ഭാഗവത് ഗീത മാഹാമ്യം

 

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2

സാംഖ്യയോഗം - ശ്ലോകം 70


ആപൂര്യമാണമചലപ്രതിഷ്ഠം സമുദ്രമാപഃ പ്രവിശന്തി യദ്വത്

തദ്വത് കാമാ യം പ്രവിശന്തി സര്‍വേ സ ശാന്തിമാപ്‌നോതി ന കാമകാമീ.


അര്‍ഥശങ്കവരാതിരിക്കാന്‍ കുറച്ചുകൂടി വിശദമാക്കുന്നു:

നിറവോടെ സ്ഥിരമായിരിക്കുന്ന സമുദ്രത്തിലേക്ക് ധാരാളം നദികള്‍ പുഴകൾ  മുതലായവയിലെ ജലം എപ്രകാരം പ്രവേശിക്കുന്നുവോ അങ്ങനെ സര്‍വവിഷയങ്ങളും ഒരു യോഗിയിൽ  പ്രവേശിക്കുന്നുവോ അവന്‍ ശാന്തിയെ പ്രാപിക്കുന്നു. വിഷയേച്ഛയുള്ളവന്‍ പ്രാപിക്കുന്നില്ല.അതായത് ജ്ഞാനമുള്ളവൻ, ഞാൻ ആരാണ് എന്ന് മനസിലാക്കിയവൻ, ഈ ഭൗതിക ലൌകിക സുഖങ്ങളെ ആസ്വദിച്ചു ശേഷം ആമ തന്റെ അവയവംങ്ങളെ അകത്തു വലിച്ചു സ്വസ്ഥമായി ഇരിക്കുന്ന പോലെ ഇരിക്കുന്നു എന്നാണ് ഈ ശ്ലോകത്തിലൂടെ ഭഗവാൻ പറയുന്നത്,

സമുദ്രം വെള്ളമന്വേഷിച്ച് എങ്ങും പോകുന്നില്ല. ജലത്തിനായി സ്മുദ്ര ഇച്ഛിക്കുന്നില്ല. അതേസമയം തന്നില്‍ വന്നുചേരുന്ന ജലത്തെ തടുക്കുകയോ വെറുക്കുകയോ സമുദ്രം  ചെയ്യുന്നുമില്ല.പകരം എല്ലാ ജലത്തേയും സമുദ്രം സ്വീകരിക്കുന്നു അല്ലേ, അതു പോലെ  ബുദ്ധിമാന്മാര്‍(അതായത് ജ്ഞാനീ ) ഇന്ദ്രിയാനുഭവങ്ങളോടു പുലര്‍ത്തേണ്ട സമീപനം ഇതാണ്. 'ഭോഗത്തിനായിട്ടു കാംക്ഷിക്കയും വേണ്ട, ഭോഗം വിധിമതം വര്‍ജിക്കയും വേണ്ട'അതായത് ഈ ഭൗതിക ലൌകിക സുഖങ്ങൾ എല്ലാം ആസ്വദിക്കാൻ അനുഭവിക്കാൻ ഉള്ളതാണ്, അല്ലാതെ തിരസ്‌ക്കരിക്കാനോ വെറുക്കനോ അല്ല എന്നാണ്  ഭഗവാൻ പറയുന്നതു,പക്ഷെ ആദ്യം നീ അതിനു നിന്റെ മിത്രമായും ശത്രുവായും നിന്റെ കൂടെ നിന്റെ ഉള്ളിൽ നിൽക്കുന്ന മനസിനെ നിയന്ത്രിക്കാൻ പറയുന്നു, അല്ലാതെ കഴിയില്ല എന്നാണ് ഭഗവാൻ പറയുന്നത്  എത്ര ശെരിയായി ഭഗവാൻ പറഞ്ഞിരിക്കുന്നു,

ഇനി നിങ്ങൾക് മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു തരാം, താമര നിൽക്കുന്നത് ചെളിയിൽ ആണ് എന്നാൽ അതിൽ അഴുക്കു പിടിക്കുന്നില്ല, ശുന്ദമായി നിൽക്കുന്നു, സമുദ്രത്തിലേക്ക് എല്ലാ നദികളും, പുഴകളും കായാലും എല്ലാം ചെല്ലുന്നു, സമുദ്രം എല്ലാം സ്വീകരിക്കുന്നു, അല്ലെ അതു പോലെയാണ് സ്വയം ഞാൻ ആരാണ് സത്യം മനസ്സിൽ ആക്കിയവൻ ജ്ഞാനം ലഭിച്ചവൻ ഈ പ്രപഞ്ചത്തിലെ എല്ലാ ഭൗതിക ലൌകിക സുഖങ്ങളെ അവൻ നടന്നു ആസ്വദിക്കും, എന്നിട്ട് ആമ തന്റെ അവയവങ്ങളെ അകത്തു വലിച്ചു സുരക്ഷിതമായി ഇരിക്കുന്നു, അല്ലെ,ആ അഴുക്കിലും  താമര ശുന്ദമായി നിൽക്കുന്നു, ഇതാണ് കുടുംബ ജീവിതം നയിക്കുന്ന സ്ത്രീയായലും പുരുഷൻ ആയാലും നിങ്ങൾ എല്ലാ ഭൗതിക ലൌകിക സുഖങ്ങൾ ആസ്വദിച്ചാലും  ഇത് പോലെ ജീവിക്കാൻ കഴിയും എന്നാണ് ഭഗവാൻ ഗീതയിൽ ഉപദേശിച്ചത് ആ ജ്ഞാനമാണ് ഗീത, എങ്ങനെ ജീവിക്കണം,ഇങ്ങനെ ജീവിക്കാൻ എങ്ങനെ കർമ്മം അനുഷ്ടിക്കണം, എന്നുള്ള ജ്ഞാനമാണ് ഗീത,

അതായത് ഭൗതിക ലൌകിക സുഖം ഉപേക്ഷിക്കാൻ ഉള്ളതല്ല ആസ്വദിക്കാൻ അനുഭവിക്കാൻ ഉള്ളതാണന്നു  നിങ്ങൾക്കു മനസ്സിൽ ആക്കാൻ പറഞ്ഞതാണ്, കൂടുതൽ വിശദീകരണം ചെയ്യൻ പാടില്ല,അല്ലാതെ പബ്ലിക് പോസ്റ്റ്‌ൽ ഗീതയിലെ ഒരു രഹസ്യങ്ങളും പോസ്റ്റ്‌ ചെയ്തുകൂടാഞാൻ ഇടുന്ന ഈ അറിവുകൾ എല്ലാം ഗീതയിലെ ബേസിക്ക് അറിവുകൾ മാത്രമാണ്, നിങ്ങൾക്ക് ഗീതയെ കുറിച്ച് ഒരു അടിസ്ഥാന അറിവ് ലഭിക്കാൻ മാത്രം,ആണ്, കാരണം ഗീതയിൽ ഭഗവാൻ സ്വയം പറയുന്നു ഗീത ജ്ഞാനം അർഹത ഉള്ളവനെ കൊടുക്കാൻ പാടുള്ളു, വെറുതെ ആർക്കും ഗീത ജ്ഞാനം ഉപദേശിക്കരുത്, കാരണം ഗീത ജ്ഞാനം സത്യതെ കുറിച്ച് അറിയുന്ന ജ്ഞാനം ആണ് അതിനാൽ ഗീത ജ്ഞാനം പകർന്നു നൽകുമ്പോൾ അവനു അത് സ്വീകരിക്കാൻ കൂടി അർഹത ഉണ്ടോ എന്ന് നോക്കുക അല്ലെങ്കിൽ പാത്രം അറിയാതെ ഭിക്ഷ നൽകുന്ന പോലെ ആകും,ഈ സത്യം അറിയാവുന്ന ഗുരുക്കൻമാർ ഗീത ആരെയും പഠിപ്പിക്കില്ല, നിങ്ങൾക് ഇതു വരെ ഗീത ശെരിയായി പഠിക്കാൻ മനസ്സിൽ ആക്കാൻ കഴിയാത്ത കാരണം ഭഗവാൻ ഗീതയിൽ സ്വയം പറഞ്ഞതാണ്,അർഹത, അർഹത ഇല്ലാതെ എത്ര വായിച്ചാലും ഗീത മനസ്സിൽ ആക്കാൻ കഴില്ല,പഠിക്കുകയില്ല, ഒരു ഗുരു ജ്ഞാനിയായ അല്ലെങ്കിൽ ഒരു ശെരിയായ ഗുരുവിനെ ലഭിക്കില്ല എന്നതാണ് സത്യം,


കാരണം സ്വയം ഒരു മനുഷ്യൻ ആരാണെന്ന് അറിയുക എന്നതാണ് മനുഷ്യ ജന്മത്തിന്റെ ലക്ഷ്യം അതിനെയാണ് അർഥം എന്ന് പറയുന്നത്, ഈ ഭൂമിയിൽ ഒരു മനുഷ്യനു ഇതു വരെ സ്വന്തം ജീവിതത്തിൽ അർഥം കണ്ടെത്തിയിട്ടില്ല, അതാണ്, സത്യം എന്ന് വെച്ചാൽ സ്വയം ആരാണന്ന് അറിയില്ല എല്ലാ മനുഷ്യരു ഒരു ദൈവങ്ങളുടെ ഭക്തർ ആയി ജീവിക്കുന്നു, മരിക്കുന്നു വീണ്ടും പുനർ ജന്മം എടുക്കുന്നു,

ഇനി ഭഗവാൻ തന്നെ ഗീതയിൽ സ്വയം പറയുന്നുത് നിങ്ങൾക്ക് കാണിച്ചു തരാം ഗീതയിലെ വചനം ഭാഗവന്റ അനുഗ്രഹമില്ലാതെ ഒരാളും ഗീത പഠിക്കില്ലന്നു ഒരു ഗുരു ജ്ഞാനിയായ ഗുരുവിനെയോ നല്ല ഗുരുവിനെ ലഭിക്കില്ല എന്ന് പറയുന്നത്, കാരണം ഗുരു എന്നാൽ ദൈവം ആണ് അപ്പോൾ ആ ഭഗവാൻ തന്നെ വരണം നിങ്ങളെ ഗീത പഠിപ്പിക്കാൻ 🙏🌹


ഇനി ഗീതയിൽ ഭഗവാൻ പറയുന്നത് വായിക്കുക 


ആത്മവിദ്യ   അഥവാ   ബ്രഹ്മവിദ്യയാണ് ആത്മവിദ്യ .   ബ്രഹ്മത്തെ അറിയുമ്പോൾ അജ്ഞത ഇല്ലാതാകുന്നു. ജനനമരണങ്ങളുടെ ഭ്രമം അപ്രത്യക്ഷമാകുന്നു; എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നു. ബ്രഹ്മത്തെ അറിയുന്നവൻ ബ്രഹ്മമാകുന്നു. ഇതിനെക്കാൾ ശ്രേഷ്ഠമായ ഒരു ശാസ്ത്രവുമില്ല. ഭഗവാൻ തന്നെയാണ് ഈ  ആത്മവിദ്യ.ഗീത എന്നത് ആത്മ വിദ്യ ആണ്, ആ വിദ്യ ആണ് അർജുന ഞാൻ നിനക്ക് ഉപദേശിക്കുന്നത് 


ഇപ്പോൾ നിങ്ങൾക് മനസ്സിൽ ആയി കാണും എന്തു കൊണ്ടാണ് നിങ്ങൾക് ഒരു ഗുരുവിനെ ലഭിക്കാത്ത കാരണം ഗീത പഠിക്കാൻ മനസ്സിൽ ആക്കാൻ കഴിയാത്ത കാരണം, കാരണം ഭഗവാന്റെ കണ്ണിൽ നിങ്ങൾ അർഹത ഉള്ളവർ അല്ല, നിങ്ങൾ സ്വയം പറയുക ആണ് ഞാൻ ഭഗവാന്റെ ഭക്തൻ ആണെന്ന്, ഇനി ഭഗവാൻ പറയുന്നത് നോക്ക് ഞാൻ എല്ലാത്തിനും സാക്ഷിയാണ് അർജുന, ഇപ്പോൾ കൂടുതൽ മനസ്സിൽ ആയോ നിങ്ങൾ പറയുന്നത് ചെയുന്നത്, ചിന്തിക്കുന്നത് എല്ലാം ഭഗവാൻ കണ്ട് കൊണ്ടേയിരിക്കുന്നു, നിങ്ങൾക്ക് മനുഷ്യരെ ഭഗവാനെ പറ്റിക്കാൻ കഴില്ല, ആദ്യം ഈ സത്യം മനസ്സിൽ ആക്കുക 🙏❤️🌹


ഹരേ കൃഷ്ണ 🙏🏻

കടപ്പാട് ❤️

Comments

Popular Posts