നാരായണീയം ദശകം - 81
സുഭദ്രാഹരണഭൂതിവർണ്ണനം .
🕉🕉1🕉🕉
സ്നിദ്ധാം മുദ്ധാം സതതമപി താം ലാളയന് സത്യഭാമാം താതോ ഭൂയഃസേഹ ഖലു തയാ യാജ്ഞസേനീവിവാഹം പാർത്ഥപ്രീതൈ്യ പുനരപി മനാ ഗാസ്ഥിതോ ഹസ്തിപുർയ്യാം ശക്രപ്രസ്ഥം പുരമപി വിഭോ ! സംവിധായാഗതോഭൂ || 1 ||
അ സ്നേഹമയിയും മനോഹരിയുമായ സത്യഭാമയെ എല്ലായ്പ്പോഴും ലാളിച്ചുകൊണ്ടിരിക്കുന്ന നിന്തിരുവടി പിന്നീട് അവളോടുകൂടിതന്നെ പാഞ്ചാലീസ്വയംവരത്തിന്നു എഴുന്നെള്ളി , അർജ്ജുനന്റെ സന്തോഷത്തിന്നുവേണ്ടി പിന്നിട് കുറച്ചുകാലം ഹസ്തിനപുരത്തിൽ താമസിച്ച് ഹേ ഭഗവാനേ ! ഇന്ദ്രപ്രസ്ഥം എന്ന ഒരു പുരത്തേയും നിർമ്മിപ്പിച്ച് തിരിച്ചുവരികയും ചെയ്തു .
🕉🕉2🕉🕉
ഭദ്രാം ഭദ്രാം ഭവദവരജാം കൗരവേണാർത്ഥ്യമാനാം ത്വദ്വാചാ താമഹൃത കുഹനാമസൂരീ ശക്രസൂനു തത്ര ക്രൂദ്ധം ഹലമനുനയൻ പ്രത്യഗാസ്നേന സാർദ്ധം ശക്രപ്രസ്ഥം പ്രിയസഖമുദ്ര സത്യഭാമാസഹായം || 2 ||
നിന്തിരുവടിയുടെ അനുജത്തിയും ദുർയ്യോധനനാല് വിവാഹത്തിന്നു പ്രാർത്ഥിക്കപ്പെടുന്നവളും സുന്ദരാംഗിയുമായ ആ സുഭദ്രയെ കപടസന്യാസിയായ ഇന്ദ്രാത്മജനായ അർജ്ജുനന് അങ്ങയുടെ അഭിപ്രായപ്രകാരം അപഹരിച്ചുകൊണ്ടുപോയി ; ഈ സംഗതിയിൽ കുപിതനായിത്തീർന്ന ജ്യേഷ്ഠനായ ബലഭദ്രനെ സമാധാനിപ്പിച്ചുകൊണ്ട് അദ്ദേഹത്തോടുകൂടി സത്യഭാമസമേതനായി പ്രിയമിത്രമായ അർജ്ജുനന്റെ പ്രീതിക്കുവേണ്ടി നിന്തിരുവടി ഇന്ദ്രപ്രസ്ഥത്തിലേക്കു വീണ്ടും എഴുന്നള്ളി .
🕉🕉3🕉🕉
തത്ര ക്രീഡ , പി ച യമുനാകൂലദൃഷ്ടാം ഗൃഹീത്വാ താം കാളിന്ദീം നഗരമഗമഃ ഖാണ്ഡവപ്രീണിതാഗ്നിഃ ഭ്രാതൃത്രസ്താം പ്രണയവിവശാം ദേവ ! പൈതൃഷ്യസേയിം രാജ്ഞാം മധ്യേ സപദി ജഫ്രിഷ മിത്രവിന്ദാമവന്തീം || 3 ||
ഈ ഇന്ദ്രപ്രസ്ഥത്തിൽ ഉല്ലാസത്തോടുകൂടി പാർത്തുവരവെ , ഖാണ്ഡവവനദാഹംകൊണ്ട് അഗ്നിയെ സന്തോഷിപ്പിച്ചവനായ നീന്തിരുവടി യമുനാദീതീരത്തിൽ കണ്ടെത്തപ്പെട്ടവളായ ആ കാളിന്ദിയെന്ന കന്യകയേയും പരിഗ്രഹിച്ചിട്ട് ദ്വാരകാപുരിയിലേക്ക് യാത്രയായി ; ഭഗവാനേ ! സഹോദരന്മാരിൽനിന്നു ഭയത്തോടുകൂടിയവളും നിന്തിരുവടിയിലുദിച്ച് അനുരാഗംകൊണ്ടു പരവശയും പിതൃസഹോദരിയുടെ പുത്രിയും അവന്തിരാജകന്യകയുമായ മിത്രവിന്ദയെന്ന തരുണീരതത്തെ രാജസദസ്സിൽവെച്ച് പെട്ടെന്നു അപഹരിച്ചുകൊണ്ടുപോന്നു .
🕉🕉4🕉🕉
പെട്ടെന്നു അപഹരിച്ചുകൊണ്ടുപോന്നു . സത്യാം ഗത്വാ പുനരുദവഹോ നഗ്നജിന്നന്ദനാം താം ബദ്ധ്വാ സപ്ലാപി ച വൃഷവരാൻ സപ്തമൂർത്തിർനിമേഷാത് ഭദ്രാം നാമ പ്രദദുരഥ തേ ദേവ ! സന്തർദ്ദനാദ്യാഃ തസോദര്യാ വരദ ! ഭവതഃ സാപി പൈതൃഷ്വസേയി | 4 ||
ചെന്ന് അതിൽപിന്നെ ഒരിക്കല് അയോദ്ധ്യപുരിയിലേക്ക് | ശരീരത്ത സ്വീകരിച്ചവനായി നിന്തിരുവടി ഏഴു വമ്പന് കാളകളേയും ഒരു നൊടിയിടകൊണ്ട് പിടിച്ചുകെട്ടി അയോദ്ധ്യാരാജാവയ നഗ്നജിത്തിന്റെ പുത്രിയായ ആ സത്യയെന്ന കന്യകയെ പാണിഗ്രഹണം ചെയ്തു . അനന്തരം ഹേ ഭഗവൻ ! വസുദേവന്റെ ഭാഗിനേയന്മാരായ സന്തർദ്ദനന് മുതലായവര് അവരുടെ സഹോദരിയായ ഭദ്രയെന്നു പേരായ കന്യകയെ നിന്തിരുവടിക്കു നൽകി ; ഹേ അഭീഷ്ടപ്രദ ! അവൾ നിന്തിരുവടിയുടെ അച്ഛന്റെ സഹോദരിയയ ശ്രുതകീർത്തി ) യുടെ പുത്രിയുമാണല്ലോ .
🕉🕉5🕉🕉
പാർത്ഥാദ്യരപ്യകൃതലവനം തോയമാത്രഭിലക്ഷ്യം ലക്ഷം ഛിത്വാ ശഫര , മവൃഥാ ലക്ഷണാം മദ്രകന്യാം അഷ്ടാവേവം തവ സമഭവൻ വല്ലഭ , സ്തത്ര മധ്യേ ശുശ്രോഥ ത്വം സുരപതിഗിര ഭൗമദുബേഷ്ടിതാനി || 5 ||
വില്ലാളികളിൽ മുമ്പന്മാരായ അർജ്ജുനൻ മുതലായവരാൽപോലും എയമുറിക്കുവാൻ കഴിയാത്തതും വെള്ളത്തിൽ മാത്രം കാണപ്പെടാവുന്നതുമായ മത്സ്യാകൃതിയിലുള്ള ലക്ഷ്യത്തെ മുറിച്ച് മദ്രരാജാവിന്റെ പുത്രിയായ ലക്ഷണയേ നിന്തിരുവടി വിവാഹം ചെയ്തു . ഇപ്രകാരം എട്ടു ഭാർയ്യമാര് ഉണ്ടായിത്തീർന്നു . അങ്ങിനെയിരിക്കുന്നതിന്നിടയിൽ ഭൂമിദേവിയുടെ പുത്രനായ നരകാസുരന്റെ ദുഷ്കർമ്മങ്ങളെ ദേവേന്ദ്രൻ പറഞ്ഞയച്ചതിനാൽ നിന്തിരുവടി മനസ്സിലാക്കി .
🕉🕉6🕉🕉
സൂതായാതം പക്ഷിപ്രവരമധിരൂഢസ്ത്വമഗമോ വഹന്നത്തെ ഭാമാം ഉപവനമിവാരാതിഭവനം വിഭിന്ദൻ ദുർഗ്ഗാണി മൂടിത് - പൃതനാ ശോണിതരസൈ പുരം താവത് പ്രാഗ്ജ്യോതിഷമകുരുഥാശ്ശോണിതപുരം || 6 ||
നിന്തിരുവടി സ്മരിച്ച ഉടനെ വന്നുചേർന്ന ഗരുഡന്റെ പുറത്തു കയറിയവനായി സത്യഭാമയയും മടിയിലിരുത്തികൊണ്ട് സായന്തനസവാരിക്ക് ഉദ്യാനത്തിലേക്ക് എന്നതുപോലെ എതിരിയായ നരകാസുരന്റെ വസതിയിലേക്ക് നിർഭയം എഴുന്നെള്ളി ; ഉടൻതന്നെ പലവിധത്തിലായി കെട്ടിയിരുന്ന ഉറപ്പേറിയ കോട്ടകളെയെല്ലാം പൊളിച്ചു തകർത്ത് ശസ്തവർഷംകൊണ്ട് പിളർക്കപ്പെട്ട ശത്രുസൈന്യങ്ങളുടെ രക്ത പ്രവാഹത്താൽ " പ്രാഗ്ജ്യോതിഷം ' എന്ന നഗരത്തെ " ശോണിതപുര ' മാക്കി ( രക്തമയമാക്കി മാറ്റി
🕉🕉7🕉🕉
കാത്തു മുരസ്ത്വാം പഞ്ചാസ്യോ ജലധിവനമധ്യാദുദപതത് സ ചക്രേ ചക്രേണ പ്രദലിതശിര മംക്ഷ ഭവതാ ചതുർദ്ദതൈഃ ദന്താവളപതിഭിരിന്ധാനസമരം രഥാംഗേന ഛിത്വാ നരക , മകരോസ്തീർണ്ണനരകം || 7 ||
അഞ്ചുതലയുള്ളവനായ നരകാസുരന്റെ കോട്ടകളെ രക്ഷിച്ചു . കൊണ്ടിരുന്നവനായ മുരൻ എന്ന അസുരൻ സമുദ്രജലത്തിന്നുള്ളിൽനിന്നു നിന്തിരുവടിയെ ഉയർന്നുവന്നെതിർത്തു -- ആ അസുരൻ നിന്തിരുവടിയാൽ സുദർശനചക്രംകൊണ്ടു ഉടനെതന്നെ മുറിക്കപ്പെട്ട ശിരസ്സുകളോടുകൂടിയവനായി ചെയ്യപ്പെട്ടു . നാൽകൊമ്പനാനകളോടുകൂടി യുദ്ധത്തിന്നു കഠിനമായേറ്റുമുട്ടിയ നരകാസുരനെ ചക്രംകൊണ്ട് ചേദിച്ച് നരകലോകത്തിൽനിന്നുദ്ധരിച്ചു ( മോക്ഷം പ്രാപിപ്പിച്ചു .
🕉🕉8🕉🕉
സ്കൂതോ ഭൂമ്യാ രാജ്യം സപദി ഭഗദത്ത്സ്യ തനയേ ഗജംഞ്ചകം ദത്വാ പ്രജിഘയിഥ നാഗാൻ നിജപുരീം ഖലേനാബദ്ധാനാം സ്വഗതമനസാം ഷോഡശ പുനഃ സഹസ്രാണി സ്ത്രീണാമപി ച ധനരാശിം ച വിപുലം || 8 ||
ഉടനെതന്നെ ഭൂമിദേവിയാൽ സ്തുതിക്കപ്പെട്ടവനായി ആ രാജ്യത്തേയും ഒരു ആനയേയും ആ നരകാസുരന്റെ പുത്രനായ ഭഗദത്തന്നു നൽകിയിട്ട് അനന്തരം മറ്റുള്ള ഗജങ്ങളേയും ആ ദുഷ്ടനായ നരകനാൽ തടവിൽ പാർപ്പിക്കപ്പെട്ടിരുന്നവരും തന്നിൽ അനുരാഗത്തോടുകൂടിയവരുമായ പതിനായിരം സ്ത്രീകളേയും അളവറ്റ സമ്പത്തിനേയും സ്വവസതിയായ ദ്വാരകയിലേക്കു അയച്ച വൃത്തം . ശിഖരിണി
🕉🕉9🕉🕉
ഭൗമാപാഹൃത കുണ്ഡലം തദദിതേ ദാതും പ്രയാതോ ദിവം ദോഷം . ശക്രാദൈ്യർ മഹിതസമം ദയിതയാ ദൃസ്ത്രീഷു ദത്തഹിയാ ഹൃത്വാ കല്പതരം രുഷാഭിപതിതം ജിതേന്ദ്രമഭ്യാഗമ തത്തു ശ്രീമദദോഷ ഈദൃശേ ഇതി വ്യാഖാതുമേവാകൃഥാ ? | 9 |
നിന്തിരുവടി ദേവസ്ത്രീകളിൽ ലജ്ജയുളവാക്കിയവളായ പ്രിയതമയായ സത്യഭാമ യോടുകൂടി അപഹരിക്കപ്പെട്ട കുണ്ഡലത്തെ ദേവമാതാവായ അദിതിദേവിക്ക് നൽക്കുന്നതിനുവേണ്ടി ചെന്ന് നിന്തിരുവടി ദേമവന്ദ്രന് മുതലായവരാൽ പൂജിച്ച് സൽക്കരിക്കപ്പെട്ടവനായി കല്പകവൃക്ഷത്തെ വലിച്ചെടുത്ത് തന്മൂലം കോപത്തോടെ എതിരിട്ട ദേവേന്ദ്രനെ ജയിച്ച് ദ്വാരകാപുരിയിലേക്ക് തിരിച്ചെത്തി . ഈ പ്രവൃത്തിയാവട്ടെ ഐശ്വർയ്യത്താലുണ്ടാവുന്ന അഹങ്കാരത്തിന്റെ ഇന്ന്വിധത്തിലാണെന്നു അറിയിക്കുവാൻ വേണ്ടിമാത്രമാണ് നിന്തിരുവടി ചെയ്തത് .
🕉🕉10🕉🕉
കല്പദ്രം സത്യഭാമാഭവനഭുവി സൃജൻ ദ്യഷ്ടസാഹസ്രയോഷാ സ്വീകൃത്യ പ്രത്യഗാരം വിഹിത ബഹുവപുഃ ലാളയന് കേലിഭേദൈഃ ആശ്ചര്യാന്നാരദാലോകിത വിവിധഗതിഃ തത്ര തത്രാപി ഗേഹേ ഭൂയസേർവ്വാസു കർവ്വന് ദശ ദശ തനയാന് പാഹി വാതാലയേശ ! || 10 ||
ഹേ ഗുരുവായുപുരേശ | കല്പകവൃക്ഷത്തെ സത്യഭാമയുടെ വസതിയിലെ മുറ്റത്ത് നട്ടുപിടിപ്പിച്ച് നരകപുരിയിൽനിന്നു മോചിപ്പിച്ച പതിനായിരം കന്യകമാരേയും പരിഗ്രഹിച്ച് അവർക്കു നൽകിയിരുന്ന ഓരോ ഗ്രഹത്തിലും വെവ്വേറെ ശരീരം കൈകൊണ്ടവനായി പലവിധം ക്രീഡകൾകൊണ്ടും അവരെ ലാളിക്കുന്നവനായി ദർശിക്കപ്പെട്ട പലവിധത്തിലുള്ള ഗൃഹസ്ഥധർമ്മങ്ങളോടുകൂടിയവനായി ആ ഭാർയ്യമാരെല്ലാവരിലും പത്തു പത്തു പുത്രന്മാരെ ജനിപ്പിച്ച നിന്തിരുവടി എന്നെ രക്ഷിക്കേണമേ ! -
🕉🕉🕉
നാദാഹാണ പതിവർണനം എന്ന പാപം നാന്നാം ദശകം നാ .



Comments
Post a Comment