നാരായണീയം ദശകം - 87
കലോപാഖ്യാനവർണ്ണനം .
🕉🕉1🕉🕉
കുചേലനാമാ ഭവതഃ സതീർത്ഥ്യതാം ഗതഃ സ സാന്ദീപനിമന്ദിരേ ദ്വിജ ത്വദേകരാഗേണ ധനാദിനിസഹോ ദിനാനി നിത്യേ പ്രശമീ ഗൃഹാശ്രമീ || 1 ||
സാന്ദീപനിയെന്ന മഹർഷിയുടെ പർണ്ണശാലയിൽ നിന്തിരുവടിയുടെ ഒരുമിച്ചു പഠിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചനും മനസ്സിനു പരിപാകംവന്നവനും ഗൃഹസ്ഥാശ്രമം . കൈകൊണ്ടിരിക്കുന്നവനുമായ കുചേലൻ എന്നു പേരോടുകൂടിയ ആ ബ്രാഹ്മണൻ നിന്തിരുവടിയില് പരമഭക്തിയോടുകൂടി തുടങ്ങിയവയിൽ അശേഷം ആഗ്രഹമില്ലാത്തവനായി ദിവസങ്ങൾ കഴിച്ചുകൂട്ടിക്കൊണ്ടിരുന്നു .
🕉🕉2🕉🕉
സമാനശീലാപി തദീയവല്ലഭാ തഥൈവ നോ ചിത്തജയം സമേയുഷി ധനം കദാചിദൂര ബത ! വൃത്തില്യേ രമാപതിഃ കിം ന സഖാ നിഷേവ്യതേ ? || 2 ||
അദ്ദേഹത്തിന്റെ പത്നി അദ്ദേഹത്തിന്നനുരൂപമായ സ്വഭാവത്തോടുകൂടിയ വളാണെങ്കിലും അത്രയ്ക്കു മനാജയം സാധിക്കാതിരുന്നവളായി ഉപജീവനം , കഴിക്കുന്നതിന്നുവേണ്ടി പ്രിയമിത്രവും ലീവല്ലഭനുമായ ഭഗവാനെ സമീപിക്കാതിരുക്കുന്നതെന്താണാവോ എന്നിങ്ങിനെ ഒരിക്കൽ അദ്ദേഹത്തോടു പറഞ്ഞു .
🕉🕉3🕉🕉
ഇതീരിതോട്ടയം പ്രിയയാ ക്ഷധാർത്തയാ ജഗുപ്തമാനോപി ധനേ മദാവഹേ തദാ ത്വദാലോകന - കൗതുകാര്യയ വഹൻ പടാന്തേ പുഴുകാനുപായനം || 3 ||
അഹങ്കാരമുണ്ടാക്കുന്നതായ ധനത്തിൽ അവജ്ഞയോടുകൂടിയവനാണെങ്കിലും ഈ കുചേലൻ വിശപ്പുകൊണ്ട് കഷ്ടപ്പെടുന്ന ഭാർയ്യയാല് ഇപ്രകാരം പ്രേരിപ്പിക്കപ്പെട്ടവനായി ; ആ സമയം മുണ്ടിന്റെ തലയ്ക്കൽ കാഴ്ചവെക്കുവാനായി കുറെ അവിലും പൊതിഞ്ഞെടുത്ത് നിന്തിരുവടിയെ കാണ്മാനുള്ള ഉത്സാഹത്തോടുകൂടി ദ്വാരകയിലേക്ക് യാത്രയായി .
🕉🕉4🕉🕉
ഗതോ f യമാശ്ചര്യമയീം ഭവത്പുരീം ഗൃഹേഷു ശൈബ്യാഭവനം സമേയിവാൻ പ്രവിശ്യ വൈകുണ്ഠമിവാപ നിർവൃതിം തവാതി സംഭാവനയാ തു കിം പുനഃ ? || 4 ||
കുചേലൻ ആശ്ചരയ്യകരമാംവിധം ഐശ്വർയ്യപരിപൂർണ്ണമായിരിക്കുന്ന നിന്തിരുവടിയുടെ പുരത്തിൽ വന്നുചേർന്നവനായി അവിടെക്കണ്ട ഭവനങ്ങളിൽ ശൈബ്യയുടെ ഭവനത്തിൽ പ്രവേശിച്ചു . സാക്ഷാല് വൈകുണ്ഠലോകത്തിൽ കടന്നതുപോലെയുള്ള നിർവൃതിയെ പ്രാപിക്കുകയും ചെയ്തു ; നിന്തിരുവടിയുടെ സൽക്കരവിശേഷങ്ങൾകൊണ്ടാവട്ടെ പിന്നെ പറയേണ്ടതുണ്ടോ ? ! ,
🕉🕉5🕉🕉
പ്രപൂജിതം തം പ്രിയയാ ച വിജിതം കര ഗ്രഹീത്വ്കഥയ : പുരാകൃതം യദിന്ധനാർത്ഥം ഗുരുദാര ചോദിതൈഃ അപർ വർഷം തദമർഷി കാനനേ || 5 ||
നന്നായി സൽക്കരിച്ച് ഉപചരിക്കപ്പെട്ടവനും നിന്തിരുവടിയുടെ പ്രിയതമയാൽ വീശപ്പെട്ടവനുമായ ആ കുചേലനെ കൈയിൽ പിടിച്ച് , വിറകിന്നുവേണ്ടി ഗുരുപത്നിയാൽ പറഞ്ഞയക്കപ്പെട്ടവരായി കാട്ടിൽവെച്ച് അകാലത്തിലുണ്ടായിട്ടുള്ള പേമാരി മുഴുവൻ സഹിച്ചുകൊണ്ടുനിന്നു എന്നുള്ള ആ പഴയ കഥയെ നിന്തിരുവടി അദ്ദേഹത്തോടു പറഞ്ഞുകൊണ്ടിരുന്നു .
🕉🕉6🕉🕉
ത്രപാജുഷോട്ടസ്മാത് പൃഥുകം ബലാദഥ പ്രഗുഹ്യ മുഷ്ട സകൃദാശിതേ ത്വയാ കൃതം കൃതം നന്വിയതേതി സംഭ്രമാത് രമാ കിലോപത്യ കരം ഓരോധ തേ || 6 ||
അനന്തരം ലജയോടുകൂടിയ ഈ കുചേലന്റെ പക്കൽനിന്നു ബലാൽക്കാരമായി നിന്തിരുവടിയാൽ അവില് പിടിച്ചുവലിച്ചെടുക്കപ്പെട്ട് ഒരുപിടി | 6363 പ്രാവശ്യം ഭക്ഷിക്കപ്പെടുമ്പോഴെക്കും " പോരേ ! ഇത്രയുംകൊണ്ട് മതിയായില്ലേ ! എന്നു പറഞ്ഞു പരിഭ്രമത്തോടുകൂടി ഓടിവന്നു ശ്രീദേവിയുടെ അവതാരമായ ശിണി നിന്തിരുവടിയുടെ കൈ പിടിച്ച് അടുത്തുവല്ലോ .
🕉🕉7🕉🕉
ഭക്ഷു ഭക്തേന സ മാനിതയാ പുരീം വസന്നേകനിശാം മഹാസുഖം ബതാപരേദ്യുർ ദ്രവിണം വിനാ യയ വിചിത്രരൂപസ്തവ ഖല്വനുഗ്രഹഃ || 7 ||
ആ കുചേലൻ ഭക്തന്മാരിൽ വാത്സല്യത്തോടുകൂടിയ നിന്തിരുവടിയാല് ആദരവോടുകൂടി സല്ക്കരിക്കപ്പെട്ടവനായി അന്നത്തെ രാത്രി പരമസുഖത്തോടുകൂടി ആ ദ്വാരകാപുരിയിൽ താമസിച്ച് പിറ്റേദിവസം രാവിലെ ധനമൊന്നുമില്ലാതെതന്നെ ഗൃഹത്തിലേക്കു മടങ്ങി ! അങ്ങയുടെ അനുഗ്രഹരീതിവിചിത്രമായ വിധത്തിലുള്ളതാണല്ലോ !
🕉🕉8🕉🕉
യദി ഹ്യയാചിഷ്യമദാസ്യദചതോ വദാമി ഭാർയ്യാം കിമിതി വ്രജന്നസൗ ഒരു ഞാൻ ത്വദുക്തി ലീലാസ്മിത മഗ്നധീഃ പുനഃ ക്രമാദപശ്യന്മണിദീപമാലയം || 8 ||
അപേക്ഷിച്ചിരുന്നുവെങ്കിൽ ഭഗവാന് അച്യുതൻ വല്ലതും തന്നിരിക്കുമായിരുന്നുവല്ലോ ! ഭാർയ്യയോടു എന്താണ് ഞാന് പറയുക ? എന്നിങ്ങിനെ ആലോചിച്ചുകൊണ്ട് നടന്നുപൊയ്ക്കൊണ്ടിരുന്ന ഇദ്ദേഹം പിന്നീട് നിന്തിരുവടിയുടെ മനോഹരികളായ സല്ലാപങ്ങളിലും ലീലയായി തൂകിയ മധുരങ്ങളായ മന്ദസ്മിതങ്ങളിലും മയങ്ങിയ മനസ്സോടുകൂടിയവനായി മെല്ലെ മെല്ലെ നടന്നുകൊണ്ടിരിക്കെ കാന്തിചിതറുന്ന രത്നക്കല്ലുകൾകൊണ്ട് തിളങ്ങിക്കൊണ്ടിരിക്കുന്ന ഒരു മണിമാളികയെ കണ്ടു .
🕉🕉9🕉🕉
കിം മാർഗ്ഗവിഭ്രംശ ഇതി ഭ്രമന് ക്ഷണം ഗ്രഹം പ്രവിഷ്ടസേ ദദർശ വല്ലഭാം സഖീപരീതാം മണിഹേമഭൂഷിതാം ആ ബുബോധ ച ത്വത് കരുണാം മഹാദ്ഭൂതാം . || 9 |
വഴിതെറ്റിപ്പോയോ ? എന്ന് കുറെനേരം പരിഭ്രമിച്ചതിനുശേഷം അദ്ദേഹം ഭവനത്തിലേക്കു കയറിച്ചെന്നപ്പോള് സഖിമാരാല് ചുഴപ്പെട്ടവളായി രത്നങ്ങൾകൊണ്ടും സ്വർണ്ണാഭരണങ്ങൾകൊണ്ടും അലങ്കരിക്കപ്പെട്ടവളായി ശോഭിക്കുന്ന തന്റെ ഭാർയ്യയെ കണ്ടു . അത്യത്ഭുതമായ നിന്തിരുവടിയുടെ കാരുണ്യമാണെന്ന് മനസ്സിലാക്കുകയും ചെയ്തു .
🕉🕉10🕉🕉
സ രന്തശാലാസു വസന്നപി സ്വയം സമുന്നമദ് ഭക്തിഭരോട്ടമൃതം യയ ത്വമേവമാപൂരിത ഭക്തവാരിതോ മരുത്പുരാധീശ ! ഹരസ്വ മേ ഗദാൻ | 10 ||
ബ്രാഹ്മണോത്തമൻ താൻ ഐശ്വർയ്യപൂർണ്ണമായ മണിമാളികകളിൽ താമസിക്കുന്നവനായിട്ടും ഏറ്റവും വർദ്ധിച്ചതായ ഭക്തിയോടുകൂടിയവനായി മോക്ഷം പ്രാപിച്ചു . അല്ലേ ഗുരുവായുപുരേശ ! ഇപ്രകാരം നിറവേറ്റപ്പെട്ട ഭക്തന്മാരുടെ അഭിലാഷത്തോടുകൂടിയ നിന്തിരുവടി എന്റെ രോഗങ്ങളെ നീക്കം ചെയ്യേണമേ !
🕉🕉🕉 കപേലോപഖ്യാനവർണ്ണനം എന്ന ഏൺപതഴാം ദശകം സമാപം .



Comments
Post a Comment