കുള്ള ഉപായങ്ങളെ ഉപദേശിക്കുന്നതു പാഞ്ചരാത്രം " എന്നറിയപ്പെടുന്നത്തുമായ സാത്വതതന്ത്രത്തെ ഗഹിച്ച് പരിശോഭിച്ചു . വൃത്തം , വംശസ്ഥം ,
🕉🕉5🕉🕉
അക്രൂരമന്ദിരമിതോഷ്ണ ബലോദ്ധവാഭ്യാം അഭ്യർച്ചിതോ ബഹു നുതോ മുദിതേന തേന ഏനം വിസൃജ്യ വിപിനാഗത പാണ്ഡവേയ വൃത്തം വിവേദിഥ , തഥാ നൃതരാഷ്ടചേഷ്ടാം . || 5 ||
അതിൽപിന്നെ ജ്യേഷ്ഠനായ ബലഭദ്രനോടും ഭക്താഗ്രണിയായ ഉദ്ധവനോടുംകൂടി അക്രൂരന്റെ വസതിയെ പ്രാപിച്ച് നിന്തിരുവടി അത്യധികം സന്തുഷ്ടനായ ആ അക്രൂരനാൽ അത്യാദരവോടുകൂടി പൂജിക്കപ്പെട്ടവനും വളരെയേറെ സ്തുതിക്കപ്പെട്ടവനുമായിട്ട് അദ്ദേഹത്ത പറഞ്ഞയച്ച് വനത്തിൽനിന്നു ഹസ്തിനാപുരത്തിലേക്ക് മടങ്ങിയെത്തിയ പാണ്ഡവന്മാരുടെ വർത്തമാനങ്ങളേയും അതുപോലെതന്നെ ധൃതരാഷ്ടന്റെ പ്രവൃത്തിയേയും അറിഞ്ഞു . വൃത്തം : വസന്തതിലകം .
🕉🕉6🕉🕉
വിഘാതാജമാതുഃ പരമസുഹൃദോ ഭോജനൃപതേഃ ജരാസന്ധ രുന്ധത്യനവധി രുഷാന്ധ f ഥ മധുരാം രഥാദൈ്യർദ്യോർലജൈഃ കതിപയബലസ്ത്വം ബലാത ത്രയോവിംശത്യക്ഷൗഹിണി തദുപനീതം സമവൃഥാ ? || 6 ||
മകളുടെ ഭർത്താവും ഉറ്റ മിത്രവുമായ ഭോജേശ്വരന്റെ വധംനിമിത്തം അളവറ്റ കോപംകൊണ്ട് അന്ധനായിത്തിർന്ന ജരാസന്ധൻ മഥുരാപുരിയെ വളഞ്ഞ് എതിർത്തപ്പോൾ ദേവലോകത്തിൽനിന്നു വന്നു ചേർന്ന - തേർ തുടങ്ങിയ യുദ്ധസാമഗ്രികളോടുകൂടി വളരെ കുറച്ചുസൈന്യത്തോടുകൂടിയ നിന്തിരുവടി ബലരാമനോടുകൂടി ആ ജരാസന്ധനാൽ കൊണ്ടുവരപ്പെട്ടതായ ഇരുപത്തിമൂന്ന് അക്ഷൗഹിണിപ്പടയേയും " ( 21870 തേര് അത്രയും ആന അതിൽ മൂന്നിരട്ടി കുതിര , അഞ്ചിരട്ടി കാലാൾ , ഇവയടങ്ങിയത് ഒരു അക്ഷൗഹിണി ) കൊന്നൊടുക്കി .
🕉🕉7🕉🕉
ബദ്ധം ബലാദഥ ബലേന ബലാത്തരം ത്വം ഭൂയോ ബലാദ്യമരസേന മുമോചിഥനം നിശ്ശേഷ ദിഗ്ജയ സമാഹൃത വിശ്വസൈന്യാത് കോന്യസ്തതോ ഹി ബലപൗരുഷവാംസ്തദാനീം ? || 7 ||
അനന്തരം ജ്യേഷ്ഠനായ ബലരാമനാൽ ബലാൽക്കാരമായി ബന്ധിക്കപ്പെട്ടവനും അതിബലശാലിയുമായ ഈ ജരാസന്ധനെ നിന്തിരുവടി വീണ്ടും സൈന്യത്തെ ശേഖരിച്ചു . യുദ്ധത്തിനു വരുമെന്ന കൗതുകം കൊണ്ട് വിട്ടയച്ചു . ദിക്കുകളെല്ലാം ജയിച്ച് ശേഖരിക്കപ്പെട്ടതായ വമ്പിച്ച സൈന്യത്തോടുകൂടിയവനായ ആ ജരാസന്ധനേക്കാൾ ശക്തിയും പൗരുഷവും ഉള്ള മറ്റൊരു രാജാവ് അക്കാലത്ത് ആരാണുണ്ടായിരുന്നത് ?
🕉🕉8🕉🕉
ഭഗ്നഃസ ലഗ്നഹൃദയോപി നൃപഃ പ്രണുന്നോ യുദ്ധം ത്വയാ വ്യധിത ഷോഡശകൃത്വ ഏവം അക്ഷൗഹിണീശിവ ശിവാസ്യ ജഘന്ഥ വിഷ്ണാ ! സംഭൂയ സെകനവതിത്രിശതം തദാനിം || 8 ||
തോല്പിക്കപ്പെട്ട് മനസ്സുവീണവനെങ്കിലും ആ ജരാസന്ധൻ മറ്റുള്ള സാമന്തരാജാക്കന്മാരാൽ പ്രേരിപ്പിക്കപ്പെട്ടവനായിട്ട് ഇപ്രകാരം പതിനാറുപ്രാവശ്യം നിന്തിരുവടിയോടുകൂടി പോരാടി . ഭഗവാനേ ! ആ കാലത്ത് എല്ലാംകൂടി ഇവന്റെ മുന്നൂറ്റി തൊണ്ണൂറ്റിയൊന്നു അക്ഷൗഹിണി പടകളേയും കൊന്നൊടുക്കിയല്ലൊ .
🕉🕉9🕉🕉
അഷ്ടദശേശ്യ സമരേ സമുപേയുഷി ത്വം ദൃഷ്വാ പുരോ j ഥ യവനം യവനത്രികോട്യാ ത്വഷ്ട്രാ വിധാപ്യ പുരമാശു പയോധിമദ്ധ്യ തത്രാഥ യോഗബലതഃ സ്വജനാനനെഷീഃ || 9 ||
അനന്തരം ഇവന്റെ പതിനെട്ടാമത്തെ യുദ്ധത്തിൽ ഏറ്റുമുട്ടിയപ്പോൾ നിന്തിരുവടി മുൻഭാഗത്തായി മൂന്നുകോടി യവനന്മാരോടുകൂടി വന്നുചേർന്ന യവനരാജാവിനെ കണ്ടിട്ട് ഉടനെതന്നെ വിശ്വകർമ്മാവിനെകൊണ്ട് സമുദ്രത്തിന്റെ നടുവിൽ ഒരു നഗരത്ത നിർമ്മിപ്പിച്ച് വേഗത്തിൽ തന്റെ യോഗശക്തികൊണ്ട് കൊണ്ടിപോയി മധുരാപുരനിവാസികളായ തന്റെ ആളുകളെയെല്ലാം അവിടെ ചേർത്തി . വൃത്തം . 7 , 8 , 9 വസന്തതിലകം .
🕉🕉10🕉🕉
പദ്ഭ്യാം ത്വം പദ്മമാലീ ചകിത ഇവ പുരാത് നിർഗ്ഗതോ ധാവമാനോ ക്ലേശേനാനുയ്യാതോ വധസുകൃത വിഹീനേന ശൈലേ ന്യലൈഷീം സുപ്ലേനാംഘ്യാഹതേന ഭൂതമഥ മുചുകുന്ദേന ഭസ്മീകൃതേസ്മിൻ ഭൂപായാമ്പൂ ഗുഹാന്തഃ സുലലിതവപുഷാ തസ്ഥിഷേ ഭക്തിഭാജേ 10 ||
പത്മമാലയ ധരിച്ചിരിക്കുന്ന നിന്തിരുവടി പേടിച്ചിട്ടെന്നപോലെ കാൽനടയായി പുരത്തിൽനിന്നു പുറത്തുചാടി ഓടുന്നവനായി അങ്ങയുടെ കൈകൊണ്ടു മരിക്കുന്നതിന്നു തക്ക പുണ്യം ഇല്ലാത്തവനായ ശ്ലേച്ഛരാജാവായ യവനനാൽ പിൻതുടരപ്പെട്ടവനായിട്ട് ഒരു പർവ്വതത്തിൽ ചെന്നൊളിച്ചു ; അനന്തരം ഉറങ്ങിക്കിടക്കുന്നവനും യവനനാൽ ചവിട്ടപ്പെട്ടവനുമായ മുചുകുന്ദരാജാവിനാൽ ഉടൻതന്നെ ഈ യവനാധിപതി ഭസ്മമാക്കപ്പെട്ടപ്പോള് പരമഭക്തനായിരുന്ന ഈ രാജവിന്ന് ആ പർവ്വതഗുഹയിൽ മനോഹരശരീരത്തോടുകൂടി പ്രത്യക്ഷനായി .
🕉🕉11🕉🕉
ഐക്ഷ്വാകോ f ഹം വിരക്താസ്ഥ്യഖില നൃപസുഖ ത്വത്പ്രസാദൈകകാംക്ഷി ഹാ ദേവേതി സ്കൂവന്തം വരവിതതിൻ തം നിസൂഹം വീക്ഷ്യ ഹൃഷ്യൻ മുക്സ്തുല്യാഞ്ച ഭക്തിം ധുതസകലമലാം മോക്ഷമപ്യാശു ദത്വാ കാര്യം ഹിംസാവിശുദ്ധ്യ തപ ഇതി ച തദാ പ്രാത്ഥ ലോകപ്രതീത്യ . || 11 ||
അല്ലയോ ഭഗവാന ഞാൻ ഇക്ഷ്വാകുവംശത്തിൽ ജനിച്ചവനാണ് . എല്ലാ രാജഭോഗങ്ങളിലും വിരക്തിവന്നവനായി അങ്ങയുടെ അനുഗ്രഹത്തമാത്രം ആഗ്രഹിച്ചുകൊണ്ടാണിരിക്കുന്നത് " എന്നിങ്ങിനെ സ്തുതിച്ചുകൊണ്ടിരുന്ന ആ മുചുകുന്ദനെ വരങ്ങളൊന്നിലും ആഗ്രഹമില്ലാത്തവനായി കണ്ടിട്ട് സന്തോഷിച്ചുകൊണ്ട് മോക്ഷത്തിനു തുല്യമായ ഭക്തിയേയും സകല കന്മഷങ്ങളേയും നീക്കം ചെയ്യുന്നതായ മോക്ഷത്തെയും തൽക്ഷണംതന്നെ നല്കിയനുഗ്രഹിച്ചിട്ട് അപ്പോൾ “ ക്ഷത്രിയധർമ്മമനുസരിച്ച മുൻപു ചെയ്തിട്ടുള്ള ഹിംസകൾകൊണ്ടു വന്നുചേർന്നിരിക്കാവുന്ന പാപം തീരുന്നതിന്ന് തപസ്സു ചെയ്യേണ്ടതാണ് " എന്നു ലോകരക്ഷയ്ക്കുവേണ്ടി നിന്തിരുവടി ഉൽബോധിപ്പിക്കുകയും ചെയ്തു .
🕉🕉12🕉🕉
തദനു മധുരാം ഗത്വാ ഹത്വാ ചമൂം യവനാഹൃതാം മഗധപതിനാ മാർഗ്ഗ സൈന്യം പുരേവ നിവാരിതഃ ചരമവിജയം ദർപ്പായസൂ പ്രദായ പലായിതോ ജലധിനഗരീം യാതോ വാതലയേശ്വര ! പാഹി മാം . || 12 ||
ഉപഭോകോത്പത്തി പ്രതിവർണ്ണനം എന്ന എഴുപത്തേഴാംദശകം സമാപ്തം .



Comments
Post a Comment