നാരായണീയം ദശകം - 83
🕉🕉1🕉🕉
രാമേഥ ഗോകുലഗതേ പ്രമാദാപ്രസ താൻപേത യമുനാദമനേ മദാ സ്വരം സമാരമതി , സേവകവാദമൂഢാ ദൂതം ദ്യയുങ്ക തവ പൗണ്ഡകവാസുദേവഃ || 1 ||
അനന്തരം ബലരാമൻ അമ്പാടിയെ പ്രാപിച്ചവനായി സ്ത്രീലോലുപനായി കഴിയവേ മധുപാനം ചെയ്തു മതിമറന്നവനായി താൻ വിളച്ചവഴിക്കു വരാതിരുന്ന യമുനാനദിയെ പിടിച്ചുവലിച്ച് തനിക്ക് കീഴടക്കി ഇഷ്ടം പോലെ ക്രീഡിച്ചുകൊണ്ട് പാർത്തുവരവെ പൗണ്ഡകവാസുദേവൻ എന്നു പ്രസിദ്ധിപ്രാപിച്ചിരുന്ന കരുഷദേശത്തിലെ രാജാവ് സേവകന്മാരുടെ മുഖസ്തുതിവാക്കുകൾ കേട്ട് മൂഢനായി നിന്തിരുവടിയുടെ അടുത്തേക്കു ഒരു ദൂതനെ പറഞ്ഞയച്ചു .
🕉🕉2🕉🕉
നാരയണോ f ഹമവതീർണ്ണ ഇഹാസ്മി ഭൂമ ധത്സ കില ത്വമപി മാമകലക്ഷണാനി ഉസൃജ്യ താനി ശരണം വ്രജ മാമിതി ത്വാം ദൂതോ ജഗാദ സകലർഹസി സഭായാം || 2 ||
ഈ ഭൂമിയിൽ ഭൂഭാരനാശത്തിന്നായി അവതരിച്ചിരിക്കുന്ന സാക്ഷാൽ നാരായണൻ ഞാനാണ് ; നീയും എന്റെ ചിഹ്നങ്ങളായ ശ്രീവത്സം , കൗസ്തുഭം മുതലായവയെ ധരിച്ചുകൊണ്ടു നടക്കുന്നതായി കേൾക്കുന്നു ; അവയെല്ലാം ഉപേക്ഷിച്ച് എന്ന ശരണം പ്രാപിച്ചുകൊൾക " എന്നിങ്ങിനെ ദൂതൻ സഭയിൽവെച്ച് എല്ലാവരാലും പരിഹസിക്കപ്പെട്ടവനായ്ക്കൊണ്ട് നിന്തിരുവടിയോടു പറഞ്ഞു .
🕉🕉3🕉🕉
ദൂതേ ഥ യാതവതി യാദവസൈനികസ്ത്വം ആ യാതോ ദദർശിഥ വപുഃ കില പൗണ്ഡകീയം താപേന വക്ഷസി കൃതാങ്ക , മനല്പമൂല്യ ശ്രീകൗസ്തുഭം , മകരകുണ്ഡലപീതചേലം || 3 ||
അനന്തരം ദൂതൻ മടങ്ങിപ്പോയപ്പോൾ നീന്തിരുവടി യാദവഭടന്മാരോടുകൂടി പുറപ്പെട്ടുചെന്നവനായി മാറിടത്തിൽ ചൂടുവെച്ച് ശ്രീവല്ലെന്നു തോന്നിക്കത്തക്കവണ്ണം അടയാളപ്പെടുത്തപ്പെട്ടതും വളരെ വിലയേറിയ ഒരു രത്നത്തെ കൗസ്തുഭമെന്ന നിലയില് ധരിച്ചിരിക്കുന്നതും മത്സ്യത്തിന്റെ ആകൃതിയിലുള്ള കണ്ഡലങ്ങളും മഞ്ഞപ്പട്ടും ധരിച്ചിരിക്കുന്നതുമായ പൗണ്ഡ്രകവാസുദേവന്റെ ശരീരത്തെ ദർശിച്ചുവല്ലോ .
🕉🕉4🕉🕉
കാളായസം നിജസുദർശനമസ്യതോ്സ്യ കാലാനലോത്കരകിരേണ സുദർശനന ശീർഷം ചകർത്തിഥ മമർദ്ദിഥ ചാസ്യ സേനാം തന്മിത്രകാശിപശിരോപി ചകർത്ഥ കാശ്യാം || 4 ||
കാരിരുമ്പുകൊണ്ടുണ്ടാക്കപ്പെട്ട് തന്റെ സുദർശനം എന്നു പേർ പറയപ്പെടുന്ന ചക്രായുധത്തെ പ്രയോഗിക്കുന്നവനായ ഇവന്റെ ശിരസ്സിനെ കാലാഗ്നിസുലിംഗങ്ങളെ വർഷിക്കുന്ന സുദർശനചക്രംകൊണ്ട് നിന്തിരുവടി മുറിച്ചെറിഞ്ഞു ; ഇവന്റെ സൈന്യത്തെ മർദ്ദിക്കുകയും ചെയ്തു ; അവന്റെ സുഹൃത്തായ കാശിരാജാവിന്റെ തലയെ കാശിയിലും അറത്തിട്ടു
🕉🕉5🕉🕉
ജാള്യേന ബാലകഗിരാപി കിലഹമേവ ശ്രീവാസുദേവ ഇതി രൂഢമതിശ്ചിരം സഃ സായുജ്യമേവ ഭവനൈക്യധിയാ ഗതോ ഭൂത് കോ നാമ കസ്യ സുകൃതം കഥമിത്യവേയാത് ? || 5 ||
മൂഢതകൊണ്ടും മൂർഖന്മരുടെ ഉപദേശംകൊണ്ടും ( മൂർഖേ് ഭകേപി ബാലഃ സ്യാത് എന്ന് ബാലപദത്തിന്നു മൂർഖൻ എന്നും അർത്ഥം ) " ഞാൻതന്നെയാണല്ലോ വിഷ്ണുവിന്റെ അംശാവതാരമായ ശ്രീവാസുദേവൻ ' എന്നിങ്ങിനെ വളരെക്കാലത്തോളം ദൃഢമായി വിശ്വസിച്ച് മനസ്സിലുറപ്പിച്ചുകൊണ്ടിരുന്ന പൗണ്ഡകവാസുദേവന് നിന്തിരുവടിയോടുള്ള അഭേദബുദ്ധി നിമിത്തം അങ്ങയോട് ഐക്യം പ്രാപിച്ചു . ആരുടെ സുകൃതം ഏതുവിധത്തില്ലയിരിക്കുമെന്ന് ആരാണറിയുന്നത് ?
🕉🕉6🕉🕉
കാശീശ്വരസ്യ തനയോ ഥ സുദക്ഷിണാഖ്യം ശർവ്വം പ്രപൂജ്യ ഭവതേ വിഹിതാഭിചാരം കൃത്യാനലം കമപി ബാണരനാതിഭീതെർ ഭൂതൈകഥഞ്ചന വൃതെസമമഭ്യമുഞ്ചത് || 6 ||
അനന്തരം കാശിരാജാവിന്റെ പുത്രനും സുദക്ഷണൻ എന്നു പോരോടുകൂടി യവനുമായ രാജകുമാരൻ പരമശിവനെ പൂജിച്ച് നിന്തിരുവടിയെ ആഭിചാരം ചെയ്ത് ഹോമിച്ച് ബാണാസുരയുദ്ധത്തിൽ പേടിച്ചോടിയവരും വളര പണിപ്പെട്ട് വിളിച്ചു . കൂട്ടപ്പെടേണ്ടിവന്നവരുമായ ഭൂതഗണങ്ങളോടുകൂടി ഒരു ഭയങ്കരമായ കൃത്യാഗ്നിദേവതയെ സൃഷ്ടിച്ചയച്ചു .
🕉🕉7🕉🕉
താലപ്രമാണചരണാമഖിലം ദഹന്തീം കൃത്യാം വിലോക്യ ചകിതെൻ കഥിതേ്പി പൗരെ ദ്യുതോസ്തുവേ കിമപി നോ ചലിതോ വിഭോ ! ത്വം പാർശ്വസ്ഥമാശു വിസസർജ്ജിഥ കാലചക്രം || 7 ||
കരിമ്പനകൾപോലെയിരിക്കുന്ന വലിയ കാലുകളോടുകൂടിയവളും കണ്ണിൽ കണ്ടതിനെയെല്ലാം ചുട്ടു ഭസ്മമാക്കുന്നവളുമായ ആ കൃത്തികയെ പേടിച്ചു വശംകേട്ട പുരവാസികളാൽ വിവരമറിയിക്കപ്പെട്ടവനായ നിന്തിരുവടി ഭാവാനേ ! ! ചൂതുകളിയിലുള്ള രസംകൊണ്ട് ഇരുന്നേടത്തുനിന്നു ഒന്നനങ്ങുകകൂടി ചെയ്യാതെ - അടുത്തുവെച്ചിരുന്നതായ സുദർശനചക്രത്തെ ഉടനെ എടുത്തയച്ചു .
🕉🕉8🕉🕉
അഭ്യാപതത്യമിതധാമി ഭവന്മഹാസ്ത്ര ഹാ ഹേതി വിദൂതവതീ ഖലു ഘോരകൃത്യാ രോഷാത് സുദക്ഷിണമദക്ഷിണചേഷ്ടിതം തം പൂപ്ലോഷ ചക്ര , മപി കാശിപുരീമധാക്ഷീത് || 8 ||
അളവറ്റ തേജസ്സോടുകൂടിയ അങ്ങയുടെ സുദർശനം നേരിട്ടുവാഞ്ഞത്ത " അയ്യോ അയ്യോ ' എന്നി നിലവിളിച്ചുകൊണ്ട് ആ ഭയങ്കരമായ കൃത്തിക ഓടിപ്പോയ്ക്കുളഞ്ഞുവല്ലോ ! അനന്തരം അസഹ്യമായ കോപത്താൽ വിരോധകൃത്യം ( ആഭിചാരം ചെയ്തവനായ ആ സുദക്ഷിണനെത്തന്നെ ആ ദേവത ദഹിപ്പിച്ചു . സുദർശനചക്രമാവട്ടെ ആ കാശിനഗരത്തെ ചുട്ടു ഭസ്മമാക്കുകയും ചെയ്തു . വൃത്തം . വസന്തതിലകം .
🕉🕉9🕉🕉
സ ഖലു വിവിദോ രക്ഷാഘാതേ കൃതോപകൃതീ പുരാ തവ തു കലയാ മൃത്യും പ്രാപ്തം തദാ ഖലതാം ഗതാ നരകസചിവോ ദേശക്ലേശം സൃജൻ നഗരാന്തികേ ഝടിതി ഹലിനാ യുദ്ധ്യന്നദ്ധ ! പപാത തലാഹതഃ || 9 |
പണ്ട് രാക്ഷസനിഗ്രഹത്തിൽ ഉപകാരം ചെയ്തവനായ ആ പ്രസിദ്ധനായ വിവിദൻ എന്ന വാനരൻ നിന്തിരുവടിയുടെ അംശാവതാരത്താൽ മരണം പ്രാപിക്കുന്നതിന്നു . അക്കാലത്ത് ദുഷ്ടതയെ പ്രാപിച്ചവനായി നരകാസുരന്റെ സചിവനായി ദ്വാരകാപുരിയുടെ അയൽ പ്രദേശങ്ങളില് പുരവാസികളെ ഉപദ്രവിച്ചുകൊണ്ടിരിക്കെ ബലരാമനാൽ എതിർക്കപ്പെട്ട് ഉടനെ നിഷ്പയാസം കൈത്തലം കൊണ്ടടിക്കപ്പെട്ടവനായി ചത്തുവീണു .
🕉🕉10🕉🕉
സാംബം കൗരവ്യപുത്രീഹരണ നിയമിതം സാന്ത്വനാർത്ഥി കുരൂണാം യാതസ്തദ്വക്യരോഷാദ്ധ്യത - കരിനഗരോ മോചയമാസ രാമഃ തേ ഘാത്യാഃ പാണ്ഡവേയഃ ഇതി യദുകൃതനാം നാമുചസ്ത്വം തദാനീം തം ത്വാം ദുർബോധലീലം പവനപുരപതേ ! താപശാന്ത്യ നിഷേവേ || 10
സാംബ , കൗരവന്മാരെ ദുർയ്യോധനന്റെ പുത്രിയായ ലക്ഷണയെ സ്വയംവരത്തിൽവെച്ച് ബലാൽക്കാരമായി അപഹരിക്കവേ പിടിച്ചുകെട്ടപ്പെട്ട ജാംബവതീപുത്രനായ സമാധാനിപ്പിക്കുവാൻ ചെന്നവനും അവരുടെ കടുത്ത വാക്കുകളാലുണ്ടായ കോപത്താൽ കലപ്പകൊണ്ടു ഹസ്തിനപുരത്തെ കുത്തിപുഴക്കുകയും ചെയ്ത ബലരാമൻ മോചിപ്പിച്ചുകൊണ്ടുവന്നു ; നിന്തിരുവടി ആ സമയത്ത് , കൗരവന്മാർ പാണ്ഡവന്മാരാൽ കൊല്ലപ്പെടേണ്ടവരാണെന്നു വിചാരിച്ച് യാദവസൈന്യത്തെ നിയോഗിച്ചയച്ചില്ല ; അറിയുവാൻ കഴിയാത്ത ലീലാവിലാസത്തോടുകൂടിയ അപ്രകാര മുള്ള നിന്തിരുവടിയെ ഹേ ഗുരുവായുപുരേശ ! താപങ്ങളുടെ ശാന്തിക്കുവേണ്ടി ഞാന് ആശ്രയിക്കുന്നു .
🕉🕉🕉
പൗണ്ഡ്രകവധാദിവർണ്ണനം എന്ന എൺപത്തിമന്നാംദശകം സമാപനം .



Comments
Post a Comment