നാരായണീയം ദശകം 82


 ബാണയുദ്ധവും നൃഗമോക്ഷവർണ്ണനവും 


🕉🕉1🕉🕉


പ്രദ്യുമോ ആക്ടിണേയഃ സ ഖലു തവ കലാ ശംബരേണാഹുതസ്തം ഹത്വാ രത്യാ സഹാപ്ലോ , നിജപൂരമഹരദ് രുക്ടികന്യാം ച ധന്യാം തത്പുതോ്ഥാനിരുദ്ധോ ഗുണനിധിരവഹത് രോചനാം ആക്ടിപൗത്രീം തത്രോദ്വാഹേ ഗതസ്ത്വം ന്യവധി മുസലിനാ രുകൃപി ദ്യുതവൈരാത് || 1 ||



 അങ്ങയുടെ അംശഭൂതനായി രുഗ്മിണിയുടെ പുത്രനായിരിക്കുന്ന ആ പ്രദ്യുമനാവട്ടെ ശംബരൻ എന്ന അസുരനാൽ അപഹരിക്കപ്പെട്ടവനായി ആ അസുരനെ വധിച്ച് അവിടെ പാർത്തിരുന്ന രതീദേവിയോടുകൂടി തന്റെ പൂരമായ ദരകയെ പ്രാപിച്ചു . സൗഭാഗ്യവതിയായ രുക്മിയുടെ പുത്രിയെ അപഹരിക്കുകയും ചെയ്തു ; അതിൽ പിന്നെ ആ പ്രദ്യുമ്നന്നു അവളിലുണ്ടായ പുത്രനായ ഗുണങ്ങൾക്കെല്ലാം ഇരിപ്പിടമായ അനിരുദ്ധൻ രുക്മിയുടെ പുത്രന്റെ പുത്രിയായ രോചനയെ വിവാഹം ചെയ്തു . ആ വിവാഹത്തിന്നു നിന്തിരുവടിയും എഴുന്നെള്ളി , ജ്യേഷ്ഠനായ ബലരാമനാൽ ആൾമിയും ചൂതുകളിയിലുണ്ടായ വൈരംകൊണ്ട് കൊല്ലപ്പെട്ടു . വൃത്തം . സദ്ധരാ . 


🕉🕉2🕉🕉


ബാണസ്യ സാ ബലിസുതസ്യ സഹസ്രബാഹോ മഹേശ്വരസ്യ മഹിതാ ദുഹിതാ കിലോഷാ ത്വത്പൗത്രമേനമനിരുദ്ധമദ്ദഷ്ടപൂർവ്വം സ്വപ്നനുഭൂയ ഭഗവൻ ! വിരഹാതുരാഭൂത് || 2 || 


ഭഗവാനേ ! മഹാബലിയുടെ പുത്രനായി ശിവഭക്തനായി ആയിരം കൈകളോടു കൂടിയവനായിരിക്കുന്ന ബാണാസുരന്റെ ഗുണവിശിഷ്ടയായിരിക്കുന്ന പുത്രിയായി ഉഷയെന്നു പേരോടുകൂടിയ ആ കന്യകാരത്നം നിന്തിരുവടിയുടെ പൗത്രനും മുൻപ് കാണപ്പെട്ടിട്ടില്ലാത്തവനുമായ ഈ അനിരുദ്ധനെ സ്വപ്നത്തിൽ അനുഭവിച്ചിട്ട് വിരഹപീഡിതയായിത്തീർന്നുവത്രെ . 


🕉🕉3🕉🕉


യോഗിന്യതീവ കുശലാ ഖലു ചിത്രലേഖാ തസ്യാസഖീ വിലിഖതീ തരുണാനശേഷാൻ തത്രാനിരുദ്ധമുഷയാ വിദിതം നിശായാം ആനേഷ്ട യോഗബലതോ ഭവതോ നികേതാത് || 3 || 



അണിമ തുടങ്ങിയ അഷ്ടസിദ്ധികളും വശപ്പെടുത്തിയവളും ഏറ്റവും സാമർത്ഥ്യമുള്ളവളും ചിത്രലേഖയെന്നു പ്രസിദ്ധയുമായ ആ ഉഷയുടെ തോഴി പല യുവാക്കന്മാരേയും ചിത്രത്തിൽ എഴുതിക്കാണിക്കുന്നവളായിട്ട് അവരിൽ ഉഷയാൽ തിരിച്ചറിയപ്പെട്ട അനിരുദ്ധനെ രാത്രികാലത്ത് അവളുടെ യോഗശക്തികൊണ്ട് നിന്തിരുവടിയുടെ ഭവനത്തിൽനിന്ന് കൂട്ടികൊണ്ടുപോയി .

🕉🕉4🕉🕉


കന്യാപുരേ ദയിതയാ സുഖമാരമന്തം ചൈനം കഥഞ്ചന ബബന്ധുഷി ശർവ്വബന്ധ ശ്രീനാരദോക്ത തദുദന്ത ദുരന്തരോഷ ത്വം തസ്യ ശോണിതപുരം യദുഭിർന്യരുന്ധാഃ || 4 ||



 കന്യാമന്ദിരത്തില് പ്രേയസിയായ ഉഷയൊന്നിച്ച് സുഖമായി ക്രീഡിച്ചുകൊണ്ട് പാർത്തുവന്ന ഈ അനിരുദ്ധനെ ശിവഭക്തനായ ബാണാസുരന് ഒരു വിധം പിടിച്ചുകെട്ടി തടവിൽ പാർപ്പിക്കവെ , നിന്തിരുവടി നാരദനാൽ പറഞ്ഞറിയിക്കപ്പെട്ട ആ വർത്തമാനംകൊണ്ടു ഏറ്റവും കുപിതനായി യാദവന്മാരോടുകൂടി ചെന്നു ആ ബാണന്റെ ശോണിതപുരത്തെ നിരോധിച്ചു . - വൃത്തം . വസന്തതിലകം . 


🕉🕉5🕉🕉


പുരീപാശൈലപ്രിയദുഹിതൃ നാഥാസ്യ ഭഗവൻ സമം ഭൂതവ്രാതെഃ യദുബലമശങ്കം നിരുരുധ മഹാപ്രാണോ ബാണോ ആടിതി യുയുധാനേന യുയുധേ ഗുഹഃ പ്രദ്യുമേന , ത്വമപി പുരഹന്ത്രാ ജഘടിഷ || 5 || 



ഈ നാഗാസുരന്റെ നഗരപാലനായ ഭഗവാൻ ശ്രീ പരമേശ്വരന് ഭൂതഗണങ്ങളോടുകൂടി നിർഭയമായി എതിർത്തുകേറുന്ന യാദവസേനയെ തടഞ്ഞു ; അതിബലവാനായ ബാണാസുരൻ ഉടനെ സാത്യകിയൊടും ശിവതനയനായ സുബ്രഹ്മണ്യൻ പ്രദ്യുമനോടും യുദ്ധം ചെയ്തു . നിന്തിരുവടി മുപ്പുരാന്തകനായ ശിവനോടും എതിരിട്ടു . 


🕉🕉6🕉🕉


നിരുദ്ധാശേഷാസ്ത്ര മുമുഹഷി തവാസ്തേണ ഗിരിശേ ഭൂതാ ഭൂതാ ഭീതാഃ പ്രമഥകല വീരാഃ പ്രമഥിതാഃ പരാസ്മരുത് സ്കന്ദഃ കുസുമശരബാണശ്ച , സചിവ സ കുംഭാണ്ഡാ ഭാണ്ഡം നവമിവ ബലേനാശു ബിഭിദേ || 6 || 



സകല തടുക്കപ്പെട്ട അസ്ത്രങ്ങളോടും കൂടിയ ശങ്കരൻ നിന്തിരുവടിയുടെ മോഹനാസ്ത്രത്താല് മോഹിച്ചസമയം ഭൂതഗണങ്ങൾ ഭീതന്മാരായി ഓടിത്തുടങ്ങി , വീരന്മാരായ പ്രമഥഗണങ്ങൾ അടിച്ചോടിക്കപ്പെട്ടു . കുസുമാസ്തനായ പ്രദ്യുമന്റെ ശരങ്ങൾകൊണ്ട് ശിവപുത്രനായ സുബ്രഹ്മണ്യനും പിൻതിരിഞ്ഞ് ഓടി ; ബാണന്റെ മന്ത്രിയായ ആ കുംഭാണ്ഡൻ എന്നവനും ബലരാമനാൽ ( ചൂളക്കവെക്കാത്ത ) പുതിയ മൺകലമെന്നതുപോലെ ഉടനെ അടിച്ചു പിളക്കപ്പെട്ടു . വൃത്തം . ശിഖരിണീ .


🕉🕉7🕉🕉



ചാപാനാം പഞ്ചശത്യാ പ്രസഭമുപഗതേ ഛിന്നപാപേ ഥ ബാണേ വ്യർത്ഥ യാതേ , സമേതോ ജ്വരപതിരശനൈഃ അജ്വരി ത്വജ്ജ്വരേണ് ജ്ഞാനീ സ്കൂത്വാ  ഥ ദത്വാ തവ ചരിതജുഷാം വിജ്വരം സ ജ്വരോഗാത് പ്രായോ f ന്തർജ്ഞാനാന്തോപി ബഹുതമസാ രൗദ്രചേഷ്ടാ ഹി ച് രൗദ്രാഃ || 7


 അതിൽപിന്നെ അഞ്ഞുറു വില്ലുകളോടുകൂടി ഉടനെ വന്നെത്തിയ ബാണാസുരൻ വില്ലകളെല്ലാം മുറിക്കപ്പെട്ട് വെറുതെ മടങ്ങിപ്പോയസമയം യുദ്ധത്തിനൊരുങ്ങിവന്ന ശിവജ്രങ്ങളുടെ തലവൻ ഉടനടി അങ്ങയുടെ വിഷ്ണജ്വരത്താൽ തപിക്കപ്പെട്ടു ; അതിന്നുശേഷം അങ്ങയുടെ മാഹാത്മ്യം മനസ്സിലാക്കിയ ആ ശിവജ്വരം അങ്ങയെ സ്മതിച്ച് നിന്തിരുവടിയെ ചരിത്രത്തെ ഭജിക്കുന്നവർക്കു ജ്വരത്തിന്റെ ബാധയൊഴിയുമെന്ന അനുഗ്രഹം നൽകിയിട്ട് തിരികെപോയി ; രുദ്രനെ സംബദ്ധിച്ചവർ മനസ്സിൽ അറിവുള്ളവരായിരുന്നാലും തമോഗുണത്തിന്റെ ആധിക്യത്താല് മിക്കവാറും ഭയങ്കരകർമ്മങ്ങളോടുകൂടിയവരായിത്തന്നെയാണ് ഇരിക്കുന്നത് . 


🕉🕉8🕉🕉


ബാണം നാനായുധോഗ്രം പുനരഭിപതിതം ദർപ്പദോഷാദ്വിതന്വന് നിർല്ലനാശേഷദോഷം , സപദി ബുബുധുഷാ ശങ്കരേണോപഗീതം യദ്വാചാ ശിഷ്ടബാഹു ദ്വിതയ ഭയതോ നിർഭയം തത്പ്രിയം തം മുക്ത്വാ തദ്ദത്തമാനോ നിജപുരമഗമഃ സാനിരുദ്ധഃ സഹോഷം || 8 ||



 അഹങ്കാരത്തിന്റെ ദോഷംകൊണ്ട് പലവിധത്തിലുള്ള ആയുധങ്ങൾകൊണ്ടും അത്യധികം ഭയങ്കരനായി വീണ്ടും എതിർത്തുവന്ന ബാണാസുരനെ ചേഛേദിക്കപ്പെട്ട അനവധി ദോഷങ്ങളോടും ( കൈകളോടും എന്നും ) കൂടിയവനാക്കി ഉടനെ ജ്ഞാനോദയം വന്നപ്പോൾ പരമേശ്വരനാല് സ്തുതിക്കപ്പെട്ടവനായ നിന്തിരുവടി അദ്ദേഹത്തിന്റെ ഭക്തനായ ആ ബാണാസുരനെ ആ പരമേശ്വരന്റെ വാക്കനുസരിച്ച് രണ്ടുഭാഗത്തും ശേഷിച്ച ഈ കൈകളോടുകൂടിയവനും ഭയരഹിതനുമാക്കിമോചിപ്പിച്ചിട്ട് അവനാൽ പൂജിക്കപ്പെട്ടവനായി അനിരുദ്ധനോടും ഉഷയോടും കൂടി സ്വപുരമായ ദ്വാരകാനഗരത്തിലേക്ക് തിരിച്ചെഴുന്നള്ളി . 


🕉🕉9🕉🕉


മുഹ്രസ്താവച്ഛക്രം , വരുണമജയോ നന്ദഹരണേ യമം ബാലാനീതൗ , ദവദഹനപാനേനിലസഖം വിധിം വസ്തബ്ലേയേ , ഗിരിശമിഹ ബാണസ്യ സമരേ വിഭോ വിശ്വോത്കർഷീ തദയമവതാരോ ജയതി തേ || 9 |



 ദേവന്ദ്രനെയാകട്ടെ അടിക്കടി ജയിച്ചുകൊണ്ടിരുന്നു . സമുദ്രാധിപനായ വരുണനെ നന്ദഗോപനെക്കൊണ്ടുപോയ അവസരത്തിലും ധർമ്മരാജാവായ യമനെ ഗുരുപുത്രനെ തിരികെ കൊണ്ടുവന്നപ്പോഴും വായുവിന്റെ സഖാവായ അഗ്നിയെ കാട്ടുതീയിനെ വിഴുങ്ങിയ സമയത്തിലും സൃഷ്ടികർത്താവായ ബ്രഹ്മദേവനെ പശുക്കിടാങ്ങളെ അപഹരിച്ചുകൊണ്ടുപോയ സന്ദർഭത്തിലും കൈലാസനാഥനായ ശ്രീപരമേശ്വരനെ ഇപ്പോൾ ബാണാസുരനുമായുണ്ടായ യുദ്ധത്തിലും ജയിച്ചു . അതിനാൽ ഹേ ഭഗവാനേ ! നിന്തിരുവടിയുടെ ഈ ശ്രീകൃഷ്ണാവതാരം മറ്റെല്ലാ അവതാരങ്ങളേക്കാളും വിശിഷ്ടമായി വിജയിച്ചരുളുന്നു . വൃത്തം . ശിഖരിണീ . 


🕉🕉10🕉🕉


ദ്വിജരുഷാ കൃകലാസ വപുർധരം മൃഗതൃപം ത്രിദിവാലയമാപയൻ നിജ ജാനേ ദ്വിജഭക്തിമനുത്തമാം ഉപദിശന് പവനേശ്വര ! പാഹിമാം ( 10


 ദ്വിജശാപംകൊണ്ട് ഓന്തിന്റെ ശരീരത്തോടുകൂടിയവനായിത്തീർന്ന നൃഗനെന്ന രാജാവിനേ മോചിച്ച് സ്വർഗ്ഗത്തെ പ്രാപിക്കുന്നവനായ സ്വജനങ്ങളില് അതിശ്രേഷ്ഠമായ ബ്രാഹ്മണഭക്തിയെ ഉപദേശിക്കുന്നവനായി നിന്തിരുവടി ഹേ ഗുരുവായൂപുരേശ ! എന്ന കാത്തരുളേണമേ ! വൃത്തം -ദ്രുതവിളംബിതം . 

🕉🕉🕉


ബാണയുദ്ധവർണ്ണനവും നൃഗമോക്ഷവർണ്ണനവും എന്ന എൺപത്തിരണ്ടാം ദശകം സമാപ്തം .

Comments

Popular Posts