നാരായണീയം ദശകം - 78
ആക്ടിണീസ്വയംവരവർണ്ണനം
🕉🕉1🕉🕉
ത്രിദിവ വർദ്ധകി വർദ്ധിതികൗശലം ത്രിദശ ദത്ത സമസ്തവിഭൂതിമത് ജലധിതമദ്ധ്യഗതം ത്വമഭൂഷയോ നവപുരം വപുരഞ്ചിതരോചിഷാ || 1 ||
ദേവശില്പിയായ വിശ്വകർമ്മാവിനാൽ വർദ്ധിക്കപ്പെട്ട ശില്പചാതുർയ്യത്തോടും ദേവന്മാരാൽ നല്കപ്പെട്ട സകലവിധ ഐശ്വർയ്യങ്ങളോടും കൂടിയതും സമുദ്രത്തിന്റെ മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്നതുമായ പുതിയ നഗരത്ത നിന്തിരുവടി ശരീരകാന്തികൊണ്ടു പരിശോഭിപ്പിച്ചുവല്ലോ !
🕉🕉2🕉🕉
ദദുഷി രേവതഭൂഭൂതി രേവതീം ഹലഭതേ തനയാം വിധിശാസനാത് മഹിതമുത്സവഘോഷമപൂപുഷ സമുദിതൈർ മുദിതൈഃ സഹ യാദവൈഃ || 2 ||
ബലരാമന്നു ബ്രഹ്മദേവന്റെ നിയോഗമനുസരിച്ച് രേവതനെന്ന രാജാവ് തന്റെ ഏകപുത്രിയായ രേവതിയെന്ന കന്യകയെ പതിയായി നൽകിയപ്പോൾ വന്നുകൂടിയിരുന്നവരായ ഉത്സാഹഭരിതരായ യാദവന്മാരോടുകൂടി നിന്തിരുവടി ശ്രേഷ്ഠമായ ആ വിവാഹോത്സവാഘോഷത്തെ പോഷിപ്പിച്ചു .
🕉🕉3🕉🕉
അഥ വിദർഭസുതാം ഖലു ആക്ടിണീം പ്രണയിനീം ത്വയി ദേവ ! സഹോദര സ്വയമദിസ്തത ചേദിമഹീഭുജേ സ്വതമസാ തമസാധുമുപാശ്രയാൻ || 3 ||
അതിൽപിന്നെ . ഫേ ഭഗവൻ ! നിന്തിരുവടിയിൽ അനുരക്തയായിരുന്ന വിദർഭരാജാവിന്റെ പുത്രിയായ രുഗ്മിണിയെ അവളുടെ ജ്യേഷ്ഠനായ രുക്മി തന്റെ അജ്ഞാനത്താൽ ആ ദുഷ്ടനായ ശിശുപാലനെ സേവിക്കുന്നവനായിട്ട് ചേദിരാജാവായ അദ്ദേഹത്തിന്ന് മറ്റുള്ളവരുടെ ആരുടേയും അനുമതി ചോദിക്കാതെ തന്നത്താൻ നൽകുന്നതിന്ന് ആഗ്രഹിച്ചുവല്ലോ !
🕉🕉4🕉🕉
ചിരമൃതപ്രണയാ ത്വയി ബാലികാ സപദി കാംക്ഷിത ഭംഗസമാകലാ തവ നിവേദയിതും ദ്വിജാമാദിശത് സ്വകദനം കദനംഗവിനിർമ്മിതം || 4 ||
നിന്തിരുവടിയിൽ വളരെക്കാലമായി പുലർത്തപ്പെട്ട പ്രാണയത്തോടുകൂടിയവളായ ആ കന്യക അഭിലാഷത്തിന്നു നേരിട്ട വിഷ്ണംകൊണ്ട് വ്യസനിക്കുന്നവളായി ദയാലേശമില്ലാത്ത കാമദേവനാൽ ജനിപ്പിക്കപ്പെട്ട തന്റെ ദുഃഖത്തെ അങ്ങയെ അറിയിക്കുന്നതിന്നു ഉടൻതന്നെ ഒരു ബ്രാഹ്മണനെ പറഞ്ഞയച്ചു .
🕉🕉5🕉🕉
ദ്വിജസുതോപി ച തൂർണ്ണമുപായയ തവ പുരം ഹി ദുരാശദൂരാസദം മുദമവാപ ച സാദരപൂജിതം സ ഭവതാ ഭവതാപഹൃതാ സ്വയം . || 5 ||
( ആ ബ്രാഹ്മണകുമാരനാവട്ടെ ദുഷ്ടന്മാർക്കു പ്രവേശിക്കുവാൻ കഴിയാത്ത തായിതന്നെയിരിക്കുന്ന നിന്തിരുവടിയുടെ ദ്വാരകാപുരിയിൽ വളരെ ജഗത്തിൽ എത്തിച്ചേർന്നു ; സംസാരദുഃഖത്തെ നശിപ്പിക്കുന്നവനായ നിന്തിരുവടിയാൽ സ്വയമേവ ആദരവോടുകൂടി സൽക്കരിക്കപ്പെട്ടവനായ ആ അന്തണന് അതിയായ സന്തോഷത്തെ പ്രാപിക്കുകയും ചെയ്തു .
🕉🕉6🕉🕉
സ ച ഭവന്തമവോചത കുണ്ഡിനേ നൃപസുതാ ഖലു രാജതി ആക്ടിണീ ത്വയി സമുത്തുകയാ നിജധീരതാ രഹിതയാ ഹി തയാ പ്രഹിതോസ്മ്യഹം || 6 ||
അദ്ദേഹമാവട്ടെ അങ്ങയോടറിയിച്ചു . " കുണ്ഡിനപുരത്തിൽ വിദർഭരാജാവിന്റെ പുത്രിയായ രുഗ്മിണിയെന്ന ഒരംഗനാരണം ശോഭിക്കുന്നുണ്ടല്ലോ ! നിന്തിരുവടിയിൽ അത്യധികം അനുരാഗത്തോടുകൂടിയവളായി തന്റെ ധൈർഘം ഒഴിഞ്ഞവളായ അവളാൽ തന്നെയാണ് ഞാന് നിയോഗിച്ചയക്കപ്പെട്ടിരിക്കുന്നത് .
🕉🕉7🕉🕉
തവ ഹൃതാസ്മി പുരെവ ഗുണരഹം ഹരതി മാം കില ചേദിച്ചപോ f ധുനാ അയി കൃപാലയ ! പാലയ മാമിതി പ്രജഗദേ ജഗദേകപതേ ! തയാ || 7 |
" അബലയായ ഞാൻ അങ്ങയുടെ ഗുണഗണങ്ങളാൽ മുൻപേതന്നെ അപഹരിക്കപ്പെട്ടവളായിത്തീർന്നിരിക്കുന്നു ; ഇപ്പോൾ അപ്രകാരമിരിക്കുന്ന എന്ന ചേദിരാജാവായ ശിശുപാലൻ അപഹരിക്കുവാൻ പോകുന്നുവെന്ന് കേൾക്കുന്നു ; ഹ കൃപാനിധേ ! ലോകൈകനാഥാ ! നിന്തിരുവടി എന്നെ രക്ഷിക്കേണമേ ! ' എന്ന് അവളാൽ പറഞ്ഞയക്കപ്പെട്ടിരിക്കുന്നു .
🕉🕉8🕉🕉
അശരണാം യദി മാം ത്വമുപേക്ഷ , സപദി ജീവിതമേവ ജഹാമ്യഹം ഇതി ഗിരാ സുതനോരതനോദ് ദൃശം സുഹൃദയം ഹൃദയം തവ കാതരം || 8 ||
“ നിന്തിരുവടി നാഥനില്ലാത്തവളായ എന്നെ ഉപേക്ഷിക്കുന്നപക്ഷം ഞാൻ ഉടനെ ജീവിതത്തെതന്നെ ഉപേക്ഷിക്കുന്നതാണ് എന്നിങ്ങിനെ ആ സുന്ദാരാംഗിയുടെ വാക്യത്താൽ സ്നേഹിതനായ ഈ ബ്രാഹ്മണൻ നിന്തിരുവടിയുടെ മനസ്സിനെ ഏറ്റവും ഭയമുള്ളതാക്കിത്തീർത്തു .
🕉🕉9🕉🕉
അകഥയസ്തമഥമയേ സഖേ ! തദധികാ മമ മന്മഥവദനാ നൃപസമക്ഷമുപേത്യ ഹരാമൂഹം തദയി ! താം ദയിതാമസിതേക്ഷണാം || 9 ||
ഇതെല്ലാം കേട്ടതിനുശേഷം ഈ ബ്രാഹ്മണനോട് ഇപ്രകരം അരുളിചെയ്തു : " അല്ലേ . സ്നേഹിത ! എന്റെ മാരപീഡയാവട്ടെ അതിനേക്കാളും അധികമായിട്ടാണിരിക്കുന്നത് , അതിനാൽ ഹേ ഭൂദേവ ! ഞാൻ അവിടെവന്നു രാജാക്കന്മാരുടെ സഭയിൽവെച്ചു കരിമിഴിയാളായി പ്രേമമയിയായിരിക്കുന്ന രാജകന്യകയെ കൊണ്ടുവരുന്നുണ്ട് .
🕉🕉10🕉🕉
തന്ന അ പ്രമുദിതേന ച തേന സമം തദാ രഥഗതോ ലഘു കുണ്ഡിനമേയിവാൻ ഗുരുമരുത്പുരനായക ! മേ ഭവാൻ വിതനുതാം തൻതാമഖിലാപദാം || 10 ||
ഗുരുവായൂരപ്പ അനന്തരം ഏറ്റവും സന്തുഷ്ടനായ ആ ബ്രാഹ്മണനോടു കൂടി തേരിൽക്കയരി അതിവേഗത്തില് കണ്ഡിനപുരത്തില് എത്തിചേർന്നവനായ നിന്തിരുവതി എന്റെ എല്ലാവിധ ആപത്തുകളുടേയും ഉന്മൂലനാശം ചെയ്തരുളേണമേ . രുമിണീസ്വയംവരവർണ്ണനം എന്ന് എഴുപത്തെട്ടാം ദശകം സമാപ്തം .



Comments
Post a Comment