നാരായണീയം ദശകം - 80
സ്യമന്തകാപാഖ്യാനവർണ്ണനം
🕉🕉1🕉🕉
സത്രാജിതസ്ത്വമഥ ലുബ്ദവദർകലബ്ദം ദിവ്യം സ്യമന്തകമണിം ഭഗവന്നയാചീം തത് കാരണം ബഹുവിധം മമ ഭാതി നൂനം തസ്യാത്മജം ത്വയി രതാം ഛലതോ വിവോഢം || 1 ||
ഭഗവാനേ ! അനന്തരം സാന്ദ്രജിത്ത് എന്നവൻ സൂർയ്യദേവനിൽനിന്നു ലഭിച്ച ദിവ്യകായ സ്യകന്തകം എന്ന് രത്ന സ്വത്തിനെ ആഗ്രഹിക്കുന്നവനെന്നതുപോലെ നിന്തിരുവടി യാചിച്ചു . അതിന്നു കാരണം ലവിധത്തിലും എനിക്കുതോന്നുന്നുണ്ട് . അങ്ങയിൽ അനുരാഗത്തോടുകൂടിയ അദ്ദേഹത്തിന്റെ മകളായ സത്യഭാമയെ എന്തെങ്കിലും ഒരു വ്യാജത്താല് വിവാഹം ചെയ്യുന്നതിന്നുതന്നെയാണെന്നു തീർച്ചതന്നെ . വൃത്തം . വസന്തതിലകം .
🕉🕉2🕉🕉
അദത്തം തം തുഭ്യംമണിവര മനോനാല്പമനസാ പ്രസേനസ്തദ് ഭ്രാതാ ഗവി വഹൻ പ്രാപമൃഗയാം അഹന്നനം സിംഹോ മണിമഹസി മാംസഭൂമവശാത് കപീന്ദ്രം ഹത്വാ മണിമപി ച ബാലായ ദദിവാൻ || 2 ||
അല്പബുദ്ധിയായ ഈ സത്രാജിത്തിനാൽ നിന്തിരുവടിക്കു നൽകപ്പെടാത്തതായ ആ ദിവ്യരത്നത്തെ അവന്റെ അനുജനായ പ്രസേനൻ കഴുത്തിൽ അണിഞ്ഞുകൊണ്ട് നായാട്ടിന്നുപോയി , ഒരു സിംഹം ആ രന്തത്തിന്റെ രക്തവർണ്ണത്തിലുള്ള തേജസ്സിൽ മാസമാണെന്ന ഭൂമംകൊണ്ട് അവനെ കൊന്നു ; അനന്തരം കവിശ്രേഷ്ഠനായ ജാംബവാൻ അതിനേയും നിഗ്രഹിച്ച് ആ മണിയെ തന്റെ കുട്ടിക്കു കളിക്കുവാൻ കൊടുക്കുയയും ചെയ്തു .
🕉🕉3🕉🕉
ശശംസു ? സത്രാജിദ് ഗിരമൻ ജനാസ്ത്വാം മണിഹരം ജനാനാം പീയൂഷം ഭവതി ഗുണിനാം ദോഷകണികാ തതസ്സർവജ്ഞാപി സ്വജനസഹിതോ മാർഗ്ഗണപരം പ്രസേനം തം ദൃഷ്ട്യാ ഹരിമപി ഗത f ള കപിഗുഹാം . || 3 ||
സത്രാജിത്തിന്റെ വാക്കനുസരിച്ച് ആളുകൾ നിന്തിരുവടിയെ മണി മോഷ്ടിച്ചവനെന്നു പറഞ്ഞുപരത്തി . ഗുണവാന്മാരുടെ ദോഷവശംകൂടി സാധാരണ ജനങ്ങൾക്കു മൃതമായി ഭവിക്കുന്നു ; അതുകൊണ്ട് എല്ലാം അറിയുന്നവനാണെങ്കിലും നിന്തിരുവടി തന്റെ അനുചരന്മാരോടുകൂടി രന്തത്തെ അന്വേഷിക്കുന്നതിന്നു പുറപ്പെട്ട് ആ പ്രസേനനേയും സിംഹത്തെയും കണ്ടുപിടിച്ച് ജാംബവാന്റെ ഗുഹയിൽ കടന്നുചെന്നു . വൃത്തം . 2,3 ,
🕉🕉4🕉🕉
ശിഖരിണി ഭവന്ത മവിതർകയന്നതിവയാൽ സ്വയം ജാംബവാന് മുകുന്ദ ശരണം ഹി മാം ക ഇഹ രോദ്ധ്യ മിത്യാലപൻ വിഭോ രഘുപതേ ഹരേ ജയ ജയേതലം മുഷ്ടിയി ചിതം തവ സമർചനം വ്യധിത ഭക്ത ചൂഡാമണിഃ || 4 ||
അതിവൃദ്ധനും ഭക്തശിഖാമണിയും ആയ കപിഷ്ടനായ ജാംബവാൻ തന്നെത്താന് നിന്തിരുവടിയെ ആരാണെന്നു അറിയാതെ വിഷ്ണുഭക്തനായിരിക്കുന്ന എന്നെ എതിർക്കുന്നതിന്നു ഇവിടെ ആരാണ് വന്നിരിക്കുന്നത് ? എന്നിങ്ങിനെ അട്ടഹസിച്ച് ഹേ പ്രഭോ ! ശ്രീരാഘവ ! സ്വാമിൻ ! ജയിച്ചാലും ! ജയിച്ചാലും ! എന്നു പറഞ്ഞുകൊണ്ടു മുഷ്ടിപ്രഹരങ്ങളാൽ വളരെ ദിവസങ്ങളോളം നിന്തിരുവടിയുടെ ആരാധനയ മതിയാവോളം - തന്റെ ശക്തിയനുസരിച്ച് നിർവ്വഹിച്ചു . വൃത്തം . പൂതി .
🕉🕉5🕉🕉
ബുദ്ധ്വാ j ഥ തേന ദത്താം നവരമണീം വരമണിം ച പരിഗൃഹ്ണൻ അനുഗൃഹന്നമു മാഗാ സപദി ച സത്രാജിതേ മണിം പ്രാദാഃ || 5 ||
അനന്തരം വാസ്തവം മനസ്സിലാക്കി ആ ഭക്തശുഷ്ഠനാൽ കാഴ്ചവെയ്ക്കപ്പെട്ട നവയൗവനവതിയായ ജാംബവതിയെന്ന കന്യകാരത്നത്തേയും സ്യമന്തകരണത്തെയും സ്വീകരിച്ച് ഇവനെ അനുഗ്രഹിച്ചിട്ട് നിന്തിരുവടി തിരികെ എഴുന്നെള്ളി ; ഉടനെതന്നെ സ്യമന്തകമണിയെ സത്രാജിത്തിന്നായ്ക്കൊണ്ട് കൊടുക്കുകയും ചെയ്തു .
🕉🕉6🕉🕉
തദനു സ ഖലു വ്രീളാലോലോ വിലോല വിലോചനം ദുഹിതരാഹോ ധീമാൻ ഭാമാം ഗിനൈവ പരാർപിതാം അദിതമണിനാ തുഭ്യം ലഭ്യം സമേത്യ ഭവാനപി പ്രമുദിത മനാസ്തസൈ്യവാദാത് മണിം ഗഹനാശയം || 6 ||
അതിന്നുശേഷം ആ സത്രാജിത്താകട്ടെ നിന്തിരുവടിയെ അകാരണമായിട്ടാണ് കുറ്റപ്പെടുത്തിയതെന്നു മനസ്സിലാക്കി ലജ്ജകൊണ്ട് അസ്വസ്ഥനായി അതിന്നു പരിഹാരമായി എന്തുചെയ്യണമെന്നു ആലോചിച്ചുറച്ച് വാക്കുകൊണ്ടുമാത്രം ( സുധന്വാവ് എന്ന ) വേറൊരുവന്നു ' കൊടുക്കപ്പെട്ടവളായ ചഞ്ചലാക്ഷിയായ തന്റെ പുതി സത്യഭാമയെ നിന്തിരുവടിക്കു സ്യമന്തകരണത്തോടുകൂടി നൽകി ; അഭിപ്രായമെന്തെന്നു മറ്റാരാലും അറിയപ്പെടാത്തവനായ നിന്തിരുവടിയാവട്ടെ ഏറ്റവും സന്തോഷത്തോടു കൂടിയവനായിട്ട് സ്യമന്തകമണിയിൽനിന്നുണ്ടാവുന്ന ( എട്ടെടുഭാരം ) സ്വർണ്ണംമാത്രം കൈക്കൊണ്ട് ആ ദിവ്യരത്ന്യത്തെ അന്നുതന്നെ തിരിച്ചു നൽകി . വൃത്തം . - ഹരിണി ,
🕉🕉7🕉🕉
വ്രീളാകുലാം രമയതി ത്വയി സത്യാഭാമാം കൗന്തേയ ദാഹ കഥഹാഥ കരൂൻ പ്രയാതേ ഹീ ഗാന്ദീനേയ കൃതവർമഗിരാ നിപാത്യ സത്രാജിതം ശതദനുർമണിമാജഹാര || 7 ||
നിന്തിരുവടി ലജ്ജകൊണ്ടു പരവശയായ സത്യഭാമയെ ശമിപ്പിച്ചുകൊണ്ടിരിക്ക പാണ്ഡവന്മാർ അരക്കില്ലത്തിൽപെട്ടു ദഹിച്ചുപോയി എന്ന വർത്തമാനം കേട്ടു ഉടനെതന്നെ ഹസ്തിനപുരത്തിലേക്കു പോയിരുന്ന അവസരത്തിൽ കഷ്ടം ! അക്രൂരന്റേയും കൃതവർമ്മാവിന്റേയും വാക്കുകൊണ്ട് പ്രേരിപ്പിക്കപ്പെട്ട് ശതധന്വാവ് സത്രാജിത്തിനെ വധിച്ച് സ്യമന്തകരണത്തെ അപഹരിച്ചുകൊണ്ടുപോയി .
🕉🕉8🕉🕉
ശോകാത് കരൂനുപഗതാ മവലോക്യ കാന്താം ഹത്വാ ദൂതം ശതധനും സമഹർക്ഷയസ്താം രന്തേ സശങ്ക ഇവ കൈഥിലഗേഹമേത്യ രാമോ ഗദാം സമശിശിക്ഷത ധാർത്തരാഷ്ട്രം || 8 ||
അച്ഛന്റെ മരണംകൊണ്ടുണ്ടായ വ്യസനംകൊണ്ട് ഹസ്തിനപുരത്തിലേക്ക് വന്നുചേർന്ന പ്രിയതമയായ സത്യഭാമയെ കണ്ടിട്ട് നിന്തിരുവടി ഉടനെതന്നെ ശതധന്വാവിനെ തേടിപ്പിടിച്ച് നിഗ്രഹിച്ചിട്ട് അവളെ ഏറ്റവും സന്തോഷിപ്പിച്ചു . ബലഭദ്രൻ രത്നത്തിന്റെ കാർയ്യത്തില് സംശയത്തോടുകൂടിയവനെന്നപോലെ ദരക മടങ്ങാതെ മിഥിലാരാജധാനിക്കുചെന്നു . അവിടെ താമസിച്ചുവരവെ അവിടെ വന്നു ചേർന്നി ദുർയ്യോധനനെ ഗദാപ്രജോഗസമ്പ്രദായത്തെ പഠിപ്പിച്ചു .
🕉🕉9🕉🕉
അക്രൂര ഏഷ ഭഗവൻ ഭവദിച്ഛയെവ സത്രാജിതഃ കുചരിതസ്യ യുയോജ ഹിംസാം അക്രൂരതോ മണിമനാഹൃതവാൻ പുനസ്ത്വം തസൈ്വവം ഭൂതി മുപധാതു മിതി ബ്രുവന്തി | 9 | ഭഗവാനേ ! ഈ അക്രൂരൻ അങ്ങയുടെ അഭിപ്രായമനുസരിച്ചിട്ടുതന്നെയാണ് ദുരാചാരനായ സത്രാജിത്തിന്റെ മരണത്തിനിടയാക്കിത്തീർത്തത് . നിന്തിരുവടിയാവട്ടെ ആ അക്രൂരനെ ഐശ്വർയ്യത്തെ ഉണ്ടാക്കിക്കൊടുക്കുന്നതിന്നുതന്നെയാണ് അക്രൂരനിൽനിന്ന് സ്യമന്തകരത്നത്തെ ചോദിച്ചുവാങ്ങാതിരുന്നത് എന്നിങ്ങിനെ എല്ലാവരും പറയുന്നു .
🕉🕉10🕉🕉
ഭക്തസ്ത്വയി സ്ഥിരതരസ ഹി ഗാന്ദിനേയ തസൈ്യവ കാപഥമതി കഥമീശ ജാതാ വിജ്ഞാനവാൻ പ്രശമവാനഹ മിതൃദീർണ്ണം ഗർവം ധ്രുവം ശമയിതും ഭവതാ കൃതൈവ || 10 ||
ഹേ ഭഗവാനേ ! അ അക്രൂരൻ നിന്തിരുവടിയിൽ ഏറ്റവും ഉറച്ചതായ ഭക്തിയോടുകൂടിയവനായിരുന്നുവല്ലോ . അദ്ദേഹത്തിന്നുതന്നെ ഈ ദുർബുദ്ധി എങ്ങിനെയുണ്ടായി ? " ഞാൻ അറിവുള്ളവനാണ് ; മനസ്സിന്നു പാകതവന്നിട്ടുള്ളവനാണ് ; എന്നിങ്ങിനെ മനസ്സിലുദിച്ചുർയ്യന്ന അഹങ്കാരത്ത ശമിപ്പിക്കുന്നതിന്നായി നിന്തിരുവടിയാൽ തന്നെയാണ് പ്രോത്സാഹനം നൽകപ്പെട്ടതെന്നു തീർച്ചതന്നെ .
🕉🕉11🕉🕉
യാതം ഭയേന കൃതവർമയൂതം പുനസ്ത മാഹൂയ തദ്വിനിഹിതം ച മണിം പ്രകാശ്യ തത്രെവ സുവ്രതധരേ വിനിധായ തുഷ്യൻ ഭാമകുചാന്തരശയഃ പവനേശ പായാഃ || 11 ||
ഹേ ഗുരുവായൂരപ്പ ! അപവാദഭയംകൊണ്ട് കൃതവർമ്മവിനോടുകൂടി നാടുവിട്ടുപോയ ആ അക്രൂരനെ അതിൽ പിന്നെ വിളിച്ചുവരുത്തി ശതധന്വാവിനാൽ അവന്റെ പക്കൽ ഏല്പിക്കപ്പെട്ടിരിക്കുന്ന സ്യമന്തകമണിയേയും വെളിപ്പെടുത്തി വ്രതപൂജാദികളെ വഴിപോലെ അനുഷ്ഠിക്കുന്നവനായ അവന്റെ പക്കൽതന്നെ തിരികെ ഏല്പിച്ചു സന്തോഷത്തോടുകൂടിയവനായി പ്രിയതമയായ സത്യഭാമയുടെ കുളുർമുലകൾക്കിടയിൽ ശയിച്ചരുളുന്ന നിന്തിരുവടി രക്ഷിച്ചുകൊള്ളണമേ . !
🕉🕉🕉
സ്യമന്തകോപാഖ്യാനവർണ്ണനം എന്ന എൺപതാംദശകം സമാപ്തം .



Comments
Post a Comment