ഈ കൃഷ്ണമന്ത്രങ്ങള്‍ ജപിച്ചോളൂ; ഭാഗ്യവും സമ്പത്തും തേടിയെത്തും!

 

ഈ കൃഷ്ണമന്ത്രങ്ങള്‍ ജപിച്ചോളൂ; ഭാഗ്യവും സമ്പത്തും തേടിയെത്തും!

 ശ്രീകൃഷ്ണമന്ത്രങ്ങൾക്ക് വലിയ ശക്തിയുണ്ടെന്നാണ് വിശ്വാസം. അധർമ്മത്തെ ഇല്ലാതാക്കി ധർമ്മം പുനസ്ഥാപിക്കുക എന്നതാണ് ശ്രീകൃഷ്ണ അവതാര ലക്ഷ്യം. കൃഷ്ണമന്ത്രങ്ങൾ ജപിച്ചാൽ പാപമോക്ഷം ഉണ്ടാകുമെന്നാണ് വിശ്വാസം.


നമ്മുടെ വിശ്വാസത്തിനും ആത്മാര്‍ത്ഥതയ്ക്കും അനുയോജ്യമായി ഒരു കൂട്ടം വാക്കുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതാണ് മന്ത്രങ്ങള്‍. ഇവ ഊര്‍ജത്തിൻ്റെ കലവറകളാകുന്നു. നിരന്തരമായ ചിന്തനം കൊണ്ടു സംരക്ഷണം കിട്ടുന്നതെന്നാണ് മന്ത്രം എന്ന വാക്കിൻ്റെ അര്‍ത്ഥം. എന്നാൽ ചിട്ടയോടെ ജപിച്ചില്ലെങ്കിൽ വിപരീത ഫലം ഉണ്ടാകുമെന്നും പറയപ്പെടുന്നു.


വിദ്യാഗോപാലമന്ത്രം


"കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ സര്‍വജ്ഞ ത്വം പ്രസീദമേ

രമാ രമണ വിശ്വേശാ വിദ്യാമാശു പ്രയച്ഛമേ "


അർത്ഥം:


"പാപനാശിനിയും ലക്ഷ്മീപതിയും ലോകനാഥനും സര്‍വജ്ഞനുമായ അല്ലയോ കൃഷ്ണാ എനിക്ക് വേഗത്തില്‍ വിദ്യ നല്‍കിയാലും. " വിദ്യാഭ്യാസപരമായ സകലവിധ പരിഹാരങ്ങള്‍ക്കും ഈ മന്ത്രം ജപിക്കാവുന്നതാണ്.


#kannanteradha #guruvaayor #viralphotochallenge #krishnalove #krishnabhakti #hareramaharekrishna #krishna #guruvayoor #guruvayoortemple #harekrishna

Comments

Popular Posts