നാരായണീയം ദശകം - 79


 മഷ്ടിണിസമയംവരവർണ്ണനം . 


🕉🕉1🕉🕉


ബലസമേതബലാനുഗതോ ഭവാൻ പുരമഗാഹത ഭീഷ്ടകമാനിതാ ദ്വിജസുതം ത്വദുപാഗമവാദിനം മൃതരസാ തരസാ പ്രണനാമ സാ || 1 ||



 സൈന്യത്തോടുകൂടിയ - ബലരാമനാൽ അനുഗമിക്കപ്പെട്ടവനായ നിന്തിരുവടി വിദർഭാധിപതിയായ ഭീഷ്മനാല് സല്ക്കരിച്ച് ബഹുമാനിക്കപ്പെട്ടാവനായി നഗരത്തിൽ പ്രവേശിച്ചു ; അങ്ങയുടെ ആഗമനത്തെ അറിയിക്കുന്നവനായ ആ വിപ്രകമാരനെ വർദ്ധിച്ച കതുകത്തോടുകൂടിയവളായ ആ രുഗ്മിണി ഉടനെതന്നെ നമസ്കരിച്ചു . 


🕉🕉2🕉🕉


ളവനകാന്തമവേക്ഷ്യ ഭവദ്യപൂ നൃപസുതസ്യ നിശമ്യ ച ചേഷ്ടിതം വിപുലഖേദജുഷാം പുരവാസിനാം സരുദിതൈരുദിതൈരഗമന്നിശാ || 2 || 



ജഗന്മോഹനമായ നിന്തിരുവടിയുടെ സുകുമാരശരീരത്തെ കണ്ടിട്ടും രാജകുമാരനായ ത്മിയുടെ അനാശാസ്യമായ പ്രവൃത്തിയെ കുറിച്ച് കേട്ടിട്ടും അതിയായ ഖേദത്തോടുകൂടിയവരായ ആ കുണ്ഡിനപുരത്തിലെ ജനങ്ങൾക്കു വ്യസനത്തോടുകൂടിയ സംഭാഷണങ്ങൾകൊണ്ട് രാത്രി കഴിഞ്ഞുകൂടി . 


🕉🕉3🕉🕉


തദനു വന്ദിതമിന്ദുമുഖീ ശിവാം വിഹിതമംഗലഭൂഷണ് ഭാസുരാ നിരഗമദ് ഭവദർപ്പിതജീവിതാ സ്വപുരതഃ പൂരതഃ സുഭടാവൃതാ || 3 ||



 അതിനുശേഷം പ്രഭാതമായതോടെ വിവാഹമംഗളത്തിന്നു യോജിച്ചതായ ആഭരണങ്ങളണിഞ്ഞ് പരിശോഭിക്കുന്നവളായ ശശീർവദനയായ രുഗ്മിണി ശ്രീപാർവ്വതിയെ വന്ദിക്കുന്നതിനുവേണ്ടി നിന്തിരുവടിയിലർപ്പിക്കപ്പെട്ട ജീവിതത്തോടുകൂടിയവളായ - ആയുധപാണികളായ ഭടന്മാരാൽ ചുറ്റും കാത്തുരക്ഷിക്കപ്പെട്ടവളായിത്തന്നെ അന്തഃപുരത്തിൽനിന്നു പുറത്തേക്ക് പുറപ്പെട്ടു . 


🕉🕉4🕉🕉


കുലവധുഭിരുപത്യ കുമാരികാ ഗിരിസുതാം പരിപൂജ്യ ച സാദരം മുഹുർയാചിത തത്പദപങ്കജേ നിപതിതാ പതിതാം തവ കേവലം || 4 ||



 ആ കന്യകരണം ഭർതൃമതികളായിരിക്കുന്ന കുവസ്ത്രീകളോടുകൂടിച്ചേർന്ന് ശ്രീപാർവ്വതിയെ ക്തിയോടുകൂടി പൂജിച്ച് ആ ലോകേശ്വരിയുടെ പാദാരവിന്ദത്തിൽ വീണു നമസ്കരിച്ച് നിന്തിരുവടി ഭർത്താവാകണമെന്നുമാത്രം വീണ്ടും വീണ്ടും പ്രാർത്ഥിക്കുകയും ചെയ്തു . 


🕉🕉5🕉🕉


സമവലോക കുതൂഹല സങ്കലേ നൃപകലേ നിഭൂതം ത്വയി ച സ്ഥിതേ നൃപസുതാ നിരഗാദ ഗിരിജാലയാത് സുരുചിരം രുചിരഞ്ജിത ദിങ്മുഖാ || 5 ||



 രാജാക്കന്മാരുടെ സംഘം കന്യകയെ കാണ്മാനുള്ള കൗതുകത്തോടെ തിക്കിത്തിരക്കിയും നിന്തിരുവടി ആകാന്തത്തിലും സ്ഥിതിചെയ്യവേ ആ രാജകുമാരി ശരീരകാന്തിയാൽ ദിക്കുകളെയെല്ലാം പ്രകാശിപ്പിച്ചുകൊണ്ട് പാർവ്വതീക്ഷേത്രത്തിൽനിന്ന് മനോഹര മാകുംവണ്ണം പുറത്തേക്കു കടന്നു .


🕉🕉6🕉🕉


ഭുവനമോഹന രൂപരുചാ തദാ വിവശിതഖിലരാജകദംബയാ ത്വമപി ദേവ ! കടാക്ഷ വിമോക്ഷണം പ്രമദയാ മദയാഞ്ചകൃഷെ മനാക്കു || 6 ||



 അപ്പോൾ ലോകത്തെയെല്ലാം മോഹിപ്പിക്കുന്ന ശരീരകാന്തികൊണ്ട് എല്ലാ രാജാക്കന്മയും പരവശമാക്കുന്നവളായ നറും യൗവനം തുളുമ്പുന്നവളായ ആ വിദർഭരാജകന്യകയാൽ കടക്കൺകോൺകൊണ്ടെറിയപ്പെട്ട് സച്ചിദാനന്ദമൂർത്തിയായ ഹേ ഭഗവാനേ ! നിന്തിരുവടിയും കൂടി അല്പമൊന്നു മനസ്സിളകി മതിമറന്നുനിന്നുപോയില്ലേ ! 


🕉🕉7🕉🕉


ക്വനു ഗമിഷ്യസി ചന്ദ്രമുഖീതി താം സരസമത്യ കരേണ ഹരൻ ക്ഷണാത് സമധിരോപ്യ തഥം ത്വമപാവൃഥാ ഭവി തതോ വിതതോ നിനദോ ദ്വിഷാം . || 7 ||



 “ ചന്ദ്രാനനേ ! എവിടേക്കാണ് പോകുന്നത് ? " എന്നു ചോദിച്ചുകൊണ്ട് പ്രേമത്തോടുകൂടി അവളുടെ അടുത്തേക്കു ചെന്ന് നിന്തിരുവടി അവളെ കൈകൊണ്ടു പിടിച്ച് ഒരു നൊടിയിടകൊണ്ട് തേരിലേറ്റിയിരുത്തി കൂട്ടിക്കൊണ്ടുപോയി . ഉടനെ തന്നെ ശത്രുക്കളുടെ ബഹളം ആ സ്ഥലത്തെങ്ങും പരന്നു .


🕉🕉8🕉🕉


 ക്വൻ ഗതഃ പശുപാല ഇതി ശ്രുധാ കൃതരണാ യദുഭിശ്ച ജിതാ കൃപാ ന തു ഭവാനുദചാല്യത തെരഹോ ! പിശുനകൈഃ ശുനകൈരിവ കേസരി || 8 |



 “ ആ കാലിമെയ്ക്കുന്നവൻ എവിടെപ്പോയി ' , എന്നു പറഞ്ഞു കുപിതരായി പാഞ്ഞെത്തി യുദ്ധംചെയ്തവരായ രാജാക്കന്മാരെല്ലാം യാദവന്മാരാൽ ജയിക്കപ്പെട്ടു . നിന്തിരുവടിയാവട്ടെ ദുർമതികളായ രാജാക്കന്മാരാൽ നായ്ക്കളാൽ സിംഹമെന്നതുപോലെ ചലിപ്പിക്കപ്പെട്ടതേയില്ല ! ആശ്ചർയ്യംതന്നെ ! 


🕉🕉9🕉🕉


തദൻ ആക്ടിണിമാഗതമാഹവേ വധുമുപേക്ഷ്യനിബദ്ധ്യ വിരൂപയൻ ഹൃതമദം പരിമുച്യ ബലോക്തിഭിഃ പൂരമയാ രമയാ സഹ കാന്തയാ . | 9 || 



അനന്തരം യുദ്ധത്തില് വന്നുചേർന്ന രുക്മിയെ നിന്തിരുവടി വധിക്കാതെ പിടിച്ചുകെട്ടി തലമുടിയും മറ്റും മുറിച്ചു വിരുപനാക്കി . അഹങ്കാരം നശിച്ച അവനെ ജ്യേം ബലരാമന്റെ വാക്കുകളനുസരിച്ച് വിട്ടയച്ചിട്ട് , സാക്ഷാൽ ശ്രീദേവിയായ പ്രിയതമയായ രുഗ്മിണിയോടുകൂടി ദ്വാരകാപുരിയിലേക്കു എഴുന്നെള്ളി . 


🕉🕉10🕉🕉


നവസമാഗമ ലജ്ജിതമാനസാം പ്രണയകൗതുക ജൂംഭിത മന്മഥാം അരമയം ഖലു നാഥ ! യഥാസുഖം രഹസി താം ഹസിതാംശു ലസന്മുഖിം . || 10 ||



 ഹേ ഭഗവാനേ ! നവസംഗമമായതുകൊണ്ട് ലജ്ജിക്കുന്ന മനസ്സോടുകൂടിയവളായും അനുരാഗംകൊണ്ടും അഭിലാഷംകൊണ്ടും വർദ്ധിച്ചിരിക്കുന്ന മന്ത്രി വികാരത്തോടുകൂടിയവളായും മന്ദഹാസത്തിന്റെ ശോഭകൊണ്ട് വിളങ്ങുന്ന മുഖത്തോടുകൂടിയവളായും ഇരിക്കുന്ന ആ അമ്മിണിയെ ഏകാന്തത്തിൽ സുഖകരമാകുംവണ്ണം രമിപ്പിച്ചുവല്ലോ .


🕉🕉11🕉🕉



വിവിധനർമ്മഭിരേവമഹർന്നിശം പ്രമദമാകലയൻ പുനരേകദാ ഋജുമതേഃ കില വക്രഗിരാ ഭാവാൻ വരതനോരതനോദതിലോലതാം || 11 ||



 ഇപ്രകാരം പല പല കേളികൾകൊണ്ട് പകലും രാതിയും ആനന്ദം നൽകിക്കൊണ്ടിരിക്കവേ നിന്തിരുവടി പിന്നെ ഒരു ദിവസം മനസ്സിനു വിരോധമായ വാക്കുകൊണ്ട് കപടമെന്തെന്നറിയാത്തവളായ ആ സുന്ദരാംഗിക്കു ഏറ്റവും വലുതായ പരിഭവമുണ്ടാക്കിയത്രെ . 


🕉🕉12🕉🕉


തദധികൈരഥ ലാലനകൗശലൈഃ പ്രണയിനീമധികം സുഖയന്നിമാം അയി മുകുന്ദ ഭവച്ചരിതാനി നഃ പ്രഗദതാം ഗതാന്തിമപാകുരു || 12 || 



അനന്തരം അതിനെ നിസ്സാരമാക്കത്തക്കവണ്ണം അതിലുമധികമായ ലാളനകളാലും മറ്റുപായങ്ങളാലും പ്രേമസർവ്വസ്വമായ ഇവളെ മുന്നേതിലുമധികം രമിപ്പിക്കുന്നവനായ നിന്തിരുവടി , ഹേ മോക്ഷപ്രദനായ ഭഗവാനേ ! നിന്തിരുവടിയുടെ പരിപാവനങ്ങളായ ചരിതങ്ങളെ ചെയ്യുന്നവരായി ഞങ്ങൾക്കു രോഗത്തിൽനിന്നുണ്ടായ ക്ലേശങ്ങളെ നീക്കം ചെയ്യേണമേ . 


🕉🕉🕉

കഥനം രുഗ്മിണീസ്വയംവരവർണനം എന്ന എഴുപത്തൊമ്പതാം ദശകം സമാപം .

Comments

Popular Posts