നാരായണീയം ദശകം - 86
സാദ്ധാദിവധവർണ്ണനവും ഭാരതയുദ്ധവർണ്ണനവും
🕉🕉1🕉🕉
സാലോ ഹൈഷീവിവാഹേ യദുബലവിജിത ശ്ചന്ദ്രചൂഡാദ്വിമാനം വിന്ദൻ സൗഭം സ മായീ ത്വയി വസതി കുരൂന് ത്വത്പുരീമഭ്യഭാങ്കക്ഷീത് പ്രദ്യുമ്നസ്തം നിരുന്ധൻ നിഖിലയദുഭടൈം ന്യഗ്രഹീദുഗ്രവീർയ്യം തസ്യാമാത്യം ദൃമന്തം വ്യജനി ച സമരം സപ്തവിംശത്യഹാന്തഃ || 1 ||
രുഗ്മിണീസ്വയംവരത്തിൽ യാദവസൈന്യത്താൽ തോല്പിക്കപ്പെട്ടവനായ സാല്വരാജാവ് മഹേശ്വരനിൽനിന്ന് സൗരം എന്നു പേരോടുകൂടിയ ഇഷ്ടംപോലെ ഗമിക്കുന്ന ഒരു വിമാനത്തെ തപസ്സുകൊണ്ടു സമ്പാദിച്ചിട്ട് , നിന്തിരുവടി ഇന്ദ്രപ്രസ്ഥാനത്തിൽ താമസിച്ചുകൊണ്ടിരിക്കുമ്പോൾ മായാവിയായ അവന് നിന്തിരുവടിയുടെ ദ്വാരകാപുരിയെ ആക്രമിച്ചു ; പ്രദ്യുമ്നൻ എല്ലാ യാദവസൈന്യങ്ങളോടുംകൂടി അവനെ തടഞ്ഞു നിർത്തി അവന്റെ മന്ത്രിയും ഉഗ്രപരാക്രമിയുമായ ഭമാൻ എന്നവനെ വധിച്ചു ; ആ യുദ്ധം ഇരുപത്തേഴുദിവസംവരെ നീണ്ടുനില്ക്കുകയും ചെയ്തു .
🕉🕉2🕉🕉
താവത് ത്വം രാമശാലീ ത്വരിതമുപഗത ഖണ്ഡിതപ്രായസൈന്യം സൗഭേശം തം ന്യരുന്ധാ സ ച കില ഗദയാ ശാർങ്ഗമഭ്രംശയത് തേ മായാതാതം വ്യഹിംസീത് അപി തപ പുരതഃ തത് ത്വയായി ക്ഷണാർദ്ധം നാജ്ഞായീത്യാഹുകേ , തദിദമവമതം വ്യാസ് ഏവ ന്യഷേധീത് || 2 ||
അങ്ങിനെയിരിക്കുന്ന സമയം നിന്തിരുവടി ബലരാമനോടുകൂടി വേഗത്തിൽ മടങ്ങിവന്നു മിക്കവാറും നശിച്ച സൈന്യത്തോടുകൂടിയ ൽ സാലരാജാനെ എതിർത്തു ; അവനാവട്ടെ ഗദകൊണ്ട് നിന്തിരുവടിയുടെ ശാർങ്ഗം എന്ന വില്ലിനെ കയ്യിൽ നിന്ന് താഴത്തു തട്ടിയിട്ടുവത്രെ : നിന്തിരുവടിയുടെ മുൻപിൽ വെച്ച് മായാനിർമ്മിതനായ പിതാവിനെ വെട്ടുകയും ചെയ്തുവത്രെ ; ഇത് നിന്തിരുവടിയാൽ കൂടി അല്പനേരത്തേക്ക് അറിയപ്പെട്ടില്ല എന്നിങ്ങിനെ ചിലർ പറയുന്നു ; അപ്രകാരമുള്ള ഈ നിന്ദ്യം വാർത്തയെ ഭഗവാന് ശ്രീ വേദവ്യാസമഹർഷിതന്നെ നിഷേധിച്ചിട്ടുണ്ട് .
🕉🕉3🕉🕉
ക്ഷിപ്ത്വാ സൗഭം ഗദാചുണ്ണിതമുദകനിധൗ മയ്ക്ക് സാലേട്ടപി ചക്രേ ണോത്കൃത്തേ , ദന്തവക്ത പ്രസഭമതിപത ന്നഭ്യമുഞ്ചദ് ഗദാം തേ കൗമോദക്യാ ഹതോട്ടസൗ അപി സുകൃതനിധി ചൈദ്യവത് പ്രാപദൈക്യം സർവ്വേഷാമേഷ പൂർവ്വം ത്വയി വൃതമനസാം മോക്ഷാർത്ഥാവതാരം || 3 ||
സാലന്റെ സൗഭമെന്ന വിമാനത്തെ ഗദകൊണ്ടടിച്ചുടച്ച് സമുദ്രത്തിൽ വിട്ടിയിട്ട് ഉടൻതന്നെ സാല്വനും സുദർശനചക്രംകൊണ്ട് കഴുത്തറുക്കപ്പെട്ടപ്പോള് ദന്തവക്തന് എന്നവൻ ചാടിവീണ് നിന്തിരുവടിയുടെ നേർക്ക് ഗദയെ ഊക്കോടെ ചുഴറ്റിയെറിഞ്ഞു ; സുകൃതം ചെയ്തവനായ ഈ ദന്തവക്തനും നിന്തിരുവടിയുടെ കൗമോദകി എന്ന ഗദയാൽ പ്രഹരിക്കപ്പെട്ടവനായി ചേദിരാജാവായ ശിശുപാലനെപോലെ അങ്ങയോടു ഐക്യം പ്രാപിച്ചു ; ഈ അവതാരം ഇതിന്നുമുൻപ് നിന്തിരുവടിയില് മനസ്സുറപ്പിച്ചിരിക്കുന്ന എല്ലാവരുടേയും മോക്ഷത്തിനുവേണ്ടിത്തന്നെയാകുന്നു .
🕉🕉4🕉🕉
ത്വയ്യായാതേ ജാതേ കില കുരുസദസി ദ്യുതകേ സംയതായാ ക്രന്ദന്ത്യാ യാജസന്യാ സകരുണമകൃഥാ ചേലമാലാമനസാം അന്നാന്ത പ്രാപ്ത ശർവ്വംശജ മുനിചകിത ദ്രൗപദീ ചിന്തിതോ f പ്രാപ്തശാകാന്നമശ്നൻ മുനിഗണമകഥാ തൃപ്തിമന്തം വനാന്തേ || 4 ||
നിന്തിരുവടി ദ്വാരകയിലേക്കു മടങ്ങിവന്ന സന്ദർഭത്തിൽ പിന്നെ കൗരവന്മാരുടെ സഭയിൽവെച്ചുണ്ടായ ചൂതുകളിയിൽ പണയപ്പെടുത്തപ്പെട്ടവളെന്നു പറയപ്പെട്ടവളും നിന്തിരുവടിയെ വിളിച്ചു കരയുന്നവളുമായ പാഞ്ചാലിയുടെ ഉടുവസ്ത്രങ്ങളെ നിന്തിരുവടി കരുണയോടുകൂടി അവസാനമില്ലാത്തതാക്കിത്തീർത്തു . അനന്തരം കാട്ടിൽ അന്നാവസാനത്തിൽ വന്നുചേർന്ന ദുർവാസസ്സ മഹർഷിയിൽനിന്നു ഭീതയായ പാഞ്ചാലിയാൽ ധ്യാനിക്കപ്പെട്ടവനായി അവിടെ ചെന്നുചേർന്നു ചീരക്കറിയുടെ ഒരു ശകലം ഭക്ഷിച്ച് ദുർവാസസ്സ് മഹർഷിയേയും ശിഷ്യന്മാരേയും ഏറെ തൃപ്തിയുള്ളവരാക്കിത്തീർത്തു .
( രാജസൂയ യാഗം കഴിച്ചു ഐശ്വർയ്യപരിപൂർണ്ണന്മാരായി കഴിയുന്ന പാണ്ഡവന്മാരിൽ അസൂയ വർദ്ധിച്ച് ദുർയ്യോധനൻ ശകുനിയുടെ സഹായത്തോടുകൂടി യുധിഷ്ഠിരനെ കള്ളചൂതിൽ തോല്പിക്കുകയും അവരുടെ സർവ്വസ്വവും അപഹരിക്കുകയും ചെയ്തു ; പോരാതെ യുധിഷ്ഠിരന് തന്നെത്തന്നെയും അനുജന്മാരേയും പ്രേയസിയായ പാഞ്ചാലിയെകൂടിയും പണയപ്പെടുത്തുകയും ചെയ്തു . മദാന്ധനായ ദുർയ്യോധനൻ മയനിർമ്മിതമായ സഭാഗൃഹത്തിൽ സ്ഥലജലഭ്രാന്തിനിമിത്തം മിത്തം താൻ ഇടറിവീണ അവസരത്തിൽ പൊട്ടിച്ചിരിച്ച് തന്നെ അവമാനിച്ച പാഞ്ചാലിയോടുള്ള പക പോക്കുന്നതിന്നായി , പണയപ്പെട്ട് അസ്വതന്ത്രരായിനില്ക്കുന്ന ഭർത്താക്കന്മാരെല്ലാവരും നോക്കിനില്കുവേ , അനുജനായ ദുശ്ശാസനെകൊണ്ട് നിറഞ്ഞ സദസ്സിൽവെച്ച് അവളുടെ വസ്ത്രങ്ങളെല്ലാം അഴിച്ച് അപമാനിക്കുവാൻ മുതിരുകയും അവൾ ആപൽബന്ധുവായ ഭഗവാനെ വിളിച്ച് ദീനദീനം മുറയിടുകയും ചെയ്തു . ഭഗവാന്റെ കരുണാതിശയത്താൽ ദുശ്ശസനൻ അഴിക്കുംതോറും അത്രയും വസ്ത്രം പാഞ്ചാലിയുടെ ദേഹത്തെ ആവരണം ചെയ്തുകൊണ്ടേയിരുന്നു ; അങ്ങിനെ ദുർയ്യോദനന്റെ ആഗ്രഹം നീഷ്കലമായി
🕉🕉5🕉🕉
യുദ്ധോധ്യോഗേ ഥ മന്ത്ര മിലതി സതി വൃതം ഫൽഗുനേന ത്വമേകം കൗരവ്യ ദത്തസൈന്യ : കരിപുരമഗമോ മൂത്യകൃത് പാണ്ഡവാർത്ഥം ഭീഷ്മാദ്രോണാദി മാച്ചേ തവ ഖലു വചനേ ധിച്ചതേ കൗരവേണ വ്യാവൃണ്വാൻ വിശ്വരൂപം മുനിസദസി പരീം ക്ഷോഭയിത്വാഗതോ f ഭൂഃ || 5 ||
അനന്തരം യുദ്ധം തുടങ്ങുന്നതിനെ സംബന്ധിച്ച് ആലോചന നടന്നുകൊണ്ടിരിക്കെ അർജുനനാൽ നിന്തിരുവടി മറ്റുള്ളവരോടുകൂടാതെ ഏകനായിട്ട് വരിക്കപ്പെട്ടു ; ദുർയ്യോധനൻ സൈന്യങ്ങളെ മുഴുവൻ കൊടുത്ത് പാണ്ഡവന്മാർക്കുവേണ്ടി ദൂതകർമ്മം ചെയ്യുന്നവനായി ഹസ്തിനപുരത്തിലേക്ക് നിന്തിരുവടി എഴുന്നെള്ളി ; ഭീഷ്ഠൻ , റോണൻ മുതലായവരാൽ ബഹുമാനിക്കപ്പെട്ടാനായ നിന്തിരുവടിയുടെ സന്ദേശം ദുർയ്യോധനനാൽ ദിക്കാരപൂർവ്വം തള്ളിക്കളയപ്പെട്ടപ്പോൾ അവിടെ കൂടിയിരുന്ന മഹർഷിമാരുടെ സദസ്സിൽ വിശ്വരൂപത്തെ കാണിച്ച് ഹസ്തിനപുരത്തെ ഇളക്കിയശേഷം തിരിച്ചെഴുന്നള്ളി .
🕉🕉6🕉🕉
ജിഷ്ണാസ്ത്വം കൃഷ്ണ ! സൂതഖലു സമരമുഖ ബന്ധുഘാതേ ദയാലും ഖിന്നം തം വീക്ഷ്യ വീരം കിമിദമയി സഖേ ! നിത്യ ഏകോ f യമാത്മാ കോ വദ്ധ്യാ ? കോയ ഹന്താ ? തദിഹ വധഭിയം പ്രോജ് മയ്യർപ്പിതാത്മാ ധർമ്മ്യം യുദ്ധം ചരേതി പ്രകൃതിമനയഥാ ദർശയന് വിശ്വരൂപം || 6 ||
ഹേ കൃഷ്ണ ! നിന്തിരുവടി അർജ്ജുനന്റെ സാരഥിയായി യുദ്ധാരംഭത്തിൽതന്നെ പരാക്രമശാലിയായ 180 അർജ്ജുനന സ്വജനങ്ങളായ കൗരവന്മാരെ നിഗ്രഹിക്കുന്നതിൽ ദയയോടുകൂടിയവനായിട്ടും വ്യസനിക്കുന്നവനായിട്ടും കണ്ടിട്ട് , “ ഹേ സ്നേഹിതാ ! എന്നു ചാപല്യമാണിത് ? ആത്മാവ് നാശമില്ലാത്തവനും ഏകസ്വരൂപനുമാണ് ഇങ്ങിനെയിരിക്കെ കൊല്ലപ്പെടുന്നവനാരാണ് ; കൊല്ലുന്നവനാരാണ് ; അതുകൊണ്ട് ഈ അവസരത്തില് കൊല്ലുകയാണ് എന്ന ഭയത്തി ഉപേക്ഷിച്ച് എന്നിൽ അർപ്പിക്കപ്പെട്ട ബുദ്ധിയോടുകൂടിയവനായി ക്ഷത്രിയന്മാർക്ക് വിധിക്കപ്പെട്ടതായിരിക്കുന്ന ധർമ്മാനുസൃതമായ യുദ്ധത്തെ ചെയ്യുക എന്നുപദേശിച്ച് ഈ ഉപദേശംതന്നെയാണ് ഭഗവദ്ഗീതയെന്നറിയപ്പെടുന്നത് വിശ്വാസദാർഢ്യത്തിന്നു നിന്തിരുവടിയുടെ വിശ്വരൂപത്തെയും കാണിച്ചുകൊടുത്ത് അർജ്ജുനന്റെ വ്യാമോഹം നീക്കി സ്ഥിരചിത്തനാക്കിത്തീർത്തുവല്ലോ !
🕉🕉7🕉🕉
ഭക്തോത്തംസ f ഥ ഭീക്ഷ തവ ധരണിഭര ക്ഷേപ കൃത്യക്ക് നിത്യം നിത്യം വിഭിന്ദത്യയുതസമധികം പ്രാപ്നസാദേ ച പാർത്ഥ നിശ്ശസ്ത ത്വപ്രതിജ്ഞാം നിജഹദരിവരം ധാരായൻ ക്രോധശാലീ വാധാവൻ പ്രാഞ്ജലീം തം നതശിരസമാ വിക്ഷ്യ മോദാദപാഗാഃ || 7 ||
അനന്തരം ഭക്തശിഖാമണിയായ ഭീഷ്മാചാർയ്യൻ നിന്തിരുവടിയുടെ ഭൂഭാരത്തെ നശിപ്പിക്കുകയെന്ന കൃത്യത്തിൽ ആസക്തിയോടുകൂടി സഹായിക്കുന്നവനായി ദിവസം തോറും പതിനായിരത്തിലേറെ വീരന്മാരെ നിഗ്രഹിച്ചുകൊണ്ടിരിക്കവേ വില്ലാളികളില് വിരുതേറിയ അർജ്ജുനന് തളർന്നുതുടങ്ങിയ സമയം ആയുധമെടുക്കാതിരിക്കുക എന്ന പ്രതിജ്ഞയെ ഉപേക്ഷിച്ച് സുദർശനചക്രം എടുത്തു കൊണ്ട് ഭീഷ്ടന്റെ നേരിട്ട് പാഞ്ഞുചെല്ലുന്നവനായി തലകുനിച്ച് കൈകൂപ്പിക്കൊണ്ടുനില്ക്കുന്ന അദ്ദേഹത്തെ അനന്തരം സന്തോഷത്തോടുകൂടി നിന്തിരുവടി പിൻ വാങ്ങിയല്ലോ . ( യുദ്ധം കൊണ്ടല്ലാതെ കൗരന്മാരിൽനിന്നു പാണ്ഡവന്മാർക്കു രാജ്യാവകാശം ഒരു വിധത്തിലും ലഭിക്കുകയില്ലെന്ന് തീർച്ചപ്പെട്ടപ്പോള് പാണ്ഡവന്മാര് യുദ്ധത്തിന്നു കോപ്പുകൂട്ടി , അർജുനനും ദുർയ്യോധനനും ഒരേസമയത്തുതന്നെ സഹായത്തിന്നു അപേക്ഷിച്ചു . താൻ ആയുധങ്ങളൊന്നും കൂടാതെ ഏകനായി ഒരു ചേരാമെന്നും തന്റെ എല്ലാ സൈന്യങ്ങളേയും മറുപക്ഷത്തിലേക്കു നൽകാമെന്നും പറഞ്ഞപ്പോള് അർജ്ജുനന് ഭഗവാനെ വരിക്കുകയും ദുർയ്യോധനന് യാദവസൈന്യങ്ങളെക്കൊണ്ട് സംതൃപ്തനാവുകയും ചെയ്തു . അങ്ങിനെ ആരംഭിച്ച ഭാരതയുദ്ധത്തിൽ ഭഗവാനെക്കൊണ്ട് ആയുധമെടുപ്പിച്ച് ഭഗവാന്റെ പ്രതിജ്ഞയെ ഭംഗപ്പെടുത്തുമെന്നു ഭീഷനും പ്രതിജ്ഞചെയ്തിരുന്നു . തന്റെ പ്രതിജ്ഞയെ ലംഘിച്ചാലും ഭക്താഗ്രണിയായ ഭീഷ്ഠന്റെ പ്രതിജ്ഞയെ നിറവേറ്റാതെ ഭഗവാന്റെ ഭാഗത്ത് ഭഗാവായ നിർവാഹമില്ലായിരുന്നു . ആ ഉദ്ദേശമല്ലാതെ ഭീഷ്ഠനെ വധിക്കണമെന്നു ഭഗവാന്നു അല്പംപോലും ആഗ്രഹമുണ്ടായിരുന്നില്ല . അതാണ് " ക്രോധശാലി ഇവ " എന്ന പദത്തിൽ സൂചിപ്പിച്ചിരിക്കുന്നത് . തന്റെ പ്രതിജ്ഞയെ നിറവേറ്റിക്കൊടുത്തതിലുള്ള ചാരിതാർത്ഥ്യംകൊണ്ട് മീഷര് വിനീതനായി വണങ്ങുകയും അതുകൊണ്ട് കൃതാർത്ഥനായ ഭഗവാന് സന്തോഷത്തോടെ പിൻമാറുകയും ചെയ്ത എന്നുതന്നെയാണ് . " മോദാത്ത് പാഗാ : " എന്നതിനാൽ എന്നതിനാൽ വിവക്ഷിക്കപ്പെട്ടിരിക്കുന്നത്
🕉🕉8🕉🕉
യുദ്ധേ ദ്രോണസ്യ ഹസ്തിസ്ഥിരരണ ഭഗദത്തേരിതം വൈഷ്ണവാസം വക്ഷസ്യാധത്ത , ചക്രസ്ഥഗിത രവിമഹാ പ്രാർദ്ദയത് സിന്ധുരാജം നാഗാസ്ത്ര കർണ്ണമുക്ത ക്ഷിതിമവനമയന് കേവലം കൃത്തമൗലിം തത്രേ തത്രാപി പാർത്ഥം കിമിവ നഹി ജവാന് പാണ്ഡവാനാം അകാർഷീത് ? || 8 ||
യുദ്ധത്തില് ദ്രോണാചാർജനുമായുണ്ടായ ഗജയുദ്ധത്തില് സമർത്ഥനായ ഭഗദത്തനാൽ അയക്കപ്പെട്ട നാരായണാസ്ത്രത്തെ നിന്തിരുവടി വക്ഷസ്സില് ധരിച്ചു ; സുദർശനചക്രംകൊണ്ട് സൂർയ്യതേജസ്സിനെ മറച്ച് സിന്ധുദേശാധിപതിയായ ജയദ്രഥനെ അർജ്ജുനനെക്കൊണ്ട് വധിപ്പിച്ചു ; നാഗാസ്ത്രം അർജുനന്റെ നേർക്കു കർണ്ണനാല് പ്രയോഗിക്കപ്പെട്ട സമയം ഭൂമിയെ താഴ്ത്തി ആ സന്ദർഭത്തിലും കിരീടംമാത്രം മുറിക്കപ്പെട്ട നിലയിൽ രക്ഷിച്ചു ; നിന്തിരുവടി ഇപ്രകാരം പാണ്ഡവന്മാർക്കു എന്തെന്ത് സഹായം ചെയ്തില്ല ! ,
🕉🕉9🕉🕉
യുദ്ധാദ തീർത്ഥഗാമി സ ഖലു ഹലധമോ നൈമിശ ക്ഷേത്രച്ഛന് അപ്രത്യുത്ഥായി സൂതക്ഷയകൃദഥ സുതം തത്പദേ കല്പയിത്വാ യജ്ഞല്ലം ബല്വലം പർവ്വണി പരിദലയന് സ്താതതീർത്ഥാ രാണാന്തേ സമ്പാബ്ലോ ഭീമദുരോദനരണ മശമം വീക്ഷ്യ യാതഃ പുരീം തേ || 9 ||
കൗരവപാണ്ഡവയുദ്ധം ആരംഭിച്ച സമയത്ത് തീർത്ഥയാത്ര പോയിരുന്നവനായ ആ ബലഭദ്രനാവട്ടെ പുണ്യഭൂമിയായ നൈമിശക്ഷേത്രത്തിൽ ചെന്ന് തന്നെക്കണ്ടിട്ടും എഴുന്നേറ്റ് ബഹുമാനിക്കാതിരുന്ന സൂതപൗരാണികനെ അടിച്ചുകൊന്ന് അനന്തരം അദ്ദേഹത്തിന്റെ പുത്രനായ ഉഗ്രശ്രവസ്സന്നവനെ ആ സ്ഥാനത്തിൽ നിയമിച്ച് വാവുതോറും അവിടെ നടന്നുകൊണ്ടിരുന്ന മുടക്കിക്കൊണ്ടിരുന്ന രാക്ഷസനെ വധിച്ച് തീർത്ഥസ്ഥാനം ചെയ്തവനായി യുദ്ധം അവസാനിക്കാറായ കുരുക്ഷേത്രത്തിലേക്ക് തിരിച്ചുവന്നപ്പോള് ഭീമദുർയ്യോധനന്മാരുടെ അടങ്ങിയിട്ടില്ലെന്നുകണ്ട് നിന്തിരുവടിയുടെ ദ്വാരകാപുരിയിലേക്കു യാത്രയായി .
🕉🕉10🕉🕉
യാഗത്ത ബല്വലനെന്ന സമയത് യുദ്ധം സംസുപ്ത -ദ്രൗപദേയ ക്ഷപണ ഹതധിയം ദ്രൗണിമേത്യ ത്വദുക്ത്യാ തയും ബ്രാഹ്മമസ്സം സമാഹൃത വിജയോ മൗലിരണം ച ജഫ്ര ഉച്ഛിത്ത്യ പാണ്ഡവാനാം പുനരപി ച വിശത്യുത്തരാഗർഭമസ്ത്ര രക്ഷപന്നംഗുഷ്ഠമാത്രം കില ജാരമഗാ ചക്രപാണിര് വിഭോ ! ത്വം || 10 |
പാഞ്ചാലിയുടെ ഉറങ്ങിക്കിടന്നിരുന്ന കുട്ടികളെ കൊന്നതുനിമിത്തം ബുദ്ധിശക്തി നശിച്ച മദ്രോണപുത്രനായ അശ്വത്ഥാമാവിനെ കണ്ടുപിടിച്ച് അദ്ദേഹത്തിനാല് പ്രയോഗിക്കപ്പെട്ട ബ്രഹ്മാസ്ത്രത്തെ നിന്തിരുവടിയുടെ അഭിപ്രായമനുസരിച്ച് അർജ്ജുനൻ ഉപസംഹരിച്ചു ; എന്നല്ല അശ്വത്ഥാമാവിന്റെ ശിരസ്സിലുള്ള രതത്ത ചൂന്നെടുത്തു . വിണ്ടും പാണ്ഡവന്മാരുടെ വംശം നശിപ്പിക്കുന്നതിന്നുവേണ്ടി ആ അശ്വത്ഥാമാവിനാൽ പ്രയോഗിക്കപ്പെട്ട ബ്രഹ്മാസ്ത്രം അഭിമന്യുവിന്റെ പത്നിയായ ഉത്തരയുടെ ഗർഭപാത്രത്തിൽ പ്രവേശിക്കവേ , ഹേ സർവ്വേശ്വര ! നിന്തിരുവടി അംഗുഷ്ഠതുല്യനായി സുദർശനചക്രവും കയ്യിലെടുത്ത് ആ സന്താനത്തെ രക്ഷിക്കുന്നതിനായി ഉത്തരയുടെ ഉദരത്തിൽ പ്രവേശിച്ചുവല്ലോ !
🕉🕉11🕉🕉
ധർമ്മൗഘം ധർമ്മസൂനോരഭിദധഖിലം ഛന്ദമൃത്യുഃ സ ഭീഷ്മർ ത്വാം പശ്യൻ ഭക്തിഭൂമൈവ ഹി സപദി യയ നിഷ്കളബ്രഹ്മഭൂയം സംയാജ്യാഥാശ്വമേധൈഃ ത്രിഭിരതിമഹിതൊ ധർമ്മജം പൂർണ്ണകാമം സംപ്രസ്സോ ദ്വാരകാം ത്വം പവനപുരപതേ ! പാഹി മാം സർവ്വരോഗാത് .. || 11 ||
ഇഷ്ടംപോലെ മരിക്കാവുന്നവനായ ആ ഭീഷ്മന് ധർമ്മപുത്രന്നു എല്ലാ ധർമ്മങ്ങളേയും ഉപദേശിച്ചുകൊണ്ടും നിന്തിരുവടിയെ ദർശിച്ചുകൊണ്ടും ഭക്തിയുടെ ആധിക്യംകൊണ്ടുതന്നെ താമസംകൂടാതെ നിഷ്കളബ്രഹ്മത്തോടു ലയിച്ചു . അനന്തരം അഭിഷ്ടങ്ങളെല്ലാം സാധിച്ചവനായ യുധിഷ്ഠിരനെ ഏറ്റവും ശ്രേഷ്ഠങ്ങളായ മൂന്നു അശ്വമേധയാഗങ്ങളെക്കൊണ്ട് യജിപ്പിച്ചിട്ട് ദ്വാരകാപുരിയിലേക്ക് മടങ്ങിയ നിന്തിരുവടി ഹേ വാതാലയേശ ! എന്നെ എല്ലാ രോഗങ്ങളിൽനിന്നും രക്ഷിക്കേണമേ !
🕉🕉🕉
സാല്വാദിവർണ്ണനവും ഭാരതയുദ്ധവർണ്ണനവും എന്ന എൺപത്താറാം ദശകം സമാപ്തം .



Comments
Post a Comment