നാരായണീയം ദശകം-88

 



അർജ്ജുനഗർവ്വാപനയനവർണ്ണനം

🕉🕉1🕉🕉 പ്രഗേവാചാര്യപുത്രാഹൃതി നിശമനയാ സ്വീയഷ്ട്സൂനുവീക്ഷാം കാംക്ഷന്ത്യാ കാതുരുക്ത്യാ സുതലളവി ബലിം പ്രാപ്യ തേനാർച്ചിതസ്ത്വം ധാതുദശോപാത് ഹിരണ്യന്വിതകശിപു ഭവാന് ശൗരിജാൻ കാസഭഗ്നാന് ആനിയെനാൻ പ്രദർശ്യ സ്വപദമനയഥാഃ പൂർവ്വപുത്രാന് മരീചേ : || 1 ||

 മരിച്ചുപോയ ഗുരുപുത്രനെക്കൊണ്ടുവന്നു കൊടുത്തത് കേട്ടതിനാൽ പണ്ട് തന്നെ തന്റെ ആദ്യം ജനിച്ച ആറു മക്കളേയും കാണുന്നതിന്നു ആഗ്രഹിച്ചുകൊണ്ടിരുന്ന അമ്മയായ ദേവകിയുടെ വാക്കനുസരിച്ച് നിന്തിരുവടി സുതലലോകത്തിൽ മഹാബലിയെ പ്രാപിച്ച് അദ്ദേഹത്താൽ പൂജിക്കപ്പെട്ടവനായി മരീചിയുടെ ആദ്യത്തെ പുത്രന്മാരായിരുന്നവരും ബ്രഹ്മാവിന്റെ ശാപംകൊണ്ട് ഹിരണ്യകശിപുവിന്റെ പുത്രന്മാരായി ജനിച്ചവരൂം പിന്നീട് വസുദേവന്റെ പുത്രന്മാരായി പിറന്ന് കംസനാല് കൊല്ലപ്പെട്ടവരും ആയ ഇവരെ കൊണ്ടുവന്നു അമ്മക്ക് കാണിച്ചുകൊടുത്തിട്ട് അവരെ പരമപദം ചേർത്തു , വൃത്തം സ്വരാ . 

🕉🕉2🕉🕉

ശ്രുതദേവ ഇതി ശ്രുതം ദ്വിജേന്ദ്രം ബഹുലാശ്വം നൃപതിം ച ഭക്തിപൂർണ്ണം യുഗപത് ത്വമനുഗ്രഹീതുകാമോ മിഥിലാം പ്രാപിഥ താപസെഃ സമേതം || 2 ||

 ശ്രുതദേവൻ എന്ന പുകഴാർന്ന ബ്രഹ്മാണശ്രേഷ്ഠനേയും നിറഞ്ഞ ഭക്തിയോടുകൂടിയ ബഹുലാശ്വനെന്നു രാജവിനേയും ഒരേ സമയത്തുതന്നെ അനുഗ്രഹിക്കു വാനുദ്ദേശിച്ചവനായി നിന്തിരുവടി മഹർഷിമാരോടുകൂടി മിഥിലാപുരിയെ പ്രാപിച്ചു . 

🕉🕉3🕉🕉

ഗച്ഛൻ ദ്വിമൂർത്തിരുഭയോ യുഗപന്നികേതം , ഏകേന ഭൂരിവിഭവൈഃ വിഹിതോപചാരം അന്യേന തദ്ദിനഭ്യതൈശ്ച ഫലൗദനാദൈ തുല്യം പ്രസേദിഥ , ദദാഥ ച മുക്തിമാഭ്യാം || 3 ||

 നിന്തിരുവടി രണ്ടു ശരീരം സ്വീകരിച്ച് രണ്ടുപേരുടെ വസതിയിലും ഒരേസമയത്ത് ചെന്ന് ഒരുവനാൽ അനവധി വിഭവങ്ങൾകൊണ്ടും മറ്റേവനാല് ബ്രാഹ്മണനാല് അന്നേദിവസം ശേഖരിക്കപ്പെട്ട പഴം , ( അന്നം മുതലായവകൊണ്ടും സല്ക്കരിക്കപ്പെട്ടവനായി ഇവർ രണ്ടുപേർക്കും ഒരുപോലെ പ്രസാദിച്ചു ; മോക്ഷത്തെ നൽകുകയും ചെയ്തു . - വൃത്തം വസന്തതിലകം .

🕉🕉4🕉🕉

സന്താനഗോപാലക വാ കില കഥയന് ഭൂയോകഥ ദ്വാരവത്യാം ദ്വിജതനയമൃതിം തത്പ്രലാപാനപി ത്വം കോ ദൈവം നിരുന്ധ്യാത് ഇതി വിശ്വവോഢാപ്യസോഫാ ജിഷ്ണാർഗർവ്വം വിനേതും , ത്വയി മനുജധിയാ കുണ്ഠിതാം ചാസ്യ ബുദ്ധിം തത്ത്വാരൂഢാം വിധാതും പരമതമപദ - എന്നു പ്രേക്ഷണനേതി മന്യ || 4 || 

അനന്തരം ദ്വാരകപുരിയിൽ അടിക്കടിയുണ്ടായിക്കൊണ്ടിരുന്ന ഒരു ബ്രാഹ്മണന്റെ കുട്ടികളുടെ മരണത്തേയും അദ്ദേഹത്തിന്റെ വിലാപങ്ങളേയും " കർമ്മഫലത്ത തടുക്കുവാൻ ആർക്കു കഴിയും ! പറഞ്ഞു സമാധാനിപ്പിച്ചുകൊണ്ട് ലോകത്തെയെല്ലാം സംരക്ഷിക്കുന്നതിൽ ജാഗരുകനാണെങ്കിലും നിന്തിരുവടി സഹിച്ചുകൊണ്ടിരുന്നുവല്ലോ ! അർജ്ജുനന്റെ വങ്കാരി അടക്കുന്നതിന്നും നിന്തിരുവടിയിൽ മനുഷ്യനാണെന്ന ധാരണകൊണ്ട് മങ്ങിപ്പോയിരുന്ന അവന്റെ അതിശ്രഷസ്ഥാനമായ - വൈകണ്ഠലോകസന്ദർശനംകൊണ്ട് പരമാർതതത്വാബോധത്തോടുകൂടിയതാക്കിത്തീർക്കുന്നതിന്നുവേണ്ടിയുമാണെന്നു ഞാൻ വിചാരിക്കുന്നു , 

🕉🕉4🕉🕉

ബുദ്ധിയെ നഷ്ട അഷ്ടാസ്യ പുത്രാഃ പുനരപി തവ തുപേക്ഷയാ കഷ്ടവാദി സ്പഷ്ടാ ജാതോ ജനാനാം അഥ തദവസര ദ്വാരകാമാർ പാർത്ഥ മൈത്ര്യാ തത്രോഷിതോട്ടസൗ വമസൂതമൃതൗ വിപ്രവര്യപ്രരോദം ശ്രുത്വാ ചക്രേ പ്രതിജ്ഞാം അനുപഹൃതസുതം സന്നിവേക്ഷ്യ കൃശാനും || 5 || 

ഈ ബ്രാഹ്മണന്റെ എടുപുത്രന്മാരും മരിച്ചുപോയി ; എന്നാൽ വീണ്ടും നിന്തിരുവടിയുടെ അശ്രദ്ധകൊണ്ട് ജനങ്ങളുടെ ഇടയിൽ ഇത് വലിയ കഷ്ടംതന്നെ കൃഷ്ണൻ ഇത അനുതാപമില്ലാത്തവനായിപ്പോയല്ലോ എന്ന വാർത്ത പരസ്യമായി പ്രചരിച്ചുതുടങ്ങി ; അനന്തരം ആ അവസരത്തിൽ അർജ്ജുനൻ ദ്വാരകപുരിയിലേക്ക് വന്നു ചേർന്നു ; ഇദ്ദേഹം സ്നേഹം കൊണ്ട് അവിടെ താമസിച്ചുവരവെ , തന്റെ ഒമ്പതാമത്തെ പുത്രന്റെ മരണത്തിൽ ശോകാർത്തനായി വിലപിക്കുന്ന ആ ബ്രാഹ്മണശ്രേഷ്ഠന്റെ രോദനം കേട്ട് ഇനിയുണ്ടാവുന്ന പുത്രനെ രക്ഷിച്ചുതന്നില്ലെങ്കിൽ ഞാന് അഗ്നിയില് പ്രവേശിക്കുന്നതാണ് എന്നിങ്ങിനെ ശപഥം ചെയ്തു .

🕉🕉6🕉🕉

ബാണജാലൈര് മഹാസ്ത്ര രുന്ധാനഃ സൂതിഗേഹം , പുനരപി സഹസാ ദൃഷ്ടനഷ്ട്ര കുമാരേ യാമ്യാകന്ദ്രീം തഥാന്യാഃ സുരവരനഗരീർ വിദ്യായാ ff സാദ്യ സദ്യോ മോഘോദ്യോഗഃ പതിഷ്യൻ ഇതളജി , ഭവതാ സസ്മിതം വാരിതോ f ഭൂത് || 6 || 

 അഭിമാനിയായ ആ അർജ്ജുനൻ നിന്തിരുവടിയോടു ചോദിക്കാതെതന്നെ ബ്രാഹ്മണന്റെ ഗൃഹത്തിൽചെന്ന് ദിവ്യസ്ത്രങ്ങൾകൊണ്ടും ബാണങ്ങൾകൊണ്ടും സൂതികാഗൃഹത്തെ മറച്ചുകെട്ടി സുരക്ഷിതമായി , എന്നിട്ടും ജാതനായ ശിശു പൊടുന്നനവെ കാണപ്പെട്ട് മറഞ്ഞപ്പോൾ യമനെ സംബന്ധിച്ച തെക്കും ഇന്ദ്രന്റെതായ കിഴക്കും അതുപോലെതന്നെ മറ്റുള്ള ദികപാലന്മാരുടെ ദിക്കുകളിലും യോഗവിദ്യാബലംകൊണ്ട് ഉടനടി ചെന്നു പ്രയത്നം നിഷ്കലമായിട്ട് അഗ്നിയിൽ ചാടുവാൻ ഭാവിക്കവേ നിന്തിരുവടിയാല് മന്ദഹാസത്തോടുകൂടി തടയപ്പെട്ടവനായി ഭവിച്ചു . 

🕉🕉7🕉🕉

സാർദ്ധം തേന പ്രതീചിം ദിശമതിജീവിനാ സ്യന്ദനേനാഭിയാതോ ലോകാലോകം വ്യതീതം തിമിരഭരരഥോ ചക്രധാമാ നിരുന് ചക്രാംശു ക്ലിഷ്ടദൃഷ്ടിം സ്ഥിതമഥ വിജയം പശ്യ പശ്രുതി വാരാം പാരേ ത്വം പ്രാദദർശ കിമപി ഹി തമസാം ദൂരദൂരം പദം തേ || 7 || 

അനന്തരം ആ അർജ്ജുനനോടുകൂടി ഏറ്റവും വേഗതയുള്ള തേരിലേറി പടിഞ്ഞാറെ ദിക്കിന്നു അഭിമുഖമായി എഴുന്നെള്ളിയവനായി ലോകാലോകം എന്നു പറയപ്പെടുന്ന ചക്രവാളരേഖയേയും കടന്നു അന്ധകാരപടലത്ത സുദർശനചക്രത്തിന്റെ പ്രകാശംകൊണ്ട് തടത്ത് , അനന്തരം ചക്രതേജസ്സുകൊണ്ട് കണ്ണുകൾ മങ്ങി കണ്ണടച്ചുകൊണ്ടിരുന്ന അർജ്ജുനനോട് നോക്കും ; നോക്കും ; എന്ന് ഉത്സാഹത്തോടുകൂടി പറഞ്ഞുംകൊണ്ട് കാരണജലത്തിന്റെ നടുവിൽ അനിർവചനീയമായി തമസ്സുകൾക്കപ്പുറത്ത് അതിദൂരത്തിൽ സ്ഥിതിചെയ്യുന്ന അങ്ങയുടെ ആവാസസ്ഥാനമായ വൈകുണ്ഠത്തെ നിന്തിരുവടി കാണിച്ചു കൊടുത്തു .

🕉🕉8🕉🕉

തത്രാസീനം ഭുജംഗാധിപ ശയനതലേ ദിവ്യഭൂഷായുധാദ്യം ആവീതം പീതചേലം പ്രതിനവജലദ ശ്യമലം ശ്രീമദംഗം മൂർത്തീനാമീശിതാരം പരമിഹ തിസൃണാം ഏകകർത്ഥം ശ്രുതീനാം ത്വാമേവ ത്വം പരാത്മൻ ! പ്രിയസഖസഹിതോ നേമിഥ ക്ഷേമരൂപം || 8 || 

അവിടെ ആദിശേഷതലത്തിൽ ഇരുന്നരുളുന്നവനും ദിവ്യങ്ങളായ ആഭരണങ്ങൾകൊണ്ടും ആയുധങ്ങൾകൊണ്ടും പരിലസിക്കുന്നവനും മഞ്ഞപ്പട്ടുടുത്തവനായി പുതിയ കാർമേഘംപോലെ ശ്യമളനിറത്തോടുകൂടിയവനായി അതിസുന്ദരങ്ങളായ അവയവങ്ങളോടുകൂടിയവനായി ഈ പ്രപഞ്ചത്തിന്റെ നാഥന്മാരായ ബ്രഹ്മാവിഷ്ണുമഹേശ്വന്മാരായ മൂന്നു മൂർത്തികളേയും നിയന്ത്രിക്കുന്നവനായി ഉൽകൃഷ്ടനായി വേദങ്ങളുടെയെല്ലാം മുഖ്യർത്ഥഭൂതനായി മംഗളവിഗ്രഹനായിരിക്കുന്ന നിന്തിരുവടിയെതന്നെ , ഹേ പരമാത്മ സ്വരൂപിയായ ദേവ ! നിന്തിരുവടി ഇഷ്ടമിത്രമായ അർജ്ജുനനോടുകൂടി നമസ്കരിച്ചു . 

🕉🕉9🕉🕉

യുവാം മാമേവ ദ്വാവധികവിവൃതാന്തർഹിതതയാ വിഭിന്ന സന്ദ്രഷ്ടം സ്വയമഹമഹാർഷം ദ്വിജസുതാന് നയേതം ദ്രാഗതാൻ ഇതി ഖലു വിതീർണ്ണാന് പുനരമൂന് ദ്വിജായാദായാദാഃ പ്രണുതമഹിമാ പാണ്ഡജനുഷാ || 9 |

 " ഏറ്റവും പ്രകാശിച്ചും ഏറ്റവും മറയും ഇരിക്കുന്നതുകൊണ്ട് രണ്ടായി വേർപിരിഞ്ഞിരിക്കുന്ന ഞാൻതന്നെയാണ് നിങ്ങള് രണ്ടുപേരേയും കാണുന്നതിനുവേണ്ടിയാണ് ഞാൻ സ്വയമേവ ബ്രാഹ്മണപുത്രന്മാരെ കൊണ്ടുവന്നത് ? ഇവരെ ഉടനെ നിങ്ങൾ കൊണ്ടുപൊയ്ക്കൊൾവിന് " എന്നരുളിചെയ്ത് തിരികെ കൊടുക്കപ്പെട്ട അ കുട്ടികളെ സ്വീകരിച്ച് അർജ്ജുനനാൽ സ്തുതിക്കപ്പെട്ട മഹിമാതിശയത്തോടുകൂടിയ നിന്തിരുവടി ആ ബ്രാഹ്മണന്നു കൊടുത്തു .

🕉🕉10🕉🕉

ഏവം നാനാവിഹാരം ജഗദിഭിരമയൻ വൃഷ്ണിവംശം പ്രപുഷ്ണന് ഈജാനോ യജ്ഞഭേദൈഃ അതുലവിഹൃതിഭിഃ പ്രീണയന്നേണനേത്രാഃ ഭൂഭാരക്ഷേപദംഭാത് പദകമലജുഷാം മോക്ഷണായാവതീർണ്ണം പൂർണ്ണം ബ്രഹ്മവ സാക്ഷാത് യദുഷ്ട മനുജതാ രൂഷിതസ്ത്വം വ്യലാസീ Il 10 

 ഇപ്രകാരം പലവിധത്തിലുള്ള ലീലകളാൽ ലോകത്തെ ആനന്ദിപ്പിച്ച് യാദവവംശത്തെ അഭിവൃദ്ധിപ്പെടുത്തിയും പലവിധ യജ്ഞങ്ങളെ കൊണ്ടും യാഗംചെയ്തും നിരുപമങ്ങളായ ലീലാവിലാസങ്ങൾകൊണ്ടും പേടമാൻമിഴികളെ രമിപ്പിച്ചും ഭൂഭാരത്തെ നശിപ്പിക്കുക എന്ന വ്യജത്താൽ അങ്ങയുടെ പാദപത്മങ്ങളെ ഭജിക്കുന്നവർക്കു മോക്ഷം നല്കുന്നതിനുവേണ്ടി യാദവവംശത്തിൽ അവതരിച്ച് നിന്തിരുവടി എങ്ങും നിറഞ്ഞിരിക്കുന്ന പരബ്രഹ്മംതന്നെ മനുഷ്യഭാവം സ്വീകരിച്ച നിലയില് പ്രത്യക്ഷമായി ശോഭിച്ചുകൊണ്ടിരുന്നു . 

🕉🕉11🕉🕉

പ്രയേണ ദ്വാരവത്യാം അവൃതദയി ! തദാ നാരദസ്തദ്രസാർദ്ര തസ്മാല്ലേടേ കദാചിത് ഖലു സുകൃതനിധി : ത്വത്പിതാ തത്ത്വബോധം ഭക്താനാമഗ്രയായീ സ ച ഖലു മതിമാ നുദ്ധവസ്ത്വത്ത ഏവ പ്രാപ്താ വിജ്ഞാനസാരം , സ കില ജനഹിതാ യാധുനാ ff ണൂ ബദര്യാം || 11

ഹ ഭഗവാനേ ! അക്കാലത്ത് ശ്രീനാരദമഹർഷി അങ്ങയുടെ സാന്നിദ്ധ്യസുഖം അനുഭവിച്ചുകൊണ്ടു മനഃശാന്തിയോടുകൂടി മിക്കവാറും ദ്വാരകാപുരയിൽതന്നെ താമസിച്ചിരുന്നു ; പുണ്യശാലിയായ നിന്തിരുവടിയുടെ പിതാവ് ഒരിക്കൽ ആ നാരദമുനിയിൽനിന്നു ജ്ഞാനോപദേശത്ത ലഭിച്ചുവല്ലോ ! ഭക്ത ശ്രേഷ്ഠനും ബുദ്ധിമാനുമായ - ആ ഉദ്ധവനാകട്ടെ നിന്തിരുവടിയിൽനിന്നുതന്നെ അനുഭവരൂപത്തിലുള്ള നാനത്ത പ്രാപിച്ചു . അദ്ദേഹം ഇപ്പോൾ ലോകക്ഷേമത്തിനുവേണ്ടി ബദാർയ്യാശ്രമത്തില് സ്ഥിതിചെയ്തുവരുന്നുണ്ടത്രെ .

🕉🕉12🕉🕉

സോ f യം കൃഷ്ണാവതാരോ ജയതി തവ വിഭോ ! യത്ര സൗഹാർദ്ദഭീതി സ്നേഹ ദൃഷാനുരാഗ പ്രഭൂതിഭിരതുലൊ അശ്രമൈരോഗഭേദൈഃ ആർത്തിം തീർത്ത്വാ സമസ്താം അമൃതപദമഗു സർവ്വതഃ സർവ്വലോകാഃ സ ത്വം വിശ്വാറത്തിശാസൈ്യ പവനപുരപതേ ! ഭക്തിപൂർത്ത്യ ച ഭൂയാഃ || 12 || 

ഹേ ഭഗവൻ യാതൊരുവതാരത്തിൽ എല്ലാ ജനങ്ങളും പ്രീതി , ഭയം , സ്നേഹം , ദോഷം , പ്രേമം , മുതലായി ഉപമയില്ലാത്തവയും പ്രയത്നം കുറഞ്ഞവയുമായി ഉപായവിശേഷങ്ങളെക്കൊണ്ട് എല്ലാ സ്ഥലത്തും എല്ലാവിധത്തിലുള്ള ദുഃഖത്തെ ഇല്ലാതാക്കി മോക്ഷപദത്തെ പ്രാപിച്ചുവോ നിന്തിരുവടിയുടെ അപ്രകാരമുള്ള ഈ കൃഷ്ണാവതാരം സർവ്വ പ്രകാരത്തിലും വിജയിച്ചരുളുന്നു . ! ഗുരുവായൂരപ്പ അപ്രകാരമിരിക്കുന്ന നിന്തിരുവടി സമസ്തരോഗങ്ങളുടേയും ശാന്തിക്കായ്ക്കൊണ്ടും ഭക്തിയുടെ പരിപൂർത്തിക്കുവേണ്ടിയും അനുഗ്രഹിച്ചരുളേണമേ . ഹേ അർജനഗർവ്വാപനയനവർണ്ണനം എന്ന എൺപത്തെട്ടാം ദശകം സമാപ്തം .

തുടരും....
തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക തിരുത്തുക

*ലോക സമസ്ത സുഖിനോ ഭവന്തു*
ഓം അസതോ മാ സദ്ഗമയ തമസോ മാ ജ്യോതിർഗമയാ മ്ര്യത്യോർമാഅമ്രതംഗമയ ഓം ശാന്തി: ശാന്തി: 

ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...! 
ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കായി ഭാരത സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്കായ് നാടിന്‍റെ പരമ വൈഭവത്തിനായി അഴിമതിക്കെതിരെ, ജാതിമത ഭേദങ്ങള്‍ക്കെതിരെ നാടിന്‍റെ പരമ പാവന പൈതൃകം സംരക്ഷിക്കാന്‍ ........... അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി........................!

Comments

Popular Posts