നാരായണീയം ദശകം-89




വൃകാസുരവധവർണ്ണനം 


🕉🕉1🕉🕉


രമാജാനേ ! ജാനേ , യദിഹ തവ ഭക്ഷു വിഭവോ ന സദ്യസ്സദ്യംപദ്യം , തദിഹ മദകൃത്വാദശമിനാം പ്രശാന്തിം കൃത്വവ പ്രദിശസി തതഃ കാമമഖിലം പ്രശാന്തേഷു ക്ഷിപ്രം ന ഖലു ഭവദീയേ ചതികഥാ || 1 || 


ലക്ഷീവല്ലഭി നിന്തിരുവടിയുടെ ഭക്തന്മാരിൽ - സമ്പത്ത് അത്രക്ഷണത്തിലുണ്ടാവുന്നില്ലെന്നുള്ളത് ഇവിടെ അഹങ്കാരമുണ്ടാക്കുന്നതാണ് എന്നതു കൊണ്ടാണെന്ന് ഞാൻ കരുതുന്നു . മനോജയം വന്നിട്ടില്ലാത്തവർക്കു മനഃശാന്തിയുണ്ടാക്കിയശേഷം പിന്നീട് എല്ലാ അഭീഷ്ടങ്ങളേയും നിന്തിരുവടി നൽകിക്കൊണ്ടിരിക്കുന്നു ; മനസ്സിനു പാകതവന്നിട്ടുള്ളവർക്ക് വളരെ വേഗത്തിൽതന്നെ നൽക്കുന്നു . നിന്തിരുവടിയുടെ ഭക്തന്മാരിൽ അധ : പതനം എന്ന കാർയ്യംതന്നെ സംഭവിക്കുകയില്ലല്ലോ ! വൃത്തം . ശിഖരിണി . സദ്യം 


🕉🕉2🕉🕉


പ്രസാദരൂഷിതാൻ വിധിശങ്കരാദീന് ഇവിടെ കേചിദ്വിഭോ ! നിജഗുണാനുഗുണം ഭജന്ത ഭ്രഷ്ടാ ഭവന്തി ബത ! കഷ്ടമദീർഘദൃഷ്ട്യാ സ്പഷ്ടം വൃകാസുര ഉദാഹരണം കിലാസ്മിൻ || 2 ||


 ഭഗവാനേ ! ചിലർ അവരവരുടെ വാസനയ്ക്കനുസരിച്ചവിധം വേഗത്തിൽ പ്രസാദിക്കുന്നവരും വളരെ വേഗത്തിൽ കോപിക്കുന്നവരുമായ ബ്രഹ്മാവ് , മഹേശ്വരൻ മുതലായ ദേവന്മാരെ സേവിക്കുന്നവരായിട്ട് ദീർഘാലോചനയില്ലാത്തതുകൊണ്ട് അധഃപതിച്ചുപോകുന്നു . അഹോ കഷ്ടം ! ഈ വിഷയത്തിൽ വന്ന അസുരൻ പ്രത്യക്ഷമായ ദൃഷ്ടാന്തമാണല്ലൊ - വൃത്തം . വസന്തതിലകം , 


🕉🕉3🕉🕉


ശകുനിജസേ ത നാരദമേകദാ ത്വരിതതോഷമപുച്ഛദധീശ്വരം സ ച ദിദേശ ഗിരീശമുപാസിതും ന തു ഭവന്തമബന്ധമസാധുഷ്ട || 3 ||


 ശകുനിയുടെ പുത്രനായ ആ വൃകാസുരനാവട്ടെ ഒരിക്കൽ നാരദമഹർഷിയോട് വേഗത്തിൽ പ്രസാദിക്കുന്നവനായ ഈശ്വരനാരാണെന്ന് ചോദിച്ചു . ആ നാരദനാവട്ടെ ശിവനെ സേവിക്കുന്നതിന്നു ഉപദേശിച്ചു . ദുർജനങ്ങളിൽ ബന്ധുവല്ലാത്തെ നിന്തിരുവടിയെ ഭജിക്കുവാൻ ഉപദേശിച്ചില്ല . വൃത്തം . ദ്രുതവിളംബിതം . 


🕉🕉4🕉🕉


തപസ്മപ്ത്യാ ഘോരം സ ഖലു കുപിതസേച്ഛമദിനേ ശിരശ്ചരിത്വാ സദ്യഃ പുരഹരമുപസ്ഥാപ്യ പുരത അതികദ്രം രൗദ്രം ശിരസി കരദാനേന നിധനം ജഗന്നാഥാദ്വയേ ഭവതി വിമുഖാനാം ക്വ ശുഭധീഃ ? || 4 ||


 ആ വൃകാസുരനാവട്ടേ കഠിനമായ തപസ്സുചെയ്ത് ഏഴാമത്തെ ദിവസം കുപിതനായി തന്റെ തലയറുത്ത ഉടനെതന്നെ തന്റെ മുമ്പിൽ മുപ്പുരാരിയായ ശിവനെ പ്രത്യക്ഷനാക്കിയിട്ട് ആ ലോകേശ്വരനിൽനിന്ന് ' ശിരസ്സിൽ കൈ വൈക്കുന്നതുകൊണ്ട് മരണ " മെന്ന ഏറ്റവും നിസ്സാരവും ഭയങ്കരവുമായ വരത്തെ വരിച്ചു . നിന്തിരുവടിയിൽ വിമുഖന്മാർക്ക് നല്ലബുദ്ധി എവിടെ ? വൃത്തം . ശിഖരണി .


🕉🕉5🕉🕉


മോക്താരം ബന്ധമുക്തോ ഹരിണപതിരിവ പ്രാദ്രവത് സോ j ഥ രുദ്രം ദൈത്യാത് ഭീത്യ സൃ ദേവോ ദിശി ദിശി വലത പുഷ്പതോ ദത്തദൃഷ്ടി തൂഷ്ണീകേ സർവ്വലോകേ തവ പാമധിരോക്ഷ്യന്തമുദ്വീക്ഷ്യ ശർവ്വം ദൂരാദേവാഗ്രതസ്ത്വം പടുവടു വപുഷാ തസ്ഥിഷ ദാനവായ || 5 || 


അതിൽ പിന്നെ ബന്ധനത്തിൽനിന്ന് മോചിപ്പിക്കപ്പെട്ട മൃഗരാജാവ് മോചിപ്പിച്ചവന്റെ നേർക്കെന്നതുപോലെ അവൻ ശിവന്റെ നേരെ ഓടി ; ആ ദേവൻ അസുരനിൽ നിന്നു ഭയന്നവനായി പിന്നോക്കം നോക്കിക്കൊണ്ട് ദിക്കുകൾതോറും പാഞ്ഞുതുടങ്ങി മൗനം കൈകൊണ്ടപ്പോൾ നിന്തിരുവടിയുടെ സ്ഥാനമായ വൈകുണ്ഠത്തിലേക്കു കയറുവാൻ ഭാവിക്കുന്ന ശിവനെ വളരെ ദൂരത്തുവെച്ചു തന്നെ കണ്ടിട്ട് സമർത്ഥനായ ഒരു ബ്രഹ്മചാരിയുടെ വേഷം ധരിച്ച് നിന്തിരുവടി അസുരന്റെ മുമ്പിൽ ചെന്നുനിന്നു . 


🕉🕉6🕉🕉


ഭദ്രം തേ ശാകുനേയ ! ഭൂമസി കിമധുനാ ലോകങ്ങളെല്ലാം ത്വം പിശാചസ്യ വാചാ സന്ദേഹശൂദുക്ത തവ കിമു ന കരോ ഷ്യംഗുലീമംഗ മൗലൗ ? ഇത്ഥം ത്വദ്വാക്യ മൂഢ e ശിരസി കൃതകര സോപതച്ഛിന്നപാതം ഭ്രംശോ ഹ്യേവം പരോപാസിതുരപി ച ഗതി ശുലിനോപി ത്വമേവ || 6 || 


ഹേ ശകുനീപുത്ര ! നിണക്ക് ക്ഷേമമുണ്ടാവട്ടെ ! ഒരു പിശാചിന്റെ വാക്കുകേട്ട് നീ ഇപ്പോൾ എന്തിനാണ് ഓടിക്കൊണ്ടു നടക്കുന്നത് ? ഞാൻ പറയുന്നതിൽ സംശയമുണ്ടെങ്കിൽ ഹേ അസുരശ്രേഷ്ഠ ! നിന്റെ ശിരസ്സിൽ എന്താണ് വിരൽ വെച്ച് നോക്കാത്തത് ? എന്നിങ്ങിനെ നിന്തിരുവടിയുടെ വാക്കുകേട്ട് മൂഢനായിത്തീർന്ന അവൻ അവന്റെ തലയിൽതന്നെ കൈവെച്ചുനോക്കിയവനായി വെട്ടിമുറിച്ച മരംപോലെ മറിഞ്ഞുവീണു : ഇങ്ങിനെയാണല്ലോ മറ്റുള്ള ദേവന്മാരെ ഭജിക്കുന്നവരുടെ ഗതി ! എന്നല്ല , ശിവന്നുകൂടി നിന്തിരുവടിതന്നെയാണ് ആലംബനമായിരിക്കുന്നത് . വൃത്തം , 5,6 , സദ്ധാര .


🕉🕉7🕉🕉


ഭൂഗും കില സരസ്വതീ നികടവാസിനസ്താപസാ ത്രീമൂർത്തിച്ചു സമാദിശ നധികസത്ത്വതാം വേദിതും അയം പൂനരനാദരാ ദൂദിതരുദ്ധരോഷേ വിധൗ ഹരോപി ച ജിഹിംസിഷ ഗിരിജയ വൃതേ , ത്വാമഗാത് || 7||


 സരസ്വതീനദീതീരപ്രദേശങ്ങളിൽ പാർത്തുവരുന്നവരായ മഹർഷിമാർ ബ്രഹ്മൻ , വിഷ്ണ മഹേശ്വരന്മാരായ മൂന്നു മൂർത്തികളിൽവെച്ച് സാത്വികഗുണം അധികമാർക്കാണെന്ന് അറിയുന്നതിന്നു . ഭഗുമഹർഷിയെ പറഞ്ഞയച്ചുവത്രെ . ഈ മഹർഷിയാവട്ടെ ബഹുമാനിക്കുക്ക എന്ന സ്വഭാവഗുണമില്ലാത്തവനാകകൊണ്ട് ബ്രഹ്മാവ് ഉണ്ടായ കോപത്ത അടക്കി ശാന്തനായപ്പോൾ ശിവനും നിഗ്രഹിപ്പാൻ മുതിർന്നു പാർവ്വതിയാൽ തടയപ്പെടവേ , നിന്തിരുവടിയെത്തന്നെ പ്രാപിച്ചു . വൃത്തം . പൂത്ഥി . 


🕉🕉8🕉🕉


സുപ്തം രമാങ്കളവി പങ്കജലോചനം ത്വാം പങ്കജാക്ഷനായ വിപ്രേ വിനിഘതി പദേന മുദോഥിതസ്ത്വം സർവ്വം ക്ഷമസ്വ മുനിവര്യ ! ഭവേത് സദാ മേ ത്വത്പാദചിഹ്നമിഹ ഭൂഷണമിത്യാവാദിഃ || 8 ||


 ലക്ഷ്മിദേവിയുടെ മടിയിൽ തലയുവെച്ച് പള്ളിക്കുറുപ്പുകൊള്ളുന്ന നിന്തിരുവടിയെ ആ ബ്രാഹ്മണൻ കാൽകൊണ്ട് ചവിട്ടിയപ്പോൾ നിന്തിരുവടി സന്തോഷത്തോടുകൂടി ഉണർന്നെഴുന്നേറ്റ് " ഹേ മുനിശ്രേഷ്ഠ ! അല്ലാം ക്ഷമിച്ചാരുളേണം അങ്ങയുടെ കാൽപാട് എനിക്ക് ഈ മാറിടത്തില് എല്ലായ്പോഴും അലങ്കാരമായി ഭവിക്കട്ടെ ? " എന്നിങ്ങിനെ അരുളിചെയ്ത ഞങ്ങൾ ഭജിക്കുന്നു . വൃത്തം . വസന്തതിലകം . 


🕉🕉9🕉🕉


നിശ്ചിത തേ ച സുദൃഢം ത്വയി ബദ്ധഭാവാം സാരസ്വതാ മുനിവരാ ദധിരേ വിമോക്ഷം ത്വാമേവമച്യുത ! പുനശ്ചതിദോഷഹീനം സത്ത്വാച്ചയെകതനുമേവ വയം ഭജാമഃ || 9 |


 സരസ്വതീതീരത്താൽ പാർക്കുന്നവരായ ആ മഹർഷിമാരെല്ലാവരും ആലോചിച്ചുറച്ച് നിന്തിരുവടിയിൽ ഏറ്റവും ദൃഢമായ ഭക്തിയോടുകൂടിയവരായി മോക്ഷം പ്രാപിച്ചു .  അചതി !. ഇപ്രകാരം പുനാവർത്തിദോഷമില്ലാത്തവനും ശുദ്ധസത്വസ്വരൂപിയായ നിന്തിരുവടിയെത്തന്നെ ഞങ്ങൾ ഭജിക്കുന്നു . - വൃത്തം വസന്തതിലകം .


🕉🕉10🕉🕉


ജഗത്സൃഷ്ട്യാദൗ ത്വാം നിഗമനിവഹൈർവന്ദിഭിരവ സ്കൂതം വിഷ്ണാ ! സച്ചിത്പരമരസ നിർദ്വൈത വപുഷം പരാത്മാനം ഭൂമാൻ ! പശുപ വനിത ഭാഗ്യ നിവഹം പരിതാപശ്രാന്ത്യ പവനപുരവാസിൻ ! പരിഭജേ || 10 ||


 ഭഗവാനേ ! ഐശ്വർയ്യങ്ങൾക്കെല്ലാം ആധാരഭൂതനായിരിക്കുന്ന ദേവ ! ഗുരൂവായുപുരേശ ! പ്രപഞ്ചസൃഷ്ടിയുടെ ആരംഭത്തിൽ സ്തുതിപാഠക ന്മാരാലെന്നതുപോലെ വേദസമൂഹങ്ങളാല് സ്തുതിക്കപ്പെട്ടവനും ( സത്ത് , ചിത്ത് , ആനന്ദം എന്നീ ഗുണങ്ങൾക്കു അഭിന്നമായ ) സച്ചിദാനന്ദസ്വരൂപനും പരമാത്മസ്വരൂപിയും ഇടയപ്പെൺകൊടികളുടെ ഭാഗ്യാതിരേകത്തിന്റെ മൂർത്തികരണവുമായിരിക്കുന്ന നിന്തിരുവടിയെ സകല താപങ്ങളുടേയും ശമനത്തിന്നായ്ക്കൊണ്ട് സർവ്വാത്മനാ ഭജിച്ചുകൊള്ളുന്നു . 

🕉🕉🕉

വൃകാസുരവധവർണ്ണനം എന്ന എൺപത്തൊമ്പതാംദശകം സമാപിച്ചു


തുടരും....

തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക തിരുത്തുക


*ലോക സമസ്ത സുഖിനോ ഭവന്തു*

ഓം അസതോ മാ സദ്ഗമയ തമസോ മാ ജ്യോതിർഗമയാ മ്ര്യത്യോർമാഅമ്രതംഗമയ ഓം ശാന്തി: ശാന്തി: 


ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...! 

ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കായി ഭാരത സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്കായ് നാടിന്‍റെ പരമ വൈഭവത്തിനായി അഴിമതിക്കെതിരെ, ജാതിമത ഭേദങ്ങള്‍ക്കെതിരെ നാടിന്‍റെ പരമ പാവന പൈതൃകം സംരക്ഷിക്കാന്‍ ........... അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി........................!


Comments

Popular Posts