നാരായണീയം ദശകം - 85
ജരാസന്ധവധവർണ്ണനം .
🕉🕉1🕉🕉
തതോ മഗധഭൂഭൂതാ ചിരനിരോധ സംക്ലേശിതം ശതാഷ്ടകയുതായുതദ്വിതയമീശ ! ഭൂമീകൃതാം അനാഥശരണായ തേ കമ്പി പൂരുഷം പ്രാഹിണോ ദയാചത സ മാഗധ ക്ഷപണമേവ കിം ഭൂയസാ ? || 1 ||
ഹേ ഭഗവാനേ ! അനന്തരം മഗദരാജാവായ ജരാസന്ധനാൽ വളരെക്കാലമായി തടവിലിട്ടടക്കപ്പെട്ട് കഷ്ടപ്പെടുത്തപ്പെട്ട ഇരുപത്തിനായിരത്തി എണ്ണൂറു രാജാക്കന്മാർ അനാഥരക്ഷകനായ നിന്തിരുവടിയുടെ സമീപത്തേക്കു ഒരു ദൂതനെ പറഞ്ഞയച്ചു . വളരെ പറയുന്നതെന്തിന്നു ? ആ ദൂതന് ആ ജരാസന്ധന്റെ വധത്തെതന്നെയാണ് അപേക്ഷിച്ചത് .
🕉🕉2🕉🕉
യിയാസുരഭിമാഗധം തദനു നാരദോദീരിതാത് യുധിഷ്ഠിരമഖാദ്യമാദുഭയകാര്യ പര്യകുലം വിരുദ്ധജയിനോ ധ്വരാദുഭയസിദ്ധിരിതദ്ധവേ ശശംസുഷി , നിഞ്ജസമം പുരമിയേഥ യൗധിഷ്ഠിരം . || 2 ||
ജരാസന്ധന്റെ അടുത്തേക്ക് പുറപ്പെട്ടുപോവാനാഗ്രഹിക്കുന്നവനായ നിന്തിരുവടി അതിനെ തുടർന്നു നാരദമഹർഷി പറഞ്ഞതിൽനിന്നു ധർമ്മപുത്രരുടെ യാഗോദ്യമത്തെപറ്റിയറിഞ്ഞ് സമയത്തുതന്നെ രണ്ടു കാർയ്യം വന്നുചേർന്നതിനാൽ എന്തുചെയ്യണമെന്നാലോചിച്ചു വിഷമിക്കവേ , ശത്രുക്കളെ ജയിച്ചു ചെയ്യേണ്ടതായ രാജസൂയയാഗംകൊണ്ട് രണ്ടു കാർയ്യങ്ങളും സാധിക്കാവുന്നതാണെന്ന് സചിവശുഷ്ഠമായ ഉദ്ധവൻ അഭിപ്രായപ്പെട്ടപ്പോൾ സ്വജനങ്ങളോടുകൂടി ധർമ്മപുത്രന്റെ രാജധാനിയിലേക്ക് എഴുന്നെള്ളി .
🕉🕉3🕉🕉
അശേഷദയിതായുതേ ത പ സമാഗതേ ധർമ്മജോ വിജിത്യ സഹജൈർമഹീം ഭവദപാംഗ സംവർദ്ധിതൈഃ ശ്രിയം നിരുപമാം വഹന്നഹഹ ! ഭക്തദാസായിതം ഭവന്തമയി ! മാഗധ പ്രഹിതവാൻ സഭീമാർജ്ജനം || 3 ||
നിന്തിരുവടി പത്നിമാരെല്ലാവരോടും കൂടി വന്നുചേർന്നപ്പോൾ ഹേ ഭഗവാനേ , അങ്ങയുടെ കടാക്ഷമൃതംകൊണ്ടുവർദ്ധിച്ച വീർയ്യോത്സാഹങ്ങളോടുകൂടിയ സഹോദരന്മാരെക്കൊണ്ട് രാജ്യങ്ങളെയെല്ലാം ജയിച്ച് അതുല്യമായ ഐശ്വർയ്യത്തെ വഹിക്കുന്നവനായ ധർമ്മപുത്രനാവട്ടെ ക്തന്മാർക്കു ദാസനായിത്തീർന്നിരുക്കുന്ന നിന്തിരുവടിയെ ഭീമനോടും അർജ്ജുനനോടുംകൂടി മഗധരാജാവായ ജരാസന്ധന്റെ നേർക്ക് പറഞ്ഞയച്ചുവല്ലോ ! ,
🕉🕉4🕉🕉
ഗിരിവ്രജപുരം ഗതാസ്തദനു ദേവ ! യൂയം ത്രയോ യയാച സമരോത്സവം ദ്വിജമിഷണ തം മാഗധം നിങ്ങൾ അപൂർണ്ണസുകൃതം ത്വമും പവനജേന സംഗ്രാമയന് നിരീക്ഷ്യ സഹ ജിഷ്ണുനാ ത്വമപി രാജയുദ്ധ്വാ സ്ഥിതഃ || 4 ||
അനന്തരം ഭഗവാനേ ! മൂന്നുപേരും ബ്രാഹ്മണന്മാരെന്ന വ്യാജവേഷത്തോടെ ഗിരിവ്രജപുരത്തെ പ്രാപിച്ച് അ ജരാസന്ധനോടു യുദ്ധോത്സവത്തെ യാചിച്ചു പുണ്യം തികഞ്ഞിട്ടില്ലാത്ത ഇവനെ വായുപുത്രനായ ഭീമപുത്രനോടുകൂടി യുദ്ധം ചെയ്യിക്കുന്നവനായി നിന്തിരുവടി അർജുനനോടുകൂടി രാജാക്കന്മാരെ യുദ്ധം ചെയ്യിക്കുന്നവനായി മദ്ധ്യസ്ഥനിലയിൽ കണ്ടുകൊണ്ടുനിന്നു . യുദ്ധം
🕉🕉5🕉🕉
അശാന്തസമരോദ്ധതം വിടപപാടനാസംജ്ഞയാ നിപാത്യ ജരസസൂതം പവനജേന നിഷ്പാടിതം വിമുച്യ നൃപതിൻ മുദാ സമ്ലഗുഹ്യ ഭക്തിം പരാം ദിദേശിഥ ഗതസുഹാനി ച ധർമ്മഗുപ്സ്യ ഭവഃ || 5 ||
അവസാനിക്കാത്തതായ ആ ദ്വന്ദ്വയുദ്ധത്തിൽ വർദ്ധിച്ച പരാക്രമത്തോടും അഹങ്കാരത്തോടുകൂടിയവനും ഇര എന്ന രാക്ഷസിയുടെ പുത്രനുമായ ജാരസന്ധനെ ചുളളിക്കൊമ്പുപിടിച്ച് ചീത്തുന്ന അടയാളം കാണിച്ച് ഭീമസേനനാല് രണ്ടായി പിളക്കപ്പെട്ടവനാക്കി നിഗ്രഹിച്ചിട്ട് തടവിലിട്ടടക്കപ്പെട്ടിരുന്ന രാജാക്കന്മാരെ സന്തോഷത്തോടുകൂടി മോചിപ്പിച്ച് അനുഗ്രഹിച്ചിട്ട് ഉത്തമമായ ഭക്തിയേയും നൽകിയനുഗ്രഹിച്ചു . ആശയൊഴിഞ്ഞവരെങ്കിലും ധർമ്മസംരക്ഷണത്തിന്നായി അവരവരുടെ രാജ്യങ്ങളേയും തിരികെ നൽകി . [ " ജരസം സുതം " മഗധരാജാവായ ബൃഹദ്രഥന്ന് സന്തത്യർത്ഥമായി ചണ്ഡകൗശികനെന്ന ഒരു മഹർഷിവർയ്യന് നൽകിയ ദിവ്യമായ ഒരു ആഫലത്ത അദ്ദേഹത്തിന്റെ രണ്ട് പത്നിമാർകൂടി രണ്ടായി പകത്തടുത്തു ഭക്ഷിക്കുകയും ഓരോരുത്തരും ശിശുവിന്റെ ഓരോ ഭാഗത്തെ പ്രസവിക്കുകയും ചെയ്തു . ആ രാജപത്നിമാർ ആ രണ്ടു ശകലങ്ങളേയും പട്ടിൽ പൊതിയിച്ച് പെരുവഴിയിൽ കൊണ്ടുപോയിട്ടു . ആ വഴിക്കു പോവാനിടയായ ജരയന്ന രാക്ഷസി രാജാവിനോടുള്ള അനുഗ്രഹബുദ്ധിയാൽ ആ രണ്ടു കഷ്ണങ്ങളേയും ഒന്നിച്ചുചേർത്തപ്പോൾ ആ കുട്ടിക്ക് ചൈതന്യമുണ്ടാവുകയും അതിനെ ബൃഹദ്രഥരാജാവിനെ ഏല്പിക്കുകയും ചെയ്തു . " ജര ' സന്ധിച്ച ആ ശിശുവിന്നു ജാരസന്ധൻ എന്ന പേരുണ്ടായി . ജരാസന്ധന്റെ ശരീരത്ത യോജിപ്പിച്ചതുപോലെ രണ്ടായി പിരിച്ച് വ്യത്യസ്തമായി ഇടാത്തപക്ഷം അവൻ മരണമുണ്ടാവുകയില്ലെന്നു മനസ്സിലാക്കിയിരുന്നതിനാലാണ് ഭഗവാന് ചുള്ളിക്കൊമ്പു മുറിച്ചിട്ട സംജ്ഞകാട്ടിക്കൊടുത്തു ഭീമസേനനെക്കൊണ്ടു വധിപ്പിച്ചത് .
🕉🕉6🕉🕉
പ്രചക്രൂഷി യുധിഷ്ഠിരേ തദനു രാജസൂയാദ്ധ്വരം പ്രസന്നഭുതകീഭവത് സകലരാജകവ്യാകുലം ത്വമപ്യയി ജഗത്പതേ ! ദ്വിജപദാവനേജാദികം ചകാർത്ഥ , കിമു കഥ്യതേ നൃപവരസ്യ ഭാഗ്വോന്നിതിഃ ? || 6 ||
അനന്തരം ധർമ്മപുത്രമഹാരാജാവ് സന്തോഷത്തോടുകൂടിത്തന്നെ ഭൂത്യഭാവത്തിൽ വർത്തിച്ചിരുന്ന എല്ലാ രാജ്യങ്ങളിലേയും രാജാക്കന്മാരെക്കൊണ്ടും നിറഞ്ഞ രാജസൂയയാഗത്തെ അനുഷ്ഠിച്ചുകൊണ്ടിരിക്കെ അല്ലയോ ലോകേശ്വര ! നിന്തിരുവടികൂടി ബ്രാഹ്മണരുടെ കാൽ കഴുകിക്കൊടുക്കുക മുതലായ പ്രവൃത്തികളെ ചെയ്തു സഹായിച്ചുകൊണ്ടിരുന്നു ; മഹാരാജാവായ യുധിഷ്ഠിരന്റെ ഭാഗ്യത്തിന്റെ ഉയർച്ച പറഞ്ഞറിയിക്കേണ്ടതുണ്ടോ ?
🕉🕉7🕉🕉
തതഃ സവനകർമ്മണി പ്രവരകഗ്രപൂജാവിധിം വിചാര്യ സഹദേവവാഗനുഗതഃ സ ധർമ്മാത്മജാ വ്യധത്ത ഭവതേ മുദാ സദസി വിശ്വഭൂതാത്മനേ തദാ സസുരമാനുഷം ഭവനമേവ തൃപ്തിം ദധൗ || 7 ||
അതിൽപിന്നെ ' സവനം " എന്ന കർമ്മത്തിൽ സർവ്വഗുണങ്ങളും തികഞ്ഞ ഒരു മഹാപുരുഷന്ന് അഗ്ര്യപൂജ ചെയ്യുക എന്ന ക്രിയയിൽ മറ്റുള്ളവരോടുകൂടി ആലോചിച്ചിട്ട് സഹദേവന്റെ അഭിപ്രായത്തെ സ്വീകരിച്ചുകൊണ്ട് - ധർമ്മപുത്രൻ പ്രപഞ്ചസ്വരൂപനായ നിന്തിരുവടിയാക്കൊണ്ട് - ആരേ നിറഞ്ഞ സദസ്സിൽവെച്ച് അതിസന്തോഷത്തോടുകൂടി ആഗ്രപൂജ ചെയ്തു . ആ സമയം ദേവന്മാരും മനുഷ്യന്മാരുമടക്കം ലോകം മുഴുവനുംതന്നെ സംതൃപ്തി കൈക്കൊണ്ടു .
🕉🕉8🕉🕉
തതഃസപദി ചേദിപോ മുനിനൃപേഷു തിഷ്ഠത്സ്വഹോ ! സഭാജയതി കോ ജഡം പശുപദുർദൂരൂടം വടും ഇതി ത്വയി സ ദുർവ്വചോവിതതിമുദ്വമന്നാസനാത് ഉദാപതദുദായുധസേമപതാമും പാണ്ഡവാഃ || 8 ||
ഉടനെ ആ ചേദിരാജാവായ ശിശുപാലൻ " മഹർഷിമാരും രാജാക്കന്മാരും ഇരിക്കവേ മാടുമേക്കുന്ന ഒരു തെമ്മാടി ചെറുക്കനെ ഏതു വിഡ്ഡിയാണ് പൂജിക്കുന്നത് ? അന്യായം എന്നിങ്ങിനെ നിന്തിരുവടിയില് അസഭ്യവാക്കുകളെ ചൊരിഞ്ഞുകൊണ്ട് ഉടനെതന്നെ ഇരിപ്പിടത്തിൽനിന്ന് വാളെടുത്തുയർത്തിപ്പിടിച്ചുകൊണ്ട് ചാടിയെഴുനേറ്റു ; ഇവനോടു പാണ്ഡവന്മാർ എതിരിട്ടു .
🕉🕉9🕉🕉
നിവാർയ്യ നിജപക്ഷഗാനഭിമുഖസ്യ വിദ്വേഷിണ സ്തമേവ ജഹഷേ ശിരോ ദനുജദാരിണാ സ്വാരിണാ ജനുസ്ത്രിതയലബ്ദയാ സതതചിന്തയാ ശുദ്ധധീഃ സ്ത്വയാ സ പരമേകതം അമൃത യോഗിനാം ദുർല്ലഭാം . || 9 |
സ്വപക്ഷത്തിലുള്ള അവരെ വിലക്കിനിർത്തി നിന്തിരുവടിതന്നെ അസുരന്മാരുടെ ശിരസ്സറുക്കുന്നതിൽ സമർത്ഥമായ തന്റെ ചക്രംകൊണ്ട് നേരിട്ടുവരുന്ന വിരോധിയായ ശിശുപാലന്റെ ശിരസ്സിനെ അറുത്തിട്ട് , മൂന്നുജന്മംകൊണ്ടു ലഭിച്ചിട്ടുള്ള നിഗ്രന്തരചിന്തകൊണ്ട് പരിശുദ്ധമായിത്തീർന്നിട്ടുള്ള മനസ്സോടുകൂടിയ ആ ശിശുപാലൻ യോഗീശ്വരന്മാർക്കുപോലും ലഭിക്കാവുന്നതല്ലാത്ത നിന്തിരുവടിയോടുള്ള പരമൈക്യത്തെ പ്രാപിച്ചു . ( ആദ്യത്ത ജന്മത്തിൽ ഹിരണ്യകശിപുവായിട്ടും രണ്ടാമത്ത ജന്മത്തിൽ രാവണനായിട്ടും ഈ മൂന്നാമത്തെ ജന്മത്തിൽ ശിശുപാലനായിട്ടും ഭഗവാനിൽ വിരോധഭാവത്ത കൈക്കൊണ്ടു ദ്യേഷബുദ്ധിയോടെ സദാ സർവ്വസമയത്തും ഭഗവാനെ സ്മരിച്ചുകൊണ്ടിരിക്കുകയാൽ സായൂജ്യം പ്രാപിച്ചു .
🕉🕉10🕉🕉
തതഃ സുമഹിത ത്വയാ ക്രതുവരേ നിരൂഡേ , ജനോ യയ ജയതി ധർമ്മജോ ജയതി കൃഷ്ണ ഇത്യാലപന് ഖലഃ സ തു സുയോധനോ ധുതമനാസേപത്നശ്രിയാ മയാർപ്പിത സഭാമുഖ സ്ഥലജലഭ്രമാദഭൂമീത് || 10 |
അനന്തരം അതിശ്രേഷ്ഠമായ രാജസൂയയാഗം നിന്തിരുവടിയാൽ വിധിപോലെ നിർവ്വഹിക്കപ്പെട്ടപ്പോള് അവിടെ വന്നുകൂടിയിരുന്നവരെല്ലാം " ധർമ്മപുത്രൻ ജയിക്കുന്നു ; ഭഗവാൻ ശ്രീകൃഷ്ണൻ വിജയിക്കുന്നു ; " എന്നു ഉൽഘോഷിച്ചുകൊണ്ട് യാത്രയായി ; എന്നാൽ ദുഷ്ടബുദ്ധിയയ ആ ദൂർയ്യോധൻമാത്രം ധർമ്മപുത്രന്റെ ഐശ്വർയ്യസമൃദ്ധിയിൽ അസ്വസ്ഥചിത്തനായി മയനാൽ നിർമ്മിച്ചുകൊടുക്കപ്പെട്ട് സഭാമണ്ഡപത്തിൽ സ്ഥലത്തില് ജലമുണ്ടെന്നും ജലത്തിൽ സ്ഥലമാണെന്നും എന്നുള്ള ഭ്രാന്തികൊണ്ട് പരിഭ്രമിച്ച് ഉഴന്നു .
🕉🕉11🕉🕉
തദാ ഹസിതമുത്ഥിതം ദ്രുപദനന്ദനാഭീമയോ രപാംഗകലയാ വിഭോ ! കിമപി താവദുജ്ജംഭയൻ ധരാഭരനിരാകൃത സപദി നാമ ബീജം വപൻ ജനാർദ്ദന ! മരുത്പുരീനിലയ ! പാഹി മാമാമയാത് || 11 |
ദുഷ്ടന്മാരെ ശിക്ഷിക്കുന്ന ഹേ സർവേശ്വര ! ഗുരുവായൂർ പുരേശ ! ആ സമയം പാഞ്ചാലിയ്ക്കും ഭീമസനന്നും പൊടുന്നനവേ ഉണ്ടായ പൊട്ടിച്ചിരിയെ കടക്കൺകോൺകൊണ്ട് ആ സമയം അല്പമൊന്നു വർദ്ധിപ്പിച്ചുകൊണ്ട് ഭൂഭാരത്തെ ഇല്ലാതാകുന്ന വിഷയത്തില് പെട്ടെന്നു വിത്തുപാകിയ നിന്തിരുവടി എന്നെ രോഗത്തിൽനിന്നു രക്ഷിക്കേണമേ . ജരാസന്ധവധവർണ്ണനം എന്ന എൺപത്തഞ്ചാം ദശകം സമാപ്തം .



Comments
Post a Comment